Download Manorama Online App
ന്യൂഡൽഹി : കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന്റെ എസ്ടി വിദ്യാർഥികൾക്കുള്ള നാഷനൽ ഓവർസീസ് സ്കോളർഷിപ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വിദേശരാജ്യത്തു മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ്– ഡോക്ടറൽ ഗവേഷണം എന്നിവയ്ക്കാണു സഹായം ലഭിക്കുക. 31 വരെ അപേക്ഷിക്കാം. ആകെ 20 സ്കോളർഷിപ്പുകൾ. വിവരങ്ങൾക്ക്:
ന്യൂഡൽഹി : സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാഫലം 20നു ശേഷമേ പ്രസിദ്ധീകരിക്കൂ. https://cbseresults.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഎസ്ഇ ബോർഡിലെ ഉദ്യോഗസ്ഥരും ഇതു സ്ഥിരീകരിച്ചു. സിബിഎസ്ഇ ബോർഡ് പരീക്ഷാഫലം ഇന്നലെ പ്രസിദ്ധീകരിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ
ന്യൂഡൽഹി : സിബിഎസ്ഇ 10–ാം ക്ലാസിൽ ബേസിക് കണക്ക് പഠിച്ച് ഇത്തവണ പരീക്ഷയെഴുതിയവർക്കും 11–ാം ക്ലാസിൽ കണക്കെടുത്ത് പഠനം തുടരാം. പഠനനിലവാരം ഉയർന്ന സ്റ്റാൻഡേഡ് കണക്ക് എടുത്തവർക്കു മാത്രമായിരുന്നു 11–ാം ക്ലാസിൽ കണക്കിൽ പഠനം തുടരാൻ അവസരം നൽകിയിരുന്നത്. എന്നാൽ, വരുന്ന അധ്യയന വർഷം കണക്ക് ബേസിക് എടുത്തവർക്കും
തിരുവനന്തപുരം : സ്വകാര്യ നഴ്സിങ് കോളജുകളിൽ ഏകജാലക പ്രവേശനം തുടരാനുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, നഴ്സിങ് മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയാണ് അലസിയത്. കേരള പ്രൈവറ്റ് നഴ്സിങ് മാനേജ്മെന്റ് അസോസിയേഷനും ക്രിസ്ത്യൻ നഴ്സിങ് കോളജ് മാനേജ്മെന്റ്
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ അധ്യാപക യോഗ്യതാപരീക്ഷയായ കെ-ടെറ്റിന് അപേക്ഷിക്കാനുള്ള സമയം ഈമാസം 5 വരെ നീട്ടി. അപേക്ഷയിൽ തിരുത്താനുള്ള അവസരം 6 മുതൽ 9 വരെ https://ktet.kerala.gov.in എന്ന സൈറ്റിലെ CANDIDATE LOGIN ൽ ലഭ്യമാകും.
പഠനത്തോടൊപ്പം ജോലി ചെയ്ത് സമ്പാദ്യം തുടങ്ങാനുള്ള സാഹചര്യം ഇന്ന് പല വിദേശ രാജ്യങ്ങളിലുമുണ്ട്. പക്ഷേ പഠിക്കണമെങ്കില്‍ ലക്ഷക്കണക്കിന് രൂപ ഫീസിനത്തില്‍ ചെലവാക്കേണ്ടി വരും. ബാങ്ക് ബാലന്‍സായി നല്ലൊരു തുക ഡിപ്പോസിറ്റ് കാണിക്കുകയും ചെയ്യണം. എന്നാല്‍ തികച്ചും സൗജന്യമായി പഠിക്കുന്നതിനൊപ്പം, വര്‍ഷം 10 മുതല്‍
കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 12ന് ആരംഭിക്കുന്ന യുജി, പിജി ഒന്നാം സെമസ്റ്റർ (2022 അഡ്മിഷൻ - സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും യുജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (ജനുവരി 2023 അഡ്മിഷൻ) പരീക്ഷകളുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.പഠിതാക്കളുടെ ലോഗിനിലും യൂണിവേഴ്സിറ്റി
മുംബൈ : രാജ്യത്തെ ഐഐടികളിൽ 20 വർഷത്തിനിടെ 115 വിദ്യാർഥികൾ ജീവനൊടുക്കിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഐഐടി കാൻപുർ പൂർവവിദ്യാർഥി ധീരജ് സിങ്ങിന്റെ അപേക്ഷയിലാണ് ഈ വിവരം ലഭിച്ചത്. 2005 നും 2024 നും മധ്യേയുള്ള 115 മരണങ്ങളിൽ 98 എണ്ണവും ക്യാംപസിനകത്താണു സംഭവിച്ചത്. ഇക്കൊല്ലം ഇതുവരെ 5 മരണം റിപ്പോർട്ട്
തിരുവനന്തപുരം : സർക്കാർ / സ്വാശ്രയ കോളജുകളിലെ എംസിഎ റഗുലർ പ്രവേശനത്തിന് അപേക്ഷിക്കാം. ബിരുദം നേടിയിരിക്കണം. മാത്സ് ഒരു വിഷയമായി പ്ലസ്ടുവിനോ ബിരുദത്തിനോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/ കംപ്യൂട്ടർ പഠിക്കാത്തവർ ബ്രിജ് കോഴ്സിൽ യോഗ്യത നേടണം. www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി
ചെന്നൈ : ഡോ. എംജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ലർ ഓഫ് വിഷ്വൽ ആർട്സ് (ബിവിഎ) പ്രോഗ്രാമിലേക്ക് 27 വരെ അപേക്ഷിക്കാം. സിനിമറ്റോഗ്രഫി, ഡിജിറ്റൽ ഇന്റർമീഡിയറ്റ്, ഓഡിയോഗ്രഫി, ഡയറക്ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്, ഫിലിം എഡിറ്റിങ്, അനിമേഷൻ ആൻഡ് വിഷ്വൽ എഡിറ്റിങ് എന്നിവയിൽ 4 വർഷ
കോട്ടയം : എംജി സർവകലാശാലാ പഠനവകുപ്പുകളിലും ഇന്റർസ്കൂൾ സെന്ററുകളിലും എംഎ, എംഎസ്സി, എംടിടിഎം, എൽഎൽഎം, എംഎഡ്, എംപിഇഎസ്, എംബിഎ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ 5ന് അവസാനിക്കും. എംബിഎയ്ക്ക് https://admission.mgu.ac.in എന്ന വെബ്സൈറ്റ് വഴിയും മറ്റു പ്രോഗ്രാമുകളിലേക്ക് https://cat.mgu.ac.in/ എന്ന
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ 6 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 7483
കളമശേരി : കൊച്ചി സർവകലാശാല പൊതുപ്രവേശന പരീക്ഷ (ക്യാറ്റ്–24) 10, 11, 12 തീയതികളിൽ കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷകർക്ക് പ്രൊഫൈലിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അപേക്ഷിച്ച വിവിധ ടെസ്റ്റ് കോഡുകൾക്കായി വെവ്വേറെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യണം.
