ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ ഫയലുകൾ ഓൺലൈനായി കൈകാര്യം ചെയ്യുന്ന സംവിധാനമായ ഇ–ഓഫിസും ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താനുള്ള ബയോ മെട്രിക് പഞ്ചിങ് സംവിധാനവും പ്രവർത്തന രഹിതമായി. സാങ്കേതിക തകരാണെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം. ഇന്നലെ രാവിലെ മുതലാണ് പഞ്ചിങ് സംവിധാനം തകരാറിലായത്. ഓഫിസിൽ എത്തിയ ജീവനക്കാർ പഞ്ച് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ഇ–ഓഫിസ് തിങ്കളാഴ്ച വൈകിട്ട് മുതൽ തകരാറിലായിരുന്നു. ചില വകുപ്പുകളിലെ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടിരുന്നു. 

ഇ–ഓഫിസിന്റെ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നുണ്ടെന്നും ഇതിന്റെ തുടർച്ചയായിട്ടാണ് പഞ്ചിങ് സംവിധാനം ഉൾപ്പെടെ നിലച്ചതെന്നുമാണു വിശദീകരണം. വെള്ളിയാഴ്ച മുതൽ ഇ–ഫയൽ സംവിധാനത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട് .ശമ്പള വിതരണ സോഫ്റ്റ്‌വെയർ ആയ സ്പാർക്കുമായി പഞ്ചിങ് സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പഞ്ചിങ് തകരാർ ശമ്പളത്തെ ബാധിക്കില്ലെന്നും ജീവനക്കാർ ഓഫിസുകളിൽ എത്തിയ സമയം മേലുദ്യോഗസ്ഥർ രേഖപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയർ സംവിധാനത്തിലേക്കു മാറ്റുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com