ADVERTISEMENT

കണ്ണൂർ ∙ മുതിർന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡ‌ന്റുമായ ഒ.വി.നാരായണൻ (85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ 8ന് പരിയാരം മെഡിക്കൽ കോളജിൽനിന്നും മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സിപിഎം മാടായി ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിക്കും. 

രാവിലെ 8.30 മുതൽ 11.30 വരെ എരിപുരം എകെജി മന്ദിരത്തിലും തുടർന്ന് സിപിഎം ഏഴോം ലോക്കൽ കമ്മിറ്റി ഓഫിസിൽ 2 മണിവരെയും പൊതുദർശനം. 3 മണിക്ക് ഏഴോം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. 4 മണിക്ക് ഏഴോം പഞ്ചായത്തിന് സമീപം അനുശോചനയോഗം ചേരും. 

ദീർഘകാലം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കർഷകത്തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ച് നേതൃനിരയിലെത്തി. കർഷക സംഘം ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. ഒ.വി.നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

English Summary:

Former President of Kannur District Panchayat O.V. narayanan passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com