Activate your premium subscription today.
മുംബൈ∙ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായിരുന്നു. സംസ്കാരം മുംബൈയിൽ നടക്കും.
ന്യൂഡൽഹി∙ സൈനികരെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പാവപ്പെട്ട കുടുംബങ്ങളിൽനിന്നും സംവരണ വിഭാഗത്തിൽ നിന്നുമുള്ളവർ, ധനിക കുടുംബത്തിൽ നിന്നുള്ളവർ എന്നിങ്ങനെ മോദി സർക്കാർ രണ്ടു
ചെന്നൈ∙ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് സ്ത്രീ ഉൾപ്പെടെ നാലു പേർ മരിച്ചു. അപകടത്തിൽ പരുക്കേറ്റ് 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കരിങ്കല്ലുമായി പോയ ലോറിക്കു പിന്നിൽ ഒന്നിനു പുറകേ ഒന്നായി ബസുകൾ ഇടിച്ചുകയറിയാണ്
ഇറ്റാനഗർ∙ അന്തർ സംസ്ഥാന പെൺവാണിഭ റാക്കറ്റിൽ പങ്കുള്ള സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 21 പേരെ അരുണാചൽ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ തടവിലായിരുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡപ്യൂട്ടി ഡയറക്ടറും ഉൾപ്പെടുന്നു.
ബെംഗളൂരു ∙ ലൈംഗിക പീഡന വിഡിയോകൾ ചോർന്നതിനെ തുടർന്ന് ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ ഇന്നു മടങ്ങിയെത്തുമെന്ന് അഭ്യൂഹം പ്രചരിച്ചെങ്കിലും അവസാന നിമിഷം യാത്ര റദ്ദാക്കി. പുലർച്ചെ 12.30ന് ബെംഗളൂരുവിൽ എത്തുന്ന ലുഫ്താൻസ വിമാനത്തിൽ ബുക്ക് ചെയ്തിരുന്ന ടിക്കറ്റാണു റദ്ദാക്കിയത്. ഏപ്രിൽ 26ന് ജർമനിയിലേക്കു പോയപ്പോൾ തന്നെ മടക്കയാത്രയ്ക്കെടുത്ത ടിക്കറ്റാണിത്. പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്നുതന്നെ അറസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). എന്നാൽ, ജർമനിയിൽനിന്നു ദുബായിലേക്കു കടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കൊൽക്കത്ത ∙ ഹുഗ്ലി നദിയുടെ കരയിലുള്ള സെറാംപുരിൽ രാഷ്ട്രീയം വ്യക്തിപരമായ പോരാട്ടം കൂടിയാണ്. 3 തവണ തൃണമൂൽ എംപിയായ കല്യാൺ ബാനർജി, മകൾ ഒരു കാലത്ത് നേരിട്ട പീഡനങ്ങൾ ഓർമപ്പെടുത്തിയാണ് വോട്ടു തേടുന്നത്. ‘‘ചെറിയ വരുമാനവുമായി ജീവിതം തുടങ്ങിയ ഒരു അച്ഛനാണ് ഞാൻ. മകളെ കഷ്ടപ്പെട്ടു വളർത്തി. വിവാഹശേഷം വലിയ വേദനകളിലൂടെയാണ് അവൾ കടന്നുപോയത്. ഇന്നവൾ സ്വന്തം കാലിൽ നിൽക്കുന്നു. ഒരു മകൾക്കും രാജ്യത്ത് ഈ അനുഭവം ഉണ്ടാകരുത്’’– ജാംഗിപാരക്കു സമീപത്തെ റോഡ് ഷോയ്ക്കു മുൻപായി കല്യാൺ ബാനർജി പറഞ്ഞു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 3 ഘട്ടം കൂടി ബാക്കിനിൽക്കെ, വിവാദ പൗരത്വ നിയമ ഭേദഗതി (സിഎഎ) പ്രകാരം രാജ്യത്ത് മുന്നൂറിലേപേർക്ക് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരത്വം നൽകി. ആദ്യമായാണ് സിഎഎ പ്രകാരം രാജ്യത്തു പൗരത്വം നൽകുന്നത്. ഡൽഹിയിൽ പൗരത്വം ലഭിച്ച 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല നേരിട്ട് പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി. ഇതോടെ സിഎഎ രാജ്യത്തു പ്രാവർത്തികമായി.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയിൽ വച്ച് അതിക്രമം നേരിട്ട രാജ്യസഭാംഗം സ്വാതി മലിവാളിനെ ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് സന്ദർശിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി പ്രതിഷേധം നടത്തി.
ന്യൂഡൽഹി ∙ കൃത്യമായ കാരണം അറിയിക്കാതെയുള്ള അറസ്റ്റും റിമാൻഡ് നടപടികളും നിയമവിരുദ്ധമാണെന്നു വ്യക്തമാക്കി, ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ–ഇൻ–ചീഫുമായ പ്രബീർ പുർകായസ്ഥയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകൾ ചുമത്തിയുള്ള അറസ്റ്റിനെതിരെ പ്രബീർ നൽകിയ ഹർജിയിലാണു ജഡ്ജിമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ സുപ്രധാന ഉത്തരവ്.
മുംബൈ ∙ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ കർഷകർ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചു. നാസിക്കിലെ ദിൻഡോരിയിലായിരുന്നു സംഭവം. ഉള്ളി കയറ്റുമതി നിരോധിച്ചതിനെക്കുറിച്ചു പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു മുദ്രാവാക്യം ഉയർന്നതോടെ പ്രധാനമന്ത്രി ഏതാനും നിമിഷം പ്രസംഗം നിർത്തി. പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് ശാന്തരാക്കിയതോടെ പ്രസംഗം തുടർന്നു.
വാരാണസി / നാസിക് ∙ ഹിന്ദു– മുസ്ലിം വേർതിരിവോടെ എന്നു സംസാരിക്കുന്നുവോ, അതോടെ താൻ ‘രാഷ്ട്രീയത്തിൽ തുടരാൻ അർഹനല്ലാതാകു’മെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച യുപിയിലെ വാരാണസിയിൽ ചാനൽ അഭിമുഖത്തിൽ ഇങ്ങനെ മോദി, ഇന്നലെ മഹാരാഷ്ട്രയിലെ നാസിക്കിൽ വീണ്ടും സ്വരം മാറ്റി. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കു വെവ്വേറെ ബജറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്നു പറഞ്ഞ് മുൻദിവസങ്ങളിലെ ആരോപണങ്ങൾ കടുത്ത ഭാഷയിൽ ആവർത്തിച്ചു.
ന്യൂഡൽഹി ∙ 3 മലയാളികളടക്കം കസ്റ്റഡിയിലുള്ള നാൽപതോളം ഇന്ത്യൻ നാവികരെ മോചിപ്പിക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടു. 8 മാസത്തിനിടെ ഇറാൻ കസ്റ്റഡിയിലെടുത്ത 4 കപ്പലുകളിലെ നാവികരാണ് ഇവർ. ഇറാനിലെ വിദേശകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ഇക്കാര്യം ആവശ്യപ്പെട്ടത്.
