Activate your premium subscription today.
തിരുവനന്തപുരം : ബിടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ജൂൺ 17 വരെ അപേക്ഷിക്കാം. അപേക്ഷകർ 3 വർഷം/ 2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനീയറിങ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്,
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷന്റെ 13 മാസത്തെ യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിന് 21 വരെ അപേക്ഷിക്കാം. പ്രായം: 21 – 32. ഫെലോഷിപ് ലഭിക്കുന്നവർക്ക് 17 സംസ്ഥാനങ്ങളിലുള്ള വിവിധ എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കാം. റജിസ്റ്റർ ചെയ്യാൻ: youthforindia.org
ന്യൂഡൽഹി : ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും പിഎച്ച്ഡി പ്രവേശനത്തിനു നെറ്റ് സ്കോർ ഉപയോഗിക്കാൻ തീരുമാനിച്ചു. ഈ വർഷം മുതൽ പ്രത്യേക പ്രവേശന പരീക്ഷയുണ്ടാകില്ല. നെറ്റ് സ്കോർ ഉപയോഗിക്കാൻ ജെഎൻയുവും നേരത്തെ തീരുമാനിച്ചിരുന്നു. യുജിസി നെറ്റ് പരീക്ഷ പിഎച്ച്ഡി
തിരുവനന്തപുരം : സ്വാശ്രയ നഴ്സിങ് കോളജുകളിലെ മാനേജ്മെന്റ് സീറ്റിൽ പ്രവേശനം നടത്തുന്നതിന് അനിവാര്യമായ കേരള നഴ്സിങ് കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും അഫിലിയേഷനുകൾ വൈകും. രണ്ട് അഫിലിയേഷനും ലഭിച്ചാലേ പ്രവേശന മേൽനോട്ട സമിതി പ്രോസ്പെക്ടസ് അംഗീകരിച്ച് പ്രവേശനം നടത്താൻ അനുമതി നൽകൂ. സംസ്ഥാനത്തെ 119
തിരുവനന്തപുരം ∙ കേരള എൻജിനീയറിങ്, ഫാർമസി ബിരുദ പ്രവേശനത്തിന് (കീം) നൽകിയ അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള സമയം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു വരെ നീട്ടി. www.cee.kerala.gov.in മലയാളം പത്താംക്ലാസ് തുല്യതാപരീക്ഷ: 96.15% വിജയം തിരുവനന്തപുരം ∙ കേരളത്തിനു പുറത്തു താമസിക്കുന്ന
കൊച്ചി : കേരള മീഡിയ അക്കാദമിയിൽ വിഡിയോ എഡിറ്റിങ് കോഴ്സിന്റെ ജനറൽ വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 27നു സ്പോട് അഡ്മിഷൻ നടത്തും. 34,500 രൂപയാണു ഫീസ്. പ്രായപരിധി 30. യോഗ്യത പ്ലസ്ടു. - അപേക്ഷാഫീസ് 300 രൂപ. ഫോൺ: 0484-2422275. വെബ്സൈറ്റ്: www.keralamediaacademy.org
തിരുവനന്തപും : കേരള സർവകലാശാല പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ 20 മുതൽ 24 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മൂന്നാർ, ചെന്നൈ, ഡൽഹി സെന്ററുകളിൽ നടത്തുന്നു. ഹാൾടിക്കറ്റ് അഡ്മിഷൻ പോർട്ടലിൽ ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക് ഫോൺ – 0471–2308328. ഇമെയിൽ:
കോട്ടയം : ടൈംസ് ഹയർ എജ്യുക്കേഷന്റെ യങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ എംജി സർവകലാശാല രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തി. ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കു മുന്നേറിയതിനു പിന്നാലെയാണ് ഈ നേട്ടം. പ്രവർത്തനമാരംഭിച്ച് 50 വർഷം വരെയായ സർവകലാശാലകളെയാണു റാങ്കിങ്ങിനായി
തിരുവനന്തപുരം : കേരള സർവകലാശാലയുടെ വിവിധ വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും 4 വർഷ ബിരുദ കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് ജൂൺ 7ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും
യുകെ ,അയർലൻഡ്,ദുബായ് എന്നിവിടങ്ങളിലെ നിവാസികൾക്കായി 2024 ലെ ഏറ്റവും വലിയ ഓസ്ട്രേലിയൻ മൈഗ്രേഷൻ എക്സ്പോ നടത്താൻ ഒരുങ്ങുകയാണ് ഫ്ലൈവേൾഡ്. മേയ് 24 മുതൽ തുടർച്ചയായ 6 ദിവസങ്ങളായി മാഞ്ചസ്റ്റർ, ചെംസ്ഫോർഡ് , ലിമറിക്, കോർക്ക്, ഡബ്ലിൻ , ലെറ്റർകെന്നി എന്നീ പ്രധാന സിറ്റികളിലും മേയ് 31ന് ദുബായിയിലും വച്ചാണ് ഈ
തിരുവനന്തപുരം : അപേക്ഷാഫോമിന്റെ ജിഎസ്ടി കുടിശിക അടച്ചേ തീരൂവെന്നു സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ 50% സീറ്റ് സർക്കാരിനു വിട്ടു നൽകുന്ന സമ്പ്രദായം നിർത്തലാക്കാൻ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനുകളുടെ ആലോചന. ഏകജാലക സംവിധാനം അവസാനിപ്പിക്കാൻ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ അസോസിയേഷനുകൾ
തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ സ്പോർട്സുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്കിന് അർഹതയുള്ള പലർക്കും അത് ഫലത്തിൽ ഉൾപ്പെടുത്തിയില്ലെന്നു പരാതി. നേരത്തേ തന്നെ സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ഗ്രേസ് മാർക്ക് ഉൾപ്പെടുത്താതെ ഫലം പ്രഖ്യാപിച്ചെന്നാണു പരാതി. ഇതു ഗ്രേഡിനെയും
തിരുവനന്തപുരം : സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ 2024–25 അക്കാദമിക വർഷത്തിലെ എംഎ (ഇക്കണോമിക്സ്) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് ബിരുദം നൽകുന്നത്. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ സിയുഇടി (പിജി)–2024 ലെ ടെസ്റ്റ് പേപ്പർ കോഡ് സിഒക്യുപി10 പരീക്ഷയിൽ പങ്കെടുത്തവർ
കളമശേരി : കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല നടത്തിയ പൊതു പ്രവേശനപരീക്ഷയിൽ (ക്യാറ്റ്) വിവിധ വിഷയങ്ങളിലായി 46,098 പേർ പരീക്ഷ എഴുതി. ഉത്തരസൂചിക സർവകലാശാലാ വെബ്സൈറ്റിൽ അപേക്ഷകരുടെ പ്രൊഫൈലിൽ ലഭ്യമാണ്. പരാതിയുണ്ടെങ്കിൽ പ്രൊഫൈലിൽ ലഭ്യമായ ലിങ്ക് വഴി 17നു മുൻപ് റജിസ്റ്റർ ചെയ്യാം. admissions.cusat.ac.in .
