ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസി തൊഴിലാളികളുടെ ശമ്പളം 8 വർഷമായിട്ടും കൃത്യമായി നൽകാൻ കഴിയാത്ത സർക്കാർ രാജിവച്ചു പുറത്തുപോകണമെന്ന് ടിഡിഎഫ് ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാർ. ശമ്പളം നൽകാത്തതിൽ  പ്രതിഷേധിച്ച് ടിഡിഎഫ് നേതൃത്വത്തിൽ കെഎസ്ആർടിസി ചീഫ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കുന്ന കെഎസ്ആർടിസിയെ തകർക്കുന്ന ഡ്യൂട്ടി പരിഷ്കാരങ്ങൾക്ക് വീണ്ടും ഇറങ്ങിയിരിക്കുകയാണെന്നും അത്തരക്കാരെ നിയമപരമായി നേരിടാൻ  ടിഡിഎഫ് മടിക്കില്ലെന്നും  വർക്കിങ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ പറഞ്ഞു.  മാർച്ചിൽ ടിഡിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.സോണി, സെക്രട്ടറി ഡി.അജയകുമാർ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com