ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, ആം ആദ്മി പാർട്ടിയുടെ വിജയം വികസനത്തിന്റെ വിജയമായിരിക്കുമെന്ന് കോൺഗ്രസ്. ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് മനഃപൂർവം വിട്ടുവീഴ്ച ചെയ്തതായി പാർട്ടിയുടെ രാജ്യസഭാ എംപി കെ.ടി.എസ്. തുൾസി പറഞ്ഞു. കേജ്‍രിവാൾ വിജയിച്ചാൽ അത് വികസനത്തിന്റെ ജയമായിരിക്കുമെന്നു കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും പ്രതികരിച്ചു.

delhi-election
വോട്ടെണ്ണൽ നടക്കുന്ന അക്ഷർധാം ഇൻ‍ഡോർ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഡൽഹിയിൽ എല്ലാ എക്സിറ്റ് പോളുകളും ആം ആദ്മി പാർട്ടിയുടെ വിജയവും കോൺഗ്രസിന്റെ ദയനീയ പ്രകടനവും പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ പതിഞ്ഞ താളത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തനം. അവസാനത്തെ രണ്ടു മൂന്നു ദിവസങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ചില പൊതുയോഗങ്ങളിൽ പ്രസംഗിച്ചതല്ലാതെ കാര്യമായ പ്രവർത്തനങ്ങളൊന്നും പ്രകടമായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയുമുണ്ടായിരുന്നില്ല.

ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാൻ കോൺഗ്രസ് ചില ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്ന് തുൾസി പറഞ്ഞു. എക്സിറ്റ് പോളുകൾ എന്തായാലും ബിജെപിയുടെ വിജയം ഉറപ്പാണെന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. ബിജെപി ജയിച്ചു കഴിഞ്ഞാൽ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി സൂചിപ്പിക്കുകയും ചെയ്തു.

English Summary: Congress on Delhi Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com