ADVERTISEMENT

ചെന്നൈ ∙ ഐപിഎൽ ചരിത്രത്തിൽ ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ് (ഫീൽഡിങ് തടസ്സപ്പെടുത്തൽ) നിയമം വഴി ഔട്ടാകുന്ന മൂന്നാമത്തെ താരമായി രവീന്ദ്ര ജഡേജ. രാജസ്ഥാൻ പേസർ ആവേശ് ഖാൻ എറിഞ്ഞ 17–ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു പുറത്താകൽ. പന്ത് തേഡ്മാനിലേക്കു കളിച്ച ജഡേജ രണ്ടാം റണ്ണിനായി പിച്ചിന്റെ പകുതി വരെ ഓടിയെത്തി. എന്നാൽ സഹതാരം ഋതുരാജ് ഗെയ്ക്‌വാദ് റൺ നിരസിച്ചതോടെ ജഡേജയ്ക്ക് തിരിച്ച് ഓടേണ്ടിവന്നു.

ഇതിനിടെ പന്ത് കയ്യിലൊതുക്കിയ രാജസ്ഥാൻ കീപ്പർ സഞ്ജു സാംസൺ, നോൺ സ്ട്രൈക്കർ എൻഡിലെ വിക്കറ്റ് ലക്ഷ്യമാക്കി ത്രോ ചെയ്തു. തിരിച്ചുള്ള ഓട്ടത്തിനിടെ സഞ്ജുവിന്റെ ത്രോയ്ക്ക് കുറുകേ ഓടിയ ജഡേജയുടെ ദേഹത്താണ് പന്ത് കൊണ്ടത്. ഇതോടെ റണ്ണൗട്ട് അവസരം നഷ്ടമായി. ജഡേജ മനഃപൂർവം ത്രോ തടസ്സപ്പെടുത്താൻ ശ്രമിച്ചതാണെന്ന് ആരോപിച്ച് രാജസ്ഥാൻ താരങ്ങൾ അംപയറെ സമീപിച്ചു. ഇതോടെ റീപ്ലേ പരിശോധിച്ച ശേഷം തേഡ് അംപയർ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന് ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ് നിയമപ്രകാരം ഔട്ട് അനുവദിക്കുകയായിരുന്നു.   2013ൽ കൊൽക്കത്ത താരം യൂസുഫ് പഠാനും 2019ൽ ഡൽഹി താരം അമിത് മിശ്രയും സമാനരീതിയിൽ പുറത്തായിരുന്നു.

English Summary:

Ravindra Jadeja is out by Obstructing the field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com