തിരുവനന്തപുരം : ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. വിധി അനുസരിച്ച് ഇതര ജില്ലാ സർവീസ് വെയ്റ്റേജ് കണക്കാക്കിയുള്ള പുതിയ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. ജൂൺ
ഓട്ടവ ∙ വിദേശ വിദ്യാർഥികളുടെ പാർട്ടൈം ജോലി വ്യവസ്ഥകളിൽ അനുവദിച്ചിരുന്ന ഇളവ് കാനഡ പിൻവലിച്ചു. ആഴ്ചയിൽ 20 മണിക്കൂർ മാത്രം ജോലി എന്ന വ്യവസ്ഥ കോവിഡ് കാലത്ത് തൊഴിലാളി ക്ഷാമം മുൻനിർത്തി ഒഴിവാക്കിയിരുന്നെങ്കിലും ഇന്നുമുതൽ ഈ ഇളവുണ്ടാകില്ലെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ
തിരുവനന്തപുരം : യുജിസി വിലക്കിയിട്ടും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശനപരീക്ഷ നടത്തുന്നു. പിൻവാതിൽ പ്രവേശനത്തിനു വഴി തുറക്കാനുള്ള ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്കു നിവേദനം നൽകി. പിഎച്ച്ഡി പ്രവേശനപരീക്ഷ
ന്യൂഡൽഹി : നീറ്റ് പിജി പരീക്ഷയെഴുതാനുള്ള ഇന്റേൺഷിപ് കട്ട് ഓഫ് തീയതി നീട്ടണമെന്നാവശ്യപ്പെട്ടുന്ന ഹർജി സുപ്രീം കോടതി തള്ളി. നയപരമായ കാര്യമായതിനാൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ബെഞ്ച് വ്യക്തമാക്കി. വിഷയം അധികാരികൾക്കു മുന്നിൽ സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ജൂൺ 23നാണ് നീറ്റ്
സാന്റാ മോണിക്ക മലയാള മനോരമയു മായി സഹകരിച്ച് സംഘടിപ്പിച്ച ‘മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്’ ഇന്നലെ തൃശ്ശൂർ അയ്യന്തോളിലുള്ള ഹയാത് റീജൻസിയിൽ നടന്നു. മലയാള മനോരമ കോർഡിനേറ്റിങ് എഡിറ്റർ ജീവൻ കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെന്നി തോമസ് വട്ടക്കുന്നേൽ (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ഈ വർഷം മുതൽ പിഎച്ച്ഡി പ്രവേശനത്തിനു പ്രത്യേക എൻട്രൻസ് പരീക്ഷയില്ല. യുജിസിയും സിഎസ്ഐആറും നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ തീരുമാനമായി. 2024–25 അധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരും. 2 തരത്തിലാകും പ്രവേശനം.
തിരുവനന്തപുരം∙ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 4–ാം ക്ലാസ് വിദ്യാർഥികൾക്കുള്ള എൽഎസ്എസിൽ വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ ഉയർന്നപ്പോൾ (20.08) 7–ാം ക്ലാസ് വിദ്യാർഥികൾക്കുള്ള യുഎസ്എസ് വിജയ നിരക്ക് പത്തിനു താഴേക്ക് ഇടിഞ്ഞു(7.79). കഴിഞ്ഞ വർഷം ഇത് യഥാക്രമം 17.3, 12.13 ശതമാനം
തിരുവനന്തപുരം∙ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് വർധിപ്പിച്ചു. സംസ്ഥാന തലത്തിൽ കലോത്സവ ഇനങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 25 മാർക്കും ബി ഗ്രേഡ് ലഭിക്കുന്നവർക്ക് 20 മാർക്കും സി ഗ്രേസ് ലഭിക്കുന്നവർക്ക് 15 മാർക്കും ലഭിക്കും. കഴിഞ്ഞ വർഷം എ ഗ്രേഡിന്
ശ്യാമപ്രസാദ് സംവിധാനം ചെയ്ത‘ ഹേയ് ജൂഡ്’ എന്ന ചിത്രത്തിൽ സയനോര പാട്ടുപാടാനെത്തിയതാണ്. സംവിധായകനുമായി സംസാരിക്കുമ്പോഴാണ് താൻ ഇപ്പോൾ ചില സിനിമകൾക്ക് ഡബ് ചെയ്യുന്നുണ്ടെന്ന കാര്യം സയനോര പറഞ്ഞത്. ചിത്രത്തിൽ നിവിൻപോളിയുടെ നായിക തമിഴകത്തെ മുൻനിരതാരം തൃഷയ്ക്ക് അനുയോജ്യമായ ശബ്ദം തേടി നടന്ന ശ്യാമപ്രസാദിന്
തിരുവനന്തപുരം : ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അർഹതയുള്ളവർ കോളജുകളിൽ 27നു ഉച്ചയ്ക്ക് 2 മണിക്കകം റിപ്പോർട്ട് ചെയ്യണം. വിശദ വിജ്ഞാപനത്തിനും മാർഗനിർദേശങ്ങൾക്കും www.cee.kerala.gov.in
തിരുവനന്തപുരം : സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (കെസിപി–എൻസിഎ– എസ്സിസിസി) തസ്തികയിലേക്കുള്ള പിഎസ്സി വിജ്ഞാപനം അനുസരിച്ചു പ്രായപരിധിയിൽ അനുവദിച്ച 3 വർഷത്തെ ഇളവിനു പുറമേ, പ്രായപൂർത്തി ആയ ശേഷം പട്ടികജാതി വിഭാഗത്തിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കും അവരുടെ സന്താനങ്ങൾക്കും 2 വർഷത്തെ ഇളവ്
ഇന്ത്യയിലെ 557 നഗരങ്ങളിലും 14 വിദേശനഗരങ്ങളിലും മേയ് 5ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.20 വരെ നീറ്റ് യുജി പരീക്ഷ നടത്തും. വിദ്യാർഥികൾക്കു നിശ്ചയിച്ചുനൽകിയ പരീക്ഷാകേന്ദ്രം കാണിക്കുന്ന ‘സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യാം. https://exams.nta.ac.in/NEET വെബ്സൈറ്റിൽ അപേക്ഷാനമ്പറും ജനനത്തീയതിയും നൽകിയാൽ
ഉന്നതവിദ്യാഭ്യാസരംഗം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബജറ്റിൽ പറഞ്ഞ കാര്യങ്ങളോടെയാണ് സ്വകാര്യ സർവകലാശാലകൾ വീണ്ടും വാർത്തകളിലിടം നേടിയത്. യുജിസി മാർഗനിർദേശപ്രകാരം വിദേശ സർവകലാശാലാ ക്യാംപസുകൾ സംസ്ഥാനത്തു സ്ഥാപിക്കുന്നതിലൂടെ നാട്ടിലുള്ളവർക്കും നല്ല
