Activate your premium subscription today.
അരുവിത്തുറ∙ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച സാഹചര്യത്തിൽ ഡിഗ്രി പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിനായി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ എയിഡഡ് വിഭാഗത്തിലും സെൽഫ് ഫിനാൻസ് വിഭാഗത്തിലും സൗജന്യ ഹെൽപ് ഡസ്ക്
തലയോലപ്പറമ്പ് ∙ കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ ഇടവട്ടം ജയ് വിഹാറിൽ ഡി.മോഹനന്റെ കുലച്ചതും കുലയ്ക്കാറായതുമായ ഇരുനൂറിലേറെ ഏത്തവാഴ ഒടിഞ്ഞുവീണ് നശിച്ചു.കയർ കെട്ടി സംരക്ഷിച്ചിരുന്നെങ്കിലും അതെല്ലാം പൊട്ടിച്ചാണു വാഴ ഒടിഞ്ഞുവീണത്. മുൻ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ മോഹനൻ സ്വകാര്യ
വാകത്താനം ∙ പാലാക്കാലുങ്കൽ പാലം നിർമാണം തുടങ്ങിയിട്ട് 40 വർഷം. മുൻപ് 2 തവണ ഭാഗികമായി നിർമാണം കഴിഞ്ഞപ്പോൾ പാലത്തിന് അപാകത കണ്ടെത്തിയിരുന്നു. ബലപരിശോധന നടത്തിയപ്പോൾ പാലം ഉപയോഗ യോഗ്യമല്ലെന്നും കണ്ടെത്തി. ശേഷമാണ് പുതിയ പാലം നിർമാണം ആരംഭിച്ചത്. കോട്ടയം–പുതുപ്പള്ളി മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന
പന്ത്രണ്ടാംമൈൽ ∙ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങിയത് മണിക്കൂറുകളോളം. വാഴൂർ - ചങ്ങനാശേരി റോഡിൽ പന്ത്രണ്ടാംമൈലിന് സമീപം ചേർക്കോട്ടുപടിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വാകമരം വീണത്. റോഡിന്റെ കുറുകെ മരം വീണതോടെ ഗതാഗതം 2 മണിക്കൂർ മുടങ്ങി. വൈദ്യുതി ലൈനുകൾ പൊട്ടിവീണു. പാമ്പാടിയിലെ
വൈക്കം ∙ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിനു തടസ്സം സൃഷ്ടിച്ചതിന്റെ പേരിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദിച്ച കേസിൽ 3 പേരെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു.ഉദയനാപുരം പഞ്ചായത്തിൽ വല്ലകം അഖിൽ നിവാസിൽ അഖിൽ (33), തമിഴ്നാട് സ്വദേശിയായ അയ്യപ്പൻ (29), വല്ലകം സബ്സ്റ്റേഷനു സമീപം വഴുതുകാട് പുതുവൽവീട്ടിൽ ജീവൻ
കുമരകം ∙ നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി അപകടം. സ്റ്റാൻഡിലുണ്ടായിരുന്ന ഡ്രൈവർമാർ വലിയ അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്റ്റാൻഡിൽ ഉണ്ടായിരുന്ന 4 ഓട്ടോറിക്ഷാ ഡ്രൈവർമാർക്കു കാലിനും കൈക്കും ചെറിയ പരുക്കേൽക്കുകയും ഇവരുടെ ഓട്ടോറിക്ഷകൾ തകരുകയും ചെയ്തു. മനോജ്(50),
ചങ്ങനാശേരി ∙ മാലിന്യത്തിന്റെ കാര്യത്തിൽ നീക്കു പോക്കില്ല. നഗരസഭ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷാംഗങ്ങൾ. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിലെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റ് പരിസരത്ത് മല പോലെ തിങ്ങി നിറഞ്ഞ മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധിച്ചായിരുന്നു അംഗങ്ങൾ ഇറങ്ങിപ്പോയത്. ദിനംപ്രതി
മുണ്ടക്കയം ∙ അയൽവാസിയായ മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കീച്ചൻപാറ പുളിഞ്ചുവട്ടിൽ സുവിൻ ക്രിസ്റ്റി (ചാണ്ടി –30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യ അയൽവാസിയുടെ വീട്ടിൽ അഭയം തേടുകയും ചെയ്തു. പിന്നാലെയെത്തി ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി
കല്ലറ ∙ ഒറ്റ മഴയിൽ ചൂരക്കുഴി ഭാഗത്ത് റോഡിൽ അരയ്ക്കൊപ്പം വെള്ളം. പരാതി പറഞ്ഞ് മടുത്ത് പഞ്ചായത്ത് ഭരണസമിതി. തിരിഞ്ഞുനോക്കാതെ അധികൃതർ. ചെളിക്കുണ്ട് നീന്തി വാഹനയാത്രക്കാർ...ആയാംകുടി – കല്ലറ റോഡിൽ ചൂരക്കുഴി ഭാഗത്ത് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഇല്ലാത്തതാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. ചെറിയ
വൈക്കം ∙ വിനോദയാത്രയ്ക്കു വീട്ടിൽ നിന്ന് ഇറങ്ങിയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുളത്തിലേക്കു തലകീഴായി മറിഞ്ഞു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 4ന് ആയിരുന്നു അപകടം. വൈക്കം മറവൻതുരുത്ത് ഗുരുകൃപ റോഡിൽ പാറപ്പുറം നൗബിൻ (30), ഭാര്യ ഷഹനാസ് (26), മക്കൾ നൂഹമറിയം (4),
സിലക്ഷൻ ട്രയൽസ് നാളെ:കോട്ടയം ∙ കാസർകോട് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീം സിലക്ഷൻ ട്രയൽസ് നാളെ 9 ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടത്തും. 2011, 2012 വർഷങ്ങളിൽ ജനിച്ചവർ പേര് റജിസ്റ്റർ ചെയ്ത് ട്രയൽസിൽ പങ്കെടുക്കണം. തൃശൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ
കോട്ടയം∙ സ്ട്രോക്ക് വന്ന് തളർന്ന് അമ്മ. കാൻസർ ബാധിച്ച് സഹോദരീ ഭർത്താവ്. അകാലത്തിൽ പൊലിഞ്ഞ് സഹോദരൻ. വീട്ടുജോലി ചെയ്തു കുടുംബം പുലർത്തുന്ന ബിന്ദുവിന് താങ്ങാനാവുന്നില്ല ഈ ഭാരം. സ്ട്രോക്ക് വന്ന് വലതുകൈ തളർന്ന് ദുരിതത്തിൽ കഴിയുന്നതിനിടെയാണ് കടുത്തുരുത്തി തെക്കേപന്തലാട്ട് പെണ്ണമ്മയ്ക്ക് (75) ഏക മകൻ നഷ്ടപ്പെട്ടത്.
കോട്ടയം ∙ ജില്ലയിലെ കുടുംബക്കോടതികളിൽ ഫയൽ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണം 1,450. നിസ്സാര തർക്കങ്ങളുടെ പേരിലും വിവാഹമോചനം തേടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്ന് കുടുംബക്കോടതി അധികൃതർ പറയുന്നു. 2023–2024 വർഷമാണ് ഇത്രയധികം കേസുകൾ പാലാ, ഏറ്റുമാനൂർ കുടുംബ കോടതികളിൽ ഫയൽ ചെയ്തത്. വിവാഹസമയത്ത് നൽകിയ സ്വർണവും പണവും തിരികെ ലഭിക്കാനായി 2 കോടതികളിലായി വേറെ 1,200 കേസുകളുണ്ട്.
