ADVERTISEMENT
Change mode

വർക്കല:കരുനിലക്കോട് അഞ്ചുവരമ്പുവിള വീട്ടിൽ ശിവവല്ലി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ ദയാനന്ദൻ. മക്കൾ: ബാബു, രാജൻ, സുനിൽദത്ത്, ഉഷാകുമാരി. മരുമക്കൾ: രാധിക, ഷാനി. സഞ്ചയനം ശനി 8ന്.

വർക്കല:അയിരൂർ ബേബി ഹൗസിൽ ഐസി എഡ്ന (45) അന്തരിച്ചു. ഭർത്താവ്: സുനിൽ ജോക്കി. മകൻ: അജിൻ. മരണാനന്തരചടങ്ങ് ശനി 10ന് അയിരൂർ ഹരിഹരപുരം സെന്റ് തോമസ് ദേവാലയത്തിൽ.

ചെങ്ങന്നൂർ:ചെറിയനാട് അരിയന്നൂർശ്ശേരി, ചിലമ്പോലിൽ കിഴക്കേതിൽ മുൻ ഡിവൈഎസ്പി വി.വി.പ്രഭാകരൻ നായർ (94) അന്തരിച്ചു. ഭാര്യ: തുരുത്തിമേൽ ഇന്ദിര വിലാസത്തിൽ പരേതയായ എം.ജി.ശാന്തമ്മ. മക്കൾ: സി.പി.സുജാത, സുശീല ശ്രീകുമാർ, ഗീത സുരേഷ്. മരുമക്കൾ: പി.ശ്രീകുമാർ, എൻ.ടി.സുരേഷ്‌കുമാർ, പരേതനായ കെ.എസ്.നായർ. സഞ്ചയനം ഞായർ 9ന്.

ചെറിയകൊണ്ണി:ഗോകുലം വിലാസത്തിൽ കുമാരി ഓമന (69) അന്തരിച്ചു. ഭർത്താവ്: ചന്ദ്രശേഖരൻ നായർ. മക്കൾ: സി.ഒ.രശ്മി, ബിന്ദു, രാജേഷ്. മരുമക്കൾ: രാധാകൃഷ്ണൻ നായർ, വി.ആർ.രജനി, പരേതനായ ഗോപകുമാർ. സഞ്ചയനം ഞായർ 8.30ന്.

തിരുവനന്തപുരം:മുക്കോലക്കൽ മൂത്തൂറ്റ് വാലിയിൽ വിമുക്ത ഭടൻ ടി.സി.ജോൺ (കുഞ്ഞുമോൻ–81) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ 10ന് വസതിയിലും 11ന് മെഡിക്കൽ കോളേജ് ട്രിനിറ്റി മാർത്തോമ്മാ ചർച്ചിലും. തിരുവല്ല തുണ്ടിപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: തിരുവല്ല തൈപ്പടവിൽ ലീലാമ്മ. മക്കൾ: ലീന, ലഫ്.കേണൽ ലെജി ജോൺ (ഭോപ്പാൽ), ലിനോയ് (ഓസ്ട്രേലിയ). മരുമക്കൾ: നെബു, മേരി, ധന്യ.

നെയ്യാറ്റിൻകര:വെൺപകൽ ആശാ ഭവനിൽ ജെ.ചന്ദ്രമതി (81) അന്തരിച്ചു. ഭർത്താവ്: കെ.അപ്പുക്കുട്ടൻ (വിമുക്തഭടൻ). മക്കൾ: എ.സി.ബിജു (ഗവ.പോളിടെക്നിക് വണ്ടിപ്പെരിയാർ), എ.സി.ബീനാറാണി, എ.സി.ആശ. മരുമക്കൾ: ടി.ശ്രീജകുമാരി (ഗവ.ബോയ്സ് എച്ച്എസ്എസ് നെയ്യാറ്റിൻകര), കെ.വി.സനൽ കുമാർ (വിമുക്തഭടൻ), എം.ചന്ദ്രബാബു (റിട്ട.അസി.റജിസ്ട്രാർ വ്യവസായ വകുപ്പ്). സഞ്ചയനം ഞായർ 9ന്.

പേരൂർക്കട:എൻ.വി നഗർ (എൻ.വി.എൻ 26) കൃഷ്ണകൃപയിൽ സി.വി.ചന്ദ്രസേനൻ (75) അന്തരിച്ചു. സംസ്കാരം നാളെ 2ന് ശാന്തികവാടത്തിൽ. ഭാര്യ: സുനിത. മക്കൾ: സിനു (യുകെ), നിമ്മി (കാനഡ). മരുമക്കൾ: ശ്രുതി (യുകെ), അമീഷ് (കാനഡ).

