Activate your premium subscription today.
കണ്ണൂർ∙ താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലാട് പന്നേൻ പാറയിലെ വി.സി. സബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ റെയിൽവേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം. തോട്ടടയിൽ കുറിയർ സ്ഥാപനത്തിൽ ജീവനക്കാരനായ സബിൻ ജോലിക്കു പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
കണ്ണൂർ ∙ കൊട്ടിയൂർ ക്ഷേത്രം വൈശാഖോത്സവം 21ന് ആരംഭിക്കും. ഉത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കൊട്ടിയൂർ ദേവസ്വം പാരമ്പര്യ ട്രസ്റ്റി ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ, ട്രസ്റ്റിമാരായ എൻ.പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ എന്നിവർ അറിയിച്ചു.ദർശനത്തിനെത്തുന്ന ഭക്തർക്കു കൂടുതൽ സൗകര്യങ്ങൾ
കണ്ണൂർ∙ നഗരത്തിലെ ബാറിൽ 500 രൂപയുടെ 5 കള്ളനോട്ടുകൾ നൽകിയ കേസിൽ 2 പേരെ പൊലീസ് ചോദ്യം ചെയ്തു. കാസർകോട് ചന്തേര പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത പടന്ന സ്വദേശികളായ ഹാരിസ്, ഫിറോസ് എന്നിവരെയാണു ചോദ്യം ചെയ്തത്. കേസിൽ പയ്യന്നൂർ കണ്ടോത്തെ ഷിജു, പാടിയോട്ടുചാൽ ഏച്ചിലാംപാറയിലെ പി.പി.ശോഭ എന്നിവരെ കണ്ണൂർ
തലശ്ശേരി∙ കുയ്യാലി–കൊളശ്ശേരി റോഡിലേക്കു കടക്കുന്ന കുയ്യാലി പാലത്തിനു മുകളിൽ റോഡു പൊട്ടിപ്പൊളിഞ്ഞു കുഴി രൂപപ്പെട്ടത് വാഹനയാത്ര ദുഷ്കരമാക്കുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വലിയ വാഹനങ്ങൾ പാലത്തിൽ കയറിയാൽ മറ്റു വാഹനങ്ങൾ കുഴിയിൽ ഇറങ്ങി നീങ്ങേണ്ട അവസ്ഥയാണുള്ളത്. മഴ കനക്കുന്നതോടെ
പാപ്പിനിശ്ശേരി ∙ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി സ്പാനുകൾ ഉയർത്തി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ദേശീയപാത കീച്ചേരി ജംക്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.നിർമാണ സ്ഥലത്തെ റോഡ് അടച്ചതോടെ അഞ്ചാംപീടിക റോഡിൽ നിന്നുള്ള ബസുകളടക്കം വലിയ വാഹനങ്ങൾക്ക് ദേശീയപാതയുടെ ഇരുഭാഗത്തേക്കും കടക്കാൻ വലിയ
ആലക്കോട്∙ മഴക്കാല പൂർവ ശുചീകരണത്തിന്റെ പേരിൽ പഞ്ചായത്തുകളിൽ ഏറെ കൊട്ടിഘോഷിച്ചു നടത്തുന്ന പ്രവർത്തനങ്ങൾ പ്രഹസനമാകുന്നതായി പരാതി. ടൗണുകളിലും മറ്റും പ്രത്യക്ഷത്തിൽ കാണുന്ന മാലിന്യങ്ങൾ മാത്രമാണ് നീക്കുന്നത്. നോട്ടം എത്താത്ത ഭാഗങ്ങളിൽ ശുചീകരണം നടക്കുന്നില്ല. പോക്കറ്റ് റോഡുകളിലെ ഓവുചാലുകൾ, കെട്ടിടങ്ങളുടെ
കണ്ണൂർ ∙ കനത്ത വരൾച്ചമൂലം ഈ വർഷം ജില്ലയിൽ നശിച്ചത് 101.149 ഹെക്ടർ സ്ഥലത്തെ വിളകൾ. 8.411 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി കർഷകർക്ക് ഉണ്ടായത്. ജില്ലയുടെ എല്ലാ ഭാഗങ്ങളെയും ബാധിച്ച വരൾച്ചയുടെ പ്രത്യാഘാതങ്ങൾ കൂടുതലായി അനുഭവപ്പെട്ടത് മലയോരമേഖലയിലാണ്. ജില്ലയിലെ 11 ബ്ലോക്കുകളിൽ കൃഷിവകുപ്പിന്റെ ബ്ലോക്ക് ലവൽ
കണ്ണൂർ ∙ കൊളച്ചേരി പള്ളിപ്പറമ്പുമുക്ക് കരിയിൽ കനാലിലെ കൈവരിയില്ലാത്ത പാലത്തിൽ നിന്ന് സ്കൂട്ടർ യാത്രക്കാരൻ കനാലിൽ വീണ് മരിച്ച സംഭവത്തിൽ ഭാര്യയ്ക്കും കുടുംബത്തിനും സർക്കാർ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. 2022 മാർച്ച് 8ന് നടന്ന അപകടത്തിൽ മരിച്ച കണ്ണൂർ കോളച്ചേരി
പയ്യന്നൂർ ∙ കൊറ്റി റെയിൽവേ മേൽപാലത്തിന് മുകളിൽ ലോറി ഇടിച്ച് തകർത്ത കൈവരികൾ ആര് പുനഃസ്ഥാപിക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. 13ന് പുലർച്ചെയാണ് നാവിക അക്കാദമിയിലേക്ക് വിമാനത്തിന്റെ ഭാഗങ്ങൾ കയറ്റി വന്ന നീളൻ ലോറി, പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കൈവരികൾ ഇടിച്ച് തകർത്തത്. പാലത്തിന്റെ മുകളിൽ
ഇരിട്ടി ∙ കാട്ടാനകളുടെ ആക്രമണം തടയാൻ ആറളം ഫാം – ആറളം വന്യജീവിസങ്കേതം അതിർത്തിയിൽ നിർമിക്കുന്ന ആനമതിലിന്റെ ജോലികൾ കരാർ കാലാവധിക്കുള്ളിൽ തീരില്ല. മതിൽ നിർമിക്കാൻ സംയുക്ത പരിശോധന നടത്തണമെന്നും ഫോറസ്റ്റ് മിനി സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ വീണ്ടും സർവേ നടത്തി അതിർത്തി നിർണയിക്കണമെന്നുമുള്ള
കൊട്ടിയൂർ∙ പാൽച്ചുരത്തും പാലുകാച്ചിയിലും കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തി വിലസുന്നു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പാൽച്ചുരത്തെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന രാവിലെ ഏഴ് മണിയോടെ ടാർ റോഡിലൂടെ നടന്നു കൃഷിയിടങ്ങളിലെത്തി. വൈദ്യുതിവേലി മറികടന്നാണ് കാട്ടാന എത്തിയത്. കോളയാട് സ്വദേശി
