Activate your premium subscription today.
മുംബൈ ∙ ഹോർഡിങ് തകർന്നുവീണ് 16 പേർ മരിച്ച സംഭവത്തിൽ ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ. അപകടത്തിൽ നിരവധിപ്പേർക്കു പരുക്കേറ്റിരുന്നു. ഈ സംഭവത്തിലടക്കം 20 കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേയാണ് അറസ്റ്റ്. മനപ്പൂർവമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. സംഭവം നടന്നയുടനെ ഫോൺ
കൊച്ചി∙ നൂറിലധികം ആളുകളിൽനിന്ന് 25 കോടിയിലേറെ തുക നിക്ഷേപമായി വാങ്ങി കബളിപ്പിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി സുനീഷ് നമ്പ്യാരെയാണ് എറണാകുളം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. 'നാം ഇൻഡക്സ്
ന്യൂഡൽഹി∙ സുപ്രീംകോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ജയം. മുതിർന്ന അഭിഭാഷകൻ പ്രദീപ് റായിയെ 377 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. കപിൽ സിബലിനിന് 1066 വോട്ടുകളും പ്രദീപ് റായിക്ക് 689 വോട്ടുകളും ലഭിച്ചു. കപിൽ സിബൽ നാലാം തവണയാണ് ബാർ അസോസിയേഷൻ
ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം വയോധിക മരിച്ചെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ(ഡിഎംഇ) നിയോഗിച്ച ആഭ്യന്തര അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷനും അന്വേഷണം
ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ വാക്സീനായ കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. 2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനം. ജർമനി
വാളകം (കൊല്ലം)∙ കുന്നയ്ക്കാലിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദുവാണ് (21) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഓട്ടം കഴിഞ്ഞെത്തിയ നന്ദു വീടിനു സമീപത്ത് വാഹനം പാർക്ക് ചെയ്തു തിരികെ വീട്ടിലേക്ക്
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
മാൽഡ∙ ബംഗാളിലെ മാൽഡ ജില്ലയിലെ വിവിധ ഇടങ്ങളിലായി ഇടിമിന്നലേറ്റ് 11 മരണം. രണ്ടുപേർക്കു പരുക്കേറ്റു. മരിച്ചവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയില്‍നിന്നുള്ളവരാണ് രണ്ടുപേരും. മരിച്ചവരുടെ കൂട്ടത്തിൽ ദമ്പതികളുമുണ്ട്. ഹരിശ്ചന്ദ്രപുർ സ്വദേശികളായ ഇരുവര്‍ക്കും പാടത്ത്
ന്യൂഡൽഹി∙ എഎപി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു . കേജ്രിവാളിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോൾ അതിക്രമം നേരിട്ടെന്നാണ് പരാതി.
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവത്തെ ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ). കുട്ടിക്കു നാക്കിലും പ്രശ്നം ഉണ്ടായതുകൊണ്ടാണു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ
തിരുവനന്തപുരം ∙ ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധനയുമായി പൊലീസ്. ഇതുവരെ 301 ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിച്ചു. 243 പേർ അറസ്റ്റിലായി. 53 പേരെ കരുതൽ തടങ്കലിലാക്കി. 5 പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുത്തു. പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന് ഉന്നത
കൊച്ചി∙ ശബരിമലയിൽ തീർഥാടകർക്കും ജീവനക്കാർക്കുമുള്ള താമസ സ്ഥലങ്ങളിൽ ഒന്നോ രണ്ടോ ടൈലുകൾ പൊട്ടിയെന്ന പേരിൽ മുഴുവൻ ടൈലുകളും നീക്കം ചെയ്തു പുതിയത് സ്ഥാപിക്കേണ്ട കാര്യമുണ്ടോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഇത്തരത്തിൽ നീക്കം ചെയ്യുന്ന ടൈലുകളും മറ്റ് അവശിഷ്ടങ്ങളുമെല്ലാം അവിടെ കുന്നുകൂടി കിടക്കുകയാണ്.