അമരവിള:ആർ.സി സ്ട്രീറ്റ് തട്ടാരക്കോണം പുരയിടത്തിൽ വിസ്ത്തീനമ്മാൾ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കയ്യൻ. മക്കൾ: സെലിൻ, സൈമൺ, രാജം, ആൽഫ്രഡ്, ഫെർണാണ്ടസ്, ബേബി, മണിയൻ, സെൽവിസ്റ്റർ. മരുമക്കൾ: ഇസ്രായേൽദാസ്, ലീനമ്മ, പെതലീസ്, ക്രിസ്റ്റി, ജയ, സുഭാഷ്, അനിത, ബീന. അനുസ്മരണ ശുശ്രൂഷ ശനി 3ന് അമരവിള സെന്റ് ആന്റണീസ് ദേവാലയത്തിൽ.

കല്ലറ:തുമ്പോട് ചരുവിള വീട്ടിൽ എ.വിമലാദേവി (74) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭർത്താവ്: കെ.ഗോപിനാഥൻ. മക്കൾ: രേഖ, രജിൻ, രജു. മരുമക്കൾ: ജി.സുനിൽ കുമാർ, ഷിജി, ജുബി.

ഭഗവതിനട:പൂങ്കോട് വലിയവിള വീട്ടിൽ കെ.സരോജം (84) അന്തരിച്ചു. സഞ്ചയനം നാളെ 7.30ന്.

വെള്ളായണി:കീർത്തി നഗർ ജിജു വില്ലയിൽ സിഡ്കോ റിട്ട. ജീവനക്കാരൻ അജു ജേക്കബ് (87) അന്തരിച്ചു. സംസ്കാരം ഇന്ന്. ഭാര്യ: ഹിൽഡ അജു. മകൾ: റീറ്റ. മരുമകൻ: ഡി.എസ്.സുനിൽ.

തിരുവനന്തപുരം:കണ്ണമ്മൂല അറപ്പുര ലെയ്നിൽ (എപിആർഎ 3) ലളിത വിലാസത്തിൽ പരേതനായ ഭാസ്കരൻ നായരുടെ മകൻ ഭുവനചന്ദ്രൻ നായർ (70) അന്തരിച്ചു. സഞ്ചയനം ഞായർ 8.30ന്.

പൂന്തുറ:എസ്എ കോട്ടേജിൽ വ്യവസായ വാണിജ്യ വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടറും ഹാന്റക്സ് മുൻ എംഡിയുമായ സി.സി.സുശീലൻ നാടാർ (79) അന്തരിച്ചു. ഭാര്യ: പരേതയായ അൽഫോൺസ. മക്കൾ: ശ്രീജ, ശോഭ, ശ്രീജിത്ത്. മരുമക്കൾ: ജോജോ, അജിത്, വിധു. അനുസ്മരണ ശുശ്രൂഷ നാളെ 8ന് പ്ലാമൂട്ടുക്കട സെന്റ് എലിസബത്ത് ചർച്ചിൽ.

പാലോട്:പെരിങ്ങമ്മല കൊല്ലരുകോണം ഉത്രാടത്തിൽ കെഎസ്ആർടിസി റിട്ട.ജീവനക്കാരൻ ഹരിലാൽ (58) അന്തരിച്ചു. ഭാര്യ: മല്ലിക. മക്കൾ: അശ്വതി, അഞ്ജലി. മരുമകൻ: അരുൺ.

വർക്കല:പരവൂർ കോങ്ങാൽ ഗോവിന്ദത്തിൽ ജോളി (58) അന്തരിച്ചു. ഭർത്താവ്: ജി.ശശിധരൻ. മക്കൾ: ആരുവി, ആകാശ്. മരുമകൻ: രതീഷ്. മരണാനന്തരചടങ്ങ് ഞായർ 7ന്.

പ്രാവച്ചമ്പലം:പൊറ്റവിള കവിത ഭവനിൽ തിരുവനന്തപുരം നഗരസഭ റിട്ട.ജീവനക്കാരൻ മണിയൻ (66) അന്തരിച്ചു. ഭാര്യ: പരേതയായ പുഷ്പമ്മ. മക്കൾ: പ്രദീപ്‌ കുമാർ, പരേതരായ പ്രദീഷ് കുമാർ, കവിത. മരുമക്കൾ: സരിത, ജയശ്രീ. അനുസ്മരണ ശുശ്രൂഷ ഇന്ന് 9ന്.