കോട്ടയം/ കണ്ണൂർ ∙ എംജി, കണ്ണൂർ സർവകലാശാലകൾ 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകീകൃത കലണ്ടർ അനുസരിച്ചു മറ്റു സർവകലാശാലകളും ഉടൻ തന്നെ അപേക്ഷ ക്ഷണിച്ചേക്കും. ∙ എംജി സർവകലാശാല: ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍ക്ക് https://cap.mgu.ac.in/ എന്ന പോര്‍ട്ടലിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. ഓരോ
തിരുവനന്തപുരം : ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾക്ക് ഇന്നു തുടക്കം. ഇന്നു വൈകിട്ട് 4 മുതൽ 25നു വൈകിട്ട് 5 വരെ ഏകജാലക സംവിധാനം വഴി ഓൺലൈനായി അപേക്ഷ നൽകാം. ഹയർ സെക്കൻഡറിക്ക് www.hscap.kerala.gov.in വെബ്സൈറ്റ് വഴിയും വൊക്കേഷനൽ ഹയർ സെക്കൻഡറിക്ക് www.vhseportal.kerala.gov.in
തിരുവനന്തപുരം : കേരള സാങ്കേതിക സർവകലാശാല അടുത്ത അധ്യയന വർഷത്തേക്കുള്ള അഫിലിയേഷന് അപേക്ഷ ക്ഷണിച്ചു. നിലവിൽ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തതും എൻജിനീയറിങ് ആൻഡ് ടെക്നോളജി, ആർക്കിടെക്ചർ, പ്ലാനിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാനേജ്മെന്റ്, ഡിസൈൻ, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി എന്നിവയിൽ
കോട്ടയം :എംജി ,കണ്ണൂർ സർവകലാശാലകൾ ചേർന്നു നടത്തുന്ന എംഎസ്സി പ്രോഗ്രാമുകൾക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. എംഎസ്സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), എംഎസ്സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) എന്നിവയാണു പ്രോഗ്രാമുകൾ. വിദ്യാർഥികൾക്കു 2 സർവകലാശാലകളിലെയും സൗകര്യങ്ങളും സാധ്യതകളും
∙ മാറ്റങ്ങൾ ജൂലൈ 1 മുതൽ, ഇന്ത്യക്കാർക്ക് ഗുണകരം സിഡ്നി : ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ മാറും. ഇന്ത്യക്കാർക്ക് ഗുണകരമായ വ്യവസ്ഥകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ പ്രായപരിധി 35 വയസ്സാക്കി. ഓസ്ട്രേലിയയിൽ അംഗീകൃത കോഴ്സ് പൂർത്തീകരിച്ചവർക്ക്
മാറുന്ന ടെക്നോളജി കാരണം ഐടി ജോലിയും അവസരങ്ങളും വളരെ വേഗത്തിൽ മാറ്റത്തിന് വിധേയം ആകുകയാണ്. ഭാവിയിലെ ട്രെൻഡിങ് ജോലികൾ മനസ്സിലാക്കി അതിന് തയ്യാറെടുക്കുകയാണ് ആദ്യ ഐ ടി ജോലിക്ക് ശ്രമിക്കുന്നവർ ചെയ്യേണ്ടത്. ഒരൊറ്റ സ്കിൽ എന്നതിൽ നിന്ന് മൾട്ടിസ്കില്ലിങ് ആണ് ഇന്ന് ജോബ് മാർക്കറ്റിൽ പരിഗണന ലഭിക്കുന്നത്.ആദ്യ
തിരുവില്വാമല ∙1968ല്‍ സ്ഥാപിതമായ നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സംരംഭമായ പാമ്പാടിയിലുള്ള നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനും ലെക്കിടിയിലുള്ള ജവഹര്‍ലാല്‍ കോളേജ് ഓഫ് എൻജിനീയറിങ് ആന്‍ഡ് ടെക്നോളജിക്കും ‘സ്വയംഭരണാവകാശ’പദവി ലഭിച്ചു.
ന്യൂഡൽഹി : സിബിഎസ്ഇ 10, 12 പരീക്ഷകളുടെ മാർക്ക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ 16ന് ആരംഭിക്കും. 20 വരെ അപേക്ഷ നൽകാം. ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാനും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുമുള്ള നടപടികൾ മേയ് 30നു ശേഷമാകും നടക്കുക. അപേക്ഷകൾ ഓൺലൈനിലേ നൽകാനാകൂ. മാർക്ക് പരിശോധിക്കാൻ ഒരു വിഷയത്തിന് 500
ന്യൂഡൽഹി : സിബിഎസ്ഇ പരീക്ഷയിൽ 12–ാം ക്ലാസിൽ 95 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയത് 24,068 പേർ. കഴിഞ്ഞ വർഷമിത് 22,622 ആയിരുന്നു. ആകെ പരീക്ഷയെഴുതിയവരിൽ 1.48% വിദ്യാർഥികളാണു 95 ശതമാനത്തിലേറെ മാർക്ക് നേടിയത്. 1,16,145 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി; 7.16%. 10–ാം ക്ലാസിൽ 47,983 പേരാണു 95
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അധ്യയനവർഷം മുതൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ അധ്യാപകരുടെ ജോലിഭാരം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിന് അധ്യാപകസംഘടനാ നേതാക്കളുമായി ഇന്നു രാവിലെ മന്ത്രി ആർ.ബിന്ദു ചർച്ച നടത്തും. നാലുവർഷ ബിരുദം തുടങ്ങിയാലും ആദ്യ 3 വർഷം അധിക അധ്യാപകർ