ന്യൂഡൽഹി ∙ ജനുവരി– മാർച്ച് കാലയളവിൽ കേരളത്തിന്റെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ വർധന. ഒക്ടോബർ–ഡിസംബറിൽ 10.3 ശതമാനമായിരുന്നത് 10.7 ശതമാനമായി ഉയർന്നു. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ജമ്മു കശ്മീരിലാണ് (11%). രണ്ടാമത് കേരളമാണ്. ഏറ്റവും കുറവ് ഡൽഹിയിലാണ് (1.8%). 2023 ജൂലൈ–സെപ്റ്റംബർ കാലയളവിൽ കേരളത്തിലെ നിരക്ക് 9.2 ശതമാനമായിരുന്നു.
കൊൽക്കത്ത ∙ മുസ്ലിം പ്രീണനമാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്നതെന്നും മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യത്തിനു പകരം ‘മുല്ല, മദ്രസ, മാഫിയ’ ആണ് നടപ്പിലാക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. റമസാനിൽ മുസ്ലിം ജീവനക്കാർക്ക് അവധി അനുവദിച്ച മമത ദുർഗാ വിസർജൻ ചടങ്ങിന് അനുമതി നൽകിയില്ലെന്നും ഹൂഗ്ലിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഷാ പറഞ്ഞു.
ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ് പഞ്ചാബിലെ ഖദൂർ സാഹിബ് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കും. അസമിലെ ദിബ്രുഗഡ് ജയിലിൽ കഴിയുന്ന അമൃത്പാൽ സിങ്ങിന്റെ നാമനിർദേശപത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ അംഗീകരിച്ചു. 10നാണു പത്രിക നൽകിയത്. ദേശസുരക്ഷാ നിയമപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിലാണ് അമൃത്പാൽ സിങ് അറസ്റ്റിലായത്.
നാസിക്, കല്യാൺ (മഹാരാഷ്ട്ര) ∙ രാജ്യത്തെ ബജറ്റിന്റെ 15% വിഹിതം മുസ്ലിംകൾക്കു നൽകാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കു വെവ്വേറെ ബജറ്റുകൾ വേണമെന്നാണ് അവരുടെ ആഗ്രഹം. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്ലിംകളാണെന്നായിരുന്നു യുപിഎ സർക്കാരിന്റെ നിലപാട്. കോൺഗ്രസിനു ഭരണം കിട്ടിയാൽ കർണാടക മാതൃകയിൽ ഒബിസി സംവരണം കവർന്ന് മുസ്ലിംകൾക്കു നൽകും. ഒറ്റ ന്യൂനപക്ഷമേ കോൺഗ്രസിനു മുന്നിലുള്ളൂ. അത് അവരുടെ പ്രിയപ്പെട്ട വോട്ട് ബാങ്കാണെന്നും മോദി പറഞ്ഞു.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദം അനുകരിച്ചു പ്രശസ്തനായ ഹാസ്യതാരം ശ്യാം രംഗീലയ്ക്ക് വാരാണസിയിൽ അദ്ദേഹത്തിനെതിരെ മത്സരിക്കാനാവില്ല. ശ്യാമിന്റെ നാമനിർദേശപത്രിക തള്ളി. കാരണം വ്യക്തമല്ല. പത്രിക സമർപ്പിക്കുന്നതു തടയാൻ ശ്രമമുണ്ടായിരുന്നെന്നു ശ്യാം ആരോപിച്ചിരുന്നു. എന്തു വിലകൊടുത്തും മോദിക്കെതിരെ മത്സരിക്കുമെന്നും പറഞ്ഞിരുന്നു. പൂരിപ്പിക്കാനുള്ള ഫോമുകൾ ശ്യാമിന് നൽകുന്നില്ലെന്ന് കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുപ്രീം
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ കാട്ടുതീ സംഭവത്തിൽ സ്വീകരിച്ച നടപടികളെപ്പറ്റി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി സുപ്രീം കോടതി. ആവശ്യമായ ധനസഹായം
മുംബൈ∙ വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാസഖ്യം അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും വെവ്വേറെ
റാഞ്ചി∙ കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ (70) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്ത
ന്യൂഡൽഹി ∙ 27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന വിദ്യാർഥിനിക്ക് സമൂഹത്തിൽ ജീവിക്കാൻ സാധിക്കുന്നില്ലെന്നും ശാരീരിക, മാനസിക അവസ്ഥകൾ
പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ മാർഗദർശക് മണ്ഡലിൽ ചേരണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. 75 വയസ്സ് കഴിയുന്ന ബിജെപി നേതാക്കൾ അധികാര സ്ഥാനങ്ങൾ ഒഴിഞ്ഞു
കൊൽക്കത്ത ∙ ഇന്ത്യ മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുന്നണിയിൽ ബംഗാൾ കോൺഗ്രസും സിപിഎമ്മും ഉണ്ടാവില്ലെന്നും മമത പറഞ്ഞു.
ന്യൂഡൽഹി ∙ രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് പൗരത്വ ഭേദഗതി നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര
മുംബൈ∙ ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്ക് തകർന്നുവീണ് 14 പേർ മരിച്ച സംഭവത്തിൽ പരസ്യ ഏജൻസി ഉടമ ഭവേഷ് ഭിൻഡെയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് റജിസ്റ്റർ ചെയ്തു. നിലവിൽ ഭവേഷ് ഒളിവിലാണ്, ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് വ്യക്തമാക്കി.
ജയ്പുർ∙ രാജസ്ഥാനിലെ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്നതിനെത്തുടർന്ന് 64 അടി താഴ്ചയിൽ കുടുങ്ങിയ 15 പേരിൽ ഒരാൾ മരിച്ചു. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് കമ്പനിയിലെ ചീഫ് വിജിലൻസ് ഓഫിസർ ഉപേന്ദ്ര പാണ്ഡയാണ് മരിച്ചത്. ബാക്കിയുള്ള 14 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ന്യൂഡൽഹി∙ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയും മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയുമായ മാധവി രാജെ സിന്ധ്യ അന്തരിച്ചു. ഇന്ന് രാവിലെ 9.28ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
ബെംഗളുരു∙ കർണാടക ഹുബ്ബള്ളി വീരപുരയിൽ പ്രണയാഭ്യർഥന നിരസിച്ച ഇരുപതുകാരിയെ യുവാവ് കുത്തിക്കൊന്നു. ഉറങ്ങിക്കിടന്ന യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൊലപ്പെടുത്തിയത്. പ്രതി ഗീരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ന്യൂഡൽഹി∙ ആം ആദ്മി രാജ്യസഭാ എംപി സ്വാതി മാലിവാളിനോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ സ്ഥിരീകരണവുമായി പാർട്ടി നേതാവ് സഞ്ജയ് സിങ്. കേജ്രിവാളിന്റെ വസതിയിൽ യോഗത്തിനായെത്തിയപ്പോഴാണ് പിഎ വൈഭവ് കുമാർ സ്വാതിയോട് മോശമായി പെരുമാറിയതെന്നും സംഭവത്തിൽ കൃത്യമായ നടപടിയെടുക്കുമെന്നും സഞ്ജയ് കുമാർ പറഞ്ഞു.