കാസർകോട് ∙ കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പുകേസിൽ 3 പേർ പിടിയിൽ. പള്ളിക്കര മൗവ്വലിലെ ബഷീർ (60), ഏഴാം മൈലിലെ ഗഫൂർ (26), കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനിൽ കുമാർ (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ
ന്യൂഡൽഹി∙ ഇടക്കാല ജാമ്യത്തിൽ പുറത്തെത്തിയെ അരവിന്ദ് കേജ്രിവാളിനെതിരെ നടപടിയെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി സുപ്രീം കോടതി തള്ളി. ‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല’’ എന്ന കേജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ
തിരുവനന്തപുരം∙ അടുത്തവർഷം ഒക്ടോബറിലെ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് വാർഡുകളുടെ പുനർനിർണയം നടത്താനുള്ള തീരുമാനം സർക്കാരിനു സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. 1200 വാർഡുകൾ പുതുതായി വരുമ്പോൾ അത്രയും അംഗങ്ങൾക്ക് ഓണറേറിയവും സീറ്റിങ് ഫീസും നൽകേണ്ടിവരും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് വ്യത്യസ്ത
ന്യൂഡൽഹി∙ പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 19ാം വകുപ്പ് പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ പ്രതികളുടെ കസ്റ്റഡി ഇ.ഡിക്ക് വേണമെങ്കിൽ
കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ 4 വയസ്സുള്ള പെൺകുട്ടിയെ ശസ്ത്രക്രിയ ചെയ്തപ്പോൾ പിഴവു സംഭവിച്ചെന്ന പരാതിയിൽ ഡോ.ബിജോൺ ജോൺസനെ സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം ∙ കനത്ത മഴയിൽ തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകിട്ട് മൂന്നു മുതൽ നാലു വരെ പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂർ ജംക്ഷനിൽ അടക്കം വെള്ളക്കെട്ടു മൂലം ജനങ്ങൾ ബുദ്ധിമുട്ടിലായി. ജില്ലയുടെ മലയോര മേഖലയിലും കനത്ത
തിരുവനന്തപുരം ∙ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോഗ്യ മേഖലയിൽ കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ
കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച അഞ്ചുവയസ്സുകാരിക്കൊപ്പം മൂന്നിയൂർ കളിയാട്ടമുക്കിലെ കടലുണ്ടിപ്പുഴയിൽ കുളിച്ച മറ്റു 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയുടെയും പിതൃസഹോദരന്റെ മൂന്നര വയസ്സുള്ള
ന്യൂഡൽഹി ∙ ആദ്യ 4 ഘട്ടങ്ങളിലെ പോളിങ് വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. മേയ് 13നു നടന്ന നാലാം ഘട്ട വോട്ടിങ് വരെയുള്ള വിവരങ്ങളാണിത്. ഇതുവരെ 66.95 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്. 97 കോടി വോട്ടർമാരിൽ 45.10 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. മേയ് 3ന് ആകെ 69.16 ശതമാനമായിരുന്നു പോളിങ്.
കോട്ട∙ വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു. മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രദീപ് നഗറിന്റെ മകൾ ഗോർവിക നഗർ ആണ് മരിച്ചത്. ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കുമൊപ്പം
ന്യൂഡൽഹി ∙ തലസ്ഥാനത്തെ ബിജെപി ഓഫിസിൽ തീപിടിത്തം. വൈകിട്ട് 4 മണിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. ഉടനെ ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥരെത്തി തീയണച്ചു. ആർക്കും പരുക്കില്ലെന്നാണു റിപ്പോർട്ട്. സെൻട്രൽ ഡൽഹിയിലെ ഓഫിസിലാണ് സംഭവം. വൈദ്യുതി മീറ്റർ ബോക്സിൽ ഉണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിനു
വടകര ∙ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന് നോട്ടിസ് നൽകി പൊലീസ്. മൂന്നുദിവസത്തിനുള്ളിൽ വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ഹാജരാകണം. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കും ചലച്ചിത്ര നടിക്കുമെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ നൽകിയ പരാതിയിലാണു നടപടി.
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലുവയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.
