ADVERTISEMENT

കോട്ടയം ∙ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കു വേണ്ടി മലയാള മനോരമ ഹൊറൈസണും മനോരമ ഇയർബുക്കും ചേർന്ന് വിവിധ നഗരങ്ങളിൽ സിവിൽ സർവീസ് സമ്മർ ക്യാംപ് നടത്തും. മേയ് 4 നു കോട്ടയം, 7നു തിരുവനന്തപുരം, 11നു കൊച്ചി എന്നിവിടങ്ങളിലെ മനോരമ ഓഫിസുകളിലാണ് ‘ഡ്രീമിങ് ബിഗ്’ എന്ന പേരിൽ ക്യാംപ് നടത്തുക.   ഈ വർഷം സിവിൽ സർവീസസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർ ക്യാംപിൽ കുട്ടികളുമായി സംവദിക്കും. വിവിധ സിവിൽ സർവീസുകൾ ഏതൊക്കെ, എങ്ങനെ പഠിച്ചു തുടങ്ങാം, പത്രവായന എങ്ങനെയാകണം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. മോക്ക് ടെസ്റ്റും ഉണ്ടാവും. വിശദ വിവരങ്ങൾക്ക് www.manoramahorizon.com സന്ദർശിക്കുക. ഫോൺ: 9048991111.

English Summary:

Join Malayala Manorama's 'Dreaming Big' Civil Service Summer Camps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com