ന്യൂഡൽഹി∙ യുഎപിഎ കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥ ജയിൽ മോചിതനായി. അറസ്റ്റ്
സ്വപ്നങ്ങൾ വിൽക്കുന്ന നഗരം, മുംബൈയെ പലരും പലകാലത്തായി വിശേഷിപ്പിച്ചുപോരുന്ന പേര്. ഉപഭോക്തൃ നഗരമായ മുംബൈയിൽസ്വപ്നങ്ങൾ മാത്രമല്ല വിൽക്കപ്പെടുന്നത്, ചെറുതും വലുതുമായ കച്ചവടക്കാരുടെ പറുദീസയാണ് ഈ നഗരം. മൂന്നുവശവും കടലാൽ ചുറ്റപ്പെട്ടഇത്തിരി ഭൂമിയിലെ പാതയോരങ്ങളും റെയിൽപാതയുടെ വശങ്ങളുമെല്ലാം കച്ചവടക്കാരെ
ചെന്നൈ ∙ പങ്കാളിയെ ലൈംഗിക തൊഴിലിനു നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകളിൽ ചെന്നൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പാരീസ് കോർണറിലെ ക്ഷേത്രത്തിൽ പൂജാരിയായ കാർത്തിക് മുനുസ്വാമിക്കെതിരെയാണ് സ്വകാര്യ ടെലിവിഷൻ ചാനലിലെ ജോലിക്കാരിയായിരുന്ന യുവതിയുടെ പരാതി. വേശ്യാവൃത്തിക്ക് വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചെന്നും പരാതിയിലുണ്ട്.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഭിച്ച പരാതികളിൽ 99 ശതമാനവും പരിഹരിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വിവിധ രാഷ്ട്രീയ കക്ഷികൾ നൽകിയ 425 പരാതികളിൽ നാന്നൂറും തീർപ്പാക്കിയെന്നാണു കമ്മിഷൻ പറയുന്നത്. നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തക്കതായ നടപടി സ്വീകരിക്കുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപം ശക്തമായിരിക്കെയാണു പത്രക്കുറിപ്പുമായി കമ്മിഷൻ രംഗത്തെത്തിയിരിക്കുന്നത്.
ചെന്നൈ ∙ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് അറസ്റ്റിലായ യുട്യൂബർ സവുക്ക് ശങ്കറിന്റെ വിവാദ അഭിമുഖം പുറത്തുവിട്ട യുട്യൂബ് ചാനൽ ഉടമ ഫെലിക്സ് ജെറാൾഡിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ പിടിച്ചെടുക്കാൻ നടത്തിയ പരിശോധന തടയാൻ ഫെലിക്സിന്റെ ഭാര്യ
യുപി കഴിഞ്ഞാൽ ഏറ്റവുമധികം സീറ്റുള്ള സംസ്ഥാനം. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 41 എണ്ണവും കഴിഞ്ഞതവണ നേടിയ എൻഡിഎയ്ക്ക് ഇത്തവണ പോരാട്ടം ദുഷ്കരമാണ്. നിതീഷിന്റെ കൂറുമാറ്റം പോലെ തന്നെ ശിവസേനയിലെയും എൻസിപിയിലെയും പിളർപ്പുകളും ബിജെപിക്കു ബാധ്യതയാകുന്നുവെന്നാണു സൂചന. പാർട്ടികൾ പിളർത്തപ്പെട്ടതിന്റെ പേരിൽ ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും അനുകൂലമായ സഹതാപമുണ്ടെന്ന് എൻസിപി (അജിത് പവാർ) പക്ഷത്തെ ഛഗൻ ഭുജ്ബൽ തന്നെ തുറന്നുപറഞ്ഞു.
∙ 400 സീറ്റ് എന്ന വലിയ ലക്ഷ്യത്തിലേക്ക് ബംഗാളിൽനിന്നു ബിജെപി കണക്കുകൂട്ടിയത് 35 സീറ്റ്; കഴിഞ്ഞ തവണത്തെ പതിനെട്ടിന്റെ ഇരട്ടി. എന്നാൽ, മമതയുടെ നേതൃത്വത്തിൽ തൃണമൂൽ പ്രചാരണം കടുപ്പിക്കുമ്പോൾ 18 സീറ്റ് തന്നെ ബിജെപിക്കു നിലനിർത്താനാകുമെന്നു തീർച്ചയില്ല.
ന്യൂഡൽഹി ∙ പാർലമെന്റ് സുരക്ഷാ ചുമതല ഡൽഹി പൊലീസിൽ നിന്നു കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്) ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിട്ടിരുന്നു. ഏകദേശം 1500 സിഐഎസ്എഫ് സേനാംഗങ്ങളെയാണു ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനു കീഴിൽ നിയോഗിച്ചിരിക്കുന്നത്.
വാരാണസിയിൽ പത്രിക നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം ഇനി യുപിയിലേക്കു കേന്ദ്രീകരിക്കുകയാണ്. 2014ലും ’19ലും ബിജെപിയുടെ മികച്ച പ്രകടനത്തിന് അടിത്തറയിട്ട സംസ്ഥാനത്ത് 75 സീറ്റ് എന്ന ലക്ഷ്യവുമായാണ് ബിജെപി പ്രചാരണം തുടങ്ങിയതെങ്കിലും ഇതുവരെയുള്ള ഘട്ടങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യാസഖ്യം. കഴിഞ്ഞ 2 തവണയും എന്നപോലെയുള്ള മോദി തരംഗം ഇക്കുറിയില്ലെന്നും എസ്പി–കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു.
മുംബൈ ∙ അതിശക്തമായ കാറ്റിൽ മുംബൈ ഘാട്കോപ്പറിൽ 100 അടി ഉയരത്തിലുള്ള അനധികൃത പരസ്യബോർഡ് പെട്രോൾ പമ്പിനു മുകളിൽ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 74 പേർക്കാണ് പരുക്കേറ്റത്. ചികിത്സയിലുള്ള 44 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. വേനൽമഴയ്ക്കിടെ തിങ്കളാഴ്ച വൈകിട്ടാണ് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള പടുകൂറ്റൻ ബോർഡ് തകർന്നുവീണത്. പെട്രോൾ പമ്പിലെ ജീവനക്കാരും ഇന്ധനം നിറയ്ക്കാനെത്തിയവരും സമീപത്തുണ്ടായിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്.
ന്യൂഡൽഹി ∙ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ യുഎൻ സുരക്ഷാസംഘാംഗമായ മുൻ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. നാഗ്പുരിൽ ജനിച്ച് പുണെയിൽ താമസമാക്കിയ റിട്ട. കേണൽ വൈഭവ് അനിൽ കലെ (46) ആണ് വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനു ഗുരുതരമായി പരുക്കേറ്റു. യുഎന്നിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ റഫയിൽനിന്ന് ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിയിലേക്കു പോകുന്നതിനിടെയായിരുന്നു ആക്രമണം.