ചെന്നൈ : ഉപരിപഠനത്തിനുള്ള ‘മെക്സ്റ്റ്’ സ്കോളർഷിപ്പിന് ജപ്പാൻ സർക്കാർ അപേക്ഷ ക്ഷണിച്ചു. 2025 ഏപ്രിൽ മുതൽ ജപ്പാനിൽ 5 വർഷ ബിരുദം, കോളജ് ഓഫ് ടെക്നോളജി (4 വർഷം), സ്പെഷലൈസ്ഡ് ട്രെയ്നിങ് കോളജ് (3 വർഷം) എന്നീ കോഴ്സുകൾ പഠിക്കാനാണ് സ്കോളർഷിപ് നൽകുന്നത്. നിയമം, ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി, സാഹിത്യം,
ന്യൂഡൽഹി ∙ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാഫലം മേയ് ആദ്യ ആഴ്ച പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായെന്നാണു വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കകം മൂല്യനിർണയം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 2 ദിവസം കൂടി കഴിഞ്ഞു വ്യാഴാഴ്ചയാണു പൂർത്തിയായത്. സ്കൂൾ അധ്യാപകർക്ക് എഐ
ന്യൂഡൽഹി ∙ അലിഗഡ് മുസ്ലിം സർവകലാശാല (എഎംയു) വൈസ് ചാൻസലറായി നയീമ ഖാത്തൂൻ ഗുൽറെസിനെ നിയമിച്ചു. അലിഗഡിന്റെ 123 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിതാ വിസിയാണ്. നിലവിൽ അലിഗഡ് വനിതാ കോളജ് പ്രിൻസിപ്പലാണ്. കഴിഞ്ഞവർഷം ഏപ്രിലിൽ വിസി താരിഖ് മൻസൂറിന്റെ കാലാവധി അവസാനിച്ച ശേഷം ഇടക്കാല ചുമതല വഹിച്ച മുഹമ്മദ്
കണ്ണൂർ : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ്മുറി വരുന്നു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുക, നൈപുണിവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെ 600 സ്കൂളുകളിലാണു ക്രിയേറ്റീവ് കോർണർ സ്ഥാപിക്കുക. 15–20 വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ക്ലാസ്മുറിയാണിത്.
തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പൂർത്തിയായി. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് പൂർത്തിയാകും. ടാബുലേഷനും ഗ്രേസ് മാർക്ക് ചേർക്കുന്നതടക്കമുള്ള ജോലികളും ബാക്കിയുണ്ട്. ഇത്തവണ മൂല്യനിർണയം നേരത്തേ പൂർത്തിയാക്കാനായെങ്കിലും ഫലപ്രഖ്യാപനം മുൻപ് അറിയിച്ചതനുസരിച്ച് മേയ് രണ്ടാം വാരമായിരിക്കുമെന്നു
സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച 'മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്' ഇന്നലെ ഗേറ്റ് വേ ഹോട്ടൽ കോഴിക്കോട് നടന്നു. തുല്യതകളില്ലാത്ത വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്റോടുകൂടിയ ഇന്റേൺഷിപ്പുകളുമായി സാന്റാ മോണിക്ക. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി ജെ ജോഷ്വാ
ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല യിലെ പിജി പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ നടപടികൾ 25ന് തുടങ്ങും. സിയുഇടി–പിജിയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ഇക്കുറി 82 കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിടെക്, 5 വർഷ എൽഎൽബി എന്നിവയ്ക്കുള്ള റജിസ്ട്രേഷനും ഇതിനൊപ്പം തുടങ്ങിയേക്കും. ജെഇഇ മെയിൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് ബിടെക്
കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയിൽ (നീലിറ്റ്) 2 എംടെക് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം. എഐസിടിഇ അംഗീകാരമുള്ള എംബെഡഡ് സിസ്റ്റംസ് / ഇലക്ട്രോണിക്സ് ഡിസൈൻ
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യുജിസി അവതരിപ്പിച്ച 4 വർഷ ബിരുദ കോഴ്സിലെ വിദ്യാർഥികൾക്കും ഇനി മുതൽ യുജിസി നെറ്റ് പരീക്ഷ എഴുതാം. കോഴ്സിന്റെ അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും നെറ്റ് എഴുതാൻ പറ്റുംവിധം ഘടന മാറ്റാൻ തീരുമാനമായി.
തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനത്തിന് മേയ് 20ന് തുടക്കമാകും. ഹയർ സെക്കൻഡറി അധ്യാപകർക്ക് 6 വർഷമായി പരിശീലന പരിപാടികളില്ലായിരുന്നു. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകർക്കും 4 ദിവസം നീണ്ടുനിൽക്കുന്ന നോൺ-റസിഡൻഷ്യൽ പരിശീലനം നൽകുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. 14
നഴ്സിങ് പ്രവേശനപരീക്ഷ വേണമെന്നു 3 വർഷമായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ഈ വർഷം പ്രവേശനപരീക്ഷ ഉണ്ടാകുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീടു പിൻവലിച്ചു. പ്രവേശനപരീക്ഷ വേണമെന്നു മാനേജ്മെന്റ് അസോസിയേഷനുകളും വാദിക്കുമ്പോഴാണു സർക്കാർ ഒളിച്ചോടുന്നത്. സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുന്ന കോളജുകളാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് എൻസിഇആർടി പാഠപുസ്തകങ്ങൾ കിട്ടാനില്ല. അച്ചടി കഴിഞ്ഞ്, ജനുവരിയിൽ വിപണിയിൽ എത്തേണ്ട പുസ്തകങ്ങളാണു 3 മാസങ്ങൾക്കു ശേഷവും ലഭിക്കാത്തത്. സിബിഎസ്ഇ സ്കൂളുകളിലേറെയും 9, 10, 12 ക്ലാസുകൾ ആരംഭിച്ചതോടെ പുസ്തകങ്ങൾക്കായി രക്ഷിതാക്കളും അധ്യാപകരും നെട്ടോട്ടമോടുകയാണ്.