ഏറ്റുമാനൂർ∙ മീനച്ചിലാറിനു കുറുകെ പുതുപ്പള്ളി ഏറ്റുമാനൂർ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുന്നത്തുറ–കമ്പനിക്കടവ് പാലത്തിന്റെ പുനർനിർമാണം അവസാന ഘട്ടത്തിലേക്ക്. ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നാൽ നിർമാണ പ്രവർത്തനങ്ങൾ വൈകാൻ സാധ്യതയുണ്ട്. അതിനാൽ
പാഴുത്തുരുത്ത് ∙ വലിയ തോട്ടിൽ തിരുവാമ്പാടിയിൽ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച തടയണ (ചീപ്പ്) നിർമാണത്തിലെ അപാകത മൂലം ഉപയോഗശൂന്യമായി. ഒറ്റ മഴയിൽ തന്നെ തടയണയുടെ അടിവശം തകർന്ന് വെള്ളം കുത്തിയൊഴുകുകയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷം രൂപയാണ് വെള്ളത്തിലായത്. വേനൽക്കാലത്തെ കടുത്ത ജലക്ഷാമം നേരിടാനാണ്
കോട്ടയം∙ നിയന്ത്രണം വിട്ട കാർ കുളത്തിലേക്കു മറിഞ്ഞു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഷഹനാസ് (26), മക്കളായ നൂഹ മറിയം (4), നിഹ മറിയം (2) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇന്നു പുലർച്ചെ 4നായിരുന്നു അപകടം. വൈക്കം മറവൻതുരുത്ത് മണിയശേരി ക്ഷേത്രത്തിനു സമീപം മുട്ടത്തു കുളത്തിലേക്കാണ് കാർ മറിഞ്ഞത്. വീതികുറഞ്ഞ റോഡിൽ വളവു തിരിയുന്നതിനിടെ കുളത്തിലേക്ക് മറിയുകയായിരുന്നു. മൂന്നാറിലേക്ക് ടൂർ പോകാനിരിക്കെയാണ് അപകടമുണ്ടായത്.
കുറുപ്പന്തറ ∙ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവറെ നാട്ടുകാർ പരുക്കുകളോടെ രക്ഷപ്പെടുത്തി. മാഞ്ഞൂർ സൗത്ത് തെക്കേപ്പുര അജിത്തിന്റെ മകൻ അമൽജിത്തിനാണു പരുക്കേറ്റത്.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.45നു കുറുപ്പന്തറ– മാഞ്ഞൂർ സൗത്ത് റോഡിൽ ഇരുവേലി പാലത്തിനു സമീപത്താണ്
കോട്ടയം ∙ സത്യം പറയുന്ന സത്യപാലന്റെ അപേക്ഷ കള്ളവും സാങ്കേതികത്വവും നിറഞ്ഞ ഫയൽകൊണ്ടു സർക്കാർ തീർപ്പാക്കി. സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിൽ അധികമായി അടച്ച മൂല്യവർധിത നികുതി (വാറ്റ്) തിരികെ ലഭിക്കുന്നതിന് 84–ാം വയസ്സിലും സർക്കാരിന്റെയും കോടതിയുടെയും പടികൾ കയറിയിറങ്ങുകയാണ് ഇദ്ദേഹം. പക്ഷാഘാതം വന്ന്
കോട്ടയം ∙ ദേശീയ രാഷ്ട്രീയത്തിലും ബിഹാർ രാഷ്ട്രീയത്തിലും പ്രതിഭ തെളിയിച്ച മരുമകനെയാണു ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി വിടവാങ്ങുമ്പോൾ കോട്ടയത്തിനു നഷ്ടമാകുന്നത്. പൊൻകുന്നം അഴീക്കൽ കുടുംബാംഗം ജെസി ജോർജാണു സുശീൽ കുമാർ മോദിയുടെ ഭാര്യ. മിലിറ്ററി ഉദ്യോഗസ്ഥനായിരുന്ന പൊൻകുന്നം
വരച്ചുതെളിയാൻ വരൂ മനോരമയുടെ ചിത്രരചനാ ക്യാംപ് 18ന് കോട്ടയം∙ അവധിക്കാലം മനോരമയോടൊപ്പം വരച്ചു തെളിയാൻ വിദ്യാർഥികൾക്ക് ഇതാ അവസരം. വിദ്യാഭ്യാസ സ്ഥാപനങ്ങളായ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, കുറവിലങ്ങാട് ദേവമാതാ കോളജ് എന്നിവയുടെ സഹകരണത്തോടെ മലയാള മനോരമ ഏകദിന ചിത്രരചനാ പരിശീലന ക്യാംപ് നടത്തുന്നു.
ചങ്ങനാശേരി ∙ കാനഡയിലേക്കുള്ള വിമാനടിക്കറ്റിനായി വീട്ടമ്മ കരുതിവച്ച രണ്ടര ലക്ഷം രൂപ വീട്ടിൽനിന്നു മോഷണംപോയി. പണത്തിനൊപ്പമുണ്ടായിരുന്ന വീസയും സർട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടമാഞ്ചിറ ക്രൈസ്റ്റ് നഗർ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കൊച്ചുപറമ്പിൽ ജോസി വർഗീസിന്റെ
ചങ്ങനാശേരി ∙ കാനഡയിലേക്കുള്ള വിമാനടിക്കറ്റിനായി വീട്ടമ്മ കരുതിവച്ച രണ്ടര ലക്ഷം രൂപ വീട്ടിൽനിന്നു മോഷണംപോയി. പണത്തിനൊപ്പമുണ്ടായിരുന്ന വീസയും സർട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടമാഞ്ചിറ ക്രൈസ്റ്റ് നഗർ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കൊച്ചുപറമ്പിൽ ജോസി വർഗീസിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയാണു സംഭവം.
കോട്ടയം ∙ ചങ്ങനാശേരി പാറേൽ പള്ളിക്കു സമീപം കടമാൻചിറ ക്രൈസ്റ്റ് നഗറിൽ പുലർച്ചെ 4 വീടുകൾ കുത്തിത്തുറന്ന് മോഷണം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പുതുപ്പറമ്പിൽ ജോസി
കുറുപ്പന്തറ ∙ മാഞ്ഞൂരിലെ ബീസ ക്ലബ് ഹൗസിനു മുന്നിൽ പുറംപോക്കിൽ നിന്നിരുന്ന കൂറ്റൻ പ്ലാവ് പെട്ടെന്നു കരിഞ്ഞുണങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച പരിസ്ഥിതി പ്രവർത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പരിസ്ഥിതി പ്രവർത്തക പ്രഫ. കുസുമം ജോസഫിന്റെ പരാതിയിൽ,
കോട്ടയം∙ സിബിഎസ്ഇ 10, 12 പരീക്ഷകളിൽ 100 ശതമാനം വിജയവുമായി മൗണ്ട് കാർമ്മൽ വിദ്യാനികേതൻ സ്കൂള്. പ്ലസ് ടു സയൻസ് പരീക്ഷയിൽ എസ്.ഹംന 92 ശതമാനം മാർക്കോടെ എല്ലാ വിഷയത്തിനും എ വൺ നേടി. പ്ലസ് ടു ഹ്യൂമാനിറ്റീസ് പരീക്ഷയിൽ ആഞ്ചല മോഹൻ 94 ശതമാനം മാർക്കോടെ എല്ലാ വിഷയത്തിനും എ വൺ നേടി. ആദിത്യ ബിനോയ് (93%), വി.കെ.ദേവപ്രിയ (91%), ഭവിക്ക് ഉമ്മൻ ജോൺ (92%) എന്നിവർ നാലു വിഷയങ്ങൾക്ക് എ വൺ നേടി.
