ADVERTISEMENT

നെയ്യാറ്റിൻകര ∙ നെയ്യാറിൽ സുരക്ഷിതമല്ലാത്ത ബോട്ട് സവാരി നടത്തിയ 3 ബോട്ടുകൾ കൂടി പൂവാർ പൊലീസ് പിടിച്ചെടുത്തു. ഇതിലെ ഡ്രൈവർമാരായ പൂവാർ ചന്തവിളാകം വീട്ടിൽ ജിജോ (19), കുളത്തൂർ ചഞ്ചലക്കുഴി വീട്ടിൽ ധ്വനീഷ് രാജ് (26), കള്ളിക്കാട് പെരുംകുളങ്ങര അനന്തു ഭവനിൽ അഭിജിത്ത് (23) എന്നിവരെ അറസ്റ്റ് ചെയ്തു. നെയ്യാറിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. 

മൂന്നു പേർക്കും ബോട്ട് ഓടിക്കുന്നതിനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യാത്രക്കാർ സുരക്ഷാ ജാക്കറ്റ് ധരിച്ചിരുന്നില്ല. ഒരു ബോട്ടിൽ ലൈഫ് ബോയ് പോലും ഉണ്ടായിരുന്നില്ലെന്നും അവർ വിശദീകരിച്ചു.  യാത്ര നടത്തിയിരുന്ന വിനോദ സഞ്ചാരികളെ അപകട സാധ്യത അറിയിച്ച ശേഷം മടക്കി അയച്ചു. അറസ്റ്റ് ചെയ്ത മൂന്നു പേരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com