ADVERTISEMENT

അധ്യാപകനിയമന യോഗ്യതാപരീക്ഷയായ കെ–ടെറ്റിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) മാർക്ക് ഇളവ് അനുവദിക്കേണ്ടെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചു.

പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്കവിഭാഗങ്ങൾക്കും നിലവിൽ 5% ഇളവ് അനുവദിക്കുന്നുണ്ട്. ഇതേ ആനുകൂല്യം ഇഡബ്ല്യുഎസ് വിഭാഗത്തിനും നൽകണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജികളിൽ അന്തിമതീരുമാനമെടുക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു. കേന്ദ്ര സിലബസ് സ്കൂളുകളിലെ അധ്യാപക യോഗ്യതാ പരീക്ഷയായ സി–ടെറ്റിൽ ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് ഇളവ് നൽകുന്നില്ല എന്നതു കണക്കിലെടുത്താണ് കെ–ടെറ്റിലും ഇളവ് അനുവദിക്കേണ്ടെന്ന തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com