∙ നിതീഷ്കുമാറിന്റെ ജെഡിയുവിനെ ഒപ്പം കൂട്ടിയത് ബിജെപിക്കു ഗുണമോ ദോഷമോ ? നിതീഷ് എൻഡിഎയ്ക്കൊപ്പം ചേർന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറിൽ നിറയുകയാണ് ആർജെഡിയുടെ തേജസ്വി യാദവ്. തൊഴിലില്ലായ്മ മുഖ്യ ചർച്ചാവിഷയങ്ങളിലൊന്നാക്കുകയും നിതീഷിനൊപ്പം സംസ്ഥാനഭരണം പങ്കിട്ടിരുന്ന കാലത്തു നടത്തിയ 5 ലക്ഷം സർക്കാർ നിയമനങ്ങൾ സ്വന്തം നേട്ടമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു തേജസ്വി.
വാഷിങ്ടൻ ∙ യുഎസിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനായി ട്രക്ക് വാടകയ്ക്കെടുത്ത് കഴിഞ്ഞ വർഷം മേയ് 22ന് വൈറ്റ് ഹൗസ് ആക്രമിച്ച ഇന്ത്യൻ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഓഗസ്റ്റ് 23ന് വിധിക്കും. നാത്സി ആശയങ്ങളിൽ ആകൃഷ്ടനായി സായി വർഷിത് കണ്ടുല എന്ന 20 വയസ്സുകാരനാണ് അക്രമം കാട്ടിയത്. യുഎസിൽ സ്ഥിരതാമസ പദവിയുള്ള ഇയാൾ മിസോറിയിലെ സെന്റ് ലൂയിസിൽ നിന്ന് മേയ് 22ന് വൈകിട്ട് വാഷിങ്ടനിലെ ഡാലസ് രാജ്യാന്തരവിമാനത്താവളത്തിലെത്തി.
കോട്ടയം ∙ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ പോളിങ് നടന്നത് നാലാം ഘട്ടത്തിൽ– 68.25%. 2019 ൽ ഇതേ മണ്ഡലങ്ങളിലെ മൊത്തം പോളിങ് 69.12% ആയിരുന്നു. ഇക്കുറി ഇടിവ് ഒരു ശതമാനത്തിൽ താഴെ മാത്രം. നാലു ഘട്ടങ്ങളിലും കൂടിയുള്ള മൊത്തം പോളിങ്ങിലും ഇതനുസരിച്ച് വർധനയുണ്ട്– 66.71%. ഇതുവരെ 379 സീറ്റുകളിലാണു വോട്ടെടുപ്പ് പൂർത്തിയായത്. 2019 ൽ ഇതേ മണ്ഡലങ്ങളിലെ ശരാശരി പോളിങ് 68.95% ആയിരുന്നു. ഇക്കുറി പോളിങ് കുറവ് എന്ന ആദ്യഘട്ടങ്ങളിലെ വിലയിരുത്തൽ മെല്ലെ മാറിവരുന്നതാണ് ഇപ്പോഴത്തെ കാഴ്ച. നരേന്ദ്ര മോദിയുടെ അംബാനി–അദാനി പ്രസ്താവന മുതൽ അരവിന്ദ് കേജ്രിവാളിന്റെ ജാമ്യം വരെയായി ഏറെ സംഭവബഹുലമായ ഘട്ടമായിരുന്നു നാലാമത്തേത് എന്നതും ശ്രദ്ധേയം.
കൊൽക്കത്ത ∙ നല്ലൊരു പാചകക്കാരിയാണ് താനെന്നും പ്രധാനമന്ത്രിക്ക് വേണമെങ്കിൽ അദ്ദേഹം ഇഷ്ടപ്പെടുന്ന ഭക്ഷണം പാചകം ചെയ്തു കൊടുക്കാമെന്നും മമത ബാനർജി. എന്നാൽ തന്റെ ഭക്ഷണം അദ്ദേഹം സ്വീകരിക്കുമോ എന്നും തന്നെ വിശ്വസിക്കുമോ എന്നും മമത സംശയം പ്രകടിപ്പിച്ചു.
ബെംഗളൂരു∙ ജനതാദൾ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക വിഡിയോകൾ പ്രചരിപ്പിച്ചതിനെക്കുറിച്ചുള്ള വിവാദം ബിജെപി–ദൾ സഖ്യത്തിനു തന്നെ തിരിച്ചടിയാകുന്നു. കേസിൽ ബിജെപി പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ, വിഡിയോകൾ ഏപ്രിൽ 21നുതന്നെ ദൾ എംഎൽഎ എ.മഞ്ജുവിനു കൈമാറിയതായി പ്രതികളിലൊരാളായ നവീൻ ഗൗഡ വെളിപ്പെടുത്തി. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ തനിക്കും പങ്കുണ്ടെന്ന ആരോപണം തള്ളിയ മഞ്ജു നവീനെതിരെ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) പരാതി നൽകി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രജ്വലിനെതിരെ ബിജെപി ടിക്കറ്റിൽ മത്സരിച്ച മഞ്ജു പരാജയപ്പെട്ടിരുന്നു. വിഡിയോകൾ വൻതോതിൽ പ്രചരിപ്പിച്ചതിന് ഹാസൻ മുൻ എംഎൽഎ പ്രീതം ഗൗഡയുടെ അനുയായികളും ബിജെപി പ്രവർത്തകരുമായ 2 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ന്യൂഡൽഹി ∙ അഭിഭാഷകരുടെ സേവനത്തിലെ പോരായ്മയ്ക്കെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകാനാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. ഉറപ്പു നൽകിയ സേവനം ലഭിച്ചില്ലെങ്കിൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അഭിഭാഷകനെതിരെ നീങ്ങാമെന്ന 2007 ലെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ (എൻസിഡിആർസി) വിധി ജഡ്ജിമാരായ ബേല എം.ത്രിവേദി, പങ്കജ് മിത്തൽ എന്നിവർ റദ്ദാക്കി. ജസ്റ്റിസ് മിത്തൽ പ്രത്യേക വിധിന്യായമാണ് എഴുതിയത്.
മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ ഗംഗയിൽ മുങ്ങിക്കുളിച്ചശേഷം നദീ തീരത്തെ ദശാശ്വമേധ് ഘട്ടിലും കാലഭൈരവ ക്ഷേത്രത്തിലും പ്രാർഥന നടത്തിയ പ്രധാനമന്ത്രി വാരാണസി കലക്ടറേറ്റിൽ 11.40നു ശേഷമുള്ള മുഹൂർത്തത്തിലാണ് പത്രിക സമർപ്പിച്ചത്. പിന്താങ്ങിയ 4 പേരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം കലക്ടറേറ്റിലെത്തി. കാശിയിൽ വീണ്ടും ജനവിധി തേടുന്നതിൽ അഭിമാനമുണ്ടെന്ന് പത്രിക സമർപ്പിച്ച ശേഷം സമൂഹമാധ്യമ കുറിപ്പിൽ മോദി പറഞ്ഞു.
ന്യൂഡൽഹി ∙ ഇല്ലാത്ത പാഴ്സൽ വന്നതായി അറിയിച്ച് കസ്റ്റംസിന്റെയും പൊലീസിന്റെയും പേരിൽ നടത്തുന്ന വിഡിയോ കോൾ തട്ടിപ്പിൽ ഉൾപ്പെട്ട ആയിരത്തിലേറെ സ്കൈപ് ഐഡികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബ്ലോക്ക് ചെയ്തു. ആപ്പിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെയാണ് ബ്ലോക്ക് ചെയ്തത്.
