Activate your premium subscription today.
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ തന്റെ കഴിവു പുറത്തെടുക്കാൻ സഞ്ജു സാംസൺ തയാറാകണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റർ ഗൗതം ഗംഭീർ. ലോകകപ്പിൽ ഇന്ത്യയ്ക്കായി മത്സരങ്ങൾ വിജയിപ്പിച്ച്, സഞ്ജു മികവു തെളിയിക്കണമെന്നാണ് ഗൗതം ഗംഭീറിന്റെ നിലപാട്.
അഹമ്മദാബാദ്∙ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിൽ കളിപ്പിക്കുന്നതിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ചീഫ് സിലക്ടർ അജിത് അഗാർക്കറിനും യാതൊരു താൽപര്യവുമില്ലായിരുന്നെന്നു വിവരം. പുറത്തുനിന്നുള്ള സമ്മർദം കാരണമാണ് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയതെന്ന് ഒരു ദേശീയ
കൊൽക്കത്ത∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി ആരാണു കളിക്കേണ്ടതെന്ന ചോദ്യത്തിനു മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റർ ഗൗതം ഗംഭീര്‍. വിക്കറ്റ് കീപ്പർ റോളിൽ സ്വാഭാവികമായും ഋഷഭ് പന്തിനാണ് സിലക്ഷൻ കിട്ടേണ്ടതെന്നു ഗൗതം ഗംഭീര്‍ വ്യക്തമാക്കി. അടുത്ത മാസം തുടങ്ങുന്ന
മുംബൈ∙ രാഹുൽ ദ്രാവിഡിനു പകരം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്ങും ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങുമാണ് ബിസിസിഐ പരിഗണിക്കുന്ന പ്രധാന പേരുകളെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാൻ ടീമിന് മാനസിക സമ്മർദം കൂടുതലാണെന്നും ഇതാണ് പല മത്സരങ്ങളിലും ടീം തോൽക്കാൻ കാരണമെന്നും പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖ്. വരുന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാനെ ഈ മാനസിക സമ്മർദം അലട്ടുമെന്നും ഒരു ചാനൽ ചർച്ചയ്ക്കിടെ മിസ്ബാഹ് പറഞ്ഞു.
ട്വന്റി20 ലോകകപ്പിനുള്ള ബംഗ്ലദേശ് ടീമിനെ നജ്മുൽ ഹുസൈൻ ഷാന്റോ നയിക്കും. സീനിയർ താരം ഷാക്കിബ് അൽ ഹസനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഡിയിൽ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ്, നേപ്പാൾ എന്നിവർക്കൊപ്പമാണ് ബംഗ്ലദേശ്.
ട്വന്റി20 ലോകകപ്പിനുള്ള നെതർലൻഡ്സ് ടീമിനെ സ്കോട്ട് എഡ്വേഡ്സ് നയിക്കും. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും എഡ്വേഡ്സായിരുന്നു ടീം ക്യാപ്റ്റൻ. ഇന്ത്യൻ വംശജരായ തേജ നിദാമനുരു, വിക്രം സിങ്, ആര്യൻ ദത്ത് എന്നിവരെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുംബൈ∙ ക്രിക്കറ്റ് താരങ്ങളുടെ കരിയറിൽ വിരമിക്കുന്നതിനായി ഒരു പ്രായം നിശ്ചയിക്കരുതെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും, യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്രാജ് സിങ്. ഇന്ത്യൻ നായകൻ രോഹിത് ശർമയേക്കുറിച്ച് സംസാരിക്കുമ്പോഴാണ്, വിരമിക്കാൻ പ്രായം ഒരു മാനദണ്ഡമാക്കരുത് എന്ന് യോഗ്രാജ് ആവശ്യപ്പെട്ടത്. വീരേന്ദർ
മുംബൈ∙ ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ, ലോകകപ്പിനു ശേഷം രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു പ്രമുഖ ഹിന്ദി മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഐപിഎലിൽ തീർത്തും ഫോം ഔട്ടാണെങ്കിലും, ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിൽ
ചെന്നൈ∙ ആധികാരിക വിജയങ്ങളുമായി ഈ സീസണിൽ നടത്തിയ തകർപ്പൻ മുന്നേറ്റത്തിന്റെ തിളക്കം കെടുത്തി രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം തോൽവിയിലേക്ക് കൂപ്പുകുത്തിയെങ്കിലും, അവരുടെ നായകൻ സഞ്ജു സാംസൺ മറ്റൊരു അതുല്യ നേട്ടത്തിന്റെ തിളക്കത്തിൽ. ഐപിഎലിലെ മിന്നും താരങ്ങളുടെ പട്ടികയിൽ മുൻപേ തന്നെ ഇടംപിടിച്ച
വരുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ വിരാട് കോലി ഓപ്പണറായി ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പഞ്ചാബ് കിങ്സിനെതിരായ കോലിയുടെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ‘കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കോലി ഇപ്പോൾ കടന്നുപോകുന്നത്. പഞ്ചാബിനെതിരായ ഇന്നിങ്സ് തന്നെ അതിന് ഉദാഹരണം.
