ADVERTISEMENT

കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്‌ഫെറിക്കൽ റോബട് ടെക്‌നോളജി ട്രാൻസ്‌ഫർ കരാറിൽ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫൻസ്, പാരാമിലിറ്ററി, സ്‌പെഷൽ ഫോഴ്‌സ്, പൊലീസ് തുടങ്ങിയ സുരക്ഷാ ഏജൻസികൾക്ക് ഉപയോഗപ്രദമായ സ്‌ഫെറിക്കൽ റോബട് സാങ്കേതികവിദ്യയാണ് ഇതിലൂടെ പങ്കിടുന്നത്. സുരക്ഷാ ഏജൻസികൾക്ക് ആവശ്യമായ സ്‌ഫെറിക്കൽ റോബട് ടെക്‌നോളജി വികസിപ്പിക്കുന്നതിനും റോബട് നിർമിക്കുന്നതിനുമുള്ള ഐഐടി ബോംബെയുടെ സാങ്കേതിക സേവനം ഈ കരാറിലൂടെ ആലിബൈക്ക് ലഭിക്കും.

തീവ്രവാദ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങളിൽ ചെറിയ പന്തിന്റെ വലിപ്പമുള്ള ടാക്ടിക്കൽ റോബട്ടിനെ കെട്ടിടങ്ങൾക്ക് ഉള്ളിലേക്ക് എറിഞ്ഞാൽ അവിടെനിന്നുള്ള തത്സമയ, ഓഡിയോ, വിഡിയോ സ്ട്രീമിങ് വിവരങ്ങൾ തുടങ്ങിയവ സുരക്ഷാ ഏജൻസികൾക്ക് ലഭിക്കും. ഇത്തരം വിവരങ്ങൾ ലഭ്യമാക്കുന്ന ’സ്‌ഫെറിക്കൽ റോബട് ഫോർ റൂം ഇന്റർവെൻഷൻ’ ആണ് ഐഐടി. ബോംബെയും ആലിബൈയും ചേർന്ന് നിർമിക്കുക.

 ഐഐടിയിൽ നടന്ന ചടങ്ങിൽ ഡീൻ പ്രഫസർ സച്ചിൻ പട്‌വർദ്ധനും ആലിബൈ ഓപ്പറേഷൻസ് ഡയറക്ടർ ഡോ.എസ്.പി. സുനിലും കരാറുകൾ കൈമാറി. സൈബർ ഫൊറൻസിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന ആലിബൈ, ടാക്ടിക്കൽ ടെക്നോളജി രംഗത്ത് കൂടി എത്തുന്നതിന്റെ ഭാഗമായാണ് ഈ കരാറെന്ന് കമ്പനിയുടെ ബിസിനസ് ഡയറക്ടർ കെ എം ശ്യാം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com