ഫിഷറീസ്ടെക്നിക്കൽ സ്കൂൾ പ്രവേശനം ∙ കാഞ്ഞങ്ങാട് ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂൾ ഫോർ ഗേൾസിൽ 8, 9, 10 ക്ലാസുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0467 2200760. അപേക്ഷ ക്ഷണിച്ചു ∙ കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും ചേർന്നു നടത്തുന്ന ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സിസിടിവി, ഡിപ്ലോമ ഇൻ
ഇരിട്ടി ∙ ജ്യേഷ്ഠസഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പടിയൂർ ചാളംവയൽ കോളനിയിലെ സജീവനെ(38) പത്ത് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇരിക്കൂർ പൊലീസ് പിടികൂടി. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് എസ്എച്ച്ഒ എം.എം.അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 6നു വൈകിട്ടായിരുന്നു
തലശ്ശേരി ∙ ടിസി മുക്കിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകി റോഡിൽ കുഴി രൂപപ്പെട്ടു. മേഖലയിൽ ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടുന്നത് തുടർക്കഥയാവുകയാണ്. ടിസിമുക്ക് റെയിൽവേ സ്റ്റേഷൻ റോഡിൽ ഇന്നലെ പുലർച്ചയാണ് പൈപ്പ് പൊട്ടി വെള്ളം പാഴായി റോഡിൽ വലിയ കുഴി രൂപപ്പെട്ടത്.കഴിഞ്ഞ മാസം 2 തവണ ഇവിടെ ഇത്തരത്തിൽ പൈപ്പ്
കണ്ണൂർ ∙ സുരക്ഷാസംവിധാനങ്ങളോ അറ്റകുറ്റപ്പണിയോ ഇല്ലാതെ പഴയ ദേശീയപാത.പഴയ ദേശീയപാതയുടെ അറ്റകുറ്റപ്പണിയടക്കമുള്ള എല്ലാ ചുമതലകളും അതത് സ്ഥലങ്ങളിൽ പുതിയ ദേശീയപാത നിർമിക്കുന്ന കരാറുകാരനു ദേശീയപാത അതോറിറ്റി കൈമാറിയിട്ടുണ്ട്. ഇതു പാലിക്കുന്നില്ലെന്നാണ് പരാതി. ജില്ലയിലെ നഗരങ്ങളിൽനിന്നും ടൗണുകളിൽ നിന്നും
ചക്കരക്കൽ ∙ വളവിൽ പീടികയിൽ മാമ്പ പോസ്റ്റ് ഓഫിസിന് സമീപം ആതിരയിൽ കെ.വി.ദേവദാസിന്റെ വീട് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഭാഗികമായി തകർന്നു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഉഗ്ര ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പരിസരവാസികൾ പറഞ്ഞു. 2 ആഴ്ച മുൻപ് വാങ്ങിയതാണ്
കണ്ണൂർ ∙ പരീക്ഷാ ക്രമക്കേട് നടത്തിയ വിദ്യാർഥിയുടെ ശിക്ഷ റദ്ദാക്കാൻ നടത്തിയ നീക്കം സിപിഎം അറിവോടെയെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ.ഉത്തരക്കടലാസ് ഇൻവിജിലേറ്റർക്കു നൽകാതെ പുറത്തിറങ്ങിയ വിദ്യാർഥി, ഗുരുതരമായ കുറ്റമാണ് നടത്തിയതെന്നു സമ്മതിച്ചിട്ടും ശിക്ഷ ഇളവ് നൽകാൻ നിർദേശം നൽകിയതു
അവധിക്കാലഅധ്യാപകസംഗമത്തിന് തുടക്കം പയ്യന്നൂർ ∙ പുതിയ വിദ്യാലയ വർഷാരംഭത്തിനു മുന്നോടിയായി അവധിക്കാല അധ്യാപക സംഗമത്തിന് തുടക്കമായി. 5 ദിവസം നീണ്ടു നിൽക്കുന്നതാണ് പരിപാടി. ഉപജില്ലാ തല അധ്യാപക സംഗമം ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.പി.സെമീറ അധ്യക്ഷത വഹിച്ചു.പയ്യന്നൂർ
ചെറുപുഴ∙ ഒറ്റ രാത്രി കൊണ്ടു ആവുള്ളാൻ കയം നിറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടക വനത്തിൽ പെയ്ത ശക്തമായ മഴയാണു തേജസ്വിനിപ്പുഴയിൽ നീരൊഴുക്ക് വർധിക്കാൻ കാരണമായത്. കഴിഞ്ഞ 2 ദിവസമായി മലയോരത്ത് ചെറിയ തോതിൽ മഴ പെയ്യാൻ തുടങ്ങിയതോടെ അന്തരീക്ഷത്തിൽ ചൂട് കുറയാനും തുടങ്ങി. തിങ്കളാഴ്ച ആവുള്ളാൻ കയത്തിൽ നിന്നു
അമ്പലത്തറ ∙ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. അമ്പലത്തറ കുമ്പളയിൽ ആയിരത്തിലധികം വാഴകൾ നിലംപൊത്തി. നങ്കംവള്ളി ഗോവിന്ദൻ, സഹോദരൻ ഇ.കൃഷ്ണൻ നങ്കംവള്ളി എന്നിവരുടെ മൂപ്പെത്താറായ വാഴകളാണ് നിലംപൊത്തിയത്. ഗോവിന്ദന്റെ 700 വാഴകളും കൃഷ്ണന്റെ 300 വാഴകളും കാറ്റിൽ നശിച്ചു. പ്രദേശത്ത് മറ്റു കർഷകരുടെ വാഴകളും
ചക്കരക്കൽ ∙ പെരളശ്ശേരി പഞ്ചായത്തിലെ ബാവോട് പരിവാരത്ത് ബോംബ് സ്ഫോടനം. തിങ്കൾ പുലർച്ചെ മൂന്നിനാണു സംഭവം. ഉഗ്രശബ്ദത്തോടെ 2 തവണ സ്ഫോടനമുണ്ടായതായി പരിസരവാസികൾ പറയുന്നു. ഐസ്ക്രീം ബോംബാണ് പൊട്ടിയതെന്നാണു പൊലീസ് നൽകുന്ന സൂചന. പരിവാരം – പാനേരിച്ചാൽ റോഡിലെ ഒരു കടയ്ക്കു മുന്നിലായി ബോംബുകൾ പൊട്ടിയതിന്റെ പാടുകളും അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി.
ആലക്കോട് ∙ ഉദയഗിരി ചെറിയ തൊമരക്കാട്ട് ഭിന്നശേഷിക്കാരൻ തലയ്ക്കടിയേറ്റു മരിച്ച കേസിൽ, സഹോദരിയുടെ പുത്രൻ സൈമോനെ (36) ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഉദയഗിരി ചെറിയ തൊമരക്കാട്ടെ കുമ്പുക്കൽ ദേവസ്യയാണ് (തങ്കച്ചൻ 76 ) ഞായർ വൈകിട്ടു തലയ്ക്കടിയേറ്റു മരിച്ചത്. ദേവസ്യയും സഹോദരങ്ങളായ തോമസ്, അന്നക്കുട്ടി, അന്നക്കുട്ടിയുടെ മക്കളായ ഷൈജു, സൈമോൻ എന്നിവർ താമസിക്കുന്ന വീട്ടിലാണു കൊലപാതകം നടന്നത്.
