ADVERTISEMENT

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ വിജ്ഞാപനമായി. എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം.

2024 നവംബർ ബാച്ചിലേക്കാണു പ്രവേശനം. നാലു വർഷത്തേക്കാണു നിയമനം. മേയ് 13 മുതൽ 27 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം എസ്എസ്ആർ-1365, മെട്രിക്-100 വീതം ഒഴിവാണ് ഉണ്ടായിരുന്നത്.

യോഗ്യത

എസ്എസ്ആർ റിക്രൂട്: മാത്‌സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഒാട്ടമൊബീൽസ്/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഐടി) അല്ലെങ്കിൽ മാത്‌സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ രണ്ടു വർഷ വൊക്കേഷനൽ കോഴ്സ് ജയം.

മെട്രിക് റിക്രൂട്: 50% മാർക്കോടെ പത്താം ക്ലാസ് ജയം.

∙പ്രായം: 2003 നവംബർ 1നും 2007 ഏപ്രിൽ 30നും മധ്യേ ജനിച്ചവർ.

∙ശമ്പളം: ആദ്യവർഷം പ്രതിമാസം 30,000. തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 33,000; 36,500; 40,000.

∙ശാരീരികയോഗ്യത: ഉയരം-157 സെ.മീ.

∙ഫീസ്: 550 രൂപ. ഒാൺലൈനായി ഫീസ് അടയ്ക്കാം.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേന.

∙പരിശീലനം: ഒഡിഷയിലെ ഐഎൻഎസ് ചിൽകയിൽ നവംബറിൽ പരിശീലനം ആരംഭിക്കും. വിവരങ്ങൾ www.joinindiannavy.gov.in ൽ ലഭിക്കും. 

English Summary:

Agniveer Notification in Indian Navy; Opportunity for Class 10th and Plus Two pass with 50% marks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com