കോട്ടയം ∙ പോള കാരണം കെട്ടിക്കിടക്കുന്നത് 2500 കിലോ നെല്ല്. തിരുവാർപ്പ് പഞ്ചായത്തിലെ തിരുവായ്ക്കരി പാടശേഖരത്തിലെ 13.5 ഏക്കറിൽ നിന്നും വിളവെടുത്ത നെല്ലാണ് ഒരു മാസത്തിലേറെയായി നീക്കം ചെയ്യാനാവാതെ കിടക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിൽ നെൽക്കൃഷി നടത്തുന്ന കവലച്ചാൽ ദേവരാജനും സുഹൃത്ത് ഷാജിയുടെയും.
വൈക്കം ∙ നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ ബാറ്ററി മോഷണം പതിവാകുന്നു. പ്രധാന ജംക്ഷനുകൾ ഇരുട്ടിലായി. വൈക്കം വലിയ കവലയിൽ ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിനു സമീപം സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ ബാറ്ററികൾ ഞായറാഴ്ച രാത്രി മോഷ്ടാക്കൾ കവർന്നു. ഇന്നലെ പുലർച്ചെയാണ് മോഷണ വിവരം അറിയുന്നത്. ബാറ്ററി സ്ഥാപിച്ചിരുന്ന ബോക്സ് തകർത്ത ശേഷമാണ് മോഷണം . സമീപത്തെ ഓടയിൽ നിന്നും ബോക്സിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ഏപ്രിൽ 10ന് രാത്രി വലിയാനപ്പുഴ ചേരുംചുവട് ഭാഗത്തെ 2ഹൈമാസ്റ്റ് ലൈറ്റിന്റെ
കോട്ടയം ∙പബ്ലിക് ലൈബ്രറിയിൽ ഡിസംബറിൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം സമാപിച്ചു. റിസപ്ഷൻ, പുസ്തകങ്ങൾ എടുക്കുന്നതും മടക്കി നൽകുന്നതുമായ കൗണ്ടർ അടക്കം നവീകരണം പൂർത്തിയാക്കി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ചേംബറുകളും ആധുനികവൽക്കരിച്ചു. പുതിയ ബോർഡ് റൂം, മിനി ഓഡിറ്റോറിയം എന്നിവയും സജ്ജമാക്കി. സാംസ്കാരിക സമ്മേളനങ്ങൾ അടക്കം നടത്താവുന്ന തരത്തിൽ 175 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയമാണു പൂർത്തിയായത്.
കുമരകം ∙ പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം നടത്തിയ വകയിൽ സപ്ലൈകോ കർഷകർക്കു നൽകാനുള്ള കുടിശിക 34 കോടി രൂപ. 43878 ടൺ നെല്ല് ഇതുവരെ സംഭരിച്ചു. ഏപ്രിൽ മാസം 20 വരെ കർഷകർക്കു സപ്ലൈകോ നൽകിയത് 82.63 കോടി രൂപയാണ്. 117 കോടി രൂപയുടെ നെല്ലാണു ഇതുവരെ സപ്ലൈകോ സംഭരിച്ചത്. ജില്ലയിലെ 44 കൃഷിഭവനുകളുടെ കീഴിലുള്ള
ജല വിതരണംമുടങ്ങും:കടുത്തുരുത്തി ∙ ജാതിക്കാമല പമ്പിങ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും കടുത്തുരുത്തി, സബ് ഡിവിഷൻ പരിധിയിലുള്ള ഞീഴൂർ,കടുത്തുരുത്തി, കല്ലറ, മുളക്കുളം, വെള്ളൂർ പഞ്ചായത്തുകളിൽ ജല വിതരണം മുടങ്ങുമെന്നു അധികൃതർ അറിയിച്ചു. അധ്യാപക ഒഴിവ് ഇൗരാറ്റുപേട്ട:∙ ഫൗസിയ ട്രസ്റ്റിന്റെ
കുറുപ്പന്തറ ∙ പ്രവാസി വ്യവസായിയുടെ ഹോട്ടൽ സംരംഭം മാഞ്ഞൂരിലെ ബീസ ക്ലബ് ഹൗസിനു മുന്നിൽ പുറം പോക്കിൽ നിന്നിരുന്ന കൂറ്റൻ പ്ലാവ് പെട്ടെന്നു കരിഞ്ഞുണങ്ങി.പ്ലാവ് രാസവസ്തു കുത്തിവച്ച് കരിച്ചത് ഹോട്ടൽ ഉടമ ഷാജിമോൻ ജോർജാണെന്ന് ആരോപിച്ച് പരിസ്ഥിതി സംഘടന നടത്തിയ മാർച്ചിൽ ഉന്തും തള്ളും . ഹോട്ടലിനു മുൻപിൽ
കോട്ടയം∙ കോട്ടയം വൈഎംസിഎ സംഘടിപ്പിച്ച മൂന്നാമത് ‘കണ്ടത്തിൽ കെ.ജോൺ ചെറിയാൻ മെമ്മോറിയൽ പ്രൈസ് മണി ബൈബിൾ ക്വിസ്’ മത്സരത്തിൽ പനയമ്പാല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ നിധി ജോർജ് – ലിസ്സി ജോർജ് ടീം ഒന്നാം സ്ഥാനം നേടി. അങ്കമാലി നായത്തോട് സെന്റ് ജോൺസ് ചാപ്പലിലെ ഷീബ ലൈജു – അലൻ ജോ
ഏറ്റുമാനൂര്∙ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്സ് ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ചു. ആംബുലന്സിലുണ്ടായിരുന്ന രോഗിയും ബന്ധുക്കളും പരുക്കേല്ക്കാതെ രക്ഷപ്പെട്ടു. ഏറ്റുമാനൂര് - വൈക്കം റോഡില് കാണക്കാരി ആശുപത്രിപ്പടിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 4.30നായിരുന്നു
കോട്ടയം ∙ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കുന്ന പൂവ് മുതൽ സമയക്രമത്തിൽ വരുത്തുന്ന മാറ്റം വരെ കൂടിയാലോചനകളില്ലാതെയാണ് ദേവസ്വം ബോർഡുകൾ നടപ്പാക്കുന്നതെന്ന് തന്ത്രി സമാജം സംസ്ഥാന അധ്യക്ഷൻ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട് പറഞ്ഞു. സാങ്കേതികത്വം പൂർണമായും അറിഞ്ഞവരോടു ചോദിക്കാതെ തിടുക്കപ്പെട്ട് എടുക്കുന്ന
വൈക്കം ∙ വൈക്കം ടൗൺ തെക്കേനടയ്ക്കു സമീപമുള്ള ബേക്കറിയിലേക്ക് കാർ ഇടിച്ചുകയറി. അപകടത്തിൽപെട്ട കാർ നിർത്താതെ പോയി. ഇന്നലെ പുലർച്ചെ 3.30നാണ് അപകടം. വൈക്കം വടക്കേനട പ്രീതാലയത്തിൽ കെ.സി.സ്മിത മോൾ നടത്തുന്ന ബേക്കറിയിലേക്കാണ് കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്. ബേക്കറിയുടെ ഷട്ടർ, മേശ, മുന്നിലുള്ള
കുമരകം ∙ ഇനി എത്ര വാഹനങ്ങൾ കൂടി ഈ മൈൽക്കുറ്റിയിൽ കയറി അപകടത്തിൽപെടും ? ദിവസേന രണ്ടും മൂന്നും വാഹനങ്ങൾ ഇതിൽ ഇടിച്ചു അപകടത്തിൽപെടുന്നു. രാത്രിയിലാണു അപകടം കൂടുതലും നടക്കുന്നത്. അട്ടിപ്പീടിക റോഡിൽ നിന്നു ജംക്ഷൻ വഴി പടിഞ്ഞാറോട്ട് തിരിയുന്ന ഭാഗത്താണു മൈൽകുറ്റി. വാഹനങ്ങൾ പടിഞ്ഞാറോട്ട് തിരിഞ്ഞു പോകുമ്പോൾ
