ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതിയിൽ ഉയരത്തിൽ പറക്കുന്നതു കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) തന്നെ. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ (ജനുവരി – മാർച്ച്) സിയാൽ വഴി പറന്നത് 6855 ടൺ ചരക്ക്. എയർ കാർഗോ കാലിക്കറ്റ് രണ്ടാമത് (4345 ടൺ). തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ (4008 ടൺ) മൂന്നാമത്. കണ്ണൂർ വിമാനത്താവളം കൈകാര്യം ചെയ്തത് 746 ടൺ. 

∙ മൂന്നിടത്തു വർധന, കണ്ണൂരിന് ഇടിവ് 

കേരളത്തിലെ 4 രാജ്യാന്തര ടെർമിനലുകളും ചേർന്നു 3 മാസം കൊണ്ടു കയറ്റി അയച്ചത് 15,954 ടൺ ചരക്ക‌ാണ്. 2022– 23 സാമ്പത്തിക വർഷത്തെ അവസാന പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ സിയാൽ (18%), തിരുവനന്തപുരം (9.8%), കോഴിക്കോട് (19%) ടെർമിനലുകൾ വർധന നേടിയപ്പോൾ കണ്ണൂരിനു തളർച്ച; 23.55% ഇടിവ്. കേരള എക്സ്പോർട്ടേഴ്സ് ഫോറം വിവിധ ഏജൻസികളിൽ നിന്നു സമാഹരിച്ച ഏകദേശ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ. 

∙ മുന്നിൽ പച്ചക്കറി –പഴവർഗങ്ങൾ 

കേരളത്തിത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റി അയച്ചതു പച്ചക്കറികളും പഴവർഗങ്ങളും തന്നെ; 11.949. 26 ടൺ. ഇക്കാര്യത്തിലും മുന്നിൽ സിയാൽ (6855 ടൺ). തിരുവനന്തപുരം വഴി നാമമാത്ര കയറ്റുമതി മാത്രം. അതേസമയം, കണ്ണൂർ, കാലിക്കറ്റ് ടെർമിനലുകൾ വഴി കടൽ കടന്നതു പച്ചക്കറികളും പഴങ്ങളും മാത്രം. മറ്റിനങ്ങളൊന്നുമില്ല. സിയാൽ വഴി മാത്രമാണു മുട്ടയുടെ കയറ്റുമതി; 68.49 ടൺ. തണുപ്പിച്ച ഫ്രഷ് മത്സ്യം (ചിൽഡ് ഫിഷ്) അയച്ചതും സിയാൽ മാത്രം; 58.59 ടൺ. എന്നാൽ, ശീതീകരിച്ച മത്സ്യോൽപന്നങ്ങൾ അയച്ചതിൽ മുന്നിൽ തിരുവനന്തപുരമാണ്; 662 ടൺ.

English Summary:

Cial leads in exports through air cargo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com