ADVERTISEMENT

ന്യൂഡൽഹി : സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാഫലം 20നു ശേഷമേ പ്രസിദ്ധീകരിക്കൂ. https://cbseresults.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഎസ്ഇ ബോർഡിലെ ഉദ്യോഗസ്ഥരും ഇതു സ്ഥിരീകരിച്ചു. സിബിഎസ്ഇ ബോർഡ് പരീക്ഷാഫലം ഇന്നലെ പ്രസിദ്ധീകരിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിദ്യാർഥികൾ പരീക്ഷാഫലത്തിനു വേണ്ടി കാത്തിരിക്കെയാണ് ഇതു നിഷേധിച്ച് അധികൃതർ രംഗത്തെത്തിയത്.  കഴിഞ്ഞ വർഷം മേയ് 12നാണു ഫലം പ്രസിദ്ധീകരിച്ചത്. ഇത്തവണയും ഫലം നേരത്തേ പുറത്തുവിടുകയെന്ന ലക്ഷ്യത്തോടെ മൂല്യനിർണയ ജോലികൾ വേഗത്തിൽ പൂർത്തിയാക്കിയിരുന്നു.

English Summary:

CBSE to Announce Class 10th and 12th Results Post-April 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com