ADVERTISEMENT

റിയാദ് ∙ ദ ലൈറ്റ് സൗദി ഓണ്‍ലൈന്‍ ജൂനിയര്‍ റമസാൻ 2024" വിജയികളെ പ്രഖ്യാപിച്ചു. സൗദി ഇന്ത്യന്‍ ഇസ്​ലാഹി സെന്‍റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ 19 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ "ദ ലൈറ്റ് സൗദി ഓണ്‍ലൈന്‍ ജൂനിയര്‍ റമസാൻ 2024" മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. പുതിയ തലമുറക്ക് ഖുര്‍ആനിനെ അടുത്താറിയാന്‍ 'അഅലാ മുതല്‍ നാസ് വരെയുള്ള സൂറത്തുകളുടെ' അസ്സഅദി ഇംഗ്ലിഷ് തഫ്‌സീറിനെ ആസ്പദമാക്കി റമസാൻ 3 മുതല്‍ 26 വരെ ദിവസങ്ങള്‍ ഓണ്‍ലൈനായി മത്സര പരീക്ഷകള്‍ നടന്നു.

നാട്ടില്‍ നിന്നും മധ്യപൂർവ്വ ദേശത്ത് നിന്നും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നെല്ലാമായി 600 പരം മത്സരാര്‍ഥികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ സല്‍മാന്‍ ആലപ്പുഴ, റാദിന്‍ ജുബൈല്‍, നെഹാന്‍ അബ്ദുല്‍ ഗഫൂര്‍ യാമ്പു എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അഫീഹ തെക്കില്‍ ജിദ്ദ, അഫ്ര സൗബീര്‍ കൊല്ലം, ഫാസിക്ക് നവാസ് ജിദ്ദ,ഹിബാന്‍ സി അരീക്കോട്, മന്‍ഹ മങ്കട,ഫാത്തിമ സഹ്ല റിയാദ്, ഹന ആഷിഖ് കോഴിക്കോട്, അമാന്‍ മുഹമ്മദ് കൊട്ടപ്പുറം,ഷെഹ്‌സ ഫാദിയ ജിദ്ദ,മുഹമ്മദ് റാസിന്‍ ജിദ്ദ,അഹ്‌മദ് ഐമന്‍ കൊട്ടപ്പുറം,ഷെസ അബ്ദുല്‍ ഗഫൂര്‍ യാമ്പു,മുഹമ്മദ് ഫരീദ് ദമാം,റഫ എടപ്പറ്റ വണ്ടൂര്‍ എന്നിവര്‍ തുടര്‍ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.  thelightjuniors.com എന്ന വെബ്‌സൈറ്റ് വഴി നടന്ന മത്സരങ്ങള്‍ സൗദിയിലെ വിവിധ ഇസ്​ലാഹി സെന്‍ററുകളില്‍നിന്നുള്ള "വെളിച്ചം സൗദി ഓണ്‍ലൈന്‍" കോഓഡിനേറ്റര്‍മാരും കണ്‍വീനര്‍മാരും നിയന്ത്രിച്ചു.

English Summary:

Winners: The Light Saudi Online Junior Ramadan 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com