സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ന്യൂകാസിൽ ദേവാലയ കൂദാശ ഈ മാസം 26ന്
Mail This Article
ന്യൂകാസിൽ∙ ഈ മാസം 26 ന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ന്യൂകാസിൽ, ബ്ലെയ്ഡൺ കൂദാശയ്ക്ക് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് സഹകാർമികത്വം വഹിക്കും. മേയ് 27 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കുന്ന പൊതുയോഗത്തിൽ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഗേറ്റ്സ്ഹെഡ് മേയർ, യുകെ ഭദ്രാസനാധിപൻ ഏബ്രഹാം മാർ സ്തേഫാനോസ്, റഷ്യൻ ഓർത്തഡോക്സ് ബിഷപ് മാത്യു ഓഫ്സൗരോഷ്, കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച് ബിഷപ് ആന്റണി എന്നിവർ പങ്കെടുക്കും.
ചടങ്ങിൽ ഇംഗ്ലണ്ടിലെ ന്യൂകാസിൽ ചർച്ച്, ന്യൂകാസിലെ കത്തോലിക്കാ സഭ, ന്യൂകാസിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭ, ന്യൂകാസിൽ ആൻഡ് ഡർഹാം എന്നിവിടങ്ങളിലെ റൊമാനിയൻ ഓർത്തഡോക്സ് സഭ, ന്യൂകാസിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭ, ഗേറ്റ്സ്ഹെഡിലെ എറിട്രിയൻ ഓർത്തഡോക്സ് സഭ, ന്യൂകാസിലെ എത്യോപ്യൻ ഓർത്തഡോക്സ് സഭ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.