ശ്രീകാര്യം:ചെമ്പഴന്തി അക്കരവിള ഗുരുകൃപയിൽ മധുസൂദനൻ (74) പോങ്ങുംമൂട് ബാപ്പുജി നഗർ രാമൻപിള്ള ലെയ്ൻ (ബിഎൻ 184) അറ്റ്‌ലാന്റികിൽ അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: മിഥുൻ, ദർശന. മരുമകൻ: അരുൺ. സഞ്ചയനം ഞായർ 8.30ന്.

വക്കം:രണ്ടാം ഗേറ്റിനു സമീപം പുളിമൂട് ഓംകാരം വീട്ടിൽ ലീല (69) അന്തരിച്ചു. ഭർത്താവ്: പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ ഭാസി (രാമമംഗലം). മക്കൾ: അകേഷ് ഭാസി, ആര്യ ഭാസി (യൂണിയൻ ബാങ്ക്). മരുമകൻ: ഡോ.ഗണേഷ് ഗോപിനാഥൻ.

പാലോട്:ജവാഹർ കോളനി ശകുന്തള വിലാസത്തിൽ ബി.വിജയൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: ജെ.ശകുന്തള. മക്കൾ: സജയൻ, സജിത, സരിത. മരുമക്കൾ: അശ്വതി, ഉണ്ണിക്കൃഷ്ണൻ, വിനോജി വാസുദേവൻ. സഞ്ചയനം തിങ്കൾ 9ന്.

വർക്കല:അയിരൂർ അശ്വതിയിൽ ശശാങ്കൻ (72) അന്തരിച്ചു. സംസ്കാരം നാളെ 9ന്. ഭാര്യ: ഇന്ദിര. മക്കൾ: ശാരി, ശരത്. മരുമക്കൾ: വിനോദ്, പ്രീതു.

വെഞ്ഞാറമൂട്:വാമനപുരം ആനാകുടി കുന്നുംപുറത്ത് ഗംഗോത്രി ഭവനിൽ എസ്.ശങ്കരൻ പോറ്റി (61) അന്തരിച്ചു. ഭാര്യ: എസ്.ജയകുമാരി (അങ്കണവാടി അധ്യാപിക). മക്കൾ: അശ്വതി ശങ്കർ, അമൃത ശങ്കർ. സഞ്ചയനം ഞായർ 9ന്.

തിരുവനന്തപുരം:മരുതംകുഴി പടയണി ലെയ്ൻ പിആർഎ 117ൽ ദുബായ് എമിറേറ്റ്സ് നാഷനൽ ബാങ്ക് ഉദ്യോഗസ്ഥൻ മഹേഷ് സോമരാജൻ (48) ദുബായിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. കൊല്ലം കടപ്പാക്കട, സാഗരനഗർ, ജയ ജ്യോതിസ് കുടുംബാംഗമാണ്. ഭാര്യ: രോഹിണി മഹേഷ് (വാർത്താ അവതാരക, ജനം ടിവി). മകൾ: ദേവി അപർണ.

കല്ലറ:കുറുമ്പയം കന്യാരുകുഴി മോഹന വിലാസത്തിൽ എൽ.ലീലാമണി അമ്മ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ മനോഹരൻനായർ. മക്കൾ: മോഹനൻനായർ, സജി. മരുമക്കൾ: എസ്.നന്ദിത, എസ്.ബിന്ദു. സഞ്ചയനം ഞായർ 9ന്.

പാരിപ്പള്ളി:ഇടിയൻവിള ഉഷാ ഭവനിൽ സരസ്വതി അമ്മ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ ചെട്ടിയാർ. മക്കൾ: രാജേന്ദ്രൻ ചെട്ടിയാർ, ലതിക, ഷീല, ഉഷ. മരുമക്കൾ: വിശ്വനാഥൻ, മോഹനൻ, പരേതയായ രമണി.

