ADVERTISEMENT

ലക്നൗ ∙ സുനിൽ നരെയ്ന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ 98 റൺസിനു ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കൊൽക്കത്ത കുറിച്ച വിജയലക്ഷ്യമായ 236 റൺസ് നേടാനായി ബാറ്റ് വീശിയ ലക്നൗ താരങ്ങൾ 16.1 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടായി. ഇതോടെ 16 പോയിന്റുമായി രാജസ്ഥാനെ മറികടന്ന് കൊൽക്കത്ത ഒന്നാമതെത്തി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണു നേടിയത്. 21 പന്തിൽ 36 റൺസെടുത്ത മാർകസ് സ്റ്റോയിനിസാണു ലക്നൗവിനായി ഭേദപ്പെട്ട സ്കോർ നേടിയത്. ക്യാപ്റ്റൻ കെ.എൽ.രാഹുൽ (25), ആഷ്ടൻ ടേണർ (16), ആയുഷ് ബദോനി (15), നിക്കോളാസ് പുരാൻ (10) എന്നിവരും രണ്ടക്കം കണ്ടു. കൊൽക്കത്തയ്ക്കായി ഹർഷിത് റാണയും വരുൺ ചക്രവർത്തിയും 3 വീതവും ആന്ദ്രെ റസ്സൽ 2, സുനിൽ നരെയ്നും മിച്ചൽ സ്റ്റാർക്കും ഒരു വിക്കറ്റ് വീതവും വീഴ്‌ത്തി.

ടോസ് ജയിച്ച ലക്നൗ ക്യാപ്റ്റൻ കൊൽക്കത്തയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നരെയ്ന്റെ സൂപ്പർ ബാറ്റിങ്ങിലാണു കൊൽക്കത്തയുടെ സ്കോർ കുതിച്ചത്. 39 പന്തിൽ 7 സിക്സും 6 ഫോറും ഉൾപ്പെടെ 81 റൺസ് നരെയ്ൻ അടിച്ചെടുത്തു. ഫിലിപ് സോൾട്ട് (32), അങ്ക്രിഷ് രഘുവംശി (32), രമൺദീപ് സിങ് (25), ശ്രേയസ് അയ്യർ (23), റിങ്കു സിങ് (16), ആന്ദ്രെ റസ്സൽ (12) എന്നിവരും കൊൽക്കത്തയ്ക്കായി റൺസ് നേടി. ലക്നൗവിനായി നവീന്‍ ഉൾ ഹഖ് (3), യാഷ് താക്കൂർ, രവി ബിഷ്ണോയി, യുദ്ധ്‌വിർ സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‍ത്തി.

English Summary:

IPL, Lucknow Super Giants vs Kolkata Knight Riders Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com