ആലപ്പുഴ ∙ തിരുവൻവണ്ടൂർ വില്ലേജിൽ ഇരമല്ലിക്കര തട്ടാവള്ളത്ത് കടവിൽ ഉച്ചയ്ക്കു കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. മഴുക്കീർ ഊരാട്ടുവീട്ടിൽ രാജേഷിന്റെ മകൻ അക്ഷയ് (16) ആണു മരിച്ചത്. 4 കുട്ടികളാണു കുളിക്കാനിറങ്ങിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ ഗവ.ആശുപത്രിയിലേക്കു
കൊച്ചി ∙ പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിൽ ദുരിതം വിതയ്ക്കുന്ന മഞ്ഞപ്പിത്ത ബാധ സംബന്ധിച്ച് മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. മൂവാറ്റുപുഴ ആർഡിഒ
ആലപ്പുഴ∙ കറ്റാനം കെപി റോഡിൽ കെഎസ്ആർടിസി ബസ് സൈക്കിളിലിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ഭരണിക്കാവ് ദേവിസദനത്തിൽ ശശി (58) ആണ് മരിച്ചത്. ഇന്നു മൂന്നു മണിയോടെ ഗാനം തിയേറ്റിനു സമീപമായിരുന്നു അപകടം. സൈക്കിളിൽ കറ്റാനം ഭാഗത്തേക്കു പോയ ശശിയെ, അതേ ഭാഗത്തേക്കു വരികയായിരുന്ന തെങ്കാശി ഫാസ്റ്റ് പാസഞ്ചർ
ഫോർട്ട്കൊച്ചി∙ തോപ്പുംപടി ബീച്ച് റോഡ് ജംക്ഷനു സമീപം കടയിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടംവേലി അത്തിപ്പൊഴി പുത്തൻപാടത്ത് അലൻ ജോസിനെയാണു (24) മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണർ കെ.ആർ. മനോജ്, തോപ്പുംപടി ഇൻസ്പെക്ടർ എ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൂലങ്കുഴി കരുവേലിപ്പറമ്പിൽ സ്റ്റാൻലിയുടെ മകൻ ബിനോയ് സ്റ്റാൻലിയാണു (46) കൊല്ലപ്പെട്ടത്.
പട്ന∙ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാറിലെ സീതാമണ്ഡിയിൽ സീതയ്ക്കായി പ്രത്യേക ക്ഷേത്രം പണിയുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ട് ബാങ്കിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്ന് വ്യക്തമാക്കിയാണ്, സീതയ്ക്കായി ക്ഷേത്രം പണിയുമെന്ന അമിത് ഷായുടെ
തിരുവനന്തപുരം∙ തലസ്ഥാനത്ത് ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂരമർദനം. ഭാര്യയെ വനത്തിൽ എത്തിച്ചശേഷം ഭർത്താവ് കാൽമുട്ടുകൾ ഇടിച്ചു പൊട്ടിച്ചു. തുടർന്ന് വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഗിരിജാ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പാലോട് പച്ച സ്വദേശി സോജി പൊലീസ് കസ്റ്റഡിയിൽ.
കൊൽക്കത്ത∙ കോൺഗ്രസിനെ പുറത്തുനിന്ന് പിന്തുണയ്ക്കും എന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബംഗാൾ കോൺഗ്രസ് ഘടകം. ബംഗാളിൽ ഇന്ത്യ മുന്നണിയുമായുള്ള സഖ്യത്തിൽ നിന്നും പിന്മാറിയ മമത ബാനർജിയെ താൻ വിശ്വസിക്കുന്നില്ലെന്നാണ് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറഞ്ഞത്. ‘‘ഞാൻ
ന്യൂഡല്‍ഹി∙ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കിയതില്‍ പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി. എന്തുകൊണ്ടാണ് ജാമ്യം നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവർ പറഞ്ഞു. മദ്യനയ അഴിമതിക്കേസില്‍
പാലക്കാട് ∙ ഗവ. വിക്ടോറിയ കോളജിനു സമീപം ദേശീയപാതയിൽ പറക്കുന്നത്ത് പൈപ്പ് ലൈൻ കണക്ഷൻ കൊടുക്കാനായി ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വാഹനം ലഭിക്കാത്തതിനാൽ ആശുപത്രിയിലെത്തിക്കാനും വൈകി. വടക്കന്തറ മനയ്ക്കൽത്തൊടി സുകന്യ നിവാസിൽ സുധാകരൻ (65) ആണു മരിച്ചത്.
