ADVERTISEMENT

 ദുബായ് ∙ രോഗികൾക്ക് സാന്ത്വനമേകാൻ ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ ഇസാദ് 2024 പദ്ധതി ആരംഭിക്കുന്നു. മുസ്‌ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്‍റ് അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാർഥം ആരംഭിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഹെൽത്ത് ആൻഡ് വെൽനെസ് കെയർ പദ്ധതിയിലൂടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും അർബുദം, വൃക്ക രോഗം, ഹൃദ്രോഗം  എന്നിവ ബാധിച്ചവർക്ക് സാന്ത്വനമേകി അവർക്കും അവരുടെ കൂടുംബത്തിനും സമാശ്വാസം നൽകാൻ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണ് ഇസാദ് 2024. ആദ്യ ഘട്ടത്തിൽ അർഹരായ 75 പേർക്ക് ചികിത്സാ സഹായം നൽകും. 

യോഗത്തിൽ ദുബായ് കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി ഉപാധ്യക്ഷൻ ഹനീഫ് ചെർക്കള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ‌ ടി. ആർ. ഹനീഫ്‌, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുല്ല ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ,റാഫി പള്ളിപ്പുറം , സലാം തട്ടാനിച്ചേരി, സി. എച്ച്‌. നൂറുദ്ദീൻ, ഇസ്മയിൽ നാലാം വാതുക്കൽ, സുബൈർ അബ്ദുല്ല, മൊയ്തീൻ അബ്ബ ബാവ, പി. പി. റഫീഖ്‌ പടന്ന, ഹനീഫ്‌ ബാവനഗർ, കെ. പി. അബ്ബാസ്‌,ഹസൈനാർ ബീജന്തടുക്ക , സുനീർ, ഫൈസൽ മുഹ്സിൻ, സി. എ .ബഷീർ പളീക്കര, പി. ഡി. നൂറുദ്ദീൻ, അഷറഫ്‌ ബായാർ, സുബൈർ കുബനൂർ, റഫീഖ്‌ , സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ്‌ ഹൊസങ്കടി, ഇബ്രാഹിം ബേരിക്ക ഫൈസൽ പട്ടേൽ ,റഫീഖ് മാങ്ങാട് ,ഖാലിദ് പാലക്കി, എജി എ. റഹ്മാൻ, ഹസ്കർ ചൂരി , സൈഫുദ്ദീൻ മൊഗ്രാൽ ,ഉബൈദ് ഉദുമ, ഹാരിസ് വടകരമുക്ക് ,റാഷിദ് പടന്ന, തൽഹത്ത് തളങ്കര ,യൂസുഫ് ഷേണി , മുനിർ പള്ളിപ്പുറം, പി. പി. റഫീഖ് പടന്ന ഖിറാഅത്തും ഡോ. ഇസ്മായിൽ മൊഗ്രാൽ  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com