ADVERTISEMENT

വനം–വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (സ്പെ.റി. എസ്ടി ആദിവാസി) തസ്തികയിൽ 460 പേർ ഉടൻ നിയമിക്കപ്പെടും. 372 പുരുഷന്മാരും 88 വനിതകളുമാണ് ഇവരിലുള്ളത്. ഏറ്റവും കൂടുതൽ നിയമനം നൽകുന്നത് വയനാട് ജില്ലയിലാണ്–161. കുറവ് തൃശൂർ ജില്ലയിൽ–9.

ആലപ്പുഴ ഒഴികെ 13 ജില്ലകളിലായി 500 പേരെയാണ് പരിശീലനത്തിനു തിരഞ്ഞെടുത്തത്. 9 മാസത്തെ പരിശീലനം പൂർത്തിയാക്കിയ 460 പേരുടെ പാസിങ് ഒൗട്ട് പരേഡ് ഫെബ്രുവരി 11നു തൃശൂർ പൊലീസ് അക്കാദമിയിൽ നടക്കും. ആരോഗ്യപ്രശ്നങ്ങൾ കാരണം പരിശീലനം പൂർത്തിയാക്കാൻ കഴിയാതിരുന്ന 40 പേരുടെ പാസിങ് ഒൗ‌ട്ട് പരേഡ് പിന്നീടു നടത്തും.

വനത്തിലും വനാതിർത്തിയിലും താമസിക്കുന്നവരും ഉപജീവനത്തിനു വനത്തെ ആശ്രയിക്കുന്നവരുമായ ആദിവാസി–പട്ടികവർഗക്കാർക്കുവേണ്ടി പിഎസ്‌സി വഴിയുള്ള തിരഞ്ഞെടുപ്പാണിത്.

English Summary:

BFO Recruitment PSC News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com