തിരുവനന്തപുരം : പത്താം ക്ലാസ് ജയിക്കാൻ എഴുത്തുപരീക്ഷയ്ക്ക് 30% മാർക്ക് വേണമെന്നതുൾപ്പടെയുള്ള പരിഷ്കാരങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ലേവ് 28നു തിരുവനന്തപുരത്തു നടക്കും. വിദ്യാഭ്യാസ വിദഗ്ധർക്കൊപ്പം അധ്യാപകസംഘടനാ പ്രതിനിധികൾ, പിടിഎ പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ
തൃശൂർ : എസ്എസ്എൽസി പരീക്ഷ ജയിക്കാൻ എഴുത്തുപരീക്ഷയ്ക്കു മിനിമം മാർക്ക് വേണമെന്ന രീതി തിരികെ വരുമെന്നു പറയുമ്പോഴും ആ മാർക്ക് പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമില്ല. എപ്ലസ് മുതൽ ഇ വരെയുള്ള ഗ്രേഡുകൾ മാത്രമാണു 2007 മുതൽ പ്രസിദ്ധപ്പെടുത്തുന്നത്. മാർക്ക് വ്യക്തമാക്കാറില്ല. മാർക്കിൽ അധിഷ്ഠിതമായ
കഴിഞ്ഞ വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ള അക്കൗണ്ട് ഡീറ്റെയിൽസ് അപ്ലോഡ് ചെയ്യാത്തവർക്കും അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകും
പത്താം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹയർ സെക്കൻഡറി പഠനത്തോടൊപ്പം 48 തൊഴിൽ മേഖലകളിൽ നിന്ന് ഇഷ്ടമുള്ള ഒന്നു തിരഞ്ഞെടുത്തു പരിശീലിച്ച്, സ്കിൽ സർട്ടിഫിക്കറ്റ് നേടുന്നതിന് ‘വൊക്കേഷനൽ ഹയർ സെക്കൻഡറി’ കോഴ്സുകൾ അവസരമൊരുക്കുന്നു. സംസ്ഥാനത്ത് ആകെ 389 വിഎച്ച്എസ് സ്കൂളുകളുണ്ട്
തിരുവനന്തപുരം : നാലു വർഷ ബിരുദ കോഴ്സുകൾക്കു സർവകലാശാലകളിലും കോളജുകളിലും ജൂലൈ 1ന് തുടക്കമാകുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. മേയ് 20നു മുൻപ് അപേക്ഷ ക്ഷണിക്കും. ജൂൺ 15ന് അകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന പട്ടികയും പ്രസിദ്ധീകരിക്കും. 20 മുതൽ പ്രവേശന നടപടികൾ. 3 വർഷം കഴിയുമ്പോൾ ബിരുദവും നാലാം വർഷം
കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ 2024–’25 പ്രവേശനത്തിന് 16 മുതൽ 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലകസംവിധാനമാണ്. ∙യോഗ്യത എസ്എസ്എൽസി / 10–ാം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി+’ ഗ്രേഡ്
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വിജയ ശതമാനമാണ് ഇത്തവണത്തേത്. 80 ശതമാനത്തിൽ താഴെയാകുന്നത് ഒരു പതിറ്റാണ്ടിനു ശേഷവും. 2014ൽ ആണ് ഇതിനുമുൻപ് അവസാനമായി വിജയം 80 ശതമാനത്തിൽ താഴെയായത്; 79.39 ആയിരുന്നു അന്നത്തെ വിജയം. വിജയ ശതമാനത്തിൽ
ബെംഗളൂരു: 4 വർഷ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം നിർത്തലാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയ (എൻഇപി) പ്രകാരം സംസ്ഥാനത്തു മുൻ ബിജെപി സർക്കാർ നടപ്പിലാക്കിയ പ്രോഗ്രാമാണ് സിദ്ധരാമയ്യ സർക്കാർ നിർത്തലാക്കിയത്. പുതിയ അധ്യയന വർഷം മുതൽ 3 വർഷ ഡിഗ്രി പ്രോഗ്രാമിൽ മാത്രം പ്രവേശനം
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ ആണെന്ന് പണ്ടെന്നോ ചാക്കോ മാഷ് പറഞ്ഞത് ഇന്നും നമ്മളാരും മറക്കാത്തത് നമ്മളിൽ പലരും ആടുതോമയെ പോലെ കണക്ക് വെറുത്തിരുന്നവരായതു കൊണ്ടാവാം. ഹൈസ്കൂളിൽ കണക്ക് വിഷയത്തെ പേടിയോടെയും ഇഷ്ടമില്ലായ്മയോടെയും കാണുന്ന പല കുട്ടികളെയും നമുക്ക് അറിയാം. ചെറുക്ലാസ്സുകളിൽ കണക്കിന്റെ
തിരുവനന്തപുരം : എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവരുടെ എണ്ണം കഴിഞ്ഞവർഷത്തെക്കാൾ 3227 കൂടിയതോടെ പ്ലസ് വണിന് ഇഷ്ട സ്കൂളും ഇഷ്ട സ്ട്രീമും കിട്ടുന്നില്ലെന്ന പരാതിക്ക് ഇത്തവണയും സാധ്യത തള്ളാനാകില്ല. പ്രവേശനവ്യവസ്ഥകൾ പരിഷ്കരിച്ചതിനാൽ പ്രശ്നമുണ്ടാകില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
തിരുവനന്തപുരം : വിദ്യാർഥികൾ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച വിഷയം പൊതുവിജ്ഞാനം. 50 മാർക്കിൽ സംസ്ഥാന ശരാശരി 23.78 മാത്രം; 47.56%. പൊതു വിഷയമല്ലെങ്കിലും കഴിഞ്ഞതവണ 39.26 (78.52%) ആയിരുന്നതാണ് കുത്തനെ ഇടിഞ്ഞത്. വിജയശതമാനം ഏറ്റവും കുറഞ്ഞ (97.12%) വിഷയവും ഇതാണ്. 30.42 (60.84%) മാർക്കുമായി അഡീഷനൽ ഹിന്ദി