തലശ്ശേരി∙ വലിയ ആസൂത്രണത്തിന് ശേഷമാണ് ശ്യാംജിത്ത് വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചിരുന്നു. വിഷ്ണുപ്രിയയെയും മലപ്പുറം സ്വദേശിയായ സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. സഹോദരി വിസ്മയയ്ക്കൊപ്പം തലശ്ശേരിയിലെ പാരലൽ കോളജിൽ പഠിച്ച ആളെന്ന നിലയിലാണ് വിഷ്ണുപ്രിയയ്ക്ക് ശ്യാംജിത്തുമായുള്ള പരിചയം. അതു സൗഹൃദമായി വളർന്നു. എന്നാൽ ശ്യാംജിത്തിന്റെ പെരുമാറ്റം ഇഷ്ടപ്പെടാതെ വന്നതോടെ വിഷ്ണുപ്രിയ ശ്യാംജിത്തിൽ നിന്ന് അകന്നു.
ആരോഗ്യ സർവകലാശാലാ അത്ലറ്റിക് മീറ്റ് 20 മുതൽ: പരിയാരം∙ കേരള ആരോഗ്യ സർവകലാശാലാ സംസ്ഥാനതല ഇന്റർസോൺ അത്ലറ്റിക് മീറ്റ് 20 മുതൽ 22 വരെ പരിയാരം ഗവ.മെഡിക്കൽ കോളജിൽ. മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകളിൽ പഠിക്കുന്നവരാണ് പങ്കെടുക്കുന്നത്.....
ഇരിട്ടി∙ വേനലിൽ മത്സ്യക്കുളത്തിലെ വെള്ളംവറ്റി സുഭിക്ഷ കേരള പദ്ധതി പ്രകാരം വളർത്തിയ ആയിരക്കണക്കിനു മത്സ്യങ്ങൾ ചത്തൊടുങ്ങി. നിടിയോടി ഫിഷ്ഫാമിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലെ മത്സ്യങ്ങളാണ് ചത്തത്. പഴശ്ശി പദ്ധതിയോട് ചേർന്നു തീർത്ത കുളത്തിലെ വെള്ളം, പദ്ധതി ജലവിതാനം താഴ്ന്നതോടെയാണു വറ്റിയത്. പടിയൂരിലെ കെ.വി.അനിൽകുമാർ, നിടിയോടിയിലെ ഐ.കെ.ഭാസ്കരൻ എന്നിവർ ചേർന്നാണ് മത്സ്യ കൃഷി നടത്തിയത്.
ഇരിട്ടി∙ കൃഷിയിടത്തിൽ നിന്നു വീട്ടിലേക്കു പോവുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരെ ആറളം ഫാമിൽ കാട്ടാന ആക്രമിച്ചു. ആനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നു. കീഴ്പ്പള്ളി സ്വദേശി സാദത്ത്, ബ്ലോക്ക് 12ലെ താമസക്കാരനായ സുകേഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണു ബ്ലോക്ക് 2ൽ വച്ച് കാട്ടാന കാട്ടാന പിന്തുടർന്ന് ആക്രമിച്ചത്.
ഇരിട്ടി∙ മാക്കൂട്ടം ചുരത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്കേറ്റു.കർണാടയിൽ നിന്നു ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പെരുമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണു മാക്കൂട്ടം കുട്ടപ്പാലം വളവിൽ കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മൺതിട്ടയിൽ ഇടിച്ചാണ് കാർ യാത്രക്കാർക്ക്
കോളയാട് ∙ നെടുംപൊയിൽ റോഡിൽ കള്ളുഷാപ്പിനു സമീപം വനത്തിലെ മുളങ്കാടുകൾ റോഡിന് കുറുകെവീണ് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതക്കമ്പികൾ പൊട്ടിയതിനാൽ വൈദ്യുത ബന്ധവും താറുമാറായി. ഇന്നലെ വൈകുന്നേരം 4ന് ഉണ്ടായ കനത്ത മഴയിൽ മുളങ്കാടിന്റെ അടിഭാഗത്ത് മണ്ണ് ഉൾപ്പെടെ റോഡിന് കുറുകെ വീഴുകയായിരുന്നു.
മട്ടന്നൂർ∙ കൊടോളിപ്രം പുൽപ്പക്കരിയിൽ മിന്നലേറ്റ് 2 പേർക്ക് പരുക്കേറ്റു. കെ.മുരളീധരന്റെ വീട്ടിലാണ് മിന്നലേറ്റത്. മുരളീധരന്റെ ഭാര്യ പി.ജിഷ, മകൻ ധ്യാൻകൃഷ്ണ എന്നിവർക്ക് പരുക്കേറ്റു.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിനു നാശനഷ്ടമുണ്ടായി. മരുതായിയിലെ കെ.വത്സന്റെ വീടിന്റെ ചുമർ
കണ്ണൂർ∙ ചക്കരക്കൽ ബാവോട് രണ്ട് ഐസ്ക്രീം ബോംബുകള് റോഡിൽ പൊട്ടി. പുലർച്ചെ മൂന്നു മണിയോടെ ബോംബുകൾ റോഡിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. എട്ടുമണിയോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സ്ഥലത്ത് സിപിഎം–ബിജെപി സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പൊലീസ് പെട്രോളിങ്
സൂര്യാഘാതം: കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം കണ്ണൂർ∙അതിരൂക്ഷമായ ചൂട് വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിന് കാരണമാകാമെന്നും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം. കന്നുകാലികളോ പക്ഷികളോ
മംഗളൂരു∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സിയാണ് അറ്സറ്റിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേയ് ഒൻപതിനാണു സംഭവം
പിണറായി∙ പിണറായിപ്പെരുമയിൽ നാടകോത്സവം നാലാം ദിനത്തിൽ കായംകുളം ദേവാ കമ്യൂണിക്കേഷൻസിന്റെ ചന്ദ്രികാവസന്തം നാടകം അരങ്ങേറി. നൂറുകണക്കിന് പേരാണ് നാടകം കാണാൻ എത്തിയത്. കവിയും കവിതയും വേദിയിൽ പ്രശസ്ത കവി മുരുകൻ കാട്ടാക്കട പ്രഭാഷണവും കവിതാലാപനവും നടത്തി. കെ.കെ.രമേഷ് അധ്യക്ഷത വഹിച്ചു. ശ്രീലേഷ്, സി.ടി
പയ്യന്നൂർ ∙ പ്രായം 95 ലെത്തിയെങ്കിലും പുലർച്ചെ ചൂലുമായ പാർവതി അമ്മ വീട്ടു മുറ്റത്തുണ്ടാകും. രാവിലെ 6 മണിക്ക് എഴുന്നേറ്റാൽ മുഖം കഴുകി അമ്മ ചൂലുമെടുത്ത് മുറ്റത്തിറങ്ങും. വീടും പരിസരവും വൃത്തിയാക്കിയ ശേഷം മാത്രമേ ജലപാനമുള്ളൂ. കുട്ടിക്കാലത്ത് തുടങ്ങിയ ശീലം ഇപ്പോഴും തുടരുന്നു. ഒരു ഇല വീണാൽ അത് എടുത്ത്
ഇരിട്ടി∙ മഴയ്ക്കൊപ്പം ഉണ്ടായ മിന്നലിൽ ചാവശ്ശേരി കുറുങ്കളത്ത് വീടിന് നാശനഷ്ടം. വിദ്യാർഥിനിക്ക് പരുക്കേറ്റു. കുറുങ്കളം കരക്കാട്ടെ രമ്യ നിവാസിൽ വിജയലക്ഷ്മിയുടെ വീടാണ് മിന്നലിൽ ഭാഗികമായി നശിച്ചത്. ചുമർ പിളർന്നു. വയറിങ് പൂർണമായും കത്തിനശിച്ചു. ഇലക്ട്രിക്കൽ ഉപകരണങ്ങൾ പലതും നശിച്ചിട്ടുണ്ട്.