എന്തെങ്കിലും ജോലി സ്വന്തമാക്കാനുള്ള വഴി മാത്രമായാണ് പലരും ഇന്ന് വിദ്യാഭ്യാസത്തെ കാണുന്നത്. എന്നാല്‍ ഒരു ജോലിക്കും അപ്പുറം സവിശേഷ യോഗ്യതകളും ആദര്ശഗുണങ്ങളുമുള്ള മികവുറ്റ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയാണ് യഥാർഥ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിച്ച് കൊണ്ട് നാടിനും വീടിനും
∙ അൻജിത് എ.നായർ (205): തിരുവനന്തപുരം മലയിൻകീഴ് മച്ചേൽ റിട്ട. സുബേദാറും പട്ടം കൊട്ടാരം സെക്രട്ടറിയുമായ ഐ.പി.അതുലിന്റെയും ജയ അതുലിന്റെയും മകൻ. ∙ അനഘ കെ. വിജയൻ (220): എറണാകുളം എടയ്ക്കാട്ടുവയൽ ചെറുകര-എറാതടം റോഡ് കാർത്തികയിൽ അഡ്വ. കെ.കെ.വിജയകുമാറിന്റെയും റിട്ട. ജില്ലാ ജഡ്ജി കെ.കെ.സുജാതയുടെയും മകൾ. ∙
ന്യൂഡൽഹി : സിവിൽ സർവീസിൽ ഇക്കുറി ആകെ 1016 പേരെയാണ് വിവിധ തസ്തികകളിലേക്കായി ശുപാർശ ചെയ്തിരിക്കുന്നത്. 664 പുരുഷന്മാർ, 352 വനിതകൾ. ആദ്യ 25ൽ 10 വനിതകളുണ്ട്. ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ 115 പേർക്കുമാണു ശുപാർശ ലഭിച്ചത്. ഇക്കുറി ഐഎഎസിൽ 180
∙ 1) ആദിത്യ ശ്രീവാസ്തവ: ഐഐടി കാൻപുരിൽനിന്നുള്ള ബിടെക് ബിരുദധാരി. ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസസിനു തയാറെടുത്തത്. കഴിഞ്ഞതവണ രണ്ടാം ശ്രമത്തിൽ 236–ാം റാങ്കോടെ ഐപിഎസ് ലഭിച്ചു. ∙ 2) അനിമേഷ് പ്രധാൻ: റൂർക്കല എൻഐടിയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിടെക്. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി
∙ കേന്ദ്ര ബയോടെക്നോളജി വകുപ്പ് യുനെസ്കോയുടെ സഹകരണത്തോടെ തുടങ്ങിയ ശ്രേഷ്ഠസ്ഥാപനമാണ് ഫരീദാബാദ് ആസ്ഥാനമായ ‘റീജനൽ സെന്റർ ഫോർ ബയോടെക്നോളജി (NCR Biotech Science Cluster, Faridabad-121 001; ഫോൺ: 0129- 2848800; ഇ–മെയിൽ: registrar@rcb.res.in; വെബ്: www.rcb.res.in). സർവകലാശാലയ്ക്കു സമാന പദവിയുള്ള ഇവിടെ
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി ശാരിക എ.കെ. ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് ഈ സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകനും എഴുത്തുകാരനും മോട്ടിവേഷനൽ സ്പീക്കറുമായ ഡോ. ജോബിൻ എസ്.കൊട്ടാരം ആരംഭിച്ച ‘പ്രോജക്ട് ചിത്രശലഭം’ എന്ന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അപകടത്തിൽ ശരീരം ഭാഗികമായി തളർന്ന് വീൽചെയറിലായ ഷെറിൻ ഷഹാനയ്ക്കും ‘ചിത്രശലഭം’ പദ്ധതി വഴി ലഭിച്ച പരിശീലനത്തിൽ കഴിഞ്ഞ വർഷം സിവിൽ സർവീസ് ലഭിച്ചിരുന്നു.
സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച 'മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്' ഇന്നലെ തിരുവനന്തപുരം ഹയാത് റീജൻസിയിൽ നടന്നു. തുല്യതകളില്ലാത്ത വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്റോടുകൂടിയ ഇൻ്റേൺഷിപ്പുകളുമായി സാന്റാ മോണിക്ക. സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ
തിരുവനന്തപുരം : മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ. സംസ്ഥാനത്ത് കെഇആർ (കേരള എജ്യുക്കേഷൻ ആക്ട് ആൻഡ് റൂൾസ്) ബാധകമായ സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മിഷൻ അംഗം ഡോ.എഫ്.വിൽസൺ
കൊല്ലം :ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, പിജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും 2023 ജനുവരിയിൽ അഡ്മിഷൻ നേടിയ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷകളുടെയും റജിസ്ട്രേഷൻ തുടങ്ങി. വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്കു പിഴ
തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങ ളിലെ ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളിൽ മലയാള ഭാഷാസ്വാദനവും വായനാശീലവും പ്രോൽസാഹിപ്പിക്കാൻ ‘മലയാള മധുരം’ പദ്ധതിയുമായി സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ). പഠനത്തിരക്ക് ഒഴിഞ്ഞ മധ്യവേനൽ അവധിക്കാലത്തു കുട്ടികൾക്ക് അവരുടെ ഭാഷാ ജ്ഞാനത്തിന് അനുസരിച്ച് വായിക്കാൻ കഴിയുന്ന ചെറിയ
ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ റജിസ്ട്രേഷൻ 27ന് ആരംഭിക്കും.
നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻബിഇ) കഴിഞ്ഞ വർഷം ഏപ്രിലിൽ നടത്തിയ ഡിഎൻബി പരീക്ഷയിൽ കേരളത്തിലെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽനിന്നുള്ള 10 വിദ്യാർഥികൾക്ക് ഒന്നാം റാങ്ക്.
