ADVERTISEMENT

വ്യക്തിഗത വിവരങ്ങൾ തെറ്റായി കൊടുത്തതിൽ സംഘാടകരോട് പരിഭവം അറിയിച്ച് നടി നവ്യ നായർ. പരിപാടിയിൽ വിതരണം ചെയ്ത ബുക്ക്‌ലെറ്റിൽ നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് ഉൾപ്പെടുത്തിയത്. ഇതു ചോദ്യം ചെയ്യുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്ന നടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സരസമായ രീതിയിലായിരുന്നു നവ്യ ഇതിനോടു പ്രതികരിച്ചത്. തനിക്ക് രണ്ടു മക്കൾ ഇല്ലെന്നും, മകനോ കുടുംബമോ അറിഞ്ഞാൽ അവർ എന്തു വിചാരിക്കുമെന്നും താരം ചോദിക്കുന്നു. 

നവ്യ നായരുടെ വാക്കുകൾ: ‘‘ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാൻ. ഒരു ബുക്ക്‌ലെറ്റ് ഞാന‍ിവിെട കണ്ടു. അതിൽ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോൻ എന്തുവിചാരിക്കും? എന്റെ കുടുംബം എന്തുവിചാരിക്കും? എനിക്ക് യാമിക എന്ന പേരിൽ മകളുണ്ടെന്നാണ് ബുക്ക്‌ലെറ്റിൽ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവർ അതല്ലേ മനസിലാക്കുക, അല്ലെങ്കിൽ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേർക്കല്ലേ അറിയൂ. അറിയാവത്തർ ഒരുപാട് ഉണ്ടാകില്ലേ?"

"ദയവുചെയ്ത് ഇത്തരം കാര്യങ്ങൾ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയിൽ നിന്ന് എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ. അതിഥികളെ വിളിക്കുമ്പോൾ അവരെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങൾ തന്നെ എഴുതുക. 

പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്. ഞാൻ അഭിനയിക്കാത്ത കുറച്ച് സിനിമകളുടെ ലിസ്റ്റ് കൂടി അതിൽ എഴുതിച്ചേർത്തിട്ടുണ്ട്. അത് നല്ല സ്പിരിറ്റിൽ എടുക്കും. പക്ഷേ കുട്ടിയുടെ കാര്യത്തിൽ അവകാശം ഏറ്റെടുക്കാൻ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും എന്നെ ഇവിടെ വിളിച്ചതിൽ അതിയായ സന്തോഷമുണ്ട്,’’ -നവ്യ നായർ പറഞ്ഞു.

English Summary:

Navya Nair corrects organizers for wrong information in booklet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com