ഉദുമ (കാസർകോട്) : മധ്യപ്രദേശ് സ്വദേശികളായ ജിതേന്ദർ – സുരക്ഷ ദമ്പതികളുടെ വീട്ടിൽ എസ്എസ്എൽസി പരീക്ഷാഫലം എത്തിച്ചത് വെറും മധുരമല്ല, ‘ത്രിമധുരം’! ബേക്കൽ ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച് പരീക്ഷയെഴുതിയ കാജലും പൂജയും നിഷയും വീട്ടിലെത്തിച്ചത് 3 എ പ്ലസ് വിജയങ്ങൾ. കന്നഡ മീഡിയത്തിലായിരുന്നു ഇവരുടെ
തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും മികച്ച വിജയശതമാനം കോട്ടയം ജില്ലയിൽ– 99.92%. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഒന്നാമതായിരുന്ന കണ്ണൂർ ജില്ല ഇത്തവണ 99.87 ശതമാനത്തോടെ രണ്ടാം സ്ഥാനത്തായി. എറണാകുളം (99.86) ആണ് മൂന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ലയാണ് (99.08%) വിജയശതമാനത്തിൽ
തിരുവനന്തപുരം : കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ സമയക്രമം പുതുക്കി. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ 5 മുതൽ 9 വരെ തീയതികളിലായാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ജൂൺ 1,2,3,5,6,7 തീയതികളിലായി പരീക്ഷ നടത്തുമെന്നും എട്ടും ഒൻപതും റിസർവ് തീയതികളായിരിക്കുമെന്നുമാണ് മുൻപ് വിജ്ഞാപനത്തിൽ
കുട്ടനാട് : രോഗത്തെ മനോധൈര്യം കൊണ്ടു കീഴടക്കിയ കെ.ആർ. ഐശ്വര്യയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്. തലസീമിയ മേജർ രോഗ ബാധിതയായ ഐശ്വര്യയ്ക്ക് മാസത്തിൽ ഒരിക്കൽ രക്തം മാറ്റി നൽകിയാണു ജീവൻ നിലനിർത്തുന്നത്. ഐശ്വര്യയുടെ ശാരീരിക അവസ്ഥ അറിയാവുന്ന പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ
പുൽപള്ളി : കാട്ടാന ആക്രമണത്തിൽ മരിച്ച പിതാവിന്റെ ഓർമകളിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി എസ്എസ്എൽസി പരീക്ഷയെഴുതിയ സോന പോളിന് എല്ലാ വിഷയങ്ങളിലും എ പ്ലസ്. കഴിഞ്ഞ ഫെബ്രുവരി 16നാണു കുറുവ ദ്വീപിലെ വനം വാച്ചർ പാക്കം വെള്ളച്ചാലിൽ പോളിനെ കാട്ടാന കൊലപ്പെടുത്തിയത്. സംഭവം വൻപ്രതിഷേധത്തിനു വഴിവച്ചു. മാർച്ച്
കോലഞ്ചേരി : പേന പിടിക്കാൻ ശസ്ത്രക്രിയയിലൂടെ നേരെയാക്കിയ കൈവിരലുകൾ. ചെരിപ്പിടാൻ രൂപപ്പെടുത്തിയ കാൽ വിരലുകൾ. തല തുറന്ന് 2 ശസ്ത്രക്രിയകൾ. കണ്ണും മുഖവും പല്ലുകളും നേരെയാക്കാൻ മറ്റു ശസ്ത്രക്രിയകൾ. ഒന്നാം ക്ലാസ് മുതൽ ഇതുവരെ പത്തോളം ശസ്ത്രക്രിയകൾക്കു വിധേയനായ മെബിൻ മോബിയുടെ മുഖത്ത് എസ്എസ്എൽസി ഫലം
ചിറ്റൂർ (പാലക്കാട്) : അർബുദവേദനയിലും വാശിയോടെ പഠിച്ചു നേടിയ വിജയത്തിന്റെ മാധുര്യം നുകരും മുൻപ് അവൻ യാത്രയായി. തത്തമംഗലം മേട്ടുവളവ് പൂങ്ങോട് മുഹമ്മദ് ഹക്കിമിന്റെയും ആരിഫയുടെയും മകൻ അർഷാദ് (15) ആണു കഴിഞ്ഞ തിങ്കളാഴ്ച മരണത്തിനു കീഴടങ്ങിയത്. പരീക്ഷാ സമയത്ത് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു.
പയ്യന്നൂർ : അർബുദത്തിനെതിരെ പടപൊരുതി സിന്റാ സൈമൺ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടി. പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് സ്കൂൾ വിദ്യാർഥിനിയായ സിന്റായ്ക്ക് 2022 നവംബറിലാണ് ബോൺ കാൻസർ ബാധിച്ചത്. തുടർന്ന് ശസ്ത്രക്രിയയും കീമോ തെറപ്പിയും. 9 മാസത്തെ ചികിത്സയ്ക്ക് ശേഷം 2023 നവംബർ മുതലാണ് വീണ്ടും സ്കൂളിൽ
തിരുവനന്തപുരം ∙ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ ഇന്നു വൈകിട്ട് 3നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 4,41,120 വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്; വിഎച്ച്എസ്ഇയിൽ 27,798. ഹയർ സെക്കൻഡറി ഫലം ലഭ്യമാകുന്ന
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കേന്ദ്രങ്ങളിൽ ജൂൺ 3ന് ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കു സ്പോട് പ്രവേശനം തുടരുന്നു. കേന്ദ്രങ്ങളിലെ ഫോൺ – തിരുവനന്തപുരം: 82810 98863, കൊല്ലം: 82810 98867, ആലുവ: 82810 98873, പൊന്നാനി: 82810 98868, പാലക്കാട്: 82810 98869,
ന്യൂഡൽഹി : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം യുജിസി വിലക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം 2019ൽ ഇ–സിഗരറ്റിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് യുജിസി സെക്രട്ടറി പ്രഫ. മനീഷ് ആർ.ജോഷിയുടെ നോട്ടിസിൽ പറയുന്നു.
