ADVERTISEMENT

മാസച്യുസിറ്റ്സ് (യുഎസ്) ∙ മേജർ ലീഗ് സോക്കറിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ ന്യൂ ഇംഗ്ലണ്ട് റവല്യൂഷൻ ടീമിനെതിരെ ലയണൽ മെസ്സിയുടെ 2 ഗോൾ മികവിൽ ഇന്റർ മയാമിക്കു 4–1 വിജയം. ഗില്ലറ്റ് സ്റ്റേഡിയത്തിൽ 65,612 കാണികൾക്കു മുന്നിൽ 32,67 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. എംഎൽഎസിലെ കാണികളുടെ റെക്കോർഡാണിത്. ബെഞ്ചമിൻ ക്രെമാഷി, യുറഗ്വായ് താരം ലൂയി സ്വാരെസ് എന്നിവർ ടീമിന്റെ മറ്റു 2 ഗോളുകൾ നേടി. ജയത്തോടെ,  ഒന്നാമതുള്ള മയാമിക്ക് 11 കളിയിൽ 21 പോയിന്റായി. 

English Summary:

Inter Miami wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com