ADVERTISEMENT

പഞ്ചാബിന് നാലാം വിജയം, ചെന്നൈ സൂപ്പർ കിങ്സിനെ ഏഴു വിക്കറ്റിന് തോല്‍പിച്ചു

ഐപിഎൽ സീസണിലെ നാലാം വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ഏഴു വിക്കറ്റിനാണ് പഞ്ചാബ് തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 13 പന്തുകൾ ബാക്കിനില്‍ക്കെ പഞ്ചാബ് വിജയമുറപ്പിച്ചു. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ... 

പാക്കിസ്ഥാനെതിരെ കളിക്കണം, താരങ്ങളെ തിരികെ വിളിച്ച് ഇംഗ്ലണ്ട്

ഐപിഎൽ ടീമുകൾക്ക് ഇരുട്ടടിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നിർണായക തീരുമാനം. ഐപിഎൽ പ്ലേ ഓഫ് കളിക്കാൻ ഇംഗ്ലണ്ട് താരങ്ങളെ ടീമുകൾക്കു ലഭ്യമാകില്ല. പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പര കളിക്കുന്നതിനായി ഇംഗ്ലണ്ട് താരങ്ങൾക്ക് ഇന്ത്യയിൽനിന്നു മടങ്ങേണ്ടിവരും. ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഇംഗ്ലണ്ട്, പാക്കിസ്ഥാനെതിരെ പരമ്പര കളിക്കുന്നത്. മേയ് 22 നാണ് പരമ്പരയ്ക്കു തുടക്കമാകുക. അതിനു മുൻപു തന്നെ താരങ്ങൾക്ക് ഇംഗ്ലണ്ടിലെത്തി ടീം ക്യാംപിൽ ചേരേണ്ടിവരും. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ... 

മുംബൈയിൽ ഗ്രൂപ്പിസം; വ്യക്തിഗത മികവു കൊണ്ടു കാര്യമില്ലെന്ന് ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ

ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ടീമിൽ ഗ്രൂപ്പിസം തുടരുകയാണെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ മൈക്കൽ ക്ലാർക്ക്. വ്യക്തിപരമായ മികവിനേക്കാളും കിരീടം വിജയിക്കാൻ ടീം ഒന്നാകെയുള്ള പ്രവർത്തനമാണു പ്രധാനമെന്ന് ക്ലാർക്ക് ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു. ‘‘മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസിങ് റൂമിൽ ഇപ്പോഴും വ്യത്യസ്ത ഗ്രൂപ്പുകളുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. അവർ ഒരുമിച്ചല്ല പ്രവർത്തിക്കുന്നത്. ഒരു ടീമെന്ന നിലയിലല്ല അവർ ഐപിഎല്ലിൽ കളിക്കുന്നത്.’’– ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ വ്യക്തമാക്കി. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ...

ഹാർദിക്കിനെതിരെ നടപടി, 25 ലക്ഷം രൂപ പിഴ അടയ്ക്കണം

ഏഴാം തോൽവിക്കു പിന്നാലെ മുംബൈ ഇന്ത്യൻസിന് അടുത്ത തിരിച്ചടി. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ സ്ലോ ഓവര്‍ റേറ്റിന്റെ പേരിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് 25 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഇന്ത്യൻസിന്റെ ടീമിലുണ്ടായിരുന്ന എല്ലാ താരങ്ങളും മാച്ച് ഫീയുടെ 25 ശതമാനമോ, ആറു ലക്ഷം രൂപയോ പിഴയായി അടയ്ക്കേണ്ടിവരും. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ താരത്തിനും ശിക്ഷാ നടപടിയിൽ യാതൊരു ഇളവും നൽകിയിട്ടില്ല. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ...

ട്വന്റി20 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ ‘വേറെ ലെവൽ’ ആയിരിക്കുമെന്ന് ഗാവസ്കർ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ എടുത്തതിനെ ന്യായീകരിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ദേശീയ ടീമിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം വ്യത്യസ്തമായിരിക്കുമെന്നാണ് ഗാവസ്കറിന്റെ നിലപാട്. മുംബൈ ഇന്ത്യൻസിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാൻ ഹാർദിക്കിനു സാധിച്ചിരുന്നില്ല. ഓൾറൗണ്ടറായ പാണ്ഡ്യയ്ക്ക് 10 മത്സരങ്ങളിൽനിന്ന് നാലു വിക്കറ്റുകൾ മാത്രമാണു നേടാൻ സാധിച്ചത്. 197 റൺസ് താരം അടിച്ചെടുത്തു. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ...

English Summary:

Sports News Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com