∙ കേരള സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ ഒന്നാം സെമസ്റ്റർ പിജി വിദ്യാർഥികൾക്ക് രണ്ടാം സെമസ്റ്ററിലേക്ക് കോളജ് മാറ്റത്തിന് അപേക്ഷിക്കാം. വിദ്യാർഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരിക്കണം. ഗവൺമെന്റ്/എയ്ഡഡ് കോളജുകൾ തമ്മിലും സ്വാശ്രയ കോളജുകൾ തമ്മിലും മാറ്റം അനുവദിക്കും. അപേക്ഷ
തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷാഫലം ഉച്ചകഴിഞ്ഞു മൂന്നിനു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും അറിയാം. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ നാളെ ഉച്ചകഴിഞ്ഞു മൂന്നിനു പ്രഖ്യാപിക്കും. മുൻവർഷങ്ങളെക്കാൾ നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം. ഫലം
തിരുവനന്തപുരം : കേരളത്തിൽ 16 കേന്ദ്രങ്ങളിലായി നീറ്റ്–യുജി എഴുതിയത് 1.44 ലക്ഷം വിദ്യാർഥികൾ. നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിലെ റൂം നമ്പർ 15 ൽ ഒഎംആർ ഷീറ്റ് ലഭിച്ചതിലെ തെറ്റ് ചൂണ്ടിക്കാട്ടിയ വിദ്യാർഥികൾക്ക് 2 മണിക്കൂർ സമയം നഷ്ടമായെന്നു പരാതി ഉയർന്നു. 8 പേർക്ക് ക്യു1 സീരീസിലെ ചോദ്യക്കടലാസിനു നൽകിയത്
∙ വിദേശത്ത് എംബിബിഎസ് യോഗ്യത നേടിയ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ മെഡിക്കൽ കൗൺസിൽ (നാഷനൽ മെഡിക്കൽ കമ്മിഷൻ – www.nmc.org.in) റജിസ്ട്രേഷൻ നേടി പ്രാക്ടിസ് ചെയ്യണമെങ്കിൽ എഫ്എംജിഇ (Foreign Medical Graduate Examination) എന്ന സ്ക്രീനിങ് ടെസ്റ്റ് പാസാകണം. ഒസിഐ വിഭാഗക്കാരും ഈ നിബന്ധന പാലിക്കണം. ഓസ്ട്രേലിയ,
ദ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്സിഇ) 10, 12 ക്ലാസുകളിലേക്കായി നടത്തിയ 2024ലെ ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയായ ഐഎസ്സിയില് 98.19 ശതമാനം പേരും പത്താം ക്ലാസ് പരീക്ഷയായ ഐസിഎസ്ഇയില്‍ 99.47 ശതമാനം
ന്യൂഡൽഹി : കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന്റെ എസ്ടി വിദ്യാർഥികൾക്കുള്ള നാഷനൽ ഓവർസീസ് സ്കോളർഷിപ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വിദേശരാജ്യത്തു മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ്– ഡോക്ടറൽ ഗവേഷണം എന്നിവയ്ക്കാണു സഹായം ലഭിക്കുക. 31 വരെ അപേക്ഷിക്കാം. ആകെ 20 സ്കോളർഷിപ്പുകൾ. വിവരങ്ങൾക്ക്:
ന്യൂഡൽഹി : സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാഫലം 20നു ശേഷമേ പ്രസിദ്ധീകരിക്കൂ. https://cbseresults.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഎസ്ഇ ബോർഡിലെ ഉദ്യോഗസ്ഥരും ഇതു സ്ഥിരീകരിച്ചു. സിബിഎസ്ഇ ബോർഡ് പരീക്ഷാഫലം ഇന്നലെ പ്രസിദ്ധീകരിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ
ന്യൂഡൽഹി : സിബിഎസ്ഇ 10–ാം ക്ലാസിൽ ബേസിക് കണക്ക് പഠിച്ച് ഇത്തവണ പരീക്ഷയെഴുതിയവർക്കും 11–ാം ക്ലാസിൽ കണക്കെടുത്ത് പഠനം തുടരാം. പഠനനിലവാരം ഉയർന്ന സ്റ്റാൻഡേഡ് കണക്ക് എടുത്തവർക്കു മാത്രമായിരുന്നു 11–ാം ക്ലാസിൽ കണക്കിൽ പഠനം തുടരാൻ അവസരം നൽകിയിരുന്നത്. എന്നാൽ, വരുന്ന അധ്യയന വർഷം കണക്ക് ബേസിക് എടുത്തവർക്കും
തിരുവനന്തപുരം : സ്വകാര്യ നഴ്സിങ് കോളജുകളിൽ ഏകജാലക പ്രവേശനം തുടരാനുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, നഴ്സിങ് മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയാണ് അലസിയത്. കേരള പ്രൈവറ്റ് നഴ്സിങ് മാനേജ്മെന്റ് അസോസിയേഷനും ക്രിസ്ത്യൻ നഴ്സിങ് കോളജ് മാനേജ്മെന്റ്
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ അധ്യാപക യോഗ്യതാപരീക്ഷയായ കെ-ടെറ്റിന് അപേക്ഷിക്കാനുള്ള സമയം ഈമാസം 5 വരെ നീട്ടി. അപേക്ഷയിൽ തിരുത്താനുള്ള അവസരം 6 മുതൽ 9 വരെ https://ktet.kerala.gov.in എന്ന സൈറ്റിലെ CANDIDATE LOGIN ൽ ലഭ്യമാകും.
പഠനത്തോടൊപ്പം ജോലി ചെയ്ത് സമ്പാദ്യം തുടങ്ങാനുള്ള സാഹചര്യം ഇന്ന് പല വിദേശ രാജ്യങ്ങളിലുമുണ്ട്. പക്ഷേ പഠിക്കണമെങ്കില്‍ ലക്ഷക്കണക്കിന് രൂപ ഫീസിനത്തില്‍ ചെലവാക്കേണ്ടി വരും. ബാങ്ക് ബാലന്‍സായി നല്ലൊരു തുക ഡിപ്പോസിറ്റ് കാണിക്കുകയും ചെയ്യണം. എന്നാല്‍ തികച്ചും സൗജന്യമായി പഠിക്കുന്നതിനൊപ്പം, വര്‍ഷം 10 മുതല്‍
കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 12ന് ആരംഭിക്കുന്ന യുജി, പിജി ഒന്നാം സെമസ്റ്റർ (2022 അഡ്മിഷൻ - സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും യുജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (ജനുവരി 2023 അഡ്മിഷൻ) പരീക്ഷകളുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.പഠിതാക്കളുടെ ലോഗിനിലും യൂണിവേഴ്സിറ്റി
മുംബൈ : രാജ്യത്തെ ഐഐടികളിൽ 20 വർഷത്തിനിടെ 115 വിദ്യാർഥികൾ ജീവനൊടുക്കിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഐഐടി കാൻപുർ പൂർവവിദ്യാർഥി ധീരജ് സിങ്ങിന്റെ അപേക്ഷയിലാണ് ഈ വിവരം ലഭിച്ചത്. 2005 നും 2024 നും മധ്യേയുള്ള 115 മരണങ്ങളിൽ 98 എണ്ണവും ക്യാംപസിനകത്താണു സംഭവിച്ചത്. ഇക്കൊല്ലം ഇതുവരെ 5 മരണം റിപ്പോർട്ട്
തിരുവനന്തപുരം : സർക്കാർ / സ്വാശ്രയ കോളജുകളിലെ എംസിഎ റഗുലർ പ്രവേശനത്തിന് അപേക്ഷിക്കാം. ബിരുദം നേടിയിരിക്കണം. മാത്സ് ഒരു വിഷയമായി പ്ലസ്ടുവിനോ ബിരുദത്തിനോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/ കംപ്യൂട്ടർ പഠിക്കാത്തവർ ബ്രിജ് കോഴ്സിൽ യോഗ്യത നേടണം. www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി
ചെന്നൈ : ഡോ. എംജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ലർ ഓഫ് വിഷ്വൽ ആർട്സ് (ബിവിഎ) പ്രോഗ്രാമിലേക്ക് 27 വരെ അപേക്ഷിക്കാം. സിനിമറ്റോഗ്രഫി, ഡിജിറ്റൽ ഇന്റർമീഡിയറ്റ്, ഓഡിയോഗ്രഫി, ഡയറക്ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്, ഫിലിം എഡിറ്റിങ്, അനിമേഷൻ ആൻഡ് വിഷ്വൽ എഡിറ്റിങ് എന്നിവയിൽ 4 വർഷ
കോട്ടയം : എംജി സർവകലാശാലാ പഠനവകുപ്പുകളിലും ഇന്റർസ്കൂൾ സെന്ററുകളിലും എംഎ, എംഎസ്സി, എംടിടിഎം, എൽഎൽഎം, എംഎഡ്, എംപിഇഎസ്, എംബിഎ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ 5ന് അവസാനിക്കും. എംബിഎയ്ക്ക് https://admission.mgu.ac.in എന്ന വെബ്സൈറ്റ് വഴിയും മറ്റു പ്രോഗ്രാമുകളിലേക്ക് https://cat.mgu.ac.in/ എന്ന
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ 6 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 7483
കളമശേരി : കൊച്ചി സർവകലാശാല പൊതുപ്രവേശന പരീക്ഷ (ക്യാറ്റ്–24) 10, 11, 12 തീയതികളിൽ കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷകർക്ക് പ്രൊഫൈലിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അപേക്ഷിച്ച വിവിധ ടെസ്റ്റ് കോഡുകൾക്കായി വെവ്വേറെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യണം.
