ADVERTISEMENT

മുംബൈ∙ എസ്ബിഐ കാർഡ്, എല്ലാ തരത്തിലുള്ള  യാത്രക്കാരെയും ലക്ഷ്യമിട്ടുള്ള ആദ്യ കോർ ക്രെഡിറ്റ് കാർഡായ ‘എസ്ബിഐ കാർഡ് മൈൽസിന്റെ ’ 3 വേരിയന്റുകൾ പുറത്തിറക്കി. ട്രാവൽ ക്രെഡിറ്റുകൾ എയർ മൈലുകളായും ഹോട്ടൽ പോയിന്റുകളായും പരിവർത്തനം ചെയ്യൽ, എല്ലാ യാത്രാ ബുക്കിങ്ങിലും കൂടുതൽ റിവാർഡുകൾ, എയർപോർട്ട് ലോഞ്ച് ആക്സസ് തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. 

എയർ വിസ്താര, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, എയർ ഫ്രാൻസ്-കെഎൽഎം, ഇത്തിഹാദ് എയർവേയ്സ്, എയർ കാനഡ, തായ് എയർവേയ്സ്, ക്വാന്റസ് എയർവേയ്സ്, ഐടിസി ഹോട്ടൽസ്, ഐഎച്ച്ജി ഹോട്ടൽസ് ആൻഡ്  റിസോർട്സ്, ആക്കോർ തുടങ്ങിയ 20 എയർലൈൻ-ഹോട്ടൽ ബ്രാൻഡുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേശ് കുമാർ ഖേര പറഞ്ഞു.   

എസ്ബിഐ കാർഡ് മൈൽസ് എലൈറ്റ് , എസ്ബിഐ കാർഡ് മൈൽസ് പ്രൈം, എസ്ബിഐ കാർഡ് മൈൽസ് എന്നീ 3 വേരിയന്റുകൾ ഉണ്ട്.

English Summary:

SBI Card Miles with benefits for passengers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com