ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടുപോകാൻ എത്തിയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

ഹെലികോപ്റ്റർ പൂർണമായും തകർന്നു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായാണു വിവരം.

English Summary:

Helicopter arrived to pickup shivsena leader crashes in Raigad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com