ന്യൂഡൽഹി∙ എഎപി രാജ്യസഭാംഗം സ്വാതി മാലിവാളിനുനേർക്ക് അതിക്രമം നടത്തിയ ബൈഭവ് കുമാറിനെ കേന്ദ്ര വനിതാ കമ്മിഷൻ (എൻസിഡബ്ല്യു) വിളിപ്പിച്ചു. അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) ആണ് ബൈഭവ് കുമാർ. വെള്ളിയാഴ്ച രാവിലെ 11ന് എൻസിഡബ്ല്യു ഓഫിസിൽ ഹാജരാകാനാണ് ബൈഭവ് കുമാറിനോട്
കോട്ടയം∙ എൽഡിഎഫിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് മൂന്നു കക്ഷികൾ രംഗത്തെത്തിയതിനു പിന്നാലെ, സീറ്റിന് അവകാശവാദവുമായി എൻസിപിയും രംഗത്ത്. അടുത്ത എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ മനോരമ ഓൺലൈനോട് പറഞ്ഞു. സിപിഐ, കേരള കോൺഗ്രസ് (എം), ആർജെഡി കക്ഷികൾക്കു പിന്നാലെ സീറ്റ് ആവശ്യപ്പെട്ട് എൻസിപി രംഗത്തെത്തുന്നത് സിപിഎമ്മിനു പുതിയ തലവേദനയാകും.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം∙ കാഞ്ഞിരംകുളം പുല്ലുവിളയില്നിന്ന് രണ്ടു ദിവസം മുന്‍പ് കാണാതായ 10 വയസുകാരന് മരിച്ച നിലയില്‍. രഞ്ജിത്-ഷിജി ദമ്പതികളുടെ മകന് രജിനെ (10) വീടിനു സമീപത്തെ കനാലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയ രജിന് തിരിച്ചുവന്നിരുന്നില്ല. തുടര്‍ന്ന് നടത്തിയ
തിരുവനന്തപുരം∙ പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റതിൽ സർക്കാരിനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ‘‘ഇന്നലെയാണ് സംഭവം
ആലപ്പുഴ / പത്തനംതിട്ട∙ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. തഴക്കരയിലും ആനപ്രാമ്പാലിലും ഒരാഴ്ചയോളമായി താറാവുകൾ ചത്തു വീഴുന്നുണ്ട്. ചമ്പക്കുളത്തു കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കുമളി∙ കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ (60) ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി
കോഴിക്കോട് ∙ മെഡിക്കൽ കോളജിൽ കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തു. കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയതായിരുന്നു കുട്ടി. അമ്മയും കുഞ്ഞും വിഭാഗത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് കുട്ടിയുടെ ബന്ധുക്കളുമായി ചർച്ച നടത്തി.
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നും രാഹുൽ വ്യക്തമാക്കി.
ന്യൂഡൽഹി ∙ നരേന്ദ്ര മോദിക്ക് 75 വയസ്സ് തികഞ്ഞാൽ അമിത് ഷാ പ്രധാനമന്ത്രിയാകുമെന്ന പ്രസ്താവന ആവർത്തിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. 75 വയസ്സു തികഞ്ഞാൽ താൻ വിരമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും തുറന്നുപറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്
കൊച്ചി ∙ പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കുമളി / കോട്ടയം ∙ തമിഴ്നാട് തേനി ജില്ലയിലെ കമ്പത്തിനു സമീപം ഒരു കുടുംബത്തിലെ മൂന്നുപേരെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളും വാകത്താനം പഞ്ചായത്തിലെ തോട്ടയ്ക്കാട്ട് വാടകയ്ക്കു താമസിക്കുന്നവരുമായ പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ (സജി - 60), ഭാര്യ മേഴ്സി (സുജ– 58), മകൻ അഖിൽ (29) എന്നിവരാണു മരിച്ചത്.
മുംബൈ∙ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായിരുന്നു. സംസ്കാരം മുംബൈയിൽ നടക്കും.
ബെംഗളൂരു∙ ശ്രീലങ്ക- പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തി കേസിൽ കർണാടക സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നൂറുദ്ദീനാണ് അറസ്റ്റിലായത്. മൈസൂരുവിൽ നിന്നാണ് എൻഐഎ സംഘം പ്രതിയെ പിടികൂടിയത്. മൈസൂരുവിലെ രാജീവ് നഗർ പ്രദേശത്ത് ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു
ന്യൂഡൽഹി∙ സൈനികരെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പാവപ്പെട്ട കുടുംബങ്ങളിൽനിന്നും സംവരണ വിഭാഗത്തിൽ നിന്നുമുള്ളവർ, ധനിക കുടുംബത്തിൽ നിന്നുള്ളവർ എന്നിങ്ങനെ മോദി സർക്കാർ രണ്ടു
ജക്കാർത്ത∙ മഴ കനത്തനാശം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തൊനീഷ്യ അധികൃതർ. സുമാത്ര ദ്വീപിലുണ്ടായ മിന്നൽ പ്രളയത്തിൽ 67 പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തിരുന്നു. മഴയുടെ ഗതിമാറ്റുന്നതിനു വേണ്ടിയാണ് ക്ലൗഡ് സീഡിങ് നടത്തിയതെന്നു ദേശീയ ദുരന്ത നിവാരണ ഏജൻസി അധ്യക്ഷൻ സുഹര്യാന്തോ വ്യക്തമാക്കി. പ്രശ്നബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണു നടപടി.