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞേക്കും. പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടൻ പുറത്തിറങ്ങുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. 2021 നവംബറിൽ ടീമിനൊപ്പം ചേർന്ന ദ്രാവിഡിന്റെ കരാർ ഏകദിന ലോകകപ്പിനു ശേഷം
ഇത്തവണത്തെ ഐപിഎലിൽ റൺമഴ പെയ്യിക്കാനുറച്ച് ബൗണ്ടറി ലൈനുകളുടെ വലുപ്പത്തിൽ സംഘാടകർ കൃത്രിമം കാണിച്ചു എന്ന വിമർശനം സീസണിന്റെ തുടക്കം മുതൽ ഉയർന്നുവന്നതാണ്. എന്നാൽ ഈ വിഷയത്തിൽ ഏറ്റവും രസകരമായ നിരീക്ഷണം നടത്തിയത് രാജസ്ഥാൻ റോയൽസിന്റെ സ്പിന്നർ ആർ.അശ്വിനായിരുന്നു. ക്രീസിൽ നിന്ന് ഞാനൊരു ച്യുയിഗം ചവച്ചുതുപ്പിയാൽ അതുപോലും ബൗണ്ടറി കടക്കുമെന്നായിരുന്നു അശ്വിൻ പറഞ്ഞത്. പറഞ്ഞത് തമാശരൂപേണയാണെങ്കിലും അശ്വിന്റെ നിരീക്ഷണത്തിൽ കഴമ്പുണ്ടെന്ന് ഐപിഎൽ 17–ാം സീസണിലെ ഇതുവരെയുള്ള മത്സരങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. സീസണിലെ ആദ്യ 54 മത്സരങ്ങളിൽ 32 തവണയാണ് ടീം ടോട്ടൽ 200 കടന്നത്. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 10 തവണയാണ് ടീം ടോട്ടൽ 250നു മുകളിൽ പോയതെങ്കിൽ അതിൽ എട്ടും ഈ സീസണിലായിരുന്നു.
പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചെങ്കിലും പേസർ ജസ്പ്രീത് ബുമ്രയ്ക്കു ബാക്കിയുള്ള ഐപിഎൽ മത്സരങ്ങളിൽ വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസ് ബാറ്റിങ് പരിശീലകൻ കയ്റൻ പൊള്ളാർഡ്.
സമ്മർദ ഘട്ടങ്ങളിൽ കൃത്യമായ തീരുമാനം എടുക്കാൻ സാധിക്കുന്ന ക്യാപ്റ്റനാണ് രോഹിത് ശർമയെന്നും രോഹിത്തിന്റെ സാന്നിധ്യം വരുന്ന ട്വന്റി20 ലോകകപ്പിൽ നിർണായകമാകുമെന്നും മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ‘ സമ്മർദത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി അറിയാവുന്ന ക്യാപ്റ്റനാണ് രോഹിത് ശർമ. 5 തവണ ഐപിഎൽ കിരീടം നേടിയ അനുഭവസമ്പത്ത് രോഹിത്തിനുണ്ട്.