ചപ്പാരപ്പടവ് ∙ കടുത്ത ചൂടിൽ മലയോരത്ത് കുരുമുളക് വള്ളികളും പ്ലാവിൽ കായ്ച്ചുകിടക്കുന്ന ചക്കയും കരിഞ്ഞുണങ്ങി. ചാണോക്കുണ്ട് കുട്ടിക്കരിയിലെ ലളിത് ഭവൻ മാത്യുവിന്റെ പ്ലാവിലെ മൂപ്പെത്താത്ത ചക്കകളാണ് കരിഞ്ഞുണങ്ങിയത്. കുരുമുളകു വള്ളികളും കമുകുതൈകളും നേരത്തെ തന്നെ കരിഞ്ഞുണങ്ങിയിരുന്നു. മൂന്നുവർഷം പ്രായമായ
പഴയങ്ങാടി ∙ ഉൾനാടൻ മത്സ്യ തൊഴിലാളികൾ മീൻ പിടിക്കുന്ന പഴയങ്ങാടി പുഴയിൽ ഫിഷ് ലാൻഡിങ് സെന്റർ ഇല്ലാത്തത് ദുരിതമാകുന്നു. നൂറുകണക്കിനു മത്സ്യ തൊഴിലാളികളാണു പഴയങ്ങാടി പുഴയിൽ മത്സ്യം പിടിക്കുന്നത്. ഇവർക്ക് വിശ്രമിക്കാനോ, വളളങ്ങളും വലകളും സൂക്ഷിക്കാനോ സൗകര്യമില്ല. നിലവിൽ പഴയങ്ങാടി മത്സ്യ മാർക്കിനു സമീപത്തെ
കണ്ണൂർ ∙ ഇന്നലെ വൈകിട്ട് പെയ്ത മഴയ്ക്കിടെ ദേശീയപാത താഴെ ചൊവ്വയിൽ ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകർന്നു. വൈകിട്ട് 6.45ഓടെയാണ് സംഭവം. ഗേറ്റ് തകർന്ന് തുറക്കാൻ കഴിയാതായതോടെ നഗരത്തിലേക്ക് നീളും വിധം അതിരൂക്ഷമായ വാഹനക്കുരുക്കുണ്ടായി. രാത്രി വൈകും വരെയും ഗേറ്റ് തുറക്കാനായില്ല. ഇത് കാരണം കണ്ണൂർ– തലശ്ശേരി
ഇരിട്ടി ∙ ആറളത്ത് ആനതുരത്തൽ വിജയത്തിലേക്ക്. ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനായി രണ്ടു മാസത്തിനിടെ നാലു ഘട്ടങ്ങളിലായി തുടരുന്ന ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം പുരോഗമിക്കുമ്പോൾ ഇതുവരെ 44 ആനകളെ കാട് കയറ്റാനായി. ഇന്നലെ പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13ൽ ഓടച്ചാലിൽ
പഴയങ്ങാടി ∙ വേനൽ മഴ ഇന്നലെ വൈകിട്ട് ചെറുതായി ഒന്നു പെയ്തപ്പോൾതന്നെ പഴയങ്ങാടിയുടെ റെയിൽവേ അടിപ്പാതയിൽ ചെളി വെള്ളം നിറഞ്ഞു. പതിവുപോലെ റെയിൽവേ അടിപ്പാത മുറിച്ച് കടക്കാനാകാതെ ഗതാഗത കുരുക്കും രൂപപ്പെട്ടു. ഇന്നലെ വൈകിട്ട് 6.45 മുതൽ 7.15 വരെയാണ് കുരുക്ക് മുറുകിയത്. മഴക്കാലത്ത് ഇതുവഴി പോകുന്ന യാത്രക്കാർ
അധ്യാപക ഒഴിവ് പയ്യാവൂർ∙പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിബിഎ, ബിസിഎ ഡിപ്പാർട്ട്മെൻ്റുകളിലേക്ക് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം തിയതി പിന്നീട് അറിയിക്കും. അപേക്ഷകൾ dmc@devamathacollege.ac.in എന്ന ഇമെയിലിൽ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447282104, 9188702610. ഗെസ്റ്റ് ലക്ചറർ തലശ്ശേരി∙
കൂത്തുപറമ്പ് ∙ രാത്രി വഴി ചോദിച്ചെത്തി വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. പാട്യം കോങ്ങാറ്റ പാലോറയിൽ പത്മനാഭനെയാണു (61) ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. അക്രമത്തിൽ സാരമായി പരുക്കേറ്റ പൂക്കോട് സ്വദേശി
കണ്ണൂര്∙ ആറളത്ത് വനം ഉദ്യോഗസ്ഥര്ക്കുനേരെ കാട്ടാന പാഞ്ഞടുത്തു. കാട്ടാനയും കുട്ടിയുമാണ് ഇരിട്ടി ഡപ്യൂട്ടി റേഞ്ചറും ജീവനക്കാരുമടങ്ങുന്ന സംഘത്തിനു നേരെ പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് ഫാമിലെ ആറാം ബ്ലോക്കില് വച്ചായിരുന്നു സംഭവം. ഇരിട്ടി ഡപ്യൂട്ടി റേഞ്ചര് കെ. ജിജില്, ബീറ്റ് ഫോറസ്റ്റ് ഓഫിസര് അമല്,
ചെറുപുഴ∙മലയോരപാതയിൽ മഞ്ഞക്കാട് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് 1 മണിയോടെയാണു അപകടം. മഞ്ഞക്കാട് ഭാഗത്തു നിന്നു ചെറുപുഴയിലേക്ക് വരികയായിരുന്ന ഇരുചക്രവാഹനത്തിൽ സമീപത്തെ വീട്ടിൽ നിന്നു കയറി വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുചക്ര വാഹന
തളിപ്പറമ്പ്∙ രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡായ ചിറവക്ക് കപ്പാലം വഴിയുള്ള ക്ഷേത്രം റോഡ് ഓവുചാൽ നിർമാണ പ്രവൃത്തി ആരംഭിച്ചതിനെ തുടർന്ന് അടച്ചു. 3 ആഴ്ചകൾ കൊണ്ട് നിർമാണം പൂർത്തിക്കാൻ നിർദേശം നൽകിയതായി നഗരസഭാധികൃതർ അറിയിച്ചു. റോഡിന് കുറുകെ നിർമിച്ച കോൺക്രീറ്റ് സ്ലാബുകൾ ഉറച്ചതിനു ശേഷമേ ഇതുവഴി
ഇരിട്ടി∙ ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം 4–ാം ഘട്ടം 5–ാം ദിനത്തിൽ 5 കാട്ടാനകളെ കൂടി കാട് കയറ്റി. ഇതോടെ 3 ദിവസത്തിനിടെ ഫാം കൃഷിയിടത്തിൽ നിന്നു 10 കാട്ടാനകളെ തുരത്താനായി. ഇന്നലെ ബ്ലോക്ക് 1 ൽ കണ്ടെത്തിയ കുട്ടിയും 4 പിടിയാനകളും അടങ്ങുന്ന സംഘത്തെയാണ്
