ADVERTISEMENT

പാരിസ് ഒളിംപിക്‌സിനു ന്യൂസീലൻഡ് ടീം എത്തുമ്പോൾ പ്രണയത്തിരയിലേറി ജിംനാസ്റ്റിക്‌സ് സംഘത്തിൽ രണ്ടുപേരുണ്ടാകും; ഇരുപത്തേഴുകാരൻ ഡിലൻ ഷിമിഡും ഇരുപത്തഞ്ചുകാരി മാഡി ഡേവിഡ്‌സനും. ഇരുവരും  പ്രണയത്തിലായത് 2021ൽ ടോക്കിയോ ഒളിംപിക്‌സിനിടെയാണ്. ട്രാംപോളിൻ വിഭാഗത്തിലാണ് ഇരുവരും മത്സരിക്കുന്നത്. ടോക്കിയോയിൽ യോഗ്യതാ റൗണ്ടിൽ പത്താമതു ഫിനിഷ് ചെയ്യാനേ മാഡിക്കായുള്ളൂ. ഡിലൻ 2016ൽ റിയോ ഒളിംപിക്‌സിലും മത്സരിച്ചിരുന്നു. ഫൈനലിൽ ഏഴാമനായിരുന്നു. ടോക്കിയോയിൽ മികച്ച പ്രകടനം നടത്തി വെങ്കലം നേടി; ജിംനാസ്റ്റിക്‌സിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ന്യൂസീലൻഡ് താരവുമായി.

ടോക്കിയോ ഒളിംപിക്സിനു ശേഷം ഇരുവരും കൂടുതൽ അടുത്തു. പരിശീലനം ഒരുമിച്ചായി. ഒടുവിൽ ഒന്നിക്കാൻ തീരുമാനിച്ചു. ഇത്തവണ ഒളിംപിക് യോഗ്യത സ്വന്തമാക്കുകയും ചെയ്തു. ദമ്പതിമാർ ഒളിംപിക്സിൽ മത്സരിക്കാനിറങ്ങുന്നത് ആദ്യമല്ല. ഒന്നിച്ചു മെഡലും നേടിയിട്ടുണ്ട്. 1900ൽ പാരിസ് ഒളിംപിക്സിലായിരുന്നു ആദ്യ ദമ്പതി സ്വർണം വന്നത്. സെയ്‌ലിങ്ങിൽ സ്വിറ്റ്സർലൻഡിൽനിന്നുള്ള ഹെർമൻ അലക്സാണ്ടർ പോർത്തലെയും ഭാര്യ ഹെലനും സ്വർണം നേടി.

English Summary:

Couples in the New Zealand gymnastics team for Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com