ADVERTISEMENT

ന്യൂഡൽഹി : നീറ്റ് പിജി പരീക്ഷയെഴുതാനുള്ള ഇന്റേൺഷിപ് കട്ട് ഓഫ് തീയതി നീട്ടണമെന്നാവശ്യപ്പെട്ടുന്ന ഹർജി സുപ്രീം കോടതി തള്ളി. നയപരമായ കാര്യമായതിനാൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ബെഞ്ച് വ്യക്തമാക്കി. വിഷയം അധികാരികൾക്കു മുന്നിൽ സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
ജൂൺ 23നാണ് നീറ്റ് പിജി പരീക്ഷ. ഓഗസ്റ്റ് 15ന് ഉള്ളിൽ ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കു പരീക്ഷയെഴുതാം. ഇതു നീട്ടിയില്ലെങ്കിൽ വിലയേറിയ ഒരു വർഷം നഷ്ടപ്പെടുമെന്നു കാട്ടിയാണ് ഏതാനും വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.
 

English Summary:

Supreme Court Upholds NEET PG Internship Cut-off, Affecting Aspiring Doctors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com