നേവൽ ഡോക്യാഡ് സ്കൂളിൽ അപ്രന്റിസ് അവസരം; ഇലക്ട്രീഷ്യൻ, ഫിറ്റർ ഉൾപ്പെടെ ട്രേഡുകളിൽ 301 ഒഴിവ്
Mail This Article
മുംബൈ നേവൽ ഡോക്യാഡിലെ ഡോക്യാഡ് അപ്രന്റിസ് സ്കൂളിൽ 301 അപ്രന്റിസ് ഒഴിവ്. മാർച്ചിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം റദ്ദാക്കിയുള്ള പുതുക്കിയ വിജ്ഞാപനമാണ്. 1-2 വർഷം നീളുന്ന പരിശീലനം ജൂലൈ/ഓഗസ്റ്റിൽ ആരംഭിക്കും. സ്ത്രീകൾക്കും അവസരമുണ്ട്. മേയ് 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രീഷ്യൻ, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗൺട്രിമാൻ, മെക്കാനിക് (ഡീസൽ), ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്, എംഎംടിഎം, പെയിന്റർ (ജി), പാറ്റേൺ മേക്കർ, പൈപ് ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് (വുഡ്), ടെയിലർ (ജി), വെൽഡർ (ജി ആൻഡ് ഇ), മേസൺ (ബിസി), ഐ ആൻഡ് സിടിഎസ്എം, ഷിപ്റൈറ്റ് (സ്റ്റീൽ), റിഗർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.
യോഗ്യത
∙റിഗർ: എട്ടാം ക്ലാസ് ജയം.
∙ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ: പത്താം ക്ലാസ് ജയം.
∙മറ്റു ട്രേഡുകളിൽ: ഐടിഐ ജയം (എൻസിവിടി/ എസ്സിവിടി).
∙ശാരീരിക യോഗ്യത: ഉയരം 150സെ.മീ, തൂക്കം 45 കിലോയിൽ കുറയരുത്, നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ വികാസം, കാഴ്ചശക്തി 6/6-6/9 (6/9 corrected with glasses).
∙പ്രായം: കുറഞ്ഞത് 14 വയസ്സ്.
∙സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം.
https://registration.ind.in