മണർകാട് ∙ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുമെന്ന് കരുതി, എന്നാൽ കുടിവെള്ളം ഇന്നും കിട്ടാക്കനി. പറഞ്ഞു വരുന്നത് മണർകാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ പാണ്ഡവർ കളരിയിലെ നാട്ടുകാരുടെ ദുരിതത്തെക്കുറിച്ചാണ്. കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമെന്ന് വാഗ്ദാനവുമായി ജല ജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് ലൈനുകൾ
കറുകച്ചാൽ ∙ ടൗണിലെ ഓടകളെല്ലാം അടഞ്ഞു. വേനൽ മഴയിൽ ടൗണിൽ വെള്ളക്കെട്ട് പതിവാകുന്നു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ടൗണിലെ 10 കടകളിൽ വെള്ളം കയറിയിരുന്നു. ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി. ശക്തമായി മഴയിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ടാകും. വെള്ളം ഒഴുകി പോകുമ്പോൾ ചളി അടിയും. ഒപ്പം മാലിന്യവും. ഓട നിറയെ
വൈക്കം ∙ നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓട വൃത്തിയാക്കിയെങ്കിലും അതിൽ നിന്നുള്ള മാലിന്യം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്നു. ദിവസങ്ങൾക്കു മുൻപാണു വൈക്കം ടൗണിൽ തിരക്കുള്ള പടിഞ്ഞാറേനടയിലെ ഓടയിൽ നിന്നുള്ള മണ്ണും ചെളിയും അടങ്ങിയ മാലിന്യം
ഇന്ന് ∙വേനൽമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്. വൈദ്യുതി മുടങ്ങും കുറിച്ചി ∙ ഏന്നാച്ചിറ, ഫ്രഞ്ച് മുക്ക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 12 വരെ ഭാഗികമായും പുറക്കടവ് ട്രാൻസ്ഫോമർ പരിധിയിൽ 9.30 മുതൽ 5 വരെ പൂർണമായും വൈദ്യുതി മുടങ്ങും. മണർകാട് ∙
എരുമേലി ∙ കനകപ്പലം – വെച്ചൂച്ചിറ റോഡരികിൽ നിന്ന് 52 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു. മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ റാന്നി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഹരിതം അരണ്യകം’ പദ്ധതിയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ 6 ദിവസങ്ങളിലായി മാലിന്യം നീക്കിയത്. കനകപ്പലം മുതൽ നെടുങ്കാവുവയൽ വരെയുള്ള രണ്ടര കിലോമീറ്റർ
കടുത്തുരുത്തി∙ മാഞ്ഞൂർ, കടുത്തുരുത്തി പഞ്ചായത്തുകളിൽ മരം വീണ് രണ്ടു വീടുകൾ ഭാഗികമായി തകർന്നു .മാഞ്ഞൂർ പഞ്ചായത്ത് കോതനല്ലൂർ ശ്രീ വിലാസ് സുരേഷ് കുമാറിന്റെ വീടിനു മുകളിലേക്ക് കാറ്റിലും മഴയിലും തെങ്ങു കടപുഴകി വീഴുകയായിരുന്നു.ഓടിട്ട മേൽക്കൂര തകർന്നു കോടിയും ഭിത്തികളും തകർന്നു വീണു. കഴിഞ്ഞ ദിവസം
കാഞ്ഞിരപ്പള്ളി∙പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ 1974 -75 എസ് എസ് എൽ സി ബാച്ചിന്റെ സംഗമം 'സ്നേഹതീരം' വിവിധ കലാ - സാംസ്കാരിക പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ നടന്നു. പൂർവവിദ്യാർഥി സംഗമം എത്തിച്ചേർന്നവർക്കെല്ലാം മനം നിറയ്ക്കുന്ന അനുഭവമായി മാറി. പി കെ ശിഖാവുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ
വാഴൂർ ∙ ദേശീയപാത 183ൽ ടിപ്പർ ലോറികൾ മരണപ്പാച്ചിൽ എന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം ടിപ്പർ ലോറി ഇടിച്ചു ഇളംപള്ളി കവലയിലെ റോഡ് ശിലാഫലകവും കരിങ്കൽ കെട്ടും തകർന്നു. നെടുമാവിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിലും 17–ാം മൈലിൽ വൈദ്യുത തൂൺ ടിപ്പർ ലോറി ഇടിച്ചു ഒടിഞ്ഞു വീണതും അടുത്ത സമയത്താണ്. പുലർച്ചെയുള്ള
എരുമേലി ∙ മലയോര മേഖലയിലെ വിദ്യാലയങ്ങൾക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം. എസ്എസ്എൽസി പരീക്ഷയിൽ സ്കൂളുകൾക്ക് നൂറ് ശതമാനം വിജയമാണ്. 5 സ്കൂളുകളിൽ നിന്നായി 445 വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയിട്ടുള്ളത്.53 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും
കോട്ടയം ∙ പോളവാരൽ യന്ത്രം ഒടുവിൽ കണ്ടെത്തി. യന്ത്രം കാണാതായിട്ടില്ലെന്നും നന്നാക്കുന്നതിനു കോടിമതയിലെ വർക് ഷോപ്പിൽ എത്തിച്ചിരിക്കയാണെന്നുമാണ് കൃഷി വകുപ്പ് ജീവനക്കാർ നൽകിയ വിശദീകരണം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാജശ്രീ രാജഗോപാലിന്റെ നേതൃത്വത്തിൽ ടെക്നിഷ്യന്റെയും
എരുമേലി ∙ ഇന്നലെ പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ എരുമേലി കരോട്ടുപീടികയിൽ അബ്ദുൽ റഷീദിന്റെ വീടിനോടു ചേർന്നുള്ള ശുചിമുറിക്ക് മുകളിലേക്ക് സമീപത്തെ പുരയിടത്തിൽ നിന്ന് റബർ മരം കടപുഴകി വീണു. ശുചിമുറിയുടെ മേവ്ക്കുരയ്ക്കും ശുദ്ധജല ടാങ്കിലും വീടിന്റെ കാർ പോർച്ച് ഭാഗത്തും തകരാർ സംഭവിച്ചു. വീടിനു സമീപത്തേക്ക്
കോട്ടയം ∙ ഉപ്പുവെള്ളം രൂക്ഷമായതോടെ താഴത്തങ്ങാടിയിൽനിന്നുള്ള പമ്പിങ് ജലഅതോറിറ്റി നിർത്തി. പടിഞ്ഞാറൻ മേഖലയിൽ ജലവിതരണം ഭാഗികമായി നിലയ്ക്കും. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്നത് ജല അതോറിറ്റിയുടെ ചെങ്ങളത്തുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് വഴി ശുദ്ധീകരിച്ച വെള്ളമാണ്. ചെങ്ങളം പ്ലാന്റിലേക്ക്