കണ്ണൂർ∙അർധ രാത്രി ബസ്സ്റ്റാൻഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. താഴെചൊവ്വയിൽ വച്ച് ബസ് സ്കൂട്ടറിനെ ഇടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഏഴംഗ സംഘം ബസിനെ പിൻതുടർന്ന് ബസ് സ്റ്റാൻഡിലെത്തി അക്രമത്തിനു മുതിർന്നതെന്ന് കെഎസ്ആർടിസി കണ്ണൂർ സ്റ്റേഷൻ മാസ്റ്റർ കെ.അരുൺദാസ്
മട്ടന്നൂർ ∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് മൂന്നാം ദിവസം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മുടങ്ങിയത് 12 സർവീസുകൾ. രണ്ടായിരത്തോളം പേരുടെ യാത്ര മുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ 4.25ന് ഷാർജയിലേക്കുള്ള സർവീസ്, 4.35 നുള്ള മസ്കത്ത് സർവീസ്, 5.15 നുള്ള ദമാം സർവീസ്, 9.20 നുള്ള
കണ്ണൂർ ∙ ജില്ലാ ആശുപത്രിയിൽനിന്നു പരിയാരം ഗവ.മെഡിക്കൽ കോളജിലേക്കു റഫർ ചെയ്ത ശേഷം കാണാതായ അതിഥിത്തൊഴിലാളിയെന്നു കരുതുന്നയാളെ ആശുപത്രി ബസ് സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കാലിനു പരുക്കേറ്റ നിലയിൽ നഗരത്തിൽ കണ്ടെത്തിയ ആൾ അക്രമാസക്തനായിരുന്നുവെന്നും പരിയാരത്തേക്കു
ചെറുപുഴ∙ കഴിഞ്ഞ ദിവസം ഉണ്ടായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശം. ഇടവരമ്പ്, പൊൻപുഴ, പുളിയിട്ടവയൽ, ഊമല തുടങ്ങിയ സ്ഥലങ്ങളിലെ വീടുകൾക്കും കൃഷികൾക്കുമാണു നാശമുണ്ടായത്. ഇടവരമ്പിലെ പാലക്കാമറ്റം കോമളവല്ലി, പൂക്കുടി തമ്പാൻ എന്നിവരുടെ വീടുകളുടെ മുകളിൽ കമുകുകൾ ഒടിഞ്ഞുവീണു നാശനഷ്ടം ഉണ്ടായി. ഇടവരമ്പിലെ വരളിക്കര
പരിയാരം (കണ്ണൂർ) ∙ നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് 2 യുവാക്കൾ മരിച്ചു. ചെറുകുന്ന് കൃസ്തുകുന്ന് സ്വദേശി കൊയിലേരിയൻ ജോയൽ ജോസഫ് (23), ചെറുകുന്ന് പാടിയിൽ നിരിച്ചൻ ജോമോൻ ഡൊമനിക്ക് (23) എന്നിവരാണു മരിച്ചത്. പുലർച്ചെ 2ന് തളിപ്പറമ്പ് ദേശീയപാതയിലായിരുന്നു അപകടം.
അധ്യാപക ഒഴിവ്: ചെറുകുന്ന് ∙ ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് (സീനിയർ), ഇക്കണോമിക്സ് (ജൂനിയർ), ആന്ത്രപ്പോളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം 13ന് രാവിലെ 11.30ന് നടക്കും.
പിണറായി (കണ്ണൂർ) ∙ അങ്കണവാടിയിൽനിന്ന് നൽകിയ തിളച്ച പാൽ കുടിച്ച് ഭിന്നശേഷിക്കാരനായ 5 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റെന്നു പരാതി. ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാതെ നാലു ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞാണു ചികിത്സയിലുള്ളത്. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചുനൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.
നാദാപുരം ∙ അങ്കണവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അങ്കണവാടിക്കു സമീപം താമസിക്കുന്ന അശോകനെ (50) യാണ്
കല്യാശ്ശേരി ∙ ദേശീയപാത വികസനത്തിൽ മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി – കണ്ണപുരം റോഡിലേക്കുള്ള അടിപ്പാത നിർമാണത്തിൽ മാറ്റം വരുത്താൻ തീരുമാനം.ബസുകൾക്കുകൂടി പ്രവേശിക്കാൻ സാധിക്കുന്ന രീതിയിൽ ഉയരം കൂട്ടാനും കണ്ണപുരം റോഡിന് സമാനമായി അടിപ്പാത നിർമിക്കാനും തീരുമാനമായി. നിലവിൽ നിർമാണം നടക്കുന്ന അടിപ്പാതയ്ക്ക്
കണ്ണൂർ ∙ പരിഷ്കരിച്ച മോട്ടർ വാഹന ഡ്രൈവിങ് ടെസ്റ്റിനെതിരെ ജില്ലയിൽ പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകൾ. തലശേരി സബ് റീജനൽ ട്രാൻസ്പോർട് ഓഫീസിലേക്ക് മാർച്ചും ധർണയും പയ്യന്നൂർ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിൽ കഞ്ഞിവച്ചും ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധിച്ചു. പയ്യന്നൂരിൽ സമരം ഓൾ കേരള മോട്ടർ ഡ്രൈവിങ്
കണ്ണൂർ ∙ അർധരാത്രിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 7 യുവാക്കൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി 12.20നാണ് സംഭവം. എറണാകുളത്തുനിന്നു കൊല്ലൂർ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണു യുവാക്കൾ അക്രമാസക്തരായി
തലശ്ശേരി (കണ്ണൂർ) ∙ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ വള്ള്യായി കണ്ണച്ചാങ്കണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ പ്രതി മാനന്തേരി കളത്തിൽ ഹൗസിൽ ശ്യാംജിത് (25) ഐപിസി 449, 302 വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തി.
