ADVERTISEMENT

ചെന്നൈ ∙ മികച്ച ടൈമിങ്ങുള്ള ബാറ്ററാണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ‍ഋതുരാജ് ഗെയ്ക്‌വാദ് എന്നും അദ്ദേഹത്തെ ടീമിൽ ലഭിച്ചത് അനുഗ്രഹമായി കാണുന്നതായും ബാറ്റിങ് പരിശീലകൻ മൈക്ക് ഹസി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരവിജയത്തിനു പിന്നാലെയായിരുന്നു ഹസിയുടെ പ്രതികരണം. ‘ ഋതുവിന്റെ ടൈമിങ് എടുത്തുപറയേണ്ടതാണ്. സ്പിന്നേഴ്സിനെയും പേസ് ബോളേഴ്സിനെയും ഒരുപോലെ മികച്ച രീതിയിൽ കളിക്കാൻ ഋതുവിന് സാധിക്കും. ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും ഋതുരാജ് ടീമിലുള്ളത് ഞങ്ങൾക്ക് അനുഗ്രഹമാണ്’ ഹസി പറഞ്ഞു.

ഋതുരാജിന്റെ അർധ സെഞ്ചറിയുടെ (54 പന്തിൽ 98) ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടിയപ്പോൾ ഹൈദരാബാദ് 18.5 ഓവറിൽ 134 റൺസിന് പുറത്തായി. ചെന്നൈയ്ക്കു വേണ്ടി തുഷാർ ദേശ്പാണ്ഡെ 3 ഓവറിൽ 27 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. അർധ സെ‍ഞ്ചറിയുമായി ടീമിനെ മികച്ച സ്കോറിൽ എത്തിച്ച ഋതുരാജ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.

English Summary:

Ruturaj Gaikwad is such a wonderful player: Hussey 'thankful' opener plays for CSK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com