കൊച്ചി ∙ സംസ്ഥാനത്തു 2 ട്രെയിനുകളിലെ 3 ടിക്കറ്റ് പരിശോധകർക്കെതിരെ അതിക്രമം, 3 പേർ അറസ്റ്റിൽ. ബെംഗളൂരു– കന്യാകുമാരി ഐലൻഡ് എക്സ്പ്രസിലും മംഗളൂരു–ചെന്നൈ സെൻട്രൽ മെയിലിലുമാണു കയ്യേറ്റം നടന്നത്. ഐലൻഡ് എക്സ്പ്രസിൽ ടിടിഇമാരായ തിരുവനന്തപുരം സ്വദേശി ഷമ്മി രാജ്, ഉത്തർപ്രദേശ് സ്വദേശി മനോജ്കുമാർ വർമ എന്നിവർക്കുനേരെ വടക്കാഞ്ചേരിയിൽ ഇന്നലെയും ചെന്നൈ മെയിലിൽ സീനിയർ കമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് (സിസിടിസി) കോട്ടയം ഇരുമ്പയം സ്വദേശിനി ആർദ്ര കെ.അനിൽകുമാറിനു നേരെ വടകരയ്ക്കു സമീപം ബുധനാഴ്ചയുമാണ് ആക്രമണമുണ്ടായത്.
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ. ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി റജിസ്റ്റർ വിവാഹം നടന്നിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുലിനായി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ്, വേറൊരു വിവാഹം കഴിച്ചിരുന്നതായി അമ്മയുടെ
പത്തനംതിട്ട ∙ ‘കാർബൺ പുറന്തള്ളൽ തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഏഷ്യയെ കാത്തിരിക്കുന്നത് മഹാദുരന്തങ്ങളുടെ ഘോഷയാത്ര’ – പറയുന്നത് ലണ്ടനിലെ ഇംപീരിയൽ കോളജ് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റ് വിഭാഗത്തിലെ ഡോ. മറിയം സക്കറിയ എന്ന മലയാളി ഗവേഷക. ‘‘ഓരോ വർഷം പിന്നിടുമ്പോഴും
തിരുവനന്തപുരം∙ ജനുവരി ഒന്നിനു തദ്ദേശ വകുപ്പ് തുടക്കമിട്ട ഓൺലൈൻ സേവനമായ കെ സ്മാർട് അവതാളത്തിലായി മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. അതിവേഗത്തിൽ പെർമിറ്റ് ലഭ്യമാക്കാൻ കൂടി ഉദ്ദേശിച്ചു തുടക്കമിട്ട കെ സ്മാർട് വഴി അപേക്ഷിച്ചാൽ പഴയ വേഗതയില്ലെന്നും അപേക്ഷകൾ നിരസിക്കുന്നെന്നുമുള്ള ആക്ഷേപം
തിരുവനന്തപുരം∙ ഭക്ഷണം കഴിക്കാൻ സീറ്റ് കിട്ടാത്തതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ മർദിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥർ പിടിയിലിൽ. വെൺപാലവട്ടത്തെ ഹോട്ടലിൽനിന്നാണ് 4 എയർഫോഴ്സ് ഉദ്യോഗസ്ഥരെ പൊലീസ് പിടികൂടിയത്. ബഹളമുണ്ടാക്കിയ ഉദ്യോഗസ്ഥരെ ഹോട്ടൽ ജീവനക്കാർ പൊലീസിനു കൈമാറുകയായിരുന്നു. ശംഖുമുഖം എയർഫോഴ്സ് സ്റ്റേഷനിലെ
കണ്ണൂർ∙ താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലാട് പന്നേൻ പാറയിലെ വി.സി. സബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ റെയിൽവേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം. തോട്ടടയിൽ കുറിയർ സ്ഥാപനത്തിൽ ജീവനക്കാരനായ സബിൻ ജോലിക്കു പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
വൈത്തിരി∙ തളിപ്പുഴയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പുൽപ്പള്ളി പെരിക്കല്ലൂര്‍ കൊച്ചുകുഞ്ചറക്കാട്ട് തോമസിന്റേയും റെജിയുടേയും മകന് സിറില്‍ തോമസ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നുഅപകടം. സിറിൽ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി
കൊച്ചി∙ ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് മരിച്ചത്. ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അലൻ എന്നയാളാണ് കുത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. അലന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു.