ഇരിട്ടി∙ ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം 4–ാം ദിനത്തിൽ നടത്തിയ ശ്രമം വിഫലം. 2 തവണ ദൗത്യ സംഘത്തിനു നേരെ തിരിഞ്ഞ ആനകളിൽ നിന്നു ഫാം സെക്യൂരിറ്റി ഓഫിസറും സൂപ്രണ്ടും ഉൾപ്പെടെ ഉള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നും ഫാം കൃഷിയിടത്തിൽ തുരത്തൽ ശ്രമം
ഇന്ന് ശക്തമായ മഴ: ∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. പകൽ സമയത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
‘ശ്യാമേട്ടൻ വന്നിട്ടുണ്ട്, എന്തെങ്കിലും ചെയ്യും’ എന്നായിരുന്നു കണ്ണൂർ പാനൂരിൽ പ്രണയപ്പകയിൽ യുവാവ് കൊലപ്പെടുത്തിയ വിഷ്ണുപ്രിയ ഫോൺകോളിലുണ്ടായിരുന്ന സുഹൃത്തിനോട് അവസാനം പറഞ്ഞ വാക്കുകൾ. 2022 ഒക്ടോബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ പാനൂർ
മട്ടന്നൂർ ∙ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ. ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമായി 1700 ൽ പരം പേരുടെ യാത്രയാണ് ഇന്നലെയും ഇന്നു പുലർച്ചെയുമായി മുടങ്ങിയത്.യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനും ജീവനക്കാരുമായി വാക്കേറ്റത്തിനും ഇതിടയാക്കി. ഇന്നലെ
കണ്ണൂർ∙ ആരോഗ്യ പ്രശ്നങ്ങൾ കാരണം, രോഗികളെ പരിശോധിക്കുന്നതു നിർത്തുകയാണെന്നു കണ്ണൂരിന്റെ പ്രശസ്തനായ ജനകീയ ഡോക്ടർ രൈരു ഗോപാൽ. താണ മാണിക്കക്കാവിനു സമീപത്തെ വീടിനു മുന്നിലാണു കഴിഞ്ഞദിവസം ബോർഡ് പ്രത്യക്ഷപ്പെട്ടത്. അൻപതോളം വർഷം നീണ്ട ജനകീയ ആതുര സേവനത്തിനാണ് ഇതോടെ താൽക്കാലിക വിരാമമാകുന്നത്. ‘എന്റെ ജോലി
കണ്ണപുരം∙ ചെറുകുന്ന് താവത്ത് ബൈക്കിലെത്തിയ യുവാക്കൾ സ്ത്രീയുടെ സ്വർണമാല കവർന്നു കടന്നു. മണിക്കൂറുകൾക്കകം പ്രതികൾ കണ്ണപുരം പൊലീസിന്റെ പിടിയിലായി. കെ.കണ്ണപുരം സ്വദേശി കെ.അബ്ദുറഹ്മാൻ(32), കോലത്തുവയൽ സ്വദേശി വി.വാസിൽ(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് താവം ദാലിലെ സുമതി വേണുഗോപാലന്റെ 2 പവന്റെ സ്വർണ മാലയാണ് പൊട്ടിച്ചെടുത്തത്.
ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താനുള്ള ഓപ്പറേഷൻ എലിഫന്റ് ദൗത്യം നടക്കുന്നതിനിടയിലും വീട് തകർത്ത് കാട്ടാന. ആക്രമണ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 10–ാം ബ്ലോക്കിൽ താളിപ്പാറയിലെ ഷിജുവിന്റെ വീടിനു നേരെയാണ് ചൊവ്വാഴ്ച രാത്രി
കണ്ണൂർ∙ എസ്എസ്എൽസി പരീക്ഷാ ഫലത്തിൽ ജില്ലയ്ക്ക് സംസ്ഥാനത്ത് രണ്ടാം സ്ഥാനം. 99.87 ശതമാനം വിജയമാണ് ജില്ലയുടേത്.കോട്ടയത്തേക്കാൾ 0.05 ശതമാനം കുറവിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.കഴിഞ്ഞ 3 വർഷങ്ങളിലും കണ്ണൂരിനായിരുന്നു സംസ്ഥാനത്ത് ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ ജില്ലയ്ക്ക് വിജയ
മാഹി ∙ ദേശീയപാതയിൽ മാഹി പാലം തുറക്കുന്നത് 19വരെ നീട്ടിയത് ജനങ്ങൾക്ക് ദുരിതമായി. 10നു ഗതാഗതത്തിനു തുറക്കും എന്നാണ് അധികൃതർ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് 19വരെ പാലം അടച്ചിടും എന്ന അറിയിപ്പ് വന്നത്. ജില്ലയുടെ പ്രവേശന കവാടം എന്ന നിലയിൽ ന്യൂമാഹി ടൗണിലും മാഹിയുടെ പ്രവേശന കവാടത്തിലും വാഹനങ്ങൾ സർവീസ്
കാഴ്ചപരിമിതി നേരിടുന്നവർക്ക് കരാട്ടെ, നീന്തൽ പരിശീലനം തലശ്ശേരി ∙ കാഴ്ചപരിമിതി നേരിടുന്ന 10 പേർക്ക് ധർമടത്ത് കരാട്ടെ പരിശീലന ക്യാംപും പിണറായിയിൽ നീന്തൽ പരിശീലനവും നൽകുമെന്ന് ടി.എൻ.മുരളീധരൻ, എം.എം. സാജിദ്, എം.അൻസാർ എന്നിവർ അറിയിച്ചു. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ലാ യൂണിറ്റിന്റെയും സംഘടനയുടെ യൂത്ത്
ഇരിട്ടി ∙ എസ്എസ്എൽസി പരീക്ഷാഫലം വരുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് പത്താംക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി കോളിത്തട്ടിലെ നടുവിലെ പുരയ്ക്കൽ ദുർഗയെയാണു (15) കൂട്ടുപുഴ പുതിയ പാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി
കണ്ണൂർ∙ എയര് ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സര്വീസുകള് റദ്ദാക്കി. കണ്ണൂരില്നിന്ന് ഷാര്ജ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള 4 വിമാന സര്വീസുകളാണ് റദ്ദാക്കിയത്. അപ്രതീക്ഷിത
കണ്ണൂർ∙ അയ്യൻകുന്ന് മുടിക്കയത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടിക്കൊമ്പൻ ആണെന്നാണ് പ്രാഥമിക നിഗമനം. ബാരാപുഴ തീരത്ത് ഒറ്റപ്ലാക്കൽ ബേബിയുടെ കരുമാവിൻ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് എത്തിയതാണെന്നു കരുതുന്നു.
ഇരിട്ടി∙ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം 4–ാം ഘട്ടം 2–ാം ദിനത്തിലും കാട്ടാനകളെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കോട്ടപ്പാറ മേഖലയിലും ഉച്ചകഴിഞ്ഞു 18 ഏക്കർ, ഹെലിപ്പാട് മേഖലയിലും ഉൾപ്പെടെ ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല.