കുറവിലങ്ങാട് ∙പ്രതീക്ഷയും നിരാശയും നൽകി വേനൽമഴ ശക്തമായി. വേനൽമഴയുടെ ഒപ്പം എത്തിയ കാറ്റ് വിവിധ മേഖലകളിൽ നാശം വിതച്ചു. വെളിയന്നൂർ താമരക്കാട് ചൂഴികുന്നേൽ ജോണിന്റെ വീടിനു മുകളിൽ മരം വീണു. മംഗലത്താഴം ഗവ എൽപി സ്കൂളിനു മുന്നിലെ മരം കടപുഴകി. അരീക്കര–താമരക്കാട് റോഡിൽ മരം വീണു വൈദ്യുതത്തൂൺ
കോട്ടയം ∙ മരുന്നിനുപോലും പ്രതീക്ഷയില്ലാതിരുന്ന സമയത്താണ് ആ വിളിയെത്തിയത്. ഗുളികകളുടെ ഒഴിഞ്ഞ കവറുകൾ കിട്ടാനുണ്ടോ എന്നായിരുന്നു ചോദ്യം. അപ്പോഴാണ് അരീപ്പറമ്പ് പാറയിൽ അനിൽ പി.കുരുവിളയ്ക്ക് ഉറപ്പായത് താൻ മാലിന്യമായി സൂക്ഷിച്ചിരുന്ന 2000 കിലോഗ്രാം കാലിയായ ഗുളികയുടെ കവറുകൾ വലിയ നിക്ഷേപമാണെന്ന്. ഒഴിഞ്ഞ
കാലാവസ്ഥ എല്ലാ ജില്ലകളിലും വേനൽ മഴയ്ക്കു സാധ്യത. പത്തനംതിട്ട, ഇടുക്കി,വയനാട് ജില്ലകളിൽ യെലോ അലർട്ട് . കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. ഇന്നു തിരശീല ചങ്ങനാശേരി ∙ ചെത്തിപ്പുഴ സർഗക്ഷേത്ര പ്രഫഷനൽ നാടക മത്സരം ‘സെന്റ് ചാവറ ട്രോഫി യവനിക സീസൺ 3’ യ്ക്കു ഇന്ന് തിരശീല വീഴും. 7
കതിരൂർ∙ രക്ഷിതാക്കളുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ കോട്ടയംപൊയിലിൽ നിന്ന് 15 വയസ്സുകാരനെ ക്വട്ടേഷൻ സംഘം ബൈക്കിൽ തട്ടിക്കൊണ്ടുപോയി. പൊലീസിന്റെ ജാഗ്രതയെ തുടർന്നു മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി, ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിനിയുടെ മകനെയാണ് താമസസ്ഥലത്ത് നിന്നു കഴിഞ്ഞ
പാലാ ∙ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊഴുവനാൽ കൊങ്ങാരപ്പള്ളിൽ ജിന്റു ജോർജ് (21), പത്തനംതിട്ട കരിമ്പൂർമൂഴി താന്നിമൂട്ടിൽ ശരത്മോൻ (25), അകലകുന്നം ഇടമുള കൂനംപേഴുത്തുങ്കൽ ജിത്തുമോൻ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊഴുവനാൽ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന
കോട്ടയം∙ ഐഐഐടി കോട്ടയവും കേരള കലാമണ്ഡലം ചെറുതുരുത്തിയും അക്കാദമിക പ്രവർത്തനങ്ങൾക്കും ഗവേഷണ സംരംഭങ്ങൾക്കുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ ധാരണാപത്രത്തിന്റെ ഭാഗമായി ഐഐഐടി കോട്ടയവും കലാമണ്ഡലവും കേരളത്തിലെ ക്ലാസിക്കൽ കലാരൂപങ്ങളുടെ കംപ്യൂട്ടേഷണൽ വിശകലനത്തെക്കുറിച്ചുള്ള ഗവേഷണം
പാമ്പാടി∙ പാറമടയിൽ രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്നതായും സമീപവാസികളുടെ കിണറുകളിലെ കുടിവെള്ളം മോശമാവുകയും ചെയ്തതായി നാട്ടുകാരുടെ പരാതി. പാമ്പാടി പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന 2 ഏക്കർ പാറമടയിൽ മാലിന്യം തള്ളുന്നതായി നാട്ടുകാർ മുന്പ് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി
കടുത്തുരുത്തി ∙ വേനൽമഴയിലും കനത്ത കാറ്റിലും മുളക്കുളം ,ഞീഴൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശം. രണ്ട് പഞ്ചായത്തുകളിലുമായി പതിനായിരത്തോളം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞു . ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കഴിഞ്ഞ ദിവസം വൈകിട്ട് മഴയ്ക്കൊപ്പം വീശിയ ചുഴലിക്കാറ്റിൽ മുളക്കുളം പഞ്ചായത്തിൽ കീഴൂർ ചിറ്റേത്ത് സി.ഡി.
കോട്ടയം ∙ നാഗമ്പടം ഇൻഡോർ സ്റ്റേഡിയം മാമ്പഴത്തോട്ടമായി മാറി.! അൽഫോൻസയും ബംഗനപ്പള്ളിയും നീലവും മല്ലികയും മൽഗോവയും അടക്കം ഒട്ടേറെ ഇനങ്ങൾ. കേരള മാംഗോ ഗ്രോവേഴ്സ് കൺസോർഷ്യം, തിരുവനന്തപുരം എസ്ആർ കണക്ടേഴ്സ് എന്നിവയുടെ മാമ്പഴമേള 19 വരെ ഉണ്ടാകും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വെള്ളായണി
കോട്ടയം ∙ ശരാശരി വേനൽമഴക്കണക്കിൽ സംസ്ഥാനത്ത് കോട്ടയം മുന്നിൽ. മാർച്ച് മുതൽ ഇന്നലെ വരെയുള്ള കണക്കിൽ സാധാരണ ലഭിക്കേണ്ട മഴയുടെ ഏകദേശം അടുത്തുതന്നെ കോട്ടയത്തിനു ലഭിച്ചു. സംസ്ഥാന ശരാശരി തന്നെ 50 ശതമാനത്തിൽ താഴെ നിൽക്കുമ്പോഴാണു കോട്ടയത്തിന്റെ മഴനേട്ടം. സംസ്ഥാനത്ത് വേനൽമഴ സാധാരണ അളവിൽ ലഭിച്ച ഏക ജില്ല
പൊൻകുന്നം ∙ വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും ചിറക്കടവ്, തെക്കേത്തുകവല, ചെന്നാക്കുന്ന്, പ്ലാവോലിക്കവല മേഖലകളിൽ കനത്ത നാശനഷ്ടം. കാറ്റിൽ വൻമരങ്ങൾ കടപുഴകി വീണാണു നാശനഷ്ടം സംഭവിച്ചത്. പത്തോളം വീടുകൾ ഭാഗികമായി തകർന്നു. മുപ്പതോളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതിബന്ധം താറുമാറായി. മരങ്ങൾ
സൗജന്യ ക്ലാസ് ഇന്നു മുതൽ: ചങ്ങനാശേരി ∙ പ്ലസ്ടു വൊക്കേഷനൽ ഹയർ സെക്കൻഡറി സേവ് എ ഇയർ പരീക്ഷയ്ക്കുള്ള സൗജന്യ ക്ലാസ് ചങ്ങനാശേരി റവന്യു ടവറിലെ ഓൾ സെയ്ന്റ്സ് കോളജിൽ ഇന്ന് ആരംഭിക്കും. ഫോൺ: 94005 60484.
