ഐപിഎല്ലിലുള്ളവരെല്ലാം പോരട്ടെ, രാജസ്ഥാൻ താരം വിൻഡീസിനെ ലോകകപ്പിൽ നയിക്കും
Mail This Article
×
പോർട്ട് ഓഫ് സ്പെയ്ൻ ∙ ഐപിഎലിൽ തിളങ്ങുന്ന ഓൾറൗണ്ടർമാരെയെല്ലാം ഉൾപ്പെടുത്തി ട്വന്റി20 ലോകകപ്പിന്റെ സഹ ആതിഥേയരായ വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. രാജസ്ഥാൻ റോയൽസ് താരം റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിക്കൊളാസ് പുരാൻ, ആന്ദ്രേ റസ്സൽ, ഷായ് ഹോപ്, ഷിമ്രോൺ ഹെറ്റ്മെയർ, റൊമാരിയോ ഷെപ്പേഡ് തുടങ്ങി ഐപിഎലിലെ സൂപ്പർ താരങ്ങളെല്ലാമുണ്ട്.
പേസ് ബോളർ അൽസാരി ജോസഫാണ് വൈസ് ക്യാപ്റ്റൻ. സീനിയർ താരം ജയ്സൻ ഹോൾഡറെ തിരിച്ചുവിളിച്ചപ്പോൾ പേസ് ബോളിങ്ങിലെ പുതിയ താരോദയം ഷമാർ ജോസഫും ടീമിലിടം നേടി. വെസ്റ്റിൻഡീസും യുഎസും സംയുക്തമായി വേദിയൊരുക്കുന്ന ലോകകപ്പിൽ ജൂൺ 2ന് പാപുവ ന്യൂഗിനിക്കെതിരെയാണ് വിൻഡീസിന്റെ ആദ്യ മത്സരം.
English Summary:
West Indies world cup team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.