ADVERTISEMENT

പാരിസ് ∙ മലയാളി താരം എച്ച്.എസ്.പ്രണോയ് ഉൾപ്പെടെ 7 ഇന്ത്യൻ ബാഡ്മിന്റൻ താരങ്ങൾക്ക് പാരിസ് ഒളിംപിക്സ് യോഗ്യത. പുരുഷ സിംഗിൾസിൽ പ്രണോയിക്കു പുറമേ ലക്ഷ്യ സെന്നും യോഗ്യത ഉറപ്പിച്ചു. വനിതാ ഡബിൾസിൽ പി.വി.സിന്ധു യോഗ്യത നേടി. 

  പുരുഷ ഡബിൾസിൽ സാത്വിക്‌സായ്‌രാജ്–ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ–തനീഷ ക്രാസ്റ്റോ സഖ്യവും ഒളിംപിക്സിനുണ്ടാകും. ഞായറാഴ്ചയായിരുന്നു യോഗ്യത നേടാനുള്ള അവസാനദിനം. ലോക റാങ്കിങ് അടിസ്ഥാനത്തിലാണ് ഇന്ത്യൻ താരങ്ങൾ യോഗ്യത നേടിയത്. 

പുരുഷ സിംഗിൾസിൽ ലോകറാങ്കിങ്ങിൽ 9–ാം സ്ഥാനത്താണ് പ്രണോയ്. ലക്ഷ്യ പതിമൂന്നാമതും. വനിതാ സിംഗിൾസിൽ 14–ാം റാങ്കിലാണ് സിന്ധു. പുരുഷ ‍ഡബിൾസിൽ സാത്വിക്–ചിരാഗ് സഖ്യം മൂന്നാമതും വനിതാ ഡബിൾസിൽ അശ്വിനി–തനീഷ കൂട്ടുകെട്ട് 21–ാം സ്ഥാനത്തും. 

English Summary:

Olympic qualification for HS Pranoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com