വൈക്കം ∙ വൈക്കത്തും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശം. വൈക്കം മഹാദേവക്ഷേത്രത്തിലെ തിടപ്പള്ളി, ക്ഷേത്രകലാപീഠം എന്നിവിടങ്ങളിലെ 100-ൽപ്പരം ഓടുകൾ കാറ്റിൽ പറന്നു പോയി. നഗരത്തിലെ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും നാശനഷ്ടമുണ്ടായി. കെഎസ്ഇബി വൈക്കം
കോട്ടയം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 78.53 ശതമാനം വിജയം. 2,283 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 131 സ്കൂളുകളിലായി 19,860 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15,597 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 8 വിദ്യാർഥികൾ മുഴുവൻ മാർക്കും നേടി. 6 സ്കൂളുകൾ 100 ശതമാനം വിജയം നേടി. വിജയശതമാനം മുപ്പതിൽ താഴെപ്പോയ 3
തിടനാട് ∙ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി ടൗണിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു.120 പേർക്കു നിസാര പരുക്കേറ്റു, ഇന്നലെ വൈകിട്ട് 4 മണിയോടെ ഹെൽത്ത് സെന്ററിനു സമീപമാണ് സംഭവം. എറണാകുളത്തുനിന്നും കുമളിയിലേക്ക് പോയ ബസ് മഴയിൽ റോഡിൽ തെന്നി മരത്തിൽ ഇടിക്കുകയായിരുന്നു.തിടനാട് പൊലീസും,
കറുകച്ചാൽ ∙ മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. നെടുംകുന്നം നിലംപൊടിഞ്ഞ ഇടക്കല്ലിൽ വീട്ടിൽ കെ.ആർ.സുകുമാരൻ നായർ ( 61 ), മകൻ ഇ.എസ്.സുജിത്ത് കുമാർ ( 34 ) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെ
കോട്ടയം ∙ വ്യാജ സമ്മതപത്രം നൽകി പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്ന് പേരു നീക്കി തട്ടിപ്പു നടത്തിയ സംഭവത്തിൽ പിഎസ്സി കൊടുത്ത പരാതിയിൽ കോടതി കേസെടുത്തു.സിവിൽ സപ്ലൈസ് കോർപറേഷനിലെ അസി. സെയിൽസ്മാൻ തസ്തികയിലെ നിയമനത്തിൽ 2021 ഒക്ടോബറിലുണ്ടായ തട്ടിപ്പിലാണ് ഇപ്പോൾ കേസെടുത്തത്. സംഭവം ക്ലറിക്കൽ പിശകാണെന്നു
കോട്ടയം ∙ അതിജീവനത്തിന്റെ പാതയിൽ ഐറിൻ അന്ന ജോൺസണു ഇരട്ടി ഊർജം നൽകി പ്ലസ് ടു പരീക്ഷ വിജയം. മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു 71.4% മാർക്കോടെയാണ് വിജയിച്ചത്. രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ് ഐറിൻ.പരീക്ഷയ്ക്കു ശേഷമാണ് രോഗം തിരിച്ചറിഞ്ഞത്. ഒരു മാസത്തിലേറെയായി
കോട്ടയം ∙ ബമ്പറടിച്ചില്ലെങ്കിലും ചിരിയ്ക്ക് യാതൊരു കുറവുമില്ല. സിനിമ, ചാനൽ പരിപാടി തിരക്ക് കാരണം എവിനും കെവിനും പഠനം തുടങ്ങിയത് ഫെബ്രുവരിയിലാണ്. ഒരു മാസത്തെ പഠനം കൊണ്ട് എവിന് ലഭിച്ചത് 8 എപ്ലസും 2 എയും, കെവിനാകട്ടെ 9 എപ്ലസും ഒരു എയും. മഴവിൽമനോരമ ബംപർ ചിരി താരങ്ങളും ഇരട്ട സഹോദരങ്ങളുമായ കെവിൻ
കോട്ടയം ∙ ഒലിവിയക്കിത് ഒരിക്കലും മറക്കാൻ പറ്റാത്ത പരീക്ഷക്കാലം. ചിക്കൻപോക്സ് വന്ന് കിടപ്പിലായിട്ടും മനക്കരുത്തിൽ ഒലിവിയ അന്ന സാബു പ്ലസ്ടു പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ബയോമാത്സ് വിദ്യാർഥിനിയായ ഒലിവിയ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയെങ്കിലും
കുമരകം ∙ കുമ്മനം അറുപറയിൽ വീട്ടിലെ ഇരട്ട സന്തോഷത്തിൽ പങ്കെടുക്കാൻ അച്ഛൻ ഇല്ലാത്തതിന്റെ വിഷമത്തിലാണു ഈ ഇരട്ടകൾ. കിളിരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ഇരട്ടകളായ എസ്.മഹാദേവനും എസ്. ദേവനാരായണനും പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചതിന്റെ സന്തോഷം നിറയുമ്പോഴും അച്ഛൻ സന്തോഷിന്റെ ഓർമയിലാണു ഈ
കോട്ടയം ∙ ഓട്ടോറിക്ഷ വിളിച്ച് എംഡി സെമിനാരി സ്കൂൾ പരീക്ഷഹാളിലേക്ക് ഓടിക്കിതച്ചെത്തിയ അച്ഛന് ഒറ്റ ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളു. മക്കളെ സമയത്തിന് എസ്എസ്എൽസി പരീക്ഷ എഴുതിപ്പിക്കുക. സംസാരിക്കാനും കേൾക്കാനും പറ്റാത്ത അച്ഛന്റെ വിശ്വാസം ഇരട്ട സഹോദരങ്ങളായ റൺവീറും, റൺധീറും എല്ലാ വിഷയങ്ങൾക്കും എപ്ലസ്
കോട്ടയം∙ അച്ഛനും കുഞ്ഞനിയനും നഷ്ടപ്പെട്ട ആഘാതമൊഴിയും മുൻപ് എഴുതിയ എസ്എസ്എൽസി പരീക്ഷയിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ലക്ഷ്മി. അച്ഛൻ ബിനുവും അനിയൻ ശിവഹരിയും പരീക്ഷയ്ക്ക് 4 മാസം മുൻപാണ് മരിച്ചത്. അപ്രതീക്ഷിത ആഘാതത്തിൽ തകർന്ന ലക്ഷ്മിയെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ സ്കൂളും
ഗതാഗതംനിരോധിച്ചു:ആർപ്പൂക്കര∙ തൊമ്മങ്കവല, കുമരംകുന്ന്, വട്ടുകുളം റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നാടൻ പന്തുകളിമത്സരം ഇന്ന് തോട്ടയ്ക്കാട്∙ കേരള നേറ്റീവ് ബോൾ ഫെഡറേഷനും തോട്ടയ്ക്കാട് നിർമൽ റസിഡൻസ് അസോസിയേഷനും
നെടുമുടി∙ തെക്കേമുറി പതിനഞ്ചിൽ ചിറയിൽ റോസമ്മ ആന്റണി (86) അന്തരിച്ചു. സംസ്കാരം നാളെ (മേയ് 10) വസതിയിലുള്ള ശുശ്രുഷകൾക്ക് ശേഷം വൈകിട്ട് 3.30ന് കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക ദേവാലയ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ എൻ.സി.ആന്റണി. മക്കൾ: അലക്സാണ്ടർ ആന്റണി, തോമസ് ആന്റണി, അബ്രഹാം ആന്റണി, വർഗീസ്
മേലുകാവ്∙ ടാറിങ്ങിനിടെ തൊഴിലാളി മിന്നലേറ്റു മരിച്ചു. കറുകച്ചാൽ കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര വി.കെ. ബിനുവാണ് മരിച്ചത്. ഇടമറുകിൽ സ്വകാര്യ സ്ഥാപനത്തിൽ ടാറിങ് ജോലിക്കിടെ നാലു മണിക്കായിരുന്നു അപകടം. മറ്റു തൊഴിലാളികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം
കോട്ടയം ∙ ലിയയ്ക്കും അധ്യാപിക ലിൻസിക്കും ഇത് അകക്കണ്ണിന്റെ വിജയം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലിയയ്ക്കു കാഴ്ച നഷ്ടമായത്.അതുവരെ വായിക്കാനും എഴുതാനും സാധാരണ കുട്ടികളെ പോലെ സാധിച്ചിരുന്നു. റെറ്റിനയിലുണ്ടായ തകരാറാണ് കാഴ്ച നഷ്ടമായതിന് കാരണം. ലിയ പള്ളം ബുക്കാന ഇൻസ്റ്റിറ്റ്യൂഷനിൽ സാധാരണ കുട്ടികൾക്ക്
കോട്ടയം∙ കാരാപ്പുഴ മാർ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാളായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും ഒരു വർഷം നീളുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. 1934ൽ പരിശുദ്ധ പാമ്പാടി തിരുമേനി സ്ഥാപിച്ച ഏക ദേവാലയം 90 വർഷം പിന്നിട്ടു.