ന്യൂഡൽഹി ∙ മൊബൈൽ ഫോൺ കണക്ഷൻ 2 മണിക്കൂറിനുള്ളിൽ വിഛേദിക്കുമെന്നു പറഞ്ഞുള്ള തട്ടിപ്പു ഫോൺകോളുകൾ വ്യാപകമാണെന്നും ഇതിൽ വീഴരുതെന്നും കേന്ദ്ര ടെലികോം മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൊബൈൽ നമ്പറുകൾ വിഛേദിക്കുമെന്നോ ചില നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിങ്ങളുടെ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നു പറഞ്ഞോ ആണ് തട്ടിപ്പുകാർ വിളിക്കുന്നത്.
ന്യൂഡൽഹി ∙ ദേശീയ പാർട്ടികളുടെയടക്കം താരപ്രചാരകർ സാമൂഹിക ഐക്യം തകർക്കാതെ മാതൃക കാട്ടണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അഭ്യർഥിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന് 2 മാസം പൂർത്തിയായതുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് പരാമർശം. ഈ കാലയളവിൽ പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട 90% പരാതികളും തീർപ്പാക്കിയതായി കമ്മിഷൻ അറിയിച്ചു. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും പരസ്പരം നൽകിയ പരാതികൾ മാത്രമാണ് ബാക്കിയുള്ളത്.
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ആംആദ്മി പാർട്ടിയെ (എഎപി) പ്രതിചേർക്കുമെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ അനുബന്ധ കുറ്റപത്രത്തിൽ എഎപിയെയും പ്രതിചേർക്കുമെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സുഹൈബ് ഹുസൈൻ പറഞ്ഞു. ഹർജിയിൽ വാദം പൂർത്തിയാക്കിയ ജസ്റ്റിസ് സ്വർണകാന്ത ശർമ വിധി പറയാൻ മാറ്റി.
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവുമായി ബന്ധപ്പെട്ട കേസ് ഇന്ത്യ–യുഎസ് ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. വിവാഹബന്ധത്തിലെ അനിവാര്യമായ ചില തർക്കങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാകുന്നതു
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭക്ഷണം പാകം ചെയ്തു നൽകാമെന്നുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഗ്ദാനം രാഷ്ട്രീയ അജൻഡയെന്ന് ബിജെപി. ജനങ്ങളുടെ
വാരാണസി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടിയുടെ സ്വത്തുക്കള് ഉണ്ടെന്നും കൈവശമുള്ളത് 52,920 രൂപയെന്നും സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നും സത്യവാങ്മൂലം.
‘ഇവിടെ നിങ്ങളുടെ ബിസിനസ് പരസ്യം നൽകുന്നതിനായി വിളിക്കൂ’ എന്നെഴുതി പരസ്യ ഏജൻസിയുടെ നമ്പർ പതിച്ച ഹോർഡിങ്ങുകൾ നമ്മൾ മലയാളികൾക്കും സുപരിചിതമാണ്.
പട്ന ∙ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. മുഖ്യമന്ത്രിയുടെ വസതിയിൽ ഡോക്ടർമാരുടെ പരിചരണയിലാണ് അദ്ദേഹം.
ന്യൂഡൽഹി ∙ എല്ടിടിഇയുടെ നിരോധനം 5 വര്ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിരോധനം പിന്വലിക്കണമെന്ന് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള് അടക്കം
വാരാണസി∙ വാരാണസിയിൽ മൂന്നാമൂഴത്തിന് ഇറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കുന്നതിനായി കലക്ടറേറ്റിൽ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
ഗുവാഹത്തി∙ തീവ്രവാദ സംഘടനയായ അൽഖായിദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു ബംഗ്ലദേശ് സ്വദേശികളെ അറസ്റ്റുചെയ്തു. ബഹർ മിയ (30), റസൽ മിയ (40) എന്നിവരാണ് അറസ്റ്റിലായത്. ഗുവാഹത്തി റെയിൽവേസ്റ്റേഷനിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
മുംബൈ∙ വേനൽമഴയ്ക്കൊപ്പം ആഞ്ഞുവീശിയ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. അറുപതിലധികം പേർക്കു പരുക്കേറ്റു. ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നു വീണാണ് അപകടമുണ്ടായത്. ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് 67 പേരെ രക്ഷിച്ചു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകർന്ന ഹോർഡിങ്. തൂണുകളടക്കം 250 ടൺ ഭാരമുണ്ടെന്നാണ് പ്രാഥമിക വിവരം.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ ‘പ്രതിപക്ഷ ശബ്ദ’മായി യൂട്യൂബർ ധ്രുവ് റാഠി. റാഠിയുടെ വിഡിയോകൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നതായാണ് സൂചനകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനെന്ന നിലയിൽ ബിജെപി ഐടി സെല്ലിന്റെ കണ്ണിലെ കരട് കൂടിയാണ് ധ്രുവ് റാഠി.
റായ്ബറേലി ∙ വീട്ടിലൊരാളെപ്പോലെ രാഹുൽ ഭയ്യ, തൊട്ടടുത്തു പ്രിയങ്ക ബഹൻ... ഗാന്ധി– നെഹ്റു കുടുംബത്തിന്റെ ‘കർമഭൂമി’യെന്ന് അമ്മ സോണിയ വിശേഷിപ്പിച്ച മണ്ണിൽ രാഹുൽ ഗാന്ധി പറയാൻ വന്നതു രാഷ്ട്രീയമാണെങ്കിലും നാട്ടുകാർക്കും അണികൾക്കും അറിയേണ്ടത് രാഹുലിന്റെ സ്വകാര്യവിശേഷങ്ങൾ.
കഠ്മണ്ഡു ∙ ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം വച്ചു പുതിയ 100 രൂപ നോട്ട് അടിക്കാനുള്ള നേപ്പാൾ സർക്കാർ തീരുമാനത്തെ വിമർശിച്ചതു വിവാദമായതോടെ, പ്രസിഡന്റ് റാം ചന്ദ്ര പൗഡേലിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ചിരഞ്ജീവി രാജിവച്ചു.
അഞ്ചുകിലോമീറ്റർ നീളത്തിൽ കാവിനിറത്തിൽ പതഞ്ഞൊഴുകിയ പുഴ. അതോ കാവിത്തിരയടിച്ച കടലോ? പത്രിക സമർപ്പിക്കുന്നതിന്റെ തലേന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നടത്തിയ റോഡ് ഷോ ശരിക്കും ആൾക്കടലായി മാറി. ബനാറസ് ഹിന്ദു സർവകലാശാലയുടെ നാലാം ഗേറ്റിൽ നിന്നു വൈകിട്ട് അഞ്ചിന് സർവകലാശാലാ സ്ഥാപകൻ മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പുഷ്പാർച്ചനയോടെ തുടക്കം. ‘എല്ലാ ഹൃദയത്തിലും മോദി, ഇത്തവണ നാനൂറിലേറെ സീറ്റ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ആരാധകർ. 400 ലേറെ സീറ്റെന്ന മോഹം ബിജെപി തന്നെ കൈവിട്ടെങ്കിലും ആരാധകർ വിട്ടുകളഞ്ഞിട്ടില്ല. ഭോജ്പുരി ഭാഷയിൽ ഹമാർ കാശി, ഹമാർ മോദി (നമ്മുടെ കാശി, നമ്മുടെ മോദി) മുദ്രാവാക്യവും മുഴങ്ങി.