വരുമാനം ആമയെ പോലെയും ചെലവുകള്‍ മുയലിനെ പോലെയും കുതിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജീവിതചെലവുകളില്‍ മുഖ്യമായ ഒന്നാണ് കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്. അടുത്തിടെ ഡല്‍ഹിയിലെ ഒരു പിതാവ് തന്റെ എക്സില്‍(മുന്‍പ് ട്വിറ്റര്‍) പങ്കുവച്ച ഒരു ചിത്രം രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസം എത്ര മാത്രം
സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച 'മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്' വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ. തുല്യതകളില്ലാത്ത വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപ്പന്റോടുകൂടിയ ഇൻ്റേൺഷിപ്പുകളുമായി സാന്റാ മോണിക്ക 'മെഗാ മില്യൺസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ഫെസ്റ്റ്' മലയാള മനോരമ
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 7 വിദ്യാർഥികൾക്ക് അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷനല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് നടത്തിയ ഡിഎന്‍ബി (ഡിപ്ലോമേറ്റ് ഓഫ് നാഷനല്‍ ബോര്‍ഡ്) 2023 ലെ പരീക്ഷയിലാണ് വിവിധ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ കേരളത്തിലെ വിദ്യാർഥികൾ
ന്യൂഡൽഹി : സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കി, കേന്ദ്രീയ വിദ്യാലയങ്ങളിലെ ട്രാൻസ്ഫർ വ്യവസ്ഥകളിൽ മാറ്റം. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്ക് ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കു ട്രാൻസ്ഫർ അനുവദിക്കില്ല. അതേസമയം കേന്ദ്രസർക്കാർ
ന്യൂഡൽഹി : ബിബിഎ, ബിസിഎ, ബിഎംഎസ് (ബാച്ലർ ഓഫ് ബിസിനസ് മാനേജ്മെന്റ്) പ്രോഗ്രാമുകൾ പഠിപ്പിക്കുന്ന രാജ്യത്തെ 3271 സ്ഥാപനങ്ങൾക്ക് എഐസിടിഇ അംഗീകാരം. നിലവിൽ യുജിസിയുടെ കീഴിലുള്ള പ്രോഗ്രാമുകൾ, വരുന്ന അധ്യയനവർഷം മുതൽ എഐസിടിഇയുടെ കീഴിലേക്കു മാറ്റാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതുവരെ എഐസിടിഇയുടെ കീഴിലേക്കു
തിരുവനന്തപുരം : പ്ലസ് ടു പരീക്ഷാഫലം വന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ സർവകലാശാലകളിൽ 4 വർഷ ബിരുദ പ്രോഗ്രാമിനു വിജ്ഞാപനം പുറപ്പെടുവിക്കാൻ ഏകീകൃത അക്കാദമിക് കലണ്ടറിൽ നിർദേശം. ഇത്തവണ 4 വർഷ പ്രോഗ്രാമുകൾക്ക് പ്രവേശനപരീക്ഷയുണ്ടാകില്ല. സർവകലാശാലകളിൽ പ്രവേശനം സംബന്ധിച്ചു നിലവിലുള്ള നിബന്ധനകളോടെ മെറിറ്റ്
ന്യൂഡൽഹി : ബിഎഡ് ബിരുദം മാത്രമുള്ളവർ പ്രൈമറി സ്കൂൾ (1-5 ക്ലാസ്) അധ്യാപകരാകാൻ അയോഗ്യരാണെന്ന ഉത്തരവിന് മുൻകാല പ്രാബല്യമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബിഎഡ് യോഗ്യതയെന്ന പരസ്യത്തെ തുടർന്ന് രാജസ്ഥാനിൽ സർവീസിൽ പ്രവേശിച്ചവരെ ഈ ഉത്തരവു ബാധിക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ വിശദീകരണം.
തിരുവനന്തപുരം : സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെയും സൈനിക സ്കൂളിലെയും കുട്ടികളെ മലയാളം പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ. വിവിധ കേന്ദ്രീയ വിദ്യാലയങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് മലയാളം പഠിപ്പിക്കുന്നതിനുള്ള ചുമതല സാംസ്കാരിക വകുപ്പിനു കീഴിലെ മലയാളം മിഷനെ സർക്കാർ ഏൽപിച്ചു. പിഎസ്സി നടത്തുന്ന
കൊച്ചി ∙ കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതിനായി റയല്‍ മാഡ്രിഡിന്റെ മുന്‍ താരങ്ങളെ പരിശീലകരാക്കി കൊച്ചിയിലും കോഴിക്കോടും യൂറോപ്യന്‍ ഫുട്ബോള്‍ ക്യാംപ് സംഘടിപ്പിക്കുന്നു. ആര്‍ബിഎസ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ക്യാംപ് നടക്കുന്നത്. ക്യാംപിന്റെ ആദ്യപാദം ഏപ്രില്‍ 30 മുതല്‍ മെയ്
സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘മെഗാ മില്യൻസ് ഇന്റർനാഷനൽ സ്കോളർഷിപ് ഫെസ്റ്റ്’ ഞായറാഴ്ച കൊച്ചി ഇടപ്പള്ളി ലുലു മാളിലുള്ള മാരിയറ്റ് ഹോട്ടലിൽ ആരംഭിച്ചു. മലയാള മനോരമ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ജോണി ലൂക്കോസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സാന്റമോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ്
സംസ്ഥാന നഴ്സിങ് കൗൺസിൽ അംഗങ്ങൾ നഴ്സിങ് കോളജുകളുടെ പരിശോധനയ്ക്കു പോകരുതെന്ന് ആരോഗ്യ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. നഴ്സിങ് കോളജുകൾ പരിശോധിക്കാൻ പോകുന്ന സംഘത്തിൽ കൗൺസിൽ അംഗങ്ങൾ വേണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശത്തിനു വിരുദ്ധമാണ് ഉത്തരവ്.
ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ എൻസിഇആർടി നടത്തുന്ന പൊളിച്ചെഴുത്തുകളെ സ്വന്തം നിലയിൽ പ്രതിരോധിക്കുമെന്ന് ആവർത്തിച്ച് കേരളം.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇന്റർനെറ്റിനായി സർക്കാർ സംരംഭമായ കെ ഫോൺ വഴി കണക്ഷനുകൾ നൽകുന്നത് ഇപ്പോഴും പാതിവഴിയിൽ. കഴിഞ്ഞ അധ്യയനവർഷം ആരംഭിക്കുമ്പോൾ തന്നെ കെ ഫോൺ കണക്ഷൻ നൽകുമെന്ന ഉറപ്പിൻമേൽ നിലവിലുണ്ടായിരുന്ന ബിഎസ്എൻഎൽ കണക്ഷനുകൾ വിഛേദിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് എന്ന നിബന്ധന അടുത്ത വർഷത്തോടെ നടപ്പാക്കേണ്ടി വരും. തിരഞ്ഞെടുത്ത് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ‘പിഎം ശ്രീ’ പദ്ധതിയിൽ പങ്കാളിയാകാൻ 2020ലെ ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കണമെന്ന നിബന്ധന പാലിക്കേണ്ടി വരുന്നതോടെയാണിത്. ഇക്കാര്യം ഉൾപ്പെടെ ദേശീയ വിദ്യാഭ്യാസ നയത്തെ കേരളം എതിർത്തിരുന്നു.