പാറോട്ടുകോണം:ഹിൽവ്യൂ ലെയ്ൻ ബീന ഹൗസിൽ ജോൺസൺ (ഗോപി–74) അന്തരിച്ചു. ഭാര്യ: അംബിക. മക്കൾ: സന്തോഷ് കുമാർ, ശാലിനി. മരുമക്കൾ: ജോസ്, ടി.രമ്യ. അനുസ്മരണ ശുശ്രൂഷ ഞായർ 4ന് പാറോട്ടുകോണം സ്നേഹപുരി പള്ളിയിൽ.

തിരുവനന്തപുരം:ശ്രീവരാഹം പെരുന്താന്നി ശ്രീനികേതനിൽ എൽഐസി റിട്ട.ഉദ്യോഗസ്ഥൻ സ്ഥാണു വെങ്കടേശ്വരൻ (88) അന്തരിച്ചു. ഭാര്യ: ഭഗവതി അമ്മാൾ (റിട്ട.അധ്യാപിക, ഫോർട്ട് എൽപിഎസ്). മക്കൾ: ഹരിഹരൻ (യൂണിയൻ ബാങ്ക്), സുരേഷ് (പങ്കജകസ്തൂരി). മരുമക്കൾ: കവിത, ഗീത.

കട്ടച്ചൽക്കുഴി:മംഗലത്തുകോണം സായികൃഷ്ണയിൽ പി.ലളിത (76) അന്തരിച്ചു. ഭർത്താവ്: രഘുവരൻ. മക്കൾ: ഷാജി, സുജീന്ദ്രൻ, സുമ. മരുമക്കൾ: ഉഷ, ലേഖ, ലാലികുമാർ. സഞ്ചയനം ഞായർ 8ന്.

വെഞ്ഞാറമൂട്:പൊലീസ് സ്റ്റേഷന് സമീപം മൈലയ്ക്കൽ വീട്ടിൽ എക്‌സൈസ് റിട്ട.പ്രിവന്റീവ് ഓഫിസർ എ.സലിം (74) അന്തരിച്ചു. കബറടക്കം ഇന്ന് 9.30ന് വെഞ്ഞാറമൂട് ജമാഅത്തിൽ. ഭാര്യ: ലൈലാ ബീഗം. മക്കൾ: റജി (എസ്ഐ, സൈബർ ഡോം), റീജ. മരുമക്കൾ: ഹുമയൂൺ, ഷബ്ന.

മലയിൻകീഴ്:പെരുകാവ് പ്ലാവറത്തല അംബിക വിലാസത്തിൽ കെ.പരമേശ്വരൻ നായർ (87) അന്തരിച്ചു. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ശ്രീലത, ശ്രീദേവി, ശ്രീകല. മരുമക്കൾ: കേശവൻനായർ, ചന്ദ്രശേഖരൻ നായർ, അനിക്കുട്ടൻ. സഞ്ചയനം ചൊവ്വ 8.30ന്.

വെങ്ങാനൂർ:ബെൻസൺ നഗർ റോഡ് വട്ടവിള അബി ഭവനിൽ സുരേന്ദ്രൻ (64) അന്തരിച്ചു. ഭാര്യ: കൃഷ്ണമ്മ. മക്കൾ: അഭിലാഷ്, അജിത. മരുമക്കൾ: ആശ, ശ്യാം. അനുസ്മരണ ശുശ്രൂഷ തിങ്കൾ 10ന്.

തിരുവനന്തപുരം:പടിഞ്ഞാറേക്കോട്ട ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പടിഞ്ഞാറേ നട രാമ നിലയത്തിൽ എൻ.കെ.വിജയകുമാർ (55) അന്തരിച്ചു. ഭാര്യ: കെ.വി.ശോഭാറാണി. മക്കൾ: കൃഷ്ണ എസ്.വിജയ്, കാർത്തിക് എസ്.വിജയ്. മരണാനന്തര ചടങ്ങ് ഞായർ 8ന്.

പൂജപ്പുര:ചിത്രാനഗർ മേലതിൽ വീട്ടിൽ (സിഎൻആർഎഎ–56) പി.എസ്.മുരളി (70) അന്തരിച്ചു. ഭാര്യ: പരേതയായ കുമാരി ജയ. മകൻ: എം.ജെ.ഹരികൃഷ്ണൻ. മരുമകൾ: ബി.നീതു. സഞ്ചയനം ഞായർ 8.30ന്.