ആപത്തിൽപെട്ട മൃഗങ്ങളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ പദ്ധതിയായ വൻതാര ദൗത്യസംഘം വനത്തിൽ കുടുങ്ങിയ ആനക്കുട്ടിയേയും അമ്മയാനയെയും രക്ഷപ്പെടുത്തി. ഡോക്ടർമാർ അടങ്ങിയ സംഘം ജാംനഗറിൽ നിന്ന് 3500 കിലോമീറ്റർ സഞ്ചരിച്ച് ത്രിപുരയിലെ കൈലാസഹാറിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. റിലയൻസിന്റെ ഗുജറാത്തിലെ ജാംനഗർ റിഫൈനറി കോംപ്ലക്സിലാണ് മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ നേതൃത്വത്തിൽ വൻതാര പ്രോജക്ട് ഏകോപിപ്പിക്കുന്നത്. 3000 ഏക്കർ വിസ്തൃതിയുള്ള ഈ ആന സംരക്ഷണ കേന്ദ്രത്തിൽ 200 ആനകളുണ്ട്.
ഇൻഡോർ ∙ കോൺഗ്രസ് സ്ഥാനാർഥിയുടെ കൂറുമാറ്റത്തെത്തുടർന്ന് ബിജെപിക്ക് കാര്യമായ മത്സരമില്ലാതിരുന്നിട്ടും മധ്യപ്രദേശിലെ ഇൻഡോറിൽ 60.25% പോളിങ്. നോട്ടയ്ക്കു വോട്ട് ചെയ്യാൻ ഇന്ത്യാസഖ്യം ആഹ്വാനം നൽകിയിരിക്കുന്ന മണ്ഡലമാണിത്. 2019 ൽ ഇവിടെ 69.33% ആയിരുന്നു പോളിങ്.
ഒഡീഷ നിയമസഭയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബൊണെ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 146 മണ്ഡലങ്ങളിലും കാണാനാകാത്ത ദൃശ്യം ഇവിടെ കാണാം. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സിപിഎം– കോൺഗ്രസ് കൊടികൾ ഒരുമിച്ചു പാറുന്നു. സീതാറാം യച്ചൂരിയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിച്ചുനിൽക്കുന്ന ദൃശ്യം ചുവരിൽ.
ഹൈദരാബാദ് ∙ തെലങ്കാനയിൽ വോട്ടു ചെയ്യാനെത്തിയ മുസ്ലിം വനിതയുടെ മുഖാവരണം (ബുർഖ) മാറ്റി പരിശോധന നടത്തിയ ബിജെപി വനിതാ സ്ഥാനാർഥിക്കെതിരെ കേസെടുത്തു. ഹൈദരാബാദ് മണ്ഡലത്തിലെ അസംപുർ ബൂത്തിലാണ് ബിജെപി സ്ഥാനാർഥി മാധവി ലത മുസ്ലിം വനിതകളുടെ തിരിച്ചറിയൽ കാർഡ് വാങ്ങുകയും ‘മുഖപരിശോധന’ നടത്തുകയും ചെയ്തത്. സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതു തടസ്സപ്പെടുത്തിയതിന് ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ലതയ്ക്കെതിരെ മാലാക്പെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനു ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങി. അറസ്റ്റ് ചോദ്യം ചെയ്തുള്ള സോറന്റെ ഹർജിയിൽ ഇ.ഡിക്ക് നോട്ടിസയച്ച സുപ്രീം കോടതി, ഇന്നലെ ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിച്ചില്ല. ഹർജി 17നു പരിഗണിക്കാനായി മാറ്റിയെങ്കിലും അന്നു കേൾക്കുമോ എന്നതിൽ ഉറപ്പില്ലെന്നും ജഡ്ജിമാരായ ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അതിനിടെ ജാമ്യം തേടിയുള്ള സോറന്റെ ഹർജി കള്ളപ്പണം വെളുപ്പിക്കൽ കേസ് പരിഗണിക്കുന്ന റാഞ്ചിയിലെ പ്രത്യേക കോടതി തള്ളി.
ന്യൂഡൽഹി ∙ 10 സംസ്ഥാനങ്ങളിലെ 96 ലോക്സഭാ സീറ്റുകളിലേക്കുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 67.47% പോളിങ് നടന്നതായി പ്രാഥമിക കണക്കുകൾ. 2019ൽ ഈ മണ്ഡലങ്ങളിൽ 69.12% ആയിരുന്നു പോളിങ്. 8 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടന്ന ബംഗാളിലാണ് കൂടുതൽ പോളിങ്: 78.44%.
മുംബൈ∙ വേനൽമഴയ്ക്കൊപ്പം ആഞ്ഞുവീശിയ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണ് 8 പേർ മരിച്ചു. 60 പേർക്കു പരുക്കേറ്റു. ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥാപിച്ച ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നു വീണാണ് അപകടമുണ്ടായത്. ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് 67 പേരെ രക്ഷിച്ചു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകർന്ന ഹോർഡിങ്. തൂണുകളടക്കം 250 ടൺ ഭാരമുണ്ടെന്നാണ് പ്രാഥമിക വിവരം.
ന്യൂഡൽഹി ∙ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) എന്നിവയ്ക്ക് 2023– 24 സാമ്പത്തിക വർഷത്തിൽ 81,000 കോടിയുടെ അറ്റാദായം. മുൻവർഷങ്ങളെക്കാൾ വളരെ ഉയർന്ന നേട്ടമാണിത്.
തെനാലി (ആന്ധ്ര)∙ വോട്ടെടുപ്പിനിടെ ആന്ധ്രയിൽ ഭരണകക്ഷി എംഎൽഎ വോട്ടറെ തല്ലി; തൽക്ഷണം തന്നെ തിരിച്ചുംകിട്ടി. ഗുണ്ടൂർ ജില്ലയിലെ തെനാലിയിലെ ഇതാനഗറിലാണ് സംഭവം. എംഎൽഎയും കുടുംബാംഗങ്ങളും ബൂത്തിൽ വരി തെറ്റിച്ച് കയറാൻ ശ്രമിച്ചതിനെയാണ് വോട്ടറായ സുധാകർ ചോദ്യം ചെയ്തത്.
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിന് യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ നിയോഗിക്കുമെന്ന് ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം രാഹുലിന് കത്തയച്ചു. ദലിത് വിഭാഗത്തിൽ പെട്ട റായ്ബറേലി സ്വദേശിയായ അഭിനവ് പ്രകാശ് ദശകങ്ങൾ ഇന്ത്യ ഭരിച്ച രാഷ്ട്രീയ കുടുംബത്തിലെ ഇളമുറക്കാരനായ രാഹുലിനോട് സംവദിക്കാൻ അനുയോജ്യനാണെന്ന് തേജസ്വി സൂര്യ കത്തിൽ പറഞ്ഞു.