പഴയങ്ങാടി∙ എരിപുരം തളിപ്പറമ്പ് റോഡ് (പഴയ ജെടിഎസ് റോഡ്) കയറ്റിറക്കത്തിൽ ടാങ്കർ ലോറി മറിഞ്ഞ ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. എണ്ണ അരക്കിലോ മീറ്റർ ദൂരത്തിൽ ഒലിച്ചിറങ്ങി. ഇത് വഴിവന്ന ഇരു ചക്രവാഹനങ്ങൾ തെന്നി വീണ് ഒട്ടേറെ പേർക്ക് പരുക്കേറ്റു.അപകടം ഒഴിവാക്കാൻ ഇന്നലെ രാത്രിവരെ
കണ്ണൂർ ∙ അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ ഭൂജലവിതാനം താഴ്ന്നതോടെ കിണറുകൾ വറ്റി ജില്ല ശുദ്ധജലക്ഷാമത്തിലായി. തദ്ദേശസ്ഥാപനങ്ങൾ എത്തിച്ചുനൽകുന്ന വെള്ളമാണ് പലർക്കും ആശ്രയം. ചില പ്രദേശങ്ങളിൽ ജലവിതരണം കാര്യക്ഷമമല്ലാത്തതു ദുരിതമാകുന്നുണ്ട്. ജലസ്രോതസ്സുകൾ മിക്കതും വറ്റിവരണ്ടു. പുഴകളിൽ ജലനിരപ്പു
കണ്ണൂർ ∙ കോഴിക്കോട് ജില്ലയിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും കനത്ത ജാഗ്രത. വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ ആരോഗ്യവകുപ്പ് തയാറെടുപ്പുകൾ തുടങ്ങി. മരണത്തിനുവരെ കാരണമായേക്കാവുന്ന അസുഖം വരാതിരിക്കാനും തടയാനുമാണിത്. കൊതുകുവഴി മനുഷ്യരിൽ വെസ്റ്റ് നൈൽ ഫീവർ വൈറസ് അണുബാധ മൂലമാണ്
ചെറുപുഴ∙ തേജസ്വിനിപ്പുഴയിലെ ജല സംഭരണകേന്ദ്രമായ അവുള്ളാൻ കയത്തിൽ നിന്നു ഈസ്റ്റ് എളേരി പഞ്ചായത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചു. 2 ദിവസമായി വെള്ളത്തിനു കടുത്ത ദുർഗന്ധമാണു അനുഭവപ്പെടുന്നത്. ഇതിനുപുറമെ കയത്തിൽ നൂറുകണക്കിനു മത്സ്യങ്ങൾക്ക് ചത്തുപൊങ്ങുകയും ചെയ്തു. മത്സ്യം
കണ്ണൂര് ∙ കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് കേസിൽ വിധി പറയുന്നത്
മാഹിപ്പാലം: ഗതാഗത നിരോധനം 19 വരെ നീട്ടി: കണ്ണൂർ∙ എൻഎച്ച് 66 മാഹിപ്പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനു വേണ്ടി മാഹിപ്പാലം വഴിയുളള വാഹന ഗതാഗത നിരോധനം 19 വരെ നീട്ടിയതായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
മാതമംഗലം∙ മരുമകന്റെ മാതാപിതാക്കളെ അമ്മായിയച്ഛൻ വെട്ടിപ്പരുക്കേൽപ്പിച്ചു. മാതമംഗലം പേരൂലിൽ രവീന്ദ്രൻ, ഭാര്യ ലീല എന്നിവർക്കാണു പരുക്കേറ്റത്. സംഭവത്തിൽ ഇവരുടെ മകന്റെ ഭാര്യയുടെ പിതാവ് പവിത്രനെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. പവിത്രന് താൽപര്യമില്ലാതെ ആയിരുന്നു മകൾ രവീന്ദ്രന്റെ മകനെ വിവാഹം കഴിച്ചത്.
മാഹി ∙ ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു.ആറുവരിപ്പാതയിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രധാന വില്ലനാണ്. ഈസ്റ്റ് പള്ളൂരിൽ ചൊക്ലി–സ്പിന്നിങ് മിൽ റോഡ് കടന്നു പോകുന്ന ബൈപാസ് സിഗ്നൽ പോസ്റ്റിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. ബൈപാസ് തുറന്ന് 50 ദിവസങ്ങൾ
കൂത്തുപറമ്പ് ∙ നിത്യേന വന്നെത്തുന്ന രോഗികളുടെ ബാഹുല്യം കാരണം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജോലി ഭാരത്താൽ എല്ലാ വിഭാഗത്തിലെയും ജീവനക്കാരും ഡോക്ടർമാരും പ്രയാസം അനുഭവിച്ച് കൊണ്ട് തന്നെ നിലവിലുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി സേവനനിരതരുമാണ്. ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ
കണ്ണൂർ∙ പരിഷ്കരിച്ച രീതിയിലുള്ള മോട്ടർ വാഹന ഡ്രൈവിങ് ടെസ്റ്റുകൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകൾ. തോട്ടടയിൽ ടെസ്റ്റിങ് കേന്ദ്രത്തിൽ ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. 10 മിനിട്ട്
ഉളിക്കൽ∙കഴിഞ്ഞ 4 ദിവസമായി ഉളിക്കൽ, പായം പഞ്ചായത്തുകളിലെ അറബി, ചെറിയ മട്ടിണി പ്രദേശങ്ങളിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ ‘പുലി’ പൂച്ചയാവാമെന്നു വനംവകുപ്പ്. പുലിയോളം വലിപ്പമുള്ള കാട്ടുപൂച്ചയാണ് ഈ പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നതെന്നാണു എന്നാണ് നിഗമനം. പുലിയായാലും പൂച്ചയായാലും കൂട്ടിൽ കിടക്കുന്ന കോഴിക്കും
പരിയാരം∙ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ലിഫ്റ്റുകൾ പൂർണമായും നിലച്ചു.കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ 7 ലിഫ്റ്റുകൾ നിലച്ചത്. വേനൽ മഴയിലെ ഇടി മിന്നലാണ് ലിഫ്റ്റ് പണി മുടക്കാൻ കാരണമെന്നു ആശുപത്രി അധികൃതർ പറയുന്നത്.നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾ മുൻപ് സ്ഥാപിച്ച ലിഫ്റ്റുകളാണ് നിലച്ചത്. റേഡിയോ
തലശ്ശേരി∙ വിവാഹ മോചനക്കേസിന്റെ ആവശ്യത്തിന് സമീപിച്ച യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2 അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഡ്വ. എം.ജെ.ജോൺസൺ, അഡ്വ. കെ.കെ.ഫിലിപ് എന്നിവരെയാണ് എഎസ്പി അരുൺ കെ.പവിത്രൻ അറസ്റ്റ് ചെയ്തത്. ഇരുവരെയും 2 ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് സ്വദേശിനിയാണ് പരാതിക്കാരി.
കണ്ണൂർ ∙ കർഷകർക്ക് പിടികൊടുക്കാതെ സഞ്ചാരം തുടർന്ന് ചിറക്കൽ കൃഷി ഭവൻ. പുതിയതെരു–വളപട്ടണം റോഡിനു സമീപത്തെ കെട്ടിടം ജീർണാവസ്ഥയിലായതു മുതലാണ് കൃഷിഭവൻ കെട്ടിടങ്ങൾ മാറി മാറി സഞ്ചാരം തുടങ്ങിയത്. കാലപ്പഴക്കമുള്ള കെട്ടിടം ഏതു നിമിഷവും തകരാമെന്ന ജീവനക്കാരുടെയും കർഷകരുടെയും മുന്നറിയിപ്പ് അധികൃതർ
പയ്യന്നൂർ∙ അന്നൂർ കൊരവയലിലെ വീട്ടിൽ കൊല്ലപ്പെട്ട കോയിപ്രയിലെ അനിലയുടെ ബാഗിൽ കൂടുതൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടുതൽ വസ്ത്രങ്ങളുമായി അനില വന്നത് സുഹൃത്തിനൊപ്പം പോകാനായിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്.പ്രതിയെന്ന് സംശയിക്കപ്പെടുന്നയാൾ ജീവനൊടുക്കിയതിനാൽ ശാസ്ത്രീയമായ
ഗതാഗത നിയന്ത്രണം: കണ്ണൂർ∙പള്ളിപ്പാലം വായന്നൂർ വേക്കളം റോഡ് പണി നടക്കുന്നതിനാൽ ഇന്നു മുതൽ 14 വരെ ഇതു വഴിയുളള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ വെള്ളർവള്ളി വായന്നൂർ റോഡ്, മണ്ഡപം കുനിത്തല റോഡ്, പുത്തലം കോറ റോഡ് എന്നീ റോഡുകളും മറ്റ് അനുബന്ധ റോഡുകളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.....
