വൈത്തിരിയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
Mail This Article
×
വൈത്തിരി (വയനാട്)∙ ലക്കിടി ചെക്ക്പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിൽ കൂമ്പാറ സ്വദേശി ഫിറോസ് (41) ആണ് മരിച്ചത്. അപകടത്തിൽ മറ്റു രണ്ടു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫിറോസിന്റെ ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
English Summary:
Man dies after three bikes collided, Vythiri
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.