എറണാകുളം∙ നവവധുവിനെ ക്രൂരമായി മർദിച്ച കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ പി.ഗോപാലിന് ജർമനിയിൽ ജോലിയുണ്ടെന്ന് പറഞ്ഞത് കളവാണെന്നു സംശയിക്കുന്നതായി പെൺകുട്ടിയുടെ പിതാവ്. വിവാഹം കഴിഞ്ഞ് മകളെ ജർമനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ പറഞ്ഞിരുന്നു. ജർമനിയിൽത്തന്നെയാണോ ജോലി എന്ന് ഇപ്പോൾ
തിരുവനന്തപുരം∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഉറ്റവരെ അവസാനമായി ഒരുനോക്കുകാണാനാവാതെ ഒമാനിൽ മരിച്ച കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹവുമായി ബന്ധുക്കൾ തിരുവനന്തപുരത്തെ എയർ ഇന്ത്യയുടെ ഓഫിസിനു മുന്നിൽ രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചു. സംസ്കാരത്തിനുശേഷം ചർച്ച നടത്താമെന്ന ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം കരമനയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒന്നര വർഷത്തിനിടെ അഞ്ഞൂറിലധികം ഗുണ്ടകൾ വർധിച്ചതായി പൊലീസിന്റെ കണക്ക്. ഗുണ്ടാ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പൊലീസ് കണക്കെടുത്തത്. 2022 അവസാനം പൊലീസ് തയാറാക്കിയ കണക്ക് അനുസരിച്ച് ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമായ 2272 പേരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിനു
കാസർകോട്∙ പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമായി. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. ഇന്നലെ പുലർച്ചെയാണ്
കൊല്ലം∙ കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനുസമീപം ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പിൽ) മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച
നെയ്യാറ്റിൻകര (തിരുവനന്തപുരം)∙ ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥി മരിച്ചു. മരണ കാരണം വ്യക്തമല്ല. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസിൽ അനിൽ രാജ്– പ്രിജി ദമ്പതികളുടെ മകൻ അലൻ (16) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഫുട്ബോൾ കളിക്കിടെ
തൃശൂർ ∙ വ്ലോഗറായ വിദേശ വനിതയെ തൃശൂർ പൂരത്തിനിടെ അപമാനിച്ച സംഭവത്തിൽ ഇൻസ്റ്റഗ്രാം വിഡിയോയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ആലത്തൂർ എരുമയൂർ മാധവ നിവാസിൽ സുരേഷ് കുമാറിനെ (മാധവൻ നായർ –58) ഈസ്റ്റ് പൊലീസ് ആലത്തൂരിൽ നിന്നു പിടികൂടുകയായിരുന്നു. പൂരത്തിൽ പങ്കെടുക്കുന്നതിനിടെ തനിക്കുണ്ടായ മോശം
ചെന്നൈ∙ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് സ്ത്രീ ഉൾപ്പെടെ നാലു പേർ മരിച്ചു. അപകടത്തിൽ പരുക്കേറ്റ് 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കരിങ്കല്ലുമായി പോയ ലോറിക്കു പിന്നിൽ ഒന്നിനു പുറകേ ഒന്നായി ബസുകൾ ഇടിച്ചുകയറിയാണ്
ഇറ്റാനഗർ∙ അന്തർ സംസ്ഥാന പെൺവാണിഭ റാക്കറ്റിൽ പങ്കുള്ള സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 21 പേരെ അരുണാചൽ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ തടവിലായിരുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡപ്യൂട്ടി ഡയറക്ടറും ഉൾപ്പെടുന്നു.