തിരുവനന്തപുരം ആസ്ഥാനമായ കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന 2 വർഷ ബിഎഡ് / ആചാര്യ പ്രോഗ്രാം പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം. പ്രോഗ്രാമിനു നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ, കേരള സർക്കാർ, കേരള പിഎസ്സി അംഗീകാരമുണ്ട്. കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ–വൊക്കേഷനൽ
തിരുവനന്തപുരം ∙ ഹയർസെക്കൻഡറി പരീക്ഷയിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന എസ്സിഇആർടിയുടെ ആവശ്യം പ്രവേശന പരീക്ഷാ കമ്മിഷണർ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ സർക്കാരിന്റെ പരിഗണനയ്ക്ക് വിടും. പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് അംഗീകരിക്കുന്ന സമിതിയിലെ
കൊച്ചി ∙ സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ രാവിലെ 7.30 മുതൽ 10.30വരെ അവധിക്കാല ക്ലാസിന് ഹൈക്കോടതി അനുമതി നൽകി. േകരള വിദ്യാഭ്യാസ ചട്ടം (കെഇആർ) കലണ്ടർ പ്രകാരമല്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അനുമതി. എന്നാലിത് അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് ഭാവിയിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കു
തിരുവനന്തപുരം : കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിൽ കോവളത്തു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ 3 വർഷത്തെ ബിരുദ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി 7 വരെ നീട്ടി. പ്ലസ് ടു പാസായവർക്കും ഇപ്പോൾ പ്ലസ് ടു പരീക്ഷ എഴുതിയവർക്കും ഓൺലൈൻ ആയി
തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണം തയാറാക്കുന്നതിനു ഭക്ഷ്യ സുരക്ഷ ലൈൻസ് എടുക്കണമെന്ന ഭക്ഷ്യ സുരക്ഷ കമ്മിഷന്റെ നിർദേശം വിദ്യാഭ്യാസ വകുപ്പ് നിരസിച്ചു. ലൈസൻസ് എടുത്തില്ലെങ്കിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാൻ അനുവദിക്കില്ലെന്നു ജില്ലകൾ തോറും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നോട്ടിസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ എന്തു
തിരുവനന്തപുരം : ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തിയത് പ്രത്യേക പരിശീലനം നേടാത്ത വിദ്യാർഥികൾക്കു ദോഷം ചെയ്യുമെന്നു പരാതി. ഒഴിവാക്കിയ പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കഴിഞ്ഞ 27ന് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് വിജ്ഞാപനം ചെയ്തത്. ഇതു
ന്യൂഡൽഹി : രാജ്യത്തെ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ് ചെയ്യുന്ന എംബിബിഎസ് വിദ്യാർഥികളുടെ സ്റ്റൈപൻഡ് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥിതിവിവരം ഹാജരാക്കാൻ സുപ്രീം കോടതി ദേശീയ മെഡിക്കൽ കമ്മിഷനോടു നിർദേശിച്ചു. സമാന നിർദേശം കഴിഞ്ഞവർഷം സെപ്റ്റംബറിൽ നൽകിയിട്ടും എൻഎംസി പാലിച്ചിട്ടില്ലെന്ന് ജഡ്ജിമാരായ
കൊച്ചി ∙ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ പെനെട്രേഷൻ ടെസ്റ്റിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൈബർ സെക്യൂരിറ്റി കൺസൽട്ടിങ് ആൻഡ് സെർറ്റിഫിക്കേഷൻ മേഖലയിലെ പ്രവർത്തിക്കുന്ന ടെക്നോ വാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് കമ്പനിയാണ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ പെനെട്രേഷൻ
ന്യൂഡൽഹി : ഫിസിക്കൽ എജ്യുക്കേഷൻ, കലാ പഠനം, വൊക്കേഷനൽ എജ്യുക്കേഷൻ എന്നിവയ്ക്കും തുല്യ പ്രാധാന്യവുമായി ആറാം ക്ലാസിലെ പുതിയ പാഠ്യപദ്ധതി. എൻസിഇആർടി അവതരിപ്പിച്ച പുതിയ പാഠ്യപദ്ധതി പ്രകാരം ഈ 3 വിഷയങ്ങൾക്കും 100 മണിക്കൂറിലേറെ സമയം വിദ്യാർഥികൾക്ക് ക്ലാസുകൾ ക്രമീകരിക്കണമെന്നാണു നിർദേശം. കണക്കിനു 115
ന്യൂഡൽഹി : ഹാരപ്പൻ സംസ്കാരത്തിന്റെ ഉത്ഭവത്തെയും പതനത്തെയും കുറിച്ചുള്ള 12–ാം ക്ലാസ് ചരിത്ര പാഠഭാഗങ്ങളിൽ മാറ്റം വരുത്താൻ എൻസിഇആർടി തീരുമാനിച്ചു. ഹരിയാനയിലെ രാഖിഗഡിയിൽ സമീപകാലത്തു നടന്ന പര്യവേഷണങ്ങളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണു പാഠഭാഗങ്ങളും പരിഷ്കരിക്കുന്നത്. ഹാരപ്പൻ നാഗരികതാ പ്രദേശമായ
തിരുവനന്തപുരം : സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ ‘പിഎം ശ്രീ’യിൽ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) കേരളവും പങ്കാളിയാകുമ്പോൾ ഗുണം ലഭിക്കുക പരമാവധി 336 സ്കൂളുകൾക്ക്. ഈ സ്കൂളുകൾക്ക് പ്രതിവർഷം 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിവിധ പദ്ധതികൾക്കു ലഭിക്കും. ഇതിൽ 60%
കേരളത്തിൽ ആദ്യമായി ഒരു കോളജിന്റെ ഫുഡ് ടെക്നോളജി ബി ടെക് പ്രോഗ്രാമിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) അംഗീകാരം ലഭിച്ചു. കോട്ടയം സെയിന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ആണ് ഈ നേട്ടം കരസ്ഥമാക്കിയത്. ദക്ഷിണേന്ത്യയിൽത്തന്നെ അപൂർവം കോളജുകൾ മാത്രമാണ് ഈ അംഗീകാരം കൈവരിച്ചത്. ഇതോടുകൂടി എട്ട് പ്രോഗ്രാമുകൾക്ക് എൻബിഎ അംഗീകാരം നേടിയ കേരളത്തിലെ ഏക ഓട്ടോണമസ് കലാലയമായി മാറിയിരിക്കുകയാണ് സെയിന്റ്ഗിറ്റ്സ്.