തലശ്ശേരി ∙ പാനൂരിൽ സിപിഎം പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനക്കേസിൽ മലക്കംമറിഞ്ഞ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടുകൾ. ആദ്യത്തെ 3 റിമാൻഡ് റിപ്പോർട്ടുകളിൽ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയഎതിരാളികളെയും ലക്ഷ്യമിട്ടാണു ബോംബ് നിർമിച്ചതെന്ന് ആരോപിച്ച പൊലീസ്, പിന്നീടുള്ള 3 റിമാൻഡ് റിപ്പോർട്ടുകളിലും ഇക്കാര്യം പറയുന്നതേയില്ല. പ്രാദേശികമായി 2 വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെപ്പറ്റി ആദ്യത്തെ 3 റിപ്പോർട്ടുകളിലും പരാമർശിക്കാത്ത പൊലീസ്,
ചെറുപുഴ∙ ടോറസ് ഇടിച്ച് രണ്ടു കുട്ടികൾക്ക് പരുക്ക്. ക്രിസ്റ്റിന മാത്യു (12), കോലുവള്ളിയിലെ കൊച്ചുമഠത്തിൽ ആരാധ്യ (12) എന്നിവർക്കാണു പരുക്കേറ്റത്. ഇന്ന് രാവിലെ 9.15ന് മീന്തുള്ളി കുരിശിങ്കലിൽ വച്ചായിരുന്നു അപകടം. ക്രിസ്റ്റിന മാത്യുവിനെ പയ്യന്നൂരിലെയും ആരാധ്യയെ ചെറുപുഴയിലെയും ആശുപത്രികളില് പ്രവേശിപ്പിച്ചു.
തലശ്ശേരി∙ തലശ്ശേരി നഗരസഭ വൈസ് ചെയർമാനും സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി (65) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏതാനും ആഴ്ചകളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10 മുതൽ സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും.
ചപ്പാരപ്പടവ് ∙ നീരൊഴുക്കു നിലയ്ക്കാറായ സമയത്ത് പുഴ വിഷലിപ്തമാക്കി മീൻപിടിത്തം. ചപ്പാരപ്പടവ് പഞ്ചായത്തിലെ മണാട്ടി മന്നായം പുഴയിലാണ് കഴിഞ്ഞദിവസം നഞ്ചു കലക്കി മീൻ പിടിച്ചത്. ചത്ത മീനുകൾ പുഴയിൽ ഒഴുകി നടക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ ഇവ ചീഞ്ഞളിഞ്ഞ് ജലം മലിനമാകും. ആഴ്ചകൾക്ക് മുൻപ് സമീപത്തുള്ള
ഇരിക്കൂർ ∙ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ നിലാമുറ്റത്തിനു സമീപമാണ് കഴിഞ്ഞ വെള്ളിയാഴ്ച ജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. രണ്ട് സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയിട്ടുണ്ട്. പമ്പിങ് സമയത്ത് വെള്ളം റോഡിലൂടെ കുത്തിയൊഴുകുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ
പയ്യന്നൂർ ∙ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അതിർത്തി പ്രദേശത്ത് നേവൽ അധികൃതർ മുന്നൊരുക്കമില്ലാതെ ഉഗ്രസ്ഫോടനം നടത്തിയതു മൂലം എട്ടിക്കുളം പ്രദേശത്ത് വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിമാരോട് രേഖാമൂലം
തളിപ്പറമ്പ്∙ മന്ന ജംക്ഷനിൽ നഗരസഭ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ ഒരു ഭാഗം കണ്ണടച്ചു. കരിമ്പം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ നിർത്തിയിടേണ്ട സ്ഥലത്തെയും ആലക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ നിർത്തിയിടേണ്ട സ്ഥലത്തെയും സിഗ്നലുകളാണ് തകരാറിലായത്. ആലക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്കുള്ള സിഗ്നൽ
തളിപ്പറമ്പ്∙ ടർക്കിഷ് അക്കാദമി ഓഫ് സയൻസസ് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച് മുൻ കില ഡയറക്ടറും കേന്ദ്ര പഞ്ചായത്ത്രാജ് മന്ത്രാലയം സീനിയർ കൺസൽറ്റന്റുമായ ഡോ.പി.പി.ബാലൻ. തുർക്കി ഇസ്താംബൂളിൽ നടന്ന സെമിനാറിൽ കേരളത്തിലെ കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ തദ്ദേശ
തിരൂർ ∙ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. പാണ്ടിക്കാട് പട്ടാണിവീട്ടിൽ അബ്ദുൽ അസീസ് (46), കണ്ണൂർ അഴീക്കോട് ഓലടത്തായ വീട്ടിൽ റനീഷ് (27) എന്നിവരാണ് പിടിയിലായത്. വെട്ടം പറവണ്ണ മുറിവഴിക്കൽ വടക്കേ ഇടിവെട്ടിയകത്ത് മുഹമ്മദ് ഷാഫിയുടെ വീട് കുത്തിത്തുറന്നാണ് 20 പവൻ സ്വർണം
ചപ്പാരപ്പടവ്∙ അർധരാത്രി നടത്തിയ കുന്നിടിക്കലും മണ്ണുകടത്തും നാട്ടുകാർ തടഞ്ഞു. ചപ്പാരപ്പടവ്-പറക്കോട്-കൊട്ടക്കാനം റോഡിൽ പറക്കോട് അങ്കണവാടിക്കു സമീപം നടത്തിയ കുന്നിടിക്കലാണ് പഞ്ചായത്ത് അംഗം എം.മൈമൂനത്തിന്റെ നേതൃത്വത്തിൽ തടഞ്ഞത്. കഴിഞ്ഞദിവസം വൈകിട്ട് സ്ഥലം ഉടമയുടെ നേതൃത്വത്തിൽ കുന്നിടിക്കാനും
അങ്ങാടിക്കടവ്∙ പുതുതായി ടാറിങ് പൂർത്തിയാക്കിയ എടൂർ–പാലത്തുകടവ് റോഡിൽ വളവുപാറയിൽ അപകടം പതിവാകുന്നതായി പരാതി. ഒരേ സ്ഥലത്ത് എട്ടോളം ചെറുതും വലുതുമായ അപകടങ്ങൾ ആഴ്ചകൾക്കകം നടന്നത്. ഇതിൽ ഒരാളുടെ ജീവനും നഷ്ടമായി. ചില വാഹനങ്ങൾ തകരുകയും ചിലർ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മഴക്കാലം ആകുന്നതോടെ ദുരന്ത
Results 1-100 of 10000