കോട്ടയം ∙ ജില്ല നന്നായി പഠിച്ചു. സംസ്ഥാനത്ത് വിജയത്തിൽ ഒന്നാം സ്ഥാനം. വിദ്യാഭ്യാസ ഓഫിസുകൾ വഴി നടത്തിയ മുന്നൊരുക്കങ്ങളിലൂടെയാണു 99.92 ശതമാനം വിജയം നേടി കോട്ടയം സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയത്. 18,828 പേർ പരീക്ഷ എഴുതിയതിൽ 18,813 വിദ്യാർഥികൾ ഉപരി പഠനത്തിന് അർഹരായി.പരീക്ഷ എഴുതിയതിൽ ഉപരിപഠനത്തിന് യോഗ്യത
കോതനല്ലൂർ ∙ ബസ് കാത്തിരിപ്പു കേന്ദ്രവും വൈദ്യുത പോസ്റ്റും ലൈനുകളും തകർത്ത് ലോറിയുടെ മരണപ്പാച്ചിൽ. വാഹനങ്ങൾ പലതും അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിർത്താതെ പോയ ലോറി നാട്ടുകാർ പിന്തുടർന്നു തടഞ്ഞ് ഡ്രൈവറെ പൊലീസിന് കൈമാറി. തമിഴ്നാട് പെന്നാഗ്രാം മുതപനയാട് സ്ട്രീറ്റിൽ സെന്തിൽ കുമാറിനെ (54)
റബർബോർഡിലേക്ക്വിളിക്കാം കോട്ടയം ∙ റബറിന്റെ ഇലകൊഴിച്ചിൽ രോഗത്തെക്കുറിച്ചും നിവാരണ മാർഗങ്ങളെക്കുറിച്ചും അറിയാൻ റബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. ചോദ്യങ്ങൾക്ക് നാളെ 10 മുതൽ ഒന്നു വരെ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ഷാജി ഫിലിപ് ഫോണിലൂടെ മറുപടി പറയും. കോൾ സെന്റർ നമ്പർ: 0481
വൈക്കം(കോട്ടയം)∙ ശക്തമായ കാറ്റിലും മഴയിലും കള്ള് ചെത്താൻ കയറിയ തൊഴിലാളി 42 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയിൽ രാജേഷ് (44) ആണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് ഇയാൾ കള്ളു ചെത്താനായി കയറിയത്. കാറ്റത്തുണ്ടായ ഭയം കാരണമാണ് ഇറങ്ങാൻ സാധിക്കാതെ വന്നത്.
വൈക്കം∙ വൈക്കം നഗരസഭ എട്ടാം വാർഡിലെ 36 ഏക്കർ വിസ്തൃതിയുള്ള നാറാണത്ത് ബ്ലോക്ക് പാടശേഖരത്തിൽ വൻ തീപിടിത്തം. തരിശായി കിടന്ന പാടശേഖരത്തിൽ ഇന്ന് രാവിലെ 9.45ഓടെയാണ് തീപിടിത്തമുണ്ടായത്. വേഗത്തിൽ ആളിപടർന്ന തീ ഒരു മണിക്കൂറിനകം പാടശേഖത്തിന്റെ പകുതിയിലേറെ ഭാഗത്തേക്ക് കത്തി കയറി.
ചങ്ങനാശേരി ∙ എസി റോഡിൽ കെഎസ്ആർടിസി ബസിനു പിറകിൽ കാർ ഇടിച്ച് അപകടം. ഇന്നലെ വൈകിട്ട് 5നു ഒന്നാം പാലത്തിനു സമീപമായിരുന്നു അപകടം. പെരുന്ന ഭാഗത്ത് നിന്നും ചമ്പക്കുളത്തിനു സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസിലേക്ക് പിറകിലൂടെ എത്തിയ കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന
കാലാവസ്ഥ ∙വടക്കൻ ജില്ലകളിലും മലയോര മേഖലയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യത. വയനാട്, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് . വൈദ്യുതി മുടക്കം കുമരകം ∙ കാഞ്ഞിരം കവല, ആശാൻപടി, പുഞ്ചിരിപ്പടി, കാഞ്ഞിരം ജെട്ടി, മുതലപ്ര, ആർഎആർഎസ്
മുണ്ടക്കയം ∙ മഴ വരാറായി, ചിലപ്പോൾ മലവെള്ളപ്പാച്ചിലും എത്തും. അതിനു മുൻപേ അധികൃതരോട് ജനങ്ങൾ പറയുന്നു: കോസ്വേയിൽ തങ്ങി നിൽക്കുന്ന തടികൾ ഒന്ന് നീക്കം ചെയ്യൂ... ഇത്രയും നാൾ അത് അവിടെ കിടന്നില്ലേ, ഇനി വെള്ളം വരുമ്പോൾ ഒഴുകിപ്പൊയ്ക്കോളും എന്ന് കരുതി ഉത്തരം നൽകാതിരുന്നാൽ ചിലപ്പോൾ വലിയ വില നൽകേണ്ടി വരും.
കോട്ടയം ∙ ജില്ലയിൽ രണ്ടര വർഷത്തിനിടെ പിടികൂടിയത് 2,541 ലഹരിക്കേസുകൾ. ഇതിൽ 30 കേസുകളിൽ സിന്തറ്റിക് ഡ്രഗ് ആയ 205 ഗ്രാം എംഡിഎംഎ പിടികൂടി.കഞ്ചാവു വലിച്ച കേസുകളുടെ എണ്ണം 2052 ആണ്. 450 കഞ്ചാവ് കേസുകൾ റജിസ്റ്റർ ചെയ്യുകയും 183 കിലോ കഞ്ചാവ് പിടികൂടുകയും ചെയ്തു. ഹഷീഷ്, നൈട്രസെപാം, എൽഎസ്ഡി സ്റ്റാംപ് കേസുകളും
ഏറ്റുമാനൂർ∙ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പട്ടിത്താനം ഏറ്റുമാനൂർ ബൈപാസ് റോഡിൽ പരിശോധന ശക്തമാക്കി.പട്ടിത്താനം ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടങ്ങൾ പതിവാകുന്നുവെന്ന മലയാള മനോരമ വാർത്തയെ തുടർന്നാണ് നടപടി. വേഗ പരിശോധനയ്ക്കൊപ്പം ഡ്രൈവർമാർക്ക് ബോധവൽക്കരണവും നൽകി ബൈപാസ് റോഡിനെ
ചങ്ങനാശേരി∙ കെഎസ്ആർടിസി ബസിനു പിന്നിൽ കാർ ഇടിച്ച് രണ്ടു പേർക്ക് പരുക്ക്. കാർ യാത്രികരായ മിത്രക്കരി സ്വദേശികള്ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട് 5ന് എസി റോഡിൽ ഒന്നാം പാലത്തിനു സമീപമായിരുന്നു അപകടം. പെരുന്ന ഭാഗത്തു നിന്നെത്തിയ ബസിലേക്ക് പിന്നിലൂടെ എത്തിയ കാർ ഇടിക്കുകയായിരുന്നു.