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി , വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിന് ആകെ 70 ക്യാംപുണ്ട്. പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും. 38.5 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.
തിരുവനന്തപുരം : വിവിധ വകുപ്പുകളിലായി 22 തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 7 തസ്തികകളിലേക്ക് അർഹതാ പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ(ആയുർവേദം), ലെജിസ്ലേചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം– പട്ടികവർഗം), മെഡിക്കൽ വിദ്യാഭ്യാസ
തിരുവനന്തപുരം : മെഡിക്കൽ,എൻജിനീയറിങ് പ്രവേശനത്തിന് (കീം) ഈ വർഷവും ഫ്ലോട്ടിങ് സംവരണം തുടരും. 1998ൽ നിലവിൽ വന്ന രീതി തുടരുമെന്നു വ്യക്തമാക്കുന്ന ഈ വർഷത്തെ പ്രോസ്പെക്ടസ് 27ന് പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ചെയ്തിരുന്നു. ഫ്ലോട്ടിങ് സംവരണം പിൻവലിക്കുമെന്നും ഇത് സംവരണ വിഭാഗങ്ങൾക്ക് ദോഷം ചെയ്യുമെന്നും
തൃശൂർ : കൃത്യമായ വിവരങ്ങളടങ്ങിയ മരണ സർട്ടിഫിക്കറ്റ് തയാറാക്കാൻ ഡോക്ടർമാർക്കു കേരള ആരോഗ്യ സർവകലാശാല ഫീസ് ഇല്ലാത്ത പരിശീലന കോഴ്സ് നടത്തും. ഗവ.മെഡിക്കൽ കോളജുകളിലെയും ആരോഗ്യ വകുപ്പിലെയും (ഹെൽത്ത് സർവീസ്) ഡോക്ടർമാർ, സ്വകാര്യ പ്രാക്ടിസ് ചെയ്യുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് 4 മാസത്തെ ഓൺലൈൻ–ഓഫ്ലൈൻ കോഴ്സ്.
കൊച്ചി ∙ തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ്
വിദേശ സ്കോളർഷിപ്പുകളും സ്റ്റൈപൻഡോടു കൂടിയ ഇന്റേൺഷിപ്പുകളുമായി സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മെഗാ മില്യൻസ് ഇന്റർനാഷനൽ സ്കോളർഷിപ്പ് ഫെസ്റ്റ്’ ഏപ്രിൽ 6 മുതൽ സംസ്ഥാനത്ത് 7 കേന്ദ്രങ്ങളിലായി നടക്കും. വിദേശത്ത് ഉപരിപഠനത്തിനായി തയാറെടുക്കുന്നവർക്കു മാത്രമല്ല പ്ലസ് ടു, ഡിഗ്രി
തിരുവനന്തപുരം : ഹൈസ്കൂൾ തലം വരെയുള്ള സ്കൂൾ അധ്യാപകർക്ക് നൽകുന്ന മധ്യവേനൽ അവധിക്കാല പരിശീലനം ഇനി ഹയർ സെക്കൻഡറി അധ്യാപകർക്കും. സംസ്ഥാനത്തെ ഏതാണ്ട് 28,000 വരുന്ന ഹയർ സെക്കൻഡറി അധ്യാപകർക്കും തുടർ പഠനത്തിന്റെ ഭാഗമായ വാർഷിക പരിശീലനം ഉറപ്പാക്കാനുള്ള ആലോചനയിലാണു പൊതു വിദ്യാഭ്യാസ വകുപ്പ്. എസ്സിഇആർടിയുടെ
തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളിൽ വാർഷിക പരീക്ഷയിൽ പ്രകടനം മോശമായവർക്ക് അടുത്ത ക്ലാസിലേക്ക് കടക്കും മുൻപ് വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കും. വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പർ ഉപയോഗിച്ച് മേയ് അവസാനമാകും പുനഃപരീക്ഷ. മധ്യവേനൽ അവധിക്കാലത്ത് അധ്യാപകർ കുട്ടികളുടെ
ബിസിനസ് വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത രീതികൾ കാര്യമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്ലസ് ടു മാത്രം പാസായശേഷം 4 വർഷത്തെ പഠനം കൊണ്ട് മാനേജ്മെന്റിൽ ഉന്നത ബിരുദം കരസ്ഥമാക്കാൻ കഴിയുമെന്നത് മുൻപ് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? നിങ്ങളുടെ സമപ്രായക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ
കേരള എൻട്രൻസിന് അപേക്ഷ ക്ഷണിച്ചല്ലോ. വിവിധവിഭാഗക്കാർ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റ്, കോഴ്സിന്റെ സീറ്റ് വിഭജനം, സാമുദായിക സംവരണക്രമം തുടങ്ങിയവയെപ്പറ്റി കൂടുതലറിയാം. ക്രീമിലെയറിൽ അല്ലെന്ന് തെളിയിക്കാൻ കേരള എൻട്രൻസ് പരീക്ഷയിൽ പിന്നാക്ക വിഭാഗക്കാർ സംവരാണാനുകൂല്യം ലഭിക്കാൻ നിർദിഷ്ട
കോട്ടയം ∙ ഐഎഎസ്, ഐപിഎസ് എന്നിവ ഉൾപ്പെടെയുള്ള യുപിഎസ്സി സിവിൽ സർവീസ് പരീക്ഷകൾക്കായി മനോരമ ഇയർബുക്ക് ടീം തയാറാക്കിയ ‘പ്രിലിംസ് വിന്നർ’ യുപിഎസ്സി സിലക്ഷൻ ബോർഡ് മുൻ ചെയർമാൻ റോയ് പോൾ പ്രകാശനം ചെയ്തു. 2013 മുതൽ 11 വർഷത്തെ ജനറൽ സ്റ്റഡീസ് ഒന്നും രണ്ടും പേപ്പറുകളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങിയതാണ്
കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ബിഫാം, മെഡിക്കൽ–അഗ്രികൾചറൽ–അനുബന്ധ കോഴ്സുകൾ, കേരള കാർഷിക സർവകലാശാലയിലെ വിശേഷ കോഴ്സുകൾ എന്നിവയിലെ ബാച്ലർതല പ്രവേശനത്തിന് ഏപ്രിൽ 17 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ KEAM-2024 Online Application എന്ന
