ഒരു ഭ്രാന്തന്റെ ജനനം – സയ്യിദത്ത് നാസില ബീവി എഴുതിയ കവിത
Mail This Article
×
ഏഴാകാശങ്ങൾക്കും
സമുദ്രത്തിനും
മീതെ നീയാണെനിക്ക് ലോകം....
നീയെന്ന ലഹരിയിൽ
ഞാൻ അടിമപ്പെട്ടപ്പോൾ
ഒരു ഭ്രാന്തിയുടെ
ജനനമവിടെ മൊട്ടിട്ടു...!
നിന്നിലലിഞ്ഞപ്പോഴാണ്
അസ്തമിക്കാത്ത ഭ്രാന്തി
എന്നിലുദിച്ചത്..
കാലം കൊഴിയുന്നതിനനുസരിച്ച്
ഓർമ്മകളും
നിഴലായി മാറുന്നു...
അന്ന് നീയെന്ന
ചങ്ങലയിൽ എന്നെയൊരു
ഭ്രാന്തിയെ പോലെ
ബന്ധിച്ചിരുന്നു..!
ഇന്ന് ഞെട്ടറ്റു വീണ
പുഷ്പം പോലെയായി-
യെൻ ജീവിതം..!
English Summary:
Malayalam Poem ' Oru Bhranthante Jananam ' Written by Sayyidath Nasila Beevi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.