തിരുവനന്തപുരം : ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. വിധി അനുസരിച്ച് ഇതര ജില്ലാ സർവീസ് വെയ്റ്റേജ് കണക്കാക്കിയുള്ള പുതിയ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. ജൂൺ
ഓട്ടവ ∙ വിദേശ വിദ്യാർഥികളുടെ പാർട്ടൈം ജോലി വ്യവസ്ഥകളിൽ അനുവദിച്ചിരുന്ന ഇളവ് കാനഡ പിൻവലിച്ചു. ആഴ്ചയിൽ 20 മണിക്കൂർ മാത്രം ജോലി എന്ന വ്യവസ്ഥ കോവിഡ് കാലത്ത് തൊഴിലാളി ക്ഷാമം മുൻനിർത്തി ഒഴിവാക്കിയിരുന്നെങ്കിലും ഇന്നുമുതൽ ഈ ഇളവുണ്ടാകില്ലെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ
തിരുവനന്തപുരം : യുജിസി വിലക്കിയിട്ടും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശനപരീക്ഷ നടത്തുന്നു. പിൻവാതിൽ പ്രവേശനത്തിനു വഴി തുറക്കാനുള്ള ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്കു നിവേദനം നൽകി. പിഎച്ച്ഡി പ്രവേശനപരീക്ഷ
ന്യൂഡൽഹി : നീറ്റ് പിജി പരീക്ഷയെഴുതാനുള്ള ഇന്റേൺഷിപ് കട്ട് ഓഫ് തീയതി നീട്ടണമെന്നാവശ്യപ്പെട്ടുന്ന ഹർജി സുപ്രീം കോടതി തള്ളി. നയപരമായ കാര്യമായതിനാൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ബെഞ്ച് വ്യക്തമാക്കി. വിഷയം അധികാരികൾക്കു മുന്നിൽ സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ജൂൺ 23നാണ് നീറ്റ്
സാന്റാ മോണിക്ക മലയാള മനോരമയു മായി സഹകരിച്ച് സംഘടിപ്പിച്ച ‘മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്’ ഇന്നലെ തൃശ്ശൂർ അയ്യന്തോളിലുള്ള ഹയാത് റീജൻസിയിൽ നടന്നു. മലയാള മനോരമ കോർഡിനേറ്റിങ് എഡിറ്റർ ജീവൻ കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെന്നി തോമസ് വട്ടക്കുന്നേൽ (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ഈ വർഷം മുതൽ പിഎച്ച്ഡി പ്രവേശനത്തിനു പ്രത്യേക എൻട്രൻസ് പരീക്ഷയില്ല. യുജിസിയും സിഎസ്ഐആറും നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ തീരുമാനമായി. 2024–25 അധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരും. 2 തരത്തിലാകും പ്രവേശനം.
തിരുവനന്തപുരം∙ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 4–ാം ക്ലാസ് വിദ്യാർഥികൾക്കുള്ള എൽഎസ്എസിൽ വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ ഉയർന്നപ്പോൾ (20.08) 7–ാം ക്ലാസ് വിദ്യാർഥികൾക്കുള്ള യുഎസ്എസ് വിജയ നിരക്ക് പത്തിനു താഴേക്ക് ഇടിഞ്ഞു(7.79). കഴിഞ്ഞ വർഷം ഇത് യഥാക്രമം 17.3, 12.13 ശതമാനം
തിരുവനന്തപുരം∙ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് വർധിപ്പിച്ചു. സംസ്ഥാന തലത്തിൽ കലോത്സവ ഇനങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 25 മാർക്കും ബി ഗ്രേഡ് ലഭിക്കുന്നവർക്ക് 20 മാർക്കും സി ഗ്രേസ് ലഭിക്കുന്നവർക്ക് 15 മാർക്കും ലഭിക്കും. കഴിഞ്ഞ വർഷം എ ഗ്രേഡിന്
ശ്യാമപ്രസാദ് സംവിധാനം ചെയ്ത‘ ഹേയ് ജൂഡ്’ എന്ന ചിത്രത്തിൽ സയനോര പാട്ടുപാടാനെത്തിയതാണ്. സംവിധായകനുമായി സംസാരിക്കുമ്പോഴാണ് താൻ ഇപ്പോൾ ചില സിനിമകൾക്ക് ഡബ് ചെയ്യുന്നുണ്ടെന്ന കാര്യം സയനോര പറഞ്ഞത്. ചിത്രത്തിൽ നിവിൻപോളിയുടെ നായിക തമിഴകത്തെ മുൻനിരതാരം തൃഷയ്ക്ക് അനുയോജ്യമായ ശബ്ദം തേടി നടന്ന ശ്യാമപ്രസാദിന്
തിരുവനന്തപുരം : ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അർഹതയുള്ളവർ കോളജുകളിൽ 27നു ഉച്ചയ്ക്ക് 2 മണിക്കകം റിപ്പോർട്ട് ചെയ്യണം. വിശദ വിജ്ഞാപനത്തിനും മാർഗനിർദേശങ്ങൾക്കും www.cee.kerala.gov.in
തിരുവനന്തപുരം : സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (കെസിപി–എൻസിഎ– എസ്സിസിസി) തസ്തികയിലേക്കുള്ള പിഎസ്സി വിജ്ഞാപനം അനുസരിച്ചു പ്രായപരിധിയിൽ അനുവദിച്ച 3 വർഷത്തെ ഇളവിനു പുറമേ, പ്രായപൂർത്തി ആയ ശേഷം പട്ടികജാതി വിഭാഗത്തിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കും അവരുടെ സന്താനങ്ങൾക്കും 2 വർഷത്തെ ഇളവ്
ഇന്ത്യയിലെ 557 നഗരങ്ങളിലും 14 വിദേശനഗരങ്ങളിലും മേയ് 5ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.20 വരെ നീറ്റ് യുജി പരീക്ഷ നടത്തും. വിദ്യാർഥികൾക്കു നിശ്ചയിച്ചുനൽകിയ പരീക്ഷാകേന്ദ്രം കാണിക്കുന്ന ‘സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യാം. https://exams.nta.ac.in/NEET വെബ്സൈറ്റിൽ അപേക്ഷാനമ്പറും ജനനത്തീയതിയും നൽകിയാൽ
