രാഹുൽ ഗാന്ധി ഏപ്രിൽ 18നു കേരളത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നപ്പോൾ കുനിഷ്ട് കലർന്ന ഒരു ചോദ്യം ചോദിച്ചു. അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്തുകൊണ്ടാണ് സമാന കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു രാഹുലിന്റെ സംശയം. കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്നതിന് സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്നു വരുത്താൻ രാഹുൽ നടത്തിയ പ്രസ്താവന പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയനെ ശുണ്ഠി പിടിപ്പിച്ചു. രാഹുലിന്റെ അളിയനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‌രയാണ് ഇഡിയുടെ കാലുപിടിച്ച് അറസ്റ്റ് ഒഴിവാക്കി നടക്കുന്നതെന്ന് അദ്ദേഹം തിരിച്ചടിച്ചു. ഹരിയാനയിൽ വാധ്‌രയുമായി ഭൂമിയിടപാടു നടത്തി കേസിൽപെട്ട റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫ് ബിജെപിക്ക് വൻതുക ഇലക്ടറൽ ബോണ്ടായി നൽകിയ വിവരവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ അടുത്ത ദിവസവും ചോദ്യം ആവർത്തിച്ചതോടെ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ തീരുമാനിച്ചിട്ടില്ലെന്നു പിണറായി പ്രഖ്യാപിച്ചു. അദ്ദേഹത്തിനു പിന്നാലെ സിപിഎമ്മിലെ പ്രധാന നേതാക്കളെല്ലാം കിട്ടിയ വേദികളില്‍ രാഹുലിനെ ആക്രമിച്ചു. സാധാരണ നിലയിൽ അളന്നുതൂക്കി വാക്കുകൾ പ്രയോഗിക്കുന്ന പിണറായി വിജയന് അന്ന് നിയന്ത്രണം പോയതുപോലെ തോന്നി. ഇന്ത്യയുടെ പ്രധാനമന്ത്രിയെ തീരുമാനിക്കാനും കേന്ദ്രഭരണം നിയന്ത്രിക്കാനുമുള്ള അംഗബലവും സ്വാധീനവും ഇടതുപാർട്ടികൾക്കുണ്ടായിരുന്ന 2 പതിറ്റാണ്ട് മുൻപുള്ള കാലത്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സെന്നു വ്യക്തം. 2004നും 2024നും ഇടയിൽ രാജ്യത്ത് ഇടതുപക്ഷത്തിനു സംഭവിച്ച തകർച്ച അംഗീകരിക്കാൻ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് മനസ്സ് അനുവദിക്കുന്നുണ്ടാവില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com