ADVERTISEMENT

കോഴിക്കോട് ∙ ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാൻ (23) ആണു മരിച്ചത്. നാട്ടിൽനിന്നു വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം. തിരുവനന്തപുരത്തെ ഐടി കമ്പനിയിൽ ജീവനക്കാരനാണ്.

വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം ബെനിഹാളിലാണ് അപകടത്തിൽപ്പെട്ടത്. 14 പേർക്ക് പരുക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ പൂർവ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍.

ബുധനാഴ്ച വൈകിട്ടോടെ ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന ടെംപോ ട്രാവലർ ബനിഹാളിലെ ഷബൻബാസ് മേഖലയിൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള 12 വിനോദസഞ്ചാരികളടക്കം 16 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.

English Summary:

Car Accident Tragedy Strikes Tourist from Kozhikode in Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com