തിരുവനന്തപുരം ∙ കീഴ് ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് മേലുദ്യോഗസ്ഥർ നൽകുന്നതു പോലെ, മേലുദ്യോഗസ്ഥന്റെ കഴിവ് കീഴ് ജീവനക്കാർക്ക് എത്രത്തോളം പ്രയോജപ്പെട്ടെന്നു കണക്കാവുന്ന ഒരു രഹസ്യ സംവിധാനം ഏർപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സർക്കാരിനോടു ശുപാർശ ചെയ്തു. അത്തരം റിപ്പോർട്ട്
പാലക്കാട്∙ കഞ്ചിക്കോട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ചെരുപ്പ് നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുപ്രീം
ബ്രാട്ടിസ്ലാവ∙ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ വിവരങ്ങളാണ് ഏവരും ഇന്റർനെറ്റിൽ തിരയുന്നത്. ആരാണ് റോബർട്ട് ഫിക്കോ? 1993ൽ സ്ലൊവാക്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ചശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന ആദ്യ നേതാവെന്ന റെക്കോർഡോടെ പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തി. അതിതീവ്ര ദേശീയവാദിയും ലിബറൽ ജനാധിപത്യ ആശയങ്ങളോടു കടുത്ത വിമുഖത പ്രകടിപ്പിക്കുന്നയാളുമായ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബന്റെ സുഹൃത്ത്. ഏറ്റവും കൂടുതൽ കാലം സ്ലൊവാക്യൻ പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് എന്ന റെക്കോർഡും കയ്യാളുന്ന ഈ നേതാവിനെതിരെയാണ്, മധ്യ സ്ലൊവാക് നഗരമായ ഹാൻഡ്ലോവയിൽവച്ച് ഇന്നു വധശ്രമം ഉണ്ടായത്.
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ കാട്ടുതീ സംഭവത്തിൽ സ്വീകരിച്ച നടപടികളെപ്പറ്റി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി സുപ്രീം കോടതി. ആവശ്യമായ ധനസഹായം
കോഴിക്കോട് ∙ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനു സമീപത്തെത്തി അസഭ്യം വിളിച്ച കേസിൽ 6 പേർ പിടിയിൽ. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ്
ബ്രാട്ടിസ്ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്
കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ വിമാനങ്ങൾ റദ്ദാക്കി. ബുധൻ രാത്രി 11.10 നു മസ്കത്തിലേക്കു
മുംബൈ∙ വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാസഖ്യം അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും വെവ്വേറെ
ഈരാറ്റുപേട്ട ∙ ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം
തൊടുപുഴ ∙ ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത മരിച്ചത് കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ
കൊച്ചി ∙ എറണാകുളം പറവൂരിലെ പുത്തൻവേലിക്കരയിൽ അനധികൃത മണൽവാരൽ സംഘം പിടിയിൽ. 6 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു. പെരിയാറിലെ വെള്ളോട്ടുപുറം, കുരിശിങ്കൽ കടവുകളിൽ നിന്നാണ് അനധികൃതമായി മണൽ വാരുന്ന സംഘത്തെ പിടികൂടിയത്. 14ന് രാത്രി
റാഞ്ചി∙ കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ (70) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്ത
കൊച്ചി∙ ആലുവ ദേശീയപാതയിൽ ഈ മാസം 17 മുതൽ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. ദേശീയപാതയിൽ ആലുവ മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ്
ന്യൂഡൽഹി ∙ 27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന വിദ്യാർഥിനിക്ക് സമൂഹത്തിൽ ജീവിക്കാൻ സാധിക്കുന്നില്ലെന്നും ശാരീരിക, മാനസിക അവസ്ഥകൾ
തിരുവനന്തപുരം ∙ ഇടതുമുന്നണിയുടെ രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിച്ച് സിപിഐയും കേരള കോൺഗ്രസും (എം) രംഗത്തുവന്നതിനു പിന്നാലെ, സീറ്റ് ആവശ്യപ്പെട്ട് ആർജെഡിയും.
തൃപ്പൂണിത്തുറ ∙ തളർന്നു കിടക്കുന്ന പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ ലേബർ കോർണറിനു സമീപമുള്ള വാടക വീട്ടിൽ പിതാവ് ഷൺമുഖനെ
പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ മാർഗദർശക് മണ്ഡലിൽ ചേരണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. 75 വയസ്സ് കഴിയുന്ന ബിജെപി നേതാക്കൾ അധികാര സ്ഥാനങ്ങൾ ഒഴിഞ്ഞു
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്പെൻഡ് ചെയ്തു. ഫറോക്ക് എസിപി സാജു കെ.എബ്രഹാം കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണു സസ്പെൻഡ് ചെയ്തത്. പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണു
കൊൽക്കത്ത ∙ ഇന്ത്യ മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുന്നണിയിൽ ബംഗാൾ കോൺഗ്രസും സിപിഎമ്മും ഉണ്ടാവില്ലെന്നും മമത പറഞ്ഞു.
