ADVERTISEMENT

പാരിസ് ∙ ആരു ജയിക്കും എന്നതല്ല; പിഎസ്ജി എപ്പോൾ ജയിക്കും എന്നതാണ് ഫ്രഞ്ച് ലീഗ് ഫുട്ബോളിലെ ചോദ്യം! ജയിച്ചു കിരീടം ചൂടാനുള്ള അവസരം ശനിയാഴ്ച ലെ ഹാവെയ്ക്കെതിരെ സമനില വഴങ്ങി നഷ്ടമാക്കിയെങ്കിലും രണ്ടാമതുള്ള മോണക്കോ ഇന്നലെ ഒളിംപിക് ലിയോണിനെതിരെ 3–2നു തോറ്റതോടെ പിഎസ്ജി കിരീടമുറപ്പിച്ചു.

ഫ്രഞ്ച് ലീഗിൽ പാരിസ് ക്ലബ്ബിന്റെ 12–ാം കിരീടമാണിത്. കഴിഞ്ഞ 12 സീസണുകളിലായിരുന്നു ഇതിൽ 10 കിരീടനേട്ടങ്ങളും. 3 മത്സരങ്ങൾ ശേഷിക്കേ ഒന്നാം സ്ഥാനത്തു പിഎസ്ജിക്ക് 12 പോയിന്റ് ലീഡുണ്ട് (31 കളി, 70 പോയിന്റ്). രണ്ടാമതുള്ള മോണാക്കോയ്ക്ക് (31 കളി, 58 പോയിന്റ്) ഇനി അവരെ മറികടക്കാനാവില്ല. 

സീസണിൽ ഒരു മത്സരം മാത്രമാണ് ലൂയി എൻറിക്വെ പരിശീലിപ്പിക്കുന്ന പിഎസ്ജി ഇതുവരെ തോറ്റത്. കഴിഞ്ഞ സെപ്റ്റംബറിൽ നീസിനെതിരെയായിരുന്നു അത്. 20 ജയങ്ങളും 10 സമനിലകളും. തുടക്കം ഗംഭീരമായിരുന്നില്ലെങ്കിലും 12–ാം മാച്ച് ഡേയിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ പിഎസ്ജി പിന്നീട് അതു കൈവിട്ടില്ല. 

English Summary:

PSG won french league tittle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com