ADVERTISEMENT

കൊയിലാണ്ടി∙ പാലക്കുളത്ത് വാഹനാപകടത്തിൽ രണ്ട് വയസ്സുകാരൻ മരിച്ചു. ഏഴു പേർക്കു സാരമായി പരുക്കേറ്റു. ടയർ മാറ്റുന്നതിനായി നിർത്തിയിട്ട കാറിനു പിന്നിൽ പിക്കപ്പ് വാനിടിച്ചാണ് അപകടമുണ്ടായത്. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്.

പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാനായാണ് കാർ‌ റോഡ് സൈഡിൽ നിർത്തിയിട്ടത്. ടയർ മാറ്റുന്നതിനിടയിൽ വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ കാറിന് പിന്നിലുണ്ടായിരുന്ന മിനി ലോറിയിലാണ് ആദ്യം ഇടിച്ചത്. പിന്നാലെ കാറിനെയും ഇടിച്ചുതെറിപ്പിച്ചു. ടയർ മാറ്റുന്നതിനായി കാറിലുള്ളവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു.

രണ്ടുപേരെ കാറിനടിയിൽനിന്നും അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

English Summary:

Car Stopped for Tire Change Becomes Scene of Deadly Collision in Palakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com