ബാലരാമപുരം:റസൽപുരം വേട്ടമംഗലം രാധാസദനത്തിൽ ബാലരാമപുരം സ്പിന്നിങ് മിൽ റിട്ട.ജീവനക്കാരൻ കെ.അയ്യപ്പൻ നായർ (86) അന്തരിച്ചു. ഭാര്യ: എസ്.രാധ. മക്കൾ: പ്രഭ, അജയകുമാർ (മംഗലത്തു ജ്വല്ലറി, പെരുങ്കടവിള), പ്രീജ. മരുമക്കൾ: രവീന്ദ്രൻ നായർ, അഖില, ശ്രീകുമാർ. സഞ്ചയനം നാളെ 8.30ന്.

കന്യാകുളങ്ങര:പെരുങ്കൂർ (തിരുവാതിര) രാഹുൽ നിവാസിൽ ശാരദയമ്മ (89) അന്തരിച്ചു. മക്കൾ: ജലജകുമാരി, രമണി, സുരേന്ദ്രൻ. മരുമക്കൾ: വിജയകുമാർ, വിജയൻ, അജിത. സഞ്ചയനം ഞായർ 8.30ന്.

പെരുമ്പഴൂതൂർ:(ചന്ദ്രമംഗലത്ത് വീട്) സായ്റാം ഹൗസിൽ രാജു (57) അന്തരിച്ചു. ഭാര്യ: ഷൈലജ. മക്കൾ: നന്ദു, കൃഷ്ണ നന്ദു. സഞ്ചയനം ഞായർ 9ന്.

തിരുവനന്തപുരം:നാലാഞ്ചിറ ബഥനി ദയറ അംഗമായ ബ്രദർ കമീലസ് കടിയംകുന്നിൽ (90) അന്തരിച്ചു. സംസ്കാരം നാളെ 11ന് തിരുവനന്തപുരം നാലാഞ്ചിറ ബഥനി ആശ്രമ ചാപ്പലിൽ. പരേതനായ യോഹന്നാൻ ഈപ്പന്റെയും അന്നമ്മയുടെയും മകനാണ്. അയിരൂർ കടിയംകുന്നിൽ കുടുംബാംഗമാണ്. പുണെ, നാലാഞ്ചിറ, കളത്തിപ്പടി, മുക്കംപാല, ചുനക്കര, ബഥനി നഗർ എന്നീ ആശ്രമങ്ങളിൽ സുപ്പീരിയർ, പ്രൊക്യുറേറ്റർ, പ്രിന്റിങ് പ്രസ് മാനേജർ, എസ്റ്റേറ്റ് മാനേജർ എന്നീ പദവികളിലും ബഥനി നവജീവൻ പ്രൊവിൻഷ്യൽ കൗൺസിലറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കെ.ഇ.വർഗീസ്, കെ.ഇ.ഈപ്പൻ, ബ്രദർ ജൊവാക്കീം കടിയംകുന്നിൽ, പരേതരായ കെ.ഇ.മാത്യു, കെ.ഇ.ജോൺ, കെ.ഇ.സൈമൺ, കെ.ഇ.ഏബ്രഹാം.

അരുവിക്കര:നാണുമല തടത്തരികത്തു വീട്ടിൽ ജഗദമ്മ (72) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപി. മക്കൾ: ജെ.ലത, ജെ.താര, ജെ.ഷീബ. മരുമക്കൾ: വി.ആർ.മുരുകൻ, പി.ബിജു, പരേതനായ കെ.സതീശൻ. സഞ്ചയനം ഇന്ന് 8.30ന്.

തിരുവനന്തപുരം:കാലടി ശ്രീനഗറിൽ വിശാഖം (ഹൗസ് നംബർ–15)ൽ വിജയലക്ഷ്മി (67) അന്തരിച്ചു. ഭർത്താവ്: ഗണേശൻ ആചാരി. മകൻ: വിശാഖ്. മരുമകൾ: രോഹിണി. സഞ്ചയനം ഞായർ 9ന്.

കോവളം:പനങ്ങോട് ചിറയിൽ ആയില്യത്തിൽ എം.മധുസൂദനൻ (54) അന്തരിച്ചു. ഭാര്യ: ശ്രീകല. മക്കൾ: എം.എസ്.മിഥുൻ, എം.എസ്.മീനാക്ഷി. സഞ്ചയനം ഞായർ 8.30ന്.

വേങ്ങോട്:കളിയിക്കൽ ഇടത്തറ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനടുത്ത് വിളയിൽ വീട്ടിൽ ഗോപിനാഥൻ (82) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കൾ: മഞ്ജു, ഗോപകുമാർ, സന്ധ്യ. മരുമക്കൾ: അജി, സൂര്യ, രതീഷ്. സഞ്ചയനം ഞായർ 8ന്.