ആരോഗ്യ മേഖലയെ സംരക്ഷിക്കുകയും അഴിമതികളിൽനിന്ന് ഉദ്യോഗാർഥികളെ സംരക്ഷിക്കുകയും ചെയ്യുന്നതിന് പരീക്ഷയുടെ വിശ്വാസ്യത ഉറപ്പു വരുത്തണം. ആരോഗ്യ പരിരക്ഷാ രംഗത്ത് ഭാഷാ വൈദഗ്ധ്യം കേവലം ഒരു ആവശ്യകത മാത്രമല്ല, അതിന് ജീവന്റെ വിലയുണ്ട്. അതുകൊണ്ടുതന്നെ ആ കഴിവു തെളിയിക്കുന്നതിനുള്ള പരിശോധനകൾക്ക് നിരവധി സുരക്ഷാ
അധ്യാപകര്‍ മുഴുവന്‍ സമയം കണ്ണു തുറന്ന് വച്ചാലും പലപ്പോഴും തടയാന്‍ കഴിയാതെ പോകുന്ന ഒന്നാണ് പരീക്ഷഹാളിലെ കോപ്പിയടി. എന്നാല്‍ രസകരമായ ഒരു വിദ്യയിലൂടെ ഈ കോപ്പിയടി പ്രവണതയ്ക്ക് തടയിട്ടിരിക്കുകയാണ് ഫിലിപ്പൈന്‍സിലെ ഒരു അധ്യാപകന്. ഫിലിപ്പൈന്‍സ് ബട്ടാംഗസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ
CISCE postpones class 12 Psychology exam due to missing question papers from a centre
തിരുവനന്തപുരം : നഴ്സിങ് അപേക്ഷാ ഫീസിന് ചരക്ക്, സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തിയതിനാൽ ഏകീകൃത പ്രവേശന രീതിയിൽനിന്നു പിന്മാറുമെന്ന് നഴ്സിങ് കോളജ് മാനേജ്മെന്റുകൾ പ്രഖ്യാപിച്ചിട്ടും ആരോഗ്യ വകുപ്പ് ഇടപെടുന്നില്ല. മാനേജ്മെന്റുകൾ കടുത്ത നിലപാടു സ്വീകരിച്ചതോടെ വിദ്യാർഥികൾ ഓരോ കോളജിലും വെവ്വേറെ
ജർമനിയിലെ ലിൻഡൗവിൽ നൊബേൽ ജേതാക്കളുമായി സംവദിക്കാൻ ഇന്ത്യയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 15 ഗവേഷകരിൽ കേരളത്തിൽനിന്നു 3 പേർ. പത്തനംതിട്ട സ്വദേശി നവ്യ സാറാ കുര്യൻ, കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി അമൽ അബ്ദുറഹ്മാൻ, തിരുവനന്തപുരം ബാലരാമപുരം സ്വദേശി ബി.അമൃത കൃഷ്ണൻ എന്നിവർക്കാണ് അപൂർവ അവസരം. കൊച്ചി
പദ്ധതി പ്രഖ്യാപിച്ച് ഒരു മാസത്തിനകം സ്കൂൾ വിക്കിയിൽ ഒന്നാം ക്ലാസുകാരുടെ ‘കുഞ്ഞെഴുത്തുകൾ’ ഒരു ലക്ഷം കവിഞ്ഞു. കൃത്യമായി പറഞ്ഞാൽ 1,01,062 സൃഷ്ടികൾ. കുട്ടികളുടെ ഡയറികൾ, കഥകൾ, ചിത്രകഥകൾ, അനുഭവ വിവരങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും പരസ്യ ഡോക്യുമെന്റാക്കുന്നതിനും വേണ്ടി കൈറ്റ് കഴിഞ്ഞ മാസമാണ് സ്കൂൾ
ചെന്നൈ ∙ ഡേറ്റ സയൻസ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയിൽ ഓൺലൈനായുള്ള 4 വർഷ ബിഎസ് ഡിഗ്രി പ്രോഗ്രാമിന് ഐഐടി മദ്രാസ് അപേക്ഷ ക്ഷണിച്ചു. ജെഇഇ യോഗ്യതയുള്ളവർക്ക് നേരിട്ടു പ്രവേശനം. മറ്റുള്ളവർക്കു പ്രത്യേക പരീക്ഷയുണ്ട്. എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവർക്കും
തിരുവനന്തപുരം∙ വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ സിലബസിനു പുറത്തു നിന്ന് 20 മാർക്കിന്റെ ചോദ്യങ്ങൾ വന്നത് വിദ്യാർഥികളെ വലച്ചു. ഇന്നലെ നടന്ന രണ്ടാം വർഷ ജൂനിയർ സോഫ്റ്റ്വെയർ ഡവലപ്പർ(ജെഡിഎസ്) പരീക്ഷയുടെ ചോദ്യപ്പേപ്പർ സംബന്ധിച്ചാണു പരാതി. ഈ വിഷയത്തിന്റെ സിലബസിൽ ഈ വർഷം മാറ്റം വരുത്തിയിരുന്നു.
∙യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായി, പല സ്ഥാപനങ്ങളും ഓപ്പൺ ആൻഡ് ഡിസ്റ്റന്റ് ലേണിങ് (ഒഡിഎൽ), ഓൺലൈൻ ലേണിങ് (ഒഎൽ) രീതികളിൽ അനധികൃതമായി നടത്തുന്ന യുജി, പിജി പ്രോഗ്രാമുകളിൽ ചേർന്ന് കബളിപ്പിക്കപ്പെടാതിരിക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നു യുജിസി
ന്യൂഡൽഹി : കേരളത്തിലെ 2 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് റദ്ദാക്കി. മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയ്ക്കാണ് അംഗീകാരം നഷ്ടപ്പെട്ടത്. രാജ്യത്തെ 20 സ്കൂളുകൾക്കെതിരെയാണു ബോർഡ് നടപടി സ്വീകരിച്ചത്. സിബിഎസ്ഇ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു
ന്യൂഡൽഹി : മെഡിക്കൽ പിജി പ്രവേശനപരീക്ഷയായ നീറ്റ് പിജി ജൂൺ 23നു നടക്കും. ജൂലൈ 7നു നടത്തുമെന്ന് അറിയിച്ചിരുന്ന പരീക്ഷയാണ് രണ്ടാഴ്ച നേരത്തേയാക്കിയത്. ജൂലൈ 15നു ഫലം പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 5 മുതൽ 15 വരെയാകും കൗൺസലിങ്. ക്ലാസ് സെപ്റ്റംബർ 16ന് ആരംഭിക്കും. ഓഗസ്റ്റ് 15ന് അകം എംബിബിഎസ് ഇന്റേൺഷിപ്
Results 1-100 of 4016