കൊച്ചി∙ മീൻപിടിത്ത ബോട്ടിൽ ചെറു ചരക്കുകപ്പൽ ഇടിച്ചു രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായകമാവുക കപ്പലിനു മുന്നിൽ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങളെന്നു സൂചന. കപ്പലിന്റെ സഞ്ചാരവഴി പകർത്താൻ ഘടിപ്പിച്ച ക്യാമറയിൽ, ബോട്ടിൽ ഇടിക്കുന്നതിനു മുമ്പുള്ള ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും
കൊച്ചി ∙ 2013 സെപ്റ്റംബർ 22ന് മരിച്ച ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ 10 വർഷം കഴിഞ്ഞിട്ടും അവകാശികൾക്ക് അനുവദിക്കാത്തതിൽ മനഃപൂർവമായ
ചാലക്കുടി∙ ഈ മാസം എട്ടു മുതൽ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷനായ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെ (34) ആണ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽനിന്ന് ഇന്ന് ഉച്ചയോടെയാണ് ഇയാളെ കണ്ടെത്തിയത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തഞ്ചാവൂർ
തിരുവനന്തപുരം ∙ കെപിസിസി സെക്രട്ടറിയായിരുന്ന എം.എ.ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കി കെ.സുധാകരൻ. എം.എം.ഹസന് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക
ജാംനഗർ∙ സച്ചിൻ തെൻഡുൽക്കറുടെ സുരക്ഷാ സേനാംഗം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് പൊലീസ് ഫോഴ്സ് ജവാൻ (എസ്ആർപിഎഫ്) പ്രകാശ് കപ്ഡെ (39) ആണ് ആത്മഹത്യ ചെയ്തത്. സർവീസ് ഗൺ ഉപയോഗിച്ച് കഴുത്തിനു വെടിവയ്ക്കുകയായിരുന്നു.
തിരുവനന്തപുരം ∙ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരം മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നു പിൻവലിച്ചു. ഇരട്ട ക്ലച്ച് സംവിധാനം തുടരും. ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കും. നിലവിലെ മാതൃകയിൽ ആദ്യം ഗ്രൗണ്ട്
നാദാപുരം∙ ഏഴാം ക്ലാസ് വിദ്യാർഥിയ പീഡിപ്പിച്ച കേസിൽ സ്ത്രീക്ക് 95 വർഷം തടവ്. കേസിൽ മറ്റ് രണ്ട് പ്രതികളെയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചു. കേസിലെ ഒന്നാം പ്രതി വാണിമേൽ നിടുംപറമ്പ് തയ്യുള്ളതിൽ അനിൽ (44), രണ്ടാം പ്രതി ഏറ്റുമാനൂർ സ്വദേശി എം.ദാസ് (44), മൂന്നാം പ്രതി മണ്ണാർക്കാട്
ന്യൂഡൽഹി ∙ രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് പൗരത്വ ഭേദഗതി നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര
റാഞ്ചി∙ നരേന്ദ്ര മോദി ‘പുറത്തേക്കു പോകുന്ന പ്രധാനമന്ത്രി’ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ദക്ഷിണേന്ത്യയിൽനിന്നു ബിജെപി തുടച്ചുനീക്കപ്പെട്ടുവെന്നും രാജ്യത്തിന്റെ മറ്റിടങ്ങളിൽ ബിജെപിയുടെ ബലം പകുതിയായി കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. റാഞ്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ജയറാം രമേശിന്റെ പരാമർശം. വോട്ടർമാരെ മതം പറഞ്ഞ് ഭിന്നിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
മുംബൈ∙ ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്ക് തകർന്നുവീണ് 14 പേർ മരിച്ച സംഭവത്തിൽ പരസ്യ ഏജൻസി ഉടമ ഭവേഷ് ഭിൻഡെയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് റജിസ്റ്റർ ചെയ്തു. നിലവിൽ ഭവേഷ് ഒളിവിലാണ്, ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് വ്യക്തമാക്കി.
പത്തനംതിട്ട ∙ തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില
Results 1-100 of 10000