അരുവിക്കര:ഇരുമ്പ കുമ്മിയിൽ പുത്തൻ വീട്ടിൽ കെ.തങ്കി (53) അന്തരിച്ചു. ഭർത്താവ്: എസ്.സത്യവാൻ. സഞ്ചയനം ചൊവ്വ 8.30ന്.

തിരുവനന്തപുരം:ഇടപ്പഴഞ്ഞി (ടിസി 9/2020 (2) കോപ്പാസ് –15) പഴയാറ്റിൻകുഴി വീട്ടിൽ വി.ബേബി (62) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ശാന്തികവാടത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജു, അഞ്ജലി. മരുമകൻ: പ്രമോദ്.

മരുതംകുഴി:ചിറ്റാറ്റിൻകര കൂട്ടാംവിള റോഡ് ബിന്ദു ഭവനിൽ (ടിസി 39/1125 (കൂര–209) ലളിതഭായ് അമ്മ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണ പിള്ള. മക്കൾ: എൽ.കുമാരി ഗീത, എൽ.ശോഭ, എൽ.ബിന്ദു. മരുമക്കൾ: കെ.വിക്രമൻ നായർ, ജി.ജയകുമാർ, ജി.കുമാർ. സഞ്ചയനം ഞായർ 8.30ന്.

ബാലരാമപുരം:വെടിവച്ചാൻകോവിൽ പുല്ലുവിളാകത്ത് പുത്തൻ വീട്ടിൽ ഡി.പുഷ്പകുമാരി (58) അന്തരിച്ചു. ഭർത്താവ്: വി.അപ്പു. മക്കൾ: അനു, അനിൽ, ആശ. മരുമക്കൾ: റീന, രതീഷ്. സ‍ഞ്ചയനം നാളെ 8.30ന്.

തിരുവനന്തപുരം:കാരയ്ക്കാമണ്ഡപം മേലാംകോട് ചോതിയിൽ (ടിസി 56/2231/1) അപ്പുക്കുട്ടൻ നായർ (72) അന്തരിച്ചു. ഭാര്യ: എ.കെ.സുശീല. മക്കൾ: എ.അരുൺകുമാർ, എ.അനൂപ്. മരുമക്കൾ: ബി.മായ, ആർ.എം.രാജിമോൾ. സഞ്ചയനം ഞായർ 8ന്.

പേയാട്:പിറയിൽ പ്ലാവർത്തല വീട്ടിൽ ചന്ദ്രമതിയമ്മ (76) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന്. ഭർത്താവ്: പരേതനായ അയ്യപ്പൻ നായർ. മക്കൾ: സി.സന്ധ്യാറാണി (മലയാള മനോരമ കുരിശുമുട്ടം ഏജന്റ്), സി.ലക്ഷ്മി, സി.ദർശന. മരുമക്കൾ: രാജേന്ദ്രൻ നായർ (സാമൂഹ്യനീതിവകുപ്പ്), എസ്.എസ്.വിമൽ, മണികണ്ഠൻ നായർ. സഞ്ചയനം ചൊവ്വ 8ന്.

തിരുവനന്തപുരം:കമലേശ്വരം അണ്ണിക്കവിളാകം ലെയ്ൻ (എആർഎ 91) ഐശ്വര്യ ഭവനിൽ കൃഷ്ണൻ നായർ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ശാന്തികവാടത്തിൽ. ഭാര്യ: ലീലാവതി അമ്മ. മക്കൾ: അജിത്ത് കുമാർ, ജ്യോതിഷ്കുമാർ, സന്ധ്യപ്രഭ. മരുമക്കൾ: ജയകുമാരി, പ്രേമ, ബാലചന്ദ്രൻ നായർ. സഞ്ചയനം ബുധൻ 8.30ന്.

തിരുവനന്തപുരം:വഴുതക്കാട് വിനായക ലെയ്ൻ (പിആർഎ 10) കൃഷ്ണ മന്ദിരത്തിൽ ഏജീസ് ഓഫിസ് റിട്ട.ജീവനക്കാരി ആനന്ദവല്ലിയമ്മ (91) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ നായർ. മക്കൾ: മഞ്ജു പത്മൻ, മായാ ജയറാം. മരുമക്കൾ: കെ.പത്മൻ, പി.വി.ജയറാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT