ADVERTISEMENT

ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഏതൊരാളുടെയും പ്രിയ വിഭവമാണ് ഇപ്പോൾ യോഗർട്ട്. പ്ലെയ്ൻ യോഗർട്ട് വെറുതെ കഴിക്കുകയോ പഴങ്ങളും നട്സും ചേർത്ത് കഴിക്കുകയോ അതുമല്ലെങ്കിൽ മറ്റ് വിഭവങ്ങളിൽ ചേർത്ത് കഴിക്കുകയോ ആവാം.

യോഗർട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങളെ അറിയാം.
∙പ്രൊബയോട്ടിക്സിനാൽ സമ്പന്നം

പ്ലെയ്ൻ യോഗർട്ട് പ്രൊബയോട്ടിക്സുകളുടെ ഉറവിടമാണ്. ഇവ ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന ബാക്ടീരിയകളാണ്. ഇത് ദഹനത്തിനു സഹായിക്കുന്നതോടൊപ്പം രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും.

home-made-yogurt-donot6-studio-shutterstock-com
Representative image. Photo Credit: donot6 Studio/Shutterstock.com

∙പ്രോട്ടീനുകൾ
ഇറച്ചിയോ പ്രോട്ടീൻ സപ്ലിമെന്റുകളോ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പ്രോട്ടീന്റെ അളവ് വർധിപ്പിക്കാൻ മികച്ച ഭക്ഷണമാണ് യോഗർട്ട്. ഒരു സെർവിങ്ങിൽ 8 മുതൽ 12 ഗ്രാം വരെ പ്രോട്ടീൻ ലഭിക്കും. ദിവസം മുഴുവൻ വയർ നിറഞ്ഞ തോന്നലുണ്ടാക്കാൻ ഇത് സഹായിക്കും.

∙കാൽസ്യം
കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് യോഗർട്ട്. എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. പ്ലെയ്ൻ യോഗർട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കും. പാൽ അലർജി, ലാക്ടോസ് ഇൻ ടോളറൻസ് ഉള്ളവർക്ക്, മറ്റ് പാലുൽപന്നങ്ങൾ ഉപയോഗിക്കാൻ പറ്റാത്തവർക്ക് മികച്ച ഭക്ഷണമാണ് യോഗർട്ട്.

Representative image. Photo Credit:AndreyPopov/istockphoto.com
Representative image. Photo Credit:AndreyPopov/istockphoto.com

∙ശരീരഭാരം നിയന്ത്രിക്കാൻ
യോഗർട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. യോഗർട്ടിലെ പ്രോട്ടീനിന്റെ കൂടിയ അളവ് വിശപ്പകറ്റുകയും ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുകയും ചെയ്യും.

∙ദഹനത്തിന്
ദഹനപ്രശ്നങ്ങളായ ഇറിറ്റബിൾ ബവൽ സിൻഡ്രോം, മലബന്ധം മുതലായവയെ അകറ്റി ബവൽ മൂവ്മെന്റ് നിയന്ത്രിക്കാൻ യോഗർട്ടിലടങ്ങിയ പ്രൊബയോട്ടിക്സ് സഹായിക്കും. പ്ലെയ്ൻ യോഗർട്ട് ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നത് ദഹനം എളുപ്പമാക്കുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Representative image. Photo Credits: Pixel-Shotv/ Shutterstock.com
Representative image. Photo Credits: Pixel-Shotv/ Shutterstock.com

∙പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു
ഉദരത്തിലെ നല്ല ബാക്ടീരിയകളുെട വളർച്ചയ്ക്ക് സഹായിക്കുക വഴി, ശരീരത്തിന്റെ പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പ്ലെയ്ൻ യോഗർട്ട് സഹായിക്കുന്നു. അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷണമേകുന്നു. ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

∙ഹൃദയാരോഗ്യം
പതിവായി യോഗർട്ട് ഉപയോഗിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും എന്ന് ചില പഠനങ്ങൾ പറയുന്നു. യോഗർട്ടിലടങ്ങിയ പ്രൊബയോട്ടിക്സ്, കാൽസ്യം, മറ്റ് പോഷകങ്ങൾ ഇവ രക്തസമ്മർദം കുറയ്ക്കുകയും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യും.

woman-leg-pain-deepak-sethi-istockimage-com
Representative image. Photo Credit: Deepak Sethi/Shutterstock.com

∙എല്ലുകളുടെ ആരോഗ്യം
കാൽസ്യം ധാരാളം അടങ്ങിയതിനാല്‍ പ്ലെയ്ൻ യോഗർട്ട് എല്ലുകളുടെ ആരോഗ്യത്തിന് മികച്ച ഒന്നാണ്. എല്ലുകളെ ശക്തിപ്പെടുത്താനും ഓസ്റ്റിയോ പോറോസിസ് തടയാനും കാൽസ്യം ആവശ്യമാണ്. യോഗർട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടും. പാൽ അലർജി ഉള്ളവർക്ക് പ്രത്യേകിച്ച് ഇത് ഗുണകരമാണ്.

∙വൈറ്റമിനുകളും ധാതുക്കളും
കാൽസ്യം, പ്രോട്ടീൻ ഇവയ്ക്കു പുറമെ വൈറ്റമിനുകളും ധാതുക്കളും യോഗർട്ടിലുണ്ട്. വൈറ്റമിൻ ബി12, റൈബോഫ്ലേവിന്‍, പൊട്ടാസ്യം, മഗ്നീഷ്യം ഇവ യോഗർട്ടിലുണ്ട്. പ്ലെയ്ൻ യോഗർട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പോഷകങ്ങൾ ശരീരത്തിനു ലഭിക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും.

∙ചർമത്തിന്റെ ആരോഗ്യം
യോഗർട്ടിലടങ്ങിയ പ്രൊബയോട്ടിക്സും ലാക്റ്റിക് ആസി‍ഡും ചർമത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇൻഫ്ലമേഷൻ കുറയ്ക്കാനും മുഖക്കുരു കുറയ്ക്കാനും ആരോഗ്യമുള്ള ചർമം ലഭിക്കാനും യോഗർട്ട് സഹായിക്കും.

English Summary:

Top 10 Reasons to Add It to Your Diet Today!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com