ADVERTISEMENT

ലൊസാഞ്ചലസ് ∙ 2 വർഷം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ പോപ് സൂപ്പർ താരവും ഗായികയുമായ ബ്രിട്നി സ്പിയേഴ്സും (42) നടനും മോഡലുമായ സാം അസ്ഗരിയും (30) പിരിഞ്ഞു. സ്വത്തുക്കൾ പങ്കുവയ്ക്കാനും ധാരണയായി. 6 വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ൽ ആയിരുന്നു ഇറാനിയൻ വംശജനായ അസ്ഗരിയുമായുള്ള വിവാഹം. ഈ ബന്ധത്തി‍ൽ കുട്ടികളില്ല. 

വാർത്തകളിൽ നിറഞ്ഞു നിന്ന ബ്രിട്നി സ്പിയേഴ്സിന്റെ മൂന്നാമത്തെ വിവാഹമാണിത്. അസ്ഗരിയുടെ ആദ്യത്തേതും. ബാല്യകാല സുഹൃത്ത് ജാസൻ അലക്സാണ്ടറുമായുള്ള ബ്രിട്നിയുടെ ആദ്യ വിവാഹം 3 ദിവസം മാത്രമാണു നീണ്ടത്. പിന്നീട് അമേരിക്കൻ ഡാൻസറായ കെവിൻ ഫെഡർലൈനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ 2 ആൺകുട്ടികളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com