ഉന്നതവിദ്യാഭ്യാസരംഗം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബജറ്റിൽ പറഞ്ഞ കാര്യങ്ങളോടെയാണ് സ്വകാര്യ സർവകലാശാലകൾ വീണ്ടും വാർത്തകളിലിടം നേടിയത്. യുജിസി മാർഗനിർദേശപ്രകാരം വിദേശ സർവകലാശാലാ ക്യാംപസുകൾ സംസ്ഥാനത്തു സ്ഥാപിക്കുന്നതിലൂടെ നാട്ടിലുള്ളവർക്കും നല്ല
ചെന്നൈ : ഉപരിപഠനത്തിനുള്ള ‘മെക്സ്റ്റ്’ സ്കോളർഷിപ്പിന് ജപ്പാൻ സർക്കാർ അപേക്ഷ ക്ഷണിച്ചു. 2025 ഏപ്രിൽ മുതൽ ജപ്പാനിൽ 5 വർഷ ബിരുദം, കോളജ് ഓഫ് ടെക്നോളജി (4 വർഷം), സ്പെഷലൈസ്ഡ് ട്രെയ്നിങ് കോളജ് (3 വർഷം) എന്നീ കോഴ്സുകൾ പഠിക്കാനാണ് സ്കോളർഷിപ് നൽകുന്നത്. നിയമം, ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി, സാഹിത്യം,
ന്യൂഡൽഹി ∙ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാഫലം മേയ് ആദ്യ ആഴ്ച പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായെന്നാണു വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കകം മൂല്യനിർണയം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 2 ദിവസം കൂടി കഴിഞ്ഞു വ്യാഴാഴ്ചയാണു പൂർത്തിയായത്. സ്കൂൾ അധ്യാപകർക്ക് എഐ
ന്യൂഡൽഹി ∙ അലിഗഡ് മുസ്ലിം സർവകലാശാല (എഎംയു) വൈസ് ചാൻസലറായി നയീമ ഖാത്തൂൻ ഗുൽറെസിനെ നിയമിച്ചു. അലിഗഡിന്റെ 123 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിതാ വിസിയാണ്. നിലവിൽ അലിഗഡ് വനിതാ കോളജ് പ്രിൻസിപ്പലാണ്. കഴിഞ്ഞവർഷം ഏപ്രിലിൽ വിസി താരിഖ് മൻസൂറിന്റെ കാലാവധി അവസാനിച്ച ശേഷം ഇടക്കാല ചുമതല വഹിച്ച മുഹമ്മദ്
കണ്ണൂർ : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ്മുറി വരുന്നു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുക, നൈപുണിവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെ 600 സ്കൂളുകളിലാണു ക്രിയേറ്റീവ് കോർണർ സ്ഥാപിക്കുക. 15–20 വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ക്ലാസ്മുറിയാണിത്.
തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പൂർത്തിയായി. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് പൂർത്തിയാകും. ടാബുലേഷനും ഗ്രേസ് മാർക്ക് ചേർക്കുന്നതടക്കമുള്ള ജോലികളും ബാക്കിയുണ്ട്. ഇത്തവണ മൂല്യനിർണയം നേരത്തേ പൂർത്തിയാക്കാനായെങ്കിലും ഫലപ്രഖ്യാപനം മുൻപ് അറിയിച്ചതനുസരിച്ച് മേയ് രണ്ടാം വാരമായിരിക്കുമെന്നു
സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച 'മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്' ഇന്നലെ ഗേറ്റ് വേ ഹോട്ടൽ കോഴിക്കോട് നടന്നു. തുല്യതകളില്ലാത്ത വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്റോടുകൂടിയ ഇന്റേൺഷിപ്പുകളുമായി സാന്റാ മോണിക്ക. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി ജെ ജോഷ്വാ
ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല യിലെ പിജി പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ നടപടികൾ 25ന് തുടങ്ങും. സിയുഇടി–പിജിയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ഇക്കുറി 82 കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിടെക്, 5 വർഷ എൽഎൽബി എന്നിവയ്ക്കുള്ള റജിസ്ട്രേഷനും ഇതിനൊപ്പം തുടങ്ങിയേക്കും. ജെഇഇ മെയിൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് ബിടെക്
കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയിൽ (നീലിറ്റ്) 2 എംടെക് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം. എഐസിടിഇ അംഗീകാരമുള്ള എംബെഡഡ് സിസ്റ്റംസ് / ഇലക്ട്രോണിക്സ് ഡിസൈൻ
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യുജിസി അവതരിപ്പിച്ച 4 വർഷ ബിരുദ കോഴ്സിലെ വിദ്യാർഥികൾക്കും ഇനി മുതൽ യുജിസി നെറ്റ് പരീക്ഷ എഴുതാം. കോഴ്സിന്റെ അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും നെറ്റ് എഴുതാൻ പറ്റുംവിധം ഘടന മാറ്റാൻ തീരുമാനമായി.
തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനത്തിന് മേയ് 20ന് തുടക്കമാകും. ഹയർ സെക്കൻഡറി അധ്യാപകർക്ക് 6 വർഷമായി പരിശീലന പരിപാടികളില്ലായിരുന്നു. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകർക്കും 4 ദിവസം നീണ്ടുനിൽക്കുന്ന നോൺ-റസിഡൻഷ്യൽ പരിശീലനം നൽകുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. 14
നഴ്സിങ് പ്രവേശനപരീക്ഷ വേണമെന്നു 3 വർഷമായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ഈ വർഷം പ്രവേശനപരീക്ഷ ഉണ്ടാകുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീടു പിൻവലിച്ചു. പ്രവേശനപരീക്ഷ വേണമെന്നു മാനേജ്മെന്റ് അസോസിയേഷനുകളും വാദിക്കുമ്പോഴാണു സർക്കാർ ഒളിച്ചോടുന്നത്. സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുന്ന കോളജുകളാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് എൻസിഇആർടി പാഠപുസ്തകങ്ങൾ കിട്ടാനില്ല. അച്ചടി കഴിഞ്ഞ്, ജനുവരിയിൽ വിപണിയിൽ എത്തേണ്ട പുസ്തകങ്ങളാണു 3 മാസങ്ങൾക്കു ശേഷവും ലഭിക്കാത്തത്. സിബിഎസ്ഇ സ്കൂളുകളിലേറെയും 9, 10, 12 ക്ലാസുകൾ ആരംഭിച്ചതോടെ പുസ്തകങ്ങൾക്കായി രക്ഷിതാക്കളും അധ്യാപകരും നെട്ടോട്ടമോടുകയാണ്.
എന്തെങ്കിലും ജോലി സ്വന്തമാക്കാനുള്ള വഴി മാത്രമായാണ് പലരും ഇന്ന് വിദ്യാഭ്യാസത്തെ കാണുന്നത്. എന്നാല്‍ ഒരു ജോലിക്കും അപ്പുറം സവിശേഷ യോഗ്യതകളും ആദര്ശഗുണങ്ങളുമുള്ള മികവുറ്റ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയാണ് യഥാർഥ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിച്ച് കൊണ്ട് നാടിനും വീടിനും
∙ അൻജിത് എ.നായർ (205): തിരുവനന്തപുരം മലയിൻകീഴ് മച്ചേൽ റിട്ട. സുബേദാറും പട്ടം കൊട്ടാരം സെക്രട്ടറിയുമായ ഐ.പി.അതുലിന്റെയും ജയ അതുലിന്റെയും മകൻ. ∙ അനഘ കെ. വിജയൻ (220): എറണാകുളം എടയ്ക്കാട്ടുവയൽ ചെറുകര-എറാതടം റോഡ് കാർത്തികയിൽ അഡ്വ. കെ.കെ.വിജയകുമാറിന്റെയും റിട്ട. ജില്ലാ ജഡ്ജി കെ.കെ.സുജാതയുടെയും മകൾ. ∙
ന്യൂഡൽഹി : സിവിൽ സർവീസിൽ ഇക്കുറി ആകെ 1016 പേരെയാണ് വിവിധ തസ്തികകളിലേക്കായി ശുപാർശ ചെയ്തിരിക്കുന്നത്. 664 പുരുഷന്മാർ, 352 വനിതകൾ. ആദ്യ 25ൽ 10 വനിതകളുണ്ട്. ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ 115 പേർക്കുമാണു ശുപാർശ ലഭിച്ചത്. ഇക്കുറി ഐഎഎസിൽ 180
∙ 1) ആദിത്യ ശ്രീവാസ്തവ: ഐഐടി കാൻപുരിൽനിന്നുള്ള ബിടെക് ബിരുദധാരി. ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസസിനു തയാറെടുത്തത്. കഴിഞ്ഞതവണ രണ്ടാം ശ്രമത്തിൽ 236–ാം റാങ്കോടെ ഐപിഎസ് ലഭിച്ചു. ∙ 2) അനിമേഷ് പ്രധാൻ: റൂർക്കല എൻഐടിയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിടെക്. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി
∙ കേന്ദ്ര ബയോടെക്നോളജി വകുപ്പ് യുനെസ്കോയുടെ സഹകരണത്തോടെ തുടങ്ങിയ ശ്രേഷ്ഠസ്ഥാപനമാണ് ഫരീദാബാദ് ആസ്ഥാനമായ ‘റീജനൽ സെന്റർ ഫോർ ബയോടെക്നോളജി (NCR Biotech Science Cluster, Faridabad-121 001; ഫോൺ: 0129- 2848800; ഇ–മെയിൽ: registrar@rcb.res.in; വെബ്: www.rcb.res.in). സർവകലാശാലയ്ക്കു സമാന പദവിയുള്ള ഇവിടെ
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി ശാരിക എ.കെ. ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് ഈ സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകനും എഴുത്തുകാരനും മോട്ടിവേഷനൽ സ്പീക്കറുമായ ഡോ. ജോബിൻ എസ്.കൊട്ടാരം ആരംഭിച്ച ‘പ്രോജക്ട് ചിത്രശലഭം’ എന്ന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അപകടത്തിൽ ശരീരം ഭാഗികമായി തളർന്ന് വീൽചെയറിലായ ഷെറിൻ ഷഹാനയ്ക്കും ‘ചിത്രശലഭം’ പദ്ധതി വഴി ലഭിച്ച പരിശീലനത്തിൽ കഴിഞ്ഞ വർഷം സിവിൽ സർവീസ് ലഭിച്ചിരുന്നു.
സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച 'മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്' ഇന്നലെ തിരുവനന്തപുരം ഹയാത് റീജൻസിയിൽ നടന്നു. തുല്യതകളില്ലാത്ത വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്റോടുകൂടിയ ഇൻ്റേൺഷിപ്പുകളുമായി സാന്റാ മോണിക്ക. സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ
തിരുവനന്തപുരം : മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ. സംസ്ഥാനത്ത് കെഇആർ (കേരള എജ്യുക്കേഷൻ ആക്ട് ആൻഡ് റൂൾസ്) ബാധകമായ സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മിഷൻ അംഗം ഡോ.എഫ്.വിൽസൺ
കൊല്ലം :ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, പിജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും 2023 ജനുവരിയിൽ അഡ്മിഷൻ നേടിയ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷകളുടെയും റജിസ്ട്രേഷൻ തുടങ്ങി. വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്കു പിഴ
തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങ ളിലെ ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളിൽ മലയാള ഭാഷാസ്വാദനവും വായനാശീലവും പ്രോൽസാഹിപ്പിക്കാൻ ‘മലയാള മധുരം’ പദ്ധതിയുമായി സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ). പഠനത്തിരക്ക് ഒഴിഞ്ഞ മധ്യവേനൽ അവധിക്കാലത്തു കുട്ടികൾക്ക് അവരുടെ ഭാഷാ ജ്ഞാനത്തിന് അനുസരിച്ച് വായിക്കാൻ കഴിയുന്ന ചെറിയ
ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ റജിസ്ട്രേഷൻ 27ന് ആരംഭിക്കും.
Results 1-100 of 4067