ഉഴവൂർ ∙വിശുദ്ധഗ്രന്ഥം പകർത്തിയെഴുതിയതിന്റെ സന്തോഷത്തിലാണ് ഉഴവൂർ കണ്ണംമാനാൽ ഏലിയാമ്മ ജോൺ. എൺപതാം വയസ്സിൽ മലയാളം, ഇംഗ്ലിഷ്,ഹിന്ദി ഭാഷകളിലാണ് എഴുത്ത്. ബൈബിൾ പകർത്തിയെഴുത്ത് പതിവാണെങ്കിലും 3 ഭാഷകളിൽ അപൂർവമാണ്. 2018 ഏപ്രിൽ 28ന് മലയാളത്തിലുള്ള പകർത്തിയെഴുത്ത് തുടങ്ങി. 11 മാസത്തിനുള്ളിൽ പൂർത്തിയാക്കി.
മുഖാമുഖംപരിപാടി ഇന്ന്: വൈക്കം ∙ എംജി സർവകലാശാല നടപ്പിലാക്കുന്ന പുതിയ ബിരുദ പാഠ്യ പദ്ധതിയായ എംജിയു യുജിപി (ഓണേഴ്സ്) സംബന്ധിച്ച് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും അവബോധം നൽകുന്നതിനായി വൈക്കം സെന്റ് സേവ്യേഴ്സ് കോളജ് എംജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന്
തെങ്ങണ ∙ പെരുമ്പനച്ചി – പുന്നക്കുന്ന് റോഡിൽ മുല്ലശ്ശേരി ഭാഗത്തെ പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ കോൺക്രീറ്റ് ഇളകി ഇരുമ്പ് കമ്പി തെളിഞ്ഞു. പാലത്തിന്റെ ബീമുകൾ അടർന്നുമാറിയ നിലയിലാണ്. കൈവരികളും തകർന്നു.കരിക്കണ്ടം, മാടപ്പള്ളി ബ്ലോക്ക്, മാടപ്പള്ളി ഭഗവതി ക്ഷേത്രം ഭാഗത്തേക്കുള്ള പാലമാണിത്. സ്കൂൾ ബസുകളടക്കം
തീക്കോയി ∙ തീക്കോയി–വാഗമൺ റോഡിൽ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്നു. അവധിദിവസങ്ങളിലും ഞായറാഴ്ചകളിലും റോഡിലെ തിരക്കിനൊപ്പം അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങൾക്കിടയാക്കുന്നു. തകർന്നു കിടന്ന റോഡ് ടാറിങ് നടത്തി നവീകരിച്ചതോടെ ഈ വഴി വാഗമണ്ണിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണവും
കോട്ടയം ∙ റോഡരികിലെ വീടിനു മുകളിലേക്ക് എംഡിഎംഎ എറിഞ്ഞു കടന്നുകളയാൻ ശ്രമിച്ച ലഹരിക്കടത്ത് സംഘം ഒടുവിൽ പിടിയിലായി. ഇന്നലെ രാവിലെ 9നു ചിങ്ങവനം ടൗണിലാണു സംഭവം. യാത്രക്കാർ വാഹനങ്ങൾ നിർത്തി സംഭവം കാണാനായി ഇറങ്ങിയതോടെ എംസി റോഡിൽ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.പൊലീസ് പിന്തുടരുന്നതു മനസ്സിലാക്കിയ
കുറവിലങ്ങാട് ∙ മധ്യവേനൽ അവധിക്കാലത്ത് സയൻസ് സെന്റർ തുറക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്ക് ആയി. സയൻസ് സിറ്റിയിലെ റോഡുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും തുടർന്ന് മറ്റു അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കി തുറക്കുമെന്നും ആയിരുന്നു ഉറപ്പ്.പക്ഷേ, പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ജോലികളുടെ ആദ്യഘട്ടം
കുറവിലങ്ങാട് ∙ പൊള്ളുന്ന വേനലിൽ സംസ്ഥാനത്തു മത്സ്യലഭ്യത കുറഞ്ഞതോടെ വിപണിയിൽ വില കുതിച്ചുയർന്നു. കടുത്ത വേനലിൽ അറബിക്കടൽ ചൂടായതോടെ കേരളതീരങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞു.കടൽമത്സ്യങ്ങളുടെ ആവാസവ്യവസ്ഥ പോലും തകർക്കുന്ന രീതിയിലാണ് ചൂട് വർധിക്കുന്നത്. ഒഡീഷ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ നിന്നു
കുറവിലങ്ങാട് ∙ മഴക്കാലപൂർവ ശുചീകരണം 20നകം പൂർത്തിയാക്കുന്നതിനു നിർദേശം ലഭിച്ചെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിൽ പ്രാഥമിക നടപടികൾ പോലും പൂർത്തിയായിട്ടില്ല. നിലവിലെ അവസ്ഥയിൽ 20നകം ശുചീകരണം നടത്താൻ കഴിയില്ല.ശുചീകരണത്തിനു തൊഴിലാളികളെ കിട്ടാനില്ല. പൊള്ളുന്ന വേനൽ തന്നെ പ്രശ്നം. കുറവിലങ്ങാട് മേഖലയിലെ 6
കറുകച്ചാൽ ∙ ടൗണിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാകുന്നു. സന്ധ്യ കഴിഞ്ഞാൽ ടൗണിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം അസം സ്വദേശി നടത്തുന്ന ഹോട്ടൽ മദ്യപിച്ചെത്തിയ യുവാവ് തല്ലിത്തകർത്തു. 4 മാസം മുൻപും മദ്യപിച്ചെത്തിയ യുവാവ് ഹോട്ടൽ അടിച്ചു തകർത്തിരുന്നു. മദ്യശാലകൾക്ക്
കോട്ടയം ∙ പൈപ്പ്ലൈനിനായി കുഴിയെടുത്ത ശേഷം ടാറിങ് നടത്താതെ റോഡിൽ മെറ്റൽ നിരത്തി. റോഡിൽ തെന്നിവീണും മെറ്റൽ തെറിച്ചു ദേഹത്തു വീണും നാട്ടുകാർക്ക് ദുരിതം. ചെല്ലിയൊഴുക്കം–വൈഎംസിഎ ലെയ്ൻ റോഡിലാണ് ഒരാഴ്ച മുൻപ് ജലഅതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്തത്. റോഡിന്റെ വശങ്ങളിലും നടുഭാഗത്തുമായി പൈപ്പ്
പാലാ ∙ ജനറൽ ആശുപത്രി ഫാർമസിയിൽ നിന്നു മരുന്നു ലഭിക്കാൻ വൈകുന്നതു മൂലം രോഗികൾ ബുദ്ധിമുട്ടുന്നു. ഫാർമസിയിൽ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിനാൽ മരുന്നു ലഭിക്കാൻ ഏറെ സമയം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ഡോക്ടറെ കണ്ടതിനു ശേഷം മണിക്കൂറുകളോളം ക്യൂ നിന്നെങ്കിൽ മാത്രമേ മരുന്നു ലഭിക്കുകയുള്ളൂ. ചൂട്
കുറവിലങ്ങാട് ∙ കോട്ടയം– മൂവാറ്റുപുഴ റൂട്ടിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസ് ആരംഭിക്കണമെന്നു നിർദേശം ഉയരുന്നു. ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർക്ക് ഇതു പ്രയോജനപ്പെടും. നിലവിലെ ഓർഡിനറി ചെയിൻ സർവീസിനു പുറമേ മൂവാറ്റുപുഴ സർവീസ് കൂടി ആരംഭിക്കുന്നതു കോർപറേഷന്റെ വരുമാനത്തിലും
ഇന്ന് റേഷൻ വിതരണം ∙ മേയിലെ റേഷൻ വിതരണം ഇന്നു രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയും. ഓറഞ്ച് അലർട്ട് ∙ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും വൈകിട്ട് 3.30 വരെ അതിതീവ്ര തിരമാലകൾക്ക് സാധ്യത. ഓറഞ്ച് അലർട്ട്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യത. വൈദ്യുതി മുടക്കം
Results 1-100 of 10000