ADVERTISEMENT

ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് റാങ്ക് ലിസ്റ്റിൽനിന്ന് 5 ജില്ലയിൽ നിയമന ശുപാർശ തുടങ്ങി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഒന്നാം ഘട്ട നിയമന ശുപാർശ പൂർത്തിയായത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്കു നിയമനം ലഭിക്കുന്നത്–38. കുറവ് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ–5 വീതം. തൃശൂർ ജില്ലയിൽ 17 പേർക്കാണു നിയമന ശുപാർശ.

ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റാങ്ക് ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ബാക്കി ജില്ലകളിലെ ശുപാർശാ നടപടികൾ ജില്ലാ ഒാഫിസുകളിൽ ആരംഭിച്ചിട്ടുണ്ട്.

മുൻ ലിസ്റ്റിൽ 1060 നിയമനം

ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 14 ജില്ലയിലുമായി 1060 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ഏറ്റവും കൂടുതൽ നിയമന ശുപാർശ മലപ്പുറം ജില്ലയിലായിരുന്നു–234. കുറവ് പത്തനംതിട്ട ജില്ലയിൽ–12. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 100ൽ കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

ഇത്തവണയും ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്–77. കുറവ് കോഴിക്കോട് ജില്ലയിൽ–3. റാങ്ക് ലിസ്റ്റുകൾക്കു മൂന്നു വർഷത്തെ കാലാവധിയാണുള്ളത്. ഇതിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവിലേക്കും ഇപ്പോഴത്തെ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടക്കും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com