ADVERTISEMENT

ചെന്നൈ ∙ കൊനേരു ഹംപിക്കും ഡി. ഹരികയ്ക്കും ശേഷം ചെസ് ഗ്രാൻഡ്മാസ്റ്ററാകുന്ന ഇന്ത്യൻ വനിതയായി ആർ. വൈശാലി. ഇന്ത്യയുടെ കൗമാര ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയുടെ മൂത്ത സഹോദരിയാണ് ഇരുപത്തിരണ്ടുകാരിയായ വൈശാലി. ഇതോടെ, ലോക ചെസ് ചരിത്രത്തിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ആദ്യ സഹോദരീ സഹോദരന്മാർ എന്ന നേട്ടം വൈശാലിയും പതിനെട്ടുകാരൻ പ്രഗ്നാനന്ദയും സ്വന്തമാക്കി.

സ്പെയിനിൽ നടന്ന ലോബ്രിഗത് ഓപ്പൺ ചെസ് ടൂ‍ർണമെന്റിലെ പ്രകടനത്തിലൂടെയാണ് 2500 എലോ പോയിന്റുകൾ എന്ന നാഴികക്കല്ല് വൈശാലി പിന്നിട്ടത്. ഈ നേട്ടം മുൻപേ കൈവരിച്ചതാണെങ്കിലും കാനഡയിൽ നടന്ന കാൻഡിഡേറ്റ്സ് ചെസും മറ്റും കാരണം പുതിയ ഗ്രാൻഡ്മാസ്റ്റർമാരെ പ്രഖ്യാപിക്കാൻ ലോക ചെസ് സംഘടനയായ ഫിഡ വൈകി. ഇന്ത്യൻ ചെസ് ചരിത്രത്തിലെ 84–ാം ഗ്രാൻഡ്മാസ്റ്ററാണ് വൈശാലി. 2018ൽ വനിതാ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയിരുന്നു.

English Summary:

R. Pragnananda's sister Vaishali also got Grandmaster designation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com