ADVERTISEMENT

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിലെ മാണിക്യക്കൊട്ടാരത്തിൽ മാത്രമല്ല, അവരുടെ വീടിന്റെ മുകൾപ്പരപ്പിലും ഇടംപിടിച്ചിരിക്കുകയാണ് ചുമതലയൊഴിഞ്ഞ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. പാലക്കാട് കടമ്പഴിപ്പുറം കുട്ടിയംപാടം സ്വദേശി കെ.സുജിത്താണ് ബ്ലാസ്റ്റേഴ്സിന്റെ ‘ആശാന്റെ’ ചിത്രം വീടിന്റെ ടെറസി‍ൽ വരച്ചത്.

ബ്ലാസ്റ്റേഴ്സിന്റെ ആരാധക സംഘമായ മഞ്ഞപ്പടയുടെ നിർദേശ പ്രകാരം 3 ദിവസമെടുത്താണ് ചിത്രം വരച്ചുതീർത്തത്. 25 ലീറ്റർ പെയിന്റ് ഉപയോഗിച്ചു. കടമ്പഴിപ്പുറത്തു നെസ്റ്റ് ഇന്റീരിയേഴ്സ് ആൻഡ് ആർട്സ് സ്റ്റുഡിയോ നടത്തുകയാണ് സുജിത്ത്.

English Summary:

Kerala Blasters coach Ivan Vukomanovic's painting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com