ന്യൂഡൽഹി ∙ നാലാം ഘട്ട വോട്ടെടുപ്പിലും പോളിങ് കുറഞ്ഞു. അന്തിമ കണക്കുകളിൽ ചെറിയ മാറ്റം വരാമെങ്കിലും ഇക്കുറി പോളിങ് 2019 ലെ 69.12 ശതമാനത്തെ അപേക്ഷിച്ച് 4–5% കുറവാണ്. അതേസമയം, യുപിയിൽ ഏറക്കുറെ 2019 ലെ പോളിങ് തന്നെയുണ്ടെന്നതും ബിഹാറിലും ജാർഖണ്ഡിലും ഇടിവു താരതമ്യേന കുറവാണെന്നതും ശ്രദ്ധേയം. മഹാരാഷ്ട്രയിൽ 8%, മധ്യപ്രദേശിൽ 5% എന്നിങ്ങനെയാണ് ഇടിവ്.
ബെംഗളൂരു∙ കർണാടകയിലെ ജനതാദൾ (എസ്) എംപിയും ലോക്സഭാ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ അറസ്റ്റിലായ പിതാവ് എച്ച.ഡി.രേവണ്ണയ്ക്ക് ജാമ്യം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി ഉപാധികളോടെയാണ് രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചത്. അഞ്ചു
മുംബൈ∙ ശക്തമായ മഴയെയും പൊടിക്കാറ്റിനെയും തുടർന്ന് കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് എട്ടു പേർ മരിച്ചു. 64 പേർക്ക് പരുക്കേറ്റു. നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണസേന, അഗ്നിരക്ഷാ സേന, പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
പട്ന ∙ പാക്കിസ്ഥാന്റെ ആണവശക്തിയെ ഭയക്കുന്ന ഭീരുക്കളാണ് ഇന്ത്യാസഖ്യ നേതാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ മുസാഫർപുരിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്റെ ആണവശക്തി ഇന്ത്യാസഖ്യ നേതാക്കൾക്ക് എന്നും പേടി സ്വപ്നമാണെന്നും മോദി പറഞ്ഞു. പാക്കിസ്ഥാൻ കൈകളിൽ വള മാത്രമല്ല അണിയുന്നതെന്നും അവരുടെ പക്കൽ അണുബോംബുണ്ടെന്നുമുള്ള നാഷനൽ
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ സ്റ്റാഫിലെ അംഗം ആക്രമിച്ചെന്ന് ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് സ്വാതി ആരോപിച്ചു. കേജ്രിവാളിനെ കാണാനെത്തിയപ്പോൾ ഇന്നു രാവിലെ ഒൻപതരയോടെയായിരുന്നു സംഭവമെന്ന് ഡൽഹി വനിതാ
സവുക്ക് ശങ്കർ– കഴിഞ്ഞ കുറച്ച് നാളുകളായി തമിഴ്നാട് പൊലീസിനെ ചുറ്റിച്ചുകൊണ്ടിരിക്കുന്ന പേരാണിത്. തമിഴ്നാട്ടിലെ പ്രശസ്ത യുട്യൂബറും ഭരണകക്ഷിയായ ഡിഎംകെയുടെ നിശിത വിമർശകനുമായി ശങ്കർ ഇപ്പോൾ ജയിലിലാണ്. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിലാണ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. ഫെലിക്സ് ജെറാൾഡിന്റെ റെഡ് പിക്സ് എന്ന യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വനിതാ പൊലീസ് ഉദ്യേഗസ്ഥർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നാണ് കേസ്.
ന്യൂഡൽഹി∙ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഹർജി തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. രാജസ്ഥാനിലും മധ്യപ്രദേശിലും കഴിഞ്ഞമാസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് എതിരെയാണ് കോടതയില്
തിരുവനന്തപുരം∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു.cbseresults.nic.in,cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും ഫലം അറിയാം.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞുപോയ ഘട്ടങ്ങൾ പോലെ ബിജെപിക്ക് എളുപ്പമല്ല ഇന്നുമുതലുള്ള ഘട്ടങ്ങളെന്നു കണക്കുകൾ വ്യക്തമാക്കുന്നു. പാർട്ടി 2019ൽ 50 ശതമാനത്തിലേറെ വോട്ടു നേടി വിജയിച്ച 224 സീറ്റുകളിൽ 135 എണ്ണം ആദ്യ 3 ഘട്ടങ്ങളിലായി കഴിഞ്ഞു. ഇന്നു മുതലുള്ള 4 ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന 260 മണ്ഡലങ്ങളിൽ 89 എണ്ണമേ ഈ ഗണത്തിൽ വരുന്നുള്ളൂ. കഴിഞ്ഞതവണ നേട്ടമുണ്ടാക്കിയ കർണാടക, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലും ഇക്കുറി കാര്യങ്ങൾ അത്ര പന്തിയല്ല.
ന്യൂഡൽഹി ∙ ബിജെപിയിലെ വിരമിക്കൽ പ്രായം ഉന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തുടക്കമിട്ട രാഷ്ട്രീയചർച്ചകൾക്കു മറുപടി നൽകേണ്ട തത്രപ്പാടിലാണു ബിജെപി നേതാക്കൾ. 75 വയസ്സു പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും പകരം അമിത് ഷാ വരുമെന്നുമുള്ള വിഷയം ഇന്നലെയും കേജ്രിവാൾ ഉയർത്തി.
ബെംഗളൂരു ∙ പ്രജ്വൽ രേവണ്ണ എംപി പീഡിപ്പിച്ച 200 സ്ത്രീകൾ ഉൾപ്പെട്ട മൂവായിരത്തോളം വിഡിയോകൾ പെൻഡ്രൈവിലാക്കി പ്രചരിപ്പിച്ചെന്ന കേസിൽ 2 ബിജെപി പ്രവർത്തകരെ ഹാസനിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബിജെപി മുൻ എംഎൽഎ പ്രീതം ഗൗഡയുടെ അടുത്ത അനുയായികളായ ചേതൻ, ലിഖിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും വീടുകളിൽ തെളിവെടുപ്പ് നടത്തി. മറ്റു മൂന്നുപേർകൂടി ഈ കേസിൽപ്രതികളായുണ്ട്.
തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവും അറിയപ്പെടുന്ന ക്വിസ് മാസ്റ്ററുമാണ് ഡെറിക് ഒബ്രയൻ. തിരഞ്ഞെടുപ്പ് സാധ്യതകളെപ്പറ്റി ഒബ്രയൻ ‘മനോരമ’യോട് Q ഇതുവരെയുള്ള വോട്ടെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു? A പ്രചാരണത്തിന്റെ തുടക്കത്തിൽ കേട്ടു 400 സീറ്റെന്ന്. മാർച്ചിൽ കേട്ടു മോദിയുടെ ഗാരന്റിയെന്ന്. ഇപ്പോൾ 3 ഘട്ടം വോട്ടെടുപ്പു കഴിഞ്ഞപ്പോൾ രണ്ടും കേൾക്കാനില്ല. അതിൽനിന്ന് ഊഹിച്ചുകൂടേ? ബംഗാളിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമിത് ഷാ പ്രവചിച്ചത് ബിജെപിക്ക് 200 സീറ്റ് കിട്ടുമെന്ന്. കിട്ടിയതോ? 70. അതായത് മൂന്നിലൊന്ന്. അതുവച്ച് കണക്കുകൂട്ടൂ. ഷാ ഇപ്പോൾ 35 എന്ന് പറയുന്നു. അതിന്റെ മൂന്നിലൊന്നാകും അവർക്കു കിട്ടുക.
