ADVERTISEMENT

ന്യൂഡല്‍ഹി∙ ആനുകൂല്യങ്ങള്‍ക്കെന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. സര്‍വേ എന്നു പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ പേര് ചേര്‍ക്കുന്നതിനെതിരെ ലഭിച്ച പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഇനിയും അഞ്ച് ഘട്ട വോട്ടെടുപ്പുകൾ ബാക്കിനിൽക്കെയാണ് വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെന്ന വ്യാജേന വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നുവെന്ന വിവരം തിരഞ്ഞടുപ്പ് കമ്മിഷനു ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷന്‍ പുതിയ ഉത്തരവ് ഇറക്കിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഇത്തരം നടപടിയുമായി മുന്നോട്ടുപോകരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വേയുടെ പേരിലും മറ്റും ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ മറവില്‍ പേരുകള്‍ ചേര്‍ക്കുന്ന നടപടികള്‍ ഉടനടി നിര്‍ത്തിവയ്ക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി.

English Summary:

‘Potential Of Quid Pro Quo’: Election Body Bars Voters' Enrolment For Post-Poll Schemes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com