ADVERTISEMENT

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകവും കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതുമടക്കം കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും നിർണായക തെളിവുകളായിരുന്നു സിസിടിവി ദൃശ്യങ്ങൾ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു കൊണ്ടുതന്നെ സിസിടിവി ക്യാമറകൾ ഇന്നു സാധാരണക്കാരുടെ വീടുകളിലും അവശ്യഘടകമായി കണക്കാക്കുന്നു. പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്കാവുന്ന വീടുകളിൽ വിദേശത്തുള്ള മക്കൾക്ക് എവിടെയിരുന്നു വേണമെങ്കിലും വീടും പരിസരവും കാണാനാകുമെന്ന സൗകര്യവുമുണ്ട്. 

വർധിച്ചു വരുന്ന ആവശ്യവും അനിവാര്യതയും കണക്കിലെടുത്തു പ്രകടമായ മാറ്റമാണ് സിസിടിവി ക്യാമറകളില്‍ കുറച്ചു കാലം കൊണ്ട് ഉണ്ടായിരിക്കുന്നത്. 

രാത്രിയിലെ ഫൂട്ടേജുകൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ ആയതാണ് ഇവയിൽ ഏറ്റവും വിപ്ലവകരം. സ്വയം ഇൻസ്റ്റോൾ ചെയ്യാവുന്ന യൂസർ ഫ്രണ്ട്‌ലി ക്യാമറകൾ വിപണിയിലെ ന്യൂജെൻ ആണ്.  സുരക്ഷാ ക്യാമറകളിലെ നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തുകയാണ് ചൈനീസ് കമ്പനിയായ ഹൈക്കിവിഷൻ.

1. സ്മാർട് ഹൈബ്രിഡ് ലൈറ്റ് ക്യാമറ

∙വൈറ്റ് ലൈറ്റ് ഉപയോഗിക്കുന്നതിനാൽ രാത്രിയിലും കളർ ഫൂട്ടേജ് ലഭിക്കും. 

∙ഫൂട്ടേജുകൾ ആവശ്യാനുസരണം നിറമുള്ളതോ ബ്ലാക്ക് ആൻഡ് വൈറ്റോ ആയി ഷൂട്ട് ചെയ്യാനാകും. 

∙രണ്ട് ഓപ്ഷനുകളും ഒറ്റ ക്യാമറയിൽ സ്മാർട് മോഡ്.

∙സ്മാർട് ഹൈബ്രിഡ് ലൈറ്റ് ക്യാമറയിൽ തന്നെ വരുന്ന മറ്റൊരു ഓപ്ഷൻ ആണ് സ്മാർട് മോഡ്. 

∙സ്മാർട് മോഡിലിട്ടാൽ ബ്ലാക് ആൻഡ് വൈറ്റിൽ ആവും ഫൂട്ടേജ് എടുക്കുക. എന്നാൽ ക്യാമറയ്ക്കു മുന്നിൽ എന്തെങ്കിലും ചലനം സംഭവിച്ചാൽ ഉടൻ ക്യാമറയിലെ ലൈറ്റ് തെളിയുകയും വിഷൻ കളർ ആവുകയും െചയ്യും.

∙ക്യാമറ കണക്റ്റ് ചെയ്തിരിക്കുന്ന ഫോണിലേക്ക് ഉടൻ നോട്ടിഫിക്കേഷൻ എത്തുകയും ചെയ്യും. 

2. സോളർ വിത്ത് ബാറ്ററി

∙പൂര്‍ണമായും സോളർ ഉപയോഗിച്ചു പ്രവർത്തിക്കുന്നു. 

∙വയർ വലിക്കേണ്ട, വൈഫൈ ഉപയോഗിക്കാം.

∙സോളർ ആയതിനാൽ തന്നെ പവർ ഇല്ലെങ്കിലും 30 ദിവസത്തോളം പ്രവർത്തിക്കും. 

∙sd card സ്റ്റോറേജും cloud സ്റ്റോറേജും ഉള്ളതിനാൽ ക്യാമറ കളവു പോയാലും ഫൂട്ടേജുകൾ സുരക്ഷിതമായിരിക്കും. 

∙7 ദിവസത്തെ ബാക്ക് അപ്പിന് 3000 രൂപ മുതൽ ചാർജ്.

∙സ്വന്തമായി ഇൻസ്റ്റോൾ ചെയ്യാം.

∙ട്രാവൽ ഫ്രണ്ട്‌ലി

∙കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലം ആണെങ്കിൽക്കൂടിയും ക്യാമറയെ ഡിപ്പെൻഡ് ചെയ്യാം. 

3. മിനി ബുള്ളറ്റ് ക്യാമറ

∙ഹൈ ക്വാളിറ്റി ഇമേജിങ്

∙വെള്ളത്തിനെയും പൊടിയെയും പ്രതിരോധിക്കുന്നു. 

∙ഡിവിടർ ടെക്നോളജി ഉപയോഗിച്ചു നിർമിച്ചത്. 

∙ 180 പനോരമിക് വ്യൂ.

കടപ്പാട്

ഹൈക്കിവിഷൻ

English Summary:

AI Safety- Smart Surveillance Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com