സംവരണം എന്ന ഒറ്റവാക്കുകൊണ്ട് മഹാരാഷ്ട്രയിലെ പല മേഖലകളിലെയും രാഷ്ട്രീയഗതി നിർണയിക്കുന്നു മനോജ് ജരാങ്കെ പാട്ടീൽ. ഹോട്ടൽ തൊഴിലാളിയായി ജീവിതം തുടങ്ങിയ ഇദ്ദേഹം ഇപ്പോൾ ദശലക്ഷക്കണക്കിനു മറാഠകളുടെ പ്രതീക്ഷയാണ്. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28% വരുന്ന സമുദായമാണ് മറാഠ. പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, മറാഠ്വാഡ എന്നിവയടക്കമുള്ള മേഖലകളിലെ ഒട്ടേറെ ലോക്സഭാ മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ തീരുമാനിക്കാൻ ഇവർക്കു ശേഷിയുള്ളതിനാലാണ് ജരാങ്കെ പാട്ടീൽ ഉയർത്തുന്ന ‘മറാഠാ സംവരണമന്ത്രം’ നിർണായകമാകുന്നത്.
ബർധ്മാൻ - ദുർഗാപുർ മണ്ഡലം തിരിച്ചുപിടിക്കാൻ മമതാ ബാനർജി ഇറക്കുമതി ചെയ്തതാണ് 83 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ കീർത്തി ആസാദിനെ. ബിജെപിയിൽനിന്നു കോൺഗ്രസ് വഴി തൃണമൂലിൽ എത്തിയ ആസാദിനു മുൻപിൽ വിയർക്കുന്നതു ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവ് ദിലീപ് ഘോഷാണ്. ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കുമെന്ന് ആസാദ് പറയുന്നു.
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തിന് 5 വർഷം. നിലവിലുള്ള പ്രശ്നങ്ങൾ ചൈനയുമായി ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അതിർത്തിയിൽ പൂർണ സമാധാനം കൊണ്ടുവരാൻ കഴിയുമെന്നും വിദേശകാര്യമന്ത്രി ജയശങ്കർ പറഞ്ഞു. പട്രോളിങ് നടത്താനുള്ള അധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണു നിലവിൽ ശേഷിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.
ന്യൂഡൽഹി ∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ നാളെയോടെ സാധാരണനിലയിലെത്തുമെന്നു പ്രതീക്ഷ. പ്രതിദിനം ഏകദേശം 380 സർവീസുകൾ നടത്തുന്ന കമ്പനിയുടെ 20 വിമാനങ്ങൾ ഇന്നലെ റദ്ദാക്കി.വെള്ളിയാഴ്ച 75 വിമാനങ്ങളും ശനിയാഴ്ച 52 എണ്ണവും മുടങ്ങിയിരുന്നു. ഇന്നലെ ഭൂരിഭാഗം വിമാനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾപ്രകാരം 64% പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കുകളിൽ മാറ്റം വന്നേക്കും. ആന്ധ്രാ പ്രദേശ്: 68.12%, ബിഹാർ: 55.90%, ജമ്മു കശ്മീർ: 36.88 %, ജാർഖണ്ഡ്: 63.37%, മധ്യപ്രദേശ്: 68.63%, മഹാരാഷ്ട്ര: 52.75%, ഒഡീഷ: 63.85%, തെലങ്കാന:61.39%, ഉത്തർപ്രദേശ്: 57.88%, ബംഗാൾ: 76.02% സെലിബ്രിറ്റികൾ
മുംബൈ∙ വാഹനാപകടത്തിൽ കന്നട ടെലിവിഷൻ താരം പവിത്ര ജയറാം അന്തരിച്ചു. ആന്ധ്രപ്രദേശിലെ മെഹബൂബ നഗറിലുണ്ടായ കാറപകടത്തിലാണ് മരണം. ഗുരുതരമായി പരുക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പവിത്ര സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽനിന്നും വനപർതിയിലേക്കു
ന്യൂഡൽഹി∙ ഡൽഹിയിലെ നിരവധി ആശുപത്രികള്ക്കും ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പത്തോളം ആശുപത്രികൾക്കു നേരെയാണ് ബോംബ് ഭീഷണി. പരിശോധന നടക്കുകയാണെന്ന്
കൊൽക്കത്ത∙ ബംഗാളിലെ സന്ദേശ്ഖലിയിൽ സമരത്തിനിടെ തൃണമൂല് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മില് ഏറ്റുമുട്ടി. തൃണമൂൽ കോൺഗ്രസ് അനുയായി ആക്രമിക്കപ്പട്ടതിനെ തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. തൃണമൂൽ എംഎൽഎ സുകുമാർ മഹ്തോയുടെ സഹായി തതൻ ഗയാനാണ് ആക്രമിക്കപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി സംഘർഷം നിയന്ത്രണവിധേയമാക്കി.
ന്യൂഡൽഹി∙ മോദി ഗ്യാരന്റിക്ക് ബദലായി കേജ്രിവാളിന്റെ പത്തു ഗ്യാരന്റിയുമായി ആം ആദ്മി പാർട്ടി (എഎപി). മോദി ഗ്യാരന്റിയും കേജ്രിവാളിന്റെ ഗ്യാരന്റിയും ജനം വിലയിരുത്തട്ടെ എന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ എഎപി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പത്തു ഗ്യാരന്റികൾ മുന്നോട്ടുവച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.
ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ബിഹാറിലെ സമസ്തിപൂരിൽ വച്ചാണ് പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു വ്യക്തമാക്കി അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ‘‘തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കും. ബംഗാളിൽ 30 സീറ്റെങ്കിലും
ചെന്നൈ∙ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ യുട്യൂബർ സവുക്ക് ശങ്കറിനു കുരുക്ക് മുറുകുന്നു. ശങ്കറിന്റെ കാറിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനു കേസെടുത്ത പൊലീസ് ഇയാൾക്കെതിരെ 8 കേസുകളാണ് റജിസ്റ്റർ ചെയ്തത്. കിലാമ്പാക്കം ബസ് ടെർമിനസ് നിർമാണവുമായി ബന്ധപ്പെട്ട്
മടിക്കേരി∙ നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിൽ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല 3–ാം ദിവസം കണ്ടെത്തി. പ്രതി എം.പ്രകാശ്(ഓംകാരപ്പ) ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും കണ്ടെത്തി. ഇന്നലെ പുലർച്ചെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീടിനു സമീപം മറ്റൊരു
Results 1-100 of 5092