ADVERTISEMENT

തിരുവമ്പാടി∙ കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഈ വർഷം നിരവധി സ്ത്രീകളുടെ മാല പൊട്ടിച്ച പ്രതിയെ കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാർ ഐ.പി.എസ് ന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കൊണ്ടോട്ടി കൊട്ടപ്പുറം ചോലയിൽ ഹാരിസ് എന്ന റിയാസ് (35) നെയാണ്  കൊട്ടപ്പുറം വെച്ച് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.

കഴിഞ്ഞ മാസം ഏപ്രിൽ 9ന് തിരുവമ്പാടി ഗേറ്റുംപടി റോഡിൽ വെച്ച് മുത്തിയോട്ടുമ്മൽ കൂളിപ്പാറ കല്യാണി എന്നവരുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല സ്കൂട്ടറിൽ വന്ന പ്രതി പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. മുക്കം അരീക്കോട്, കോഴിക്കോട്, കുന്നമംഗലം, മലപ്പുറം ജില്ലകളിലെ നാൽപതോളം സി. സി. ടി. വി ക്യാമറകൾ പരിശോധിച്ച പൊലീസിന് ആദ്യഘട്ടത്തിൽ പ്രതിയെ കുറിച്ചോ വാഹനത്തെകുറിച്ചോ സൂചനകൾ ഒന്നും കിട്ടിയില്ല. സമാനമായ രീതിയിൽ മാർച്ച്‌ 28-നു തേഞ്ഞിപ്പാലം കാക്കഞ്ചേരി വെച്ച് നടന്നു പോകുകയായിരുന്ന രാമനാട്ടുകര മാലീരി വീട്ടിൽ രാധാമണി എന്നവരുടെ ഒന്നര പവൻ മാലയും, മാർച്ച്‌ 30-ന് വാഴക്കാട് പരപ്പത്ത് വെച്ച് കോലോത്തും കടവ്,പുല്ലഞ്ചേരി വീട്ടിൽ ശോഭന എന്നവരുടെ സ്വർണ മാലയും പിടിച്ചുപറിച്ചതായി മനസ്സിലാക്കിയ പൊലീസ് സംഘം അന്വേഷണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിച്ചു.

എല്ലാ കവർച്ചകളിലും നീല കളർ ജൂപിറ്റർ സ്കൂട്ടർ ആണ് പ്രതി ഉപയോഗിച്ചിരുന്നത്. പിന്നീട് ഏപ്രിൽ 18-ന് തേഞ്ഞിപ്പാലം കൊളക്കാട്ടു ചാലിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭവ്യ എന്ന സ്ത്രീയുടെ നാലര പവൻ സ്വർണ്ണമാലയും, ഏപ്രിൽ 23-ന് വാഴക്കാട്, വാഴയൂർ, പുഞ്ചപ്പാടം വെച്ച് വാഴയൂർ ജിബിബൽരാജ് എന്നവരുടെ ചെയിനിന്റെ ലോക്കറ്റും, ഏപ്രിൽ 24-ന് കോഴിക്കോട് മലാപ്പറമ്പ് ബൈപാസിൽ വെച്ച്  സ്കൂട്ടറിൽ യാത്ര ചെയ്ത രജിഷ ബബിരാജ് എന്നവരുടെ 5 പവന്റെ സ്വർണ മാലയും കവർന്നു.

ആളൊഴിഞ്ഞ പോക്കറ്റ് റോഡുകളാണ് പ്രതി കവർച്ചക്കായി തിരഞ്ഞെടുത്തത്. സ്കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ അരികുചേർന്ന് സ്കൂട്ടർ നിർത്തി പിന്നിൽ നിന്നുമാണ് പ്രതി മാല പൊട്ടിച്ചിരുന്നത്. മോഷ്ടിച്ച സ്വർണം പല ജ്വല്ലറികളിലായി വിൽപനനടത്തിയതായും സ്വർണ്ണം വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ തനിക്കുന്നുണ്ടായിരുന്ന കടങ്ങൾ വീട്ടിയതായും പൊലീസിനോട് പറഞ്ഞു. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com