ന്യൂഡൽഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടയിലെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴ ചുമത്തി ബിസിസിഐ. മത്സരത്തിനിടെ പുറത്തായപ്പോള്‍, ഗ്രൗണ്ട് വിടാതെ അംപയറോടു തർക്കിച്ചതിനാണ്
രണ്ടു ബോളർമാർ, സമാനമായ രണ്ടു പന്തുകൾ. സ്ട്രൈക്കിൽ ഒരേ ബാറ്റർ. ആദ്യത്തെ പന്ത് ചെന്നു പതിച്ചത് സ്ക്വയർ ലെഗ് ബൗണ്ടറിക്ക് പുറത്താണെങ്കിൽ രണ്ടാമത്തെ പന്ത് ബൗണ്ടറി കടന്നത് ലോങ് ഓഫിനു മുകളിലൂടെയായിരുന്നു. മുംബൈ ഇന്ത്യൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ, മുംബൈ ബാറ്റർ സൂര്യകുമാർ യാദവിനു നേരേ ഓഫ് സ്റ്റംപിനു പുറത്ത് യോർക്കർ എറിയാനായിരുന്നു ഹൈദരാബാദ് പേസർമാരായ പാറ്റ് കമിൻസിന്റെയും ടി.നടരാജന്റെയും ശ്രമം.
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സി പുറത്തിറക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് വഴിയാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്. നീലയും ഓറഞ്ചും നിറമുള്ളതാണ് പുതിയ ജഴ്സി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സഹതാരങ്ങളും പരിശീലനം
ന്യൂയോർക്ക്∙ യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് സുരക്ഷാ ഭീഷണി. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് ഭീകരാക്രമണ ഭീഷണി സ്ഥിരീകരിച്ചത്. പാക്കിസ്ഥാന്റെ വടക്കൻ ഭാഗങ്ങളിൽനിന്നാണ് ഭീഷണി വന്നതെന്ന് വിൻഡീസ് ബോർഡ് സ്ഥിരീകരിച്ചു.
ലഹോർ ∙ ഈ വർഷത്തെ പുരുഷ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ജേതാക്കളായാൽ പാക്കിസ്ഥാൻ ടീമംഗങ്ങൾക്ക് ഒരു ലക്ഷം യുഎസ് ഡോളർ വീതം (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ) പാരിതോഷികം നൽകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാക്കിസ്ഥാൻ ടീമംഗങ്ങളെ സന്ദർശിച്ചശേഷം പിസിബി ചെയർമാൻ
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പരിശീലകൻ ഗാരി കേഴ്സ്റ്റനെതിരെ പാക്ക് ആരാധകരുടെ രൂക്ഷവിമർശനം. ഐപിഎൽ മത്സരത്തിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുമായി കേഴ്സ്റ്റൻ വെർച്വൽ കൂടിക്കാഴ്ച നടത്തിയതാണു
മുംബൈ∙ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ ഹാർദിക് പാണ്ഡ്യയേക്കാൾ മിടുക്കുള്ള ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടർ ഇന്ത്യയിൽ ഉണ്ടാകില്ലെന്ന് ഇന്ത്യൻ ടീം മുൻ സിലക്ടർ എം.എസ്.കെ. പ്രസാദ്. ഐപിഎല്ലിൽ ഫോമിലേക്കു മടങ്ങിയെത്താൻ ബുദ്ധിമുട്ടിയ പാണ്ഡ്യയെ ആയിരിക്കില്ല ട്വന്റി20 ലോകകപ്പിൽ കാണുകയെന്നും എം.എസ്.കെ. പ്രസാദ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു
മുംബൈ∙ പരുക്കേറ്റ രോഹിത് ശർമ ഇനിയുള്ള ഐപിഎൽ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനായി കളിക്കില്ലെന്നു വിവരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് ആയി കളിക്കാനിറങ്ങിയ രോഹിത് ശർമയ്ക്കു പുറംവേദന അനുഭവപ്പെട്ടിരുന്നു. ട്വന്റി20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രോഹിത് ശർമ ഇനിയുള്ള ഐപിഎൽ
2018–19 സീസൺ രഞ്ജി ട്രോഫിയിൽ ടോപ് സ്കോററായിരുന്ന ഡൽഹി താരം മിലിന്ദ് കുമാർ ട്വന്റി20 ലോകകപ്പിനുള്ള യുഎസ് ടീമിൽ ഇടം പിടിച്ചു. ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളിലും അംഗമായിരുന്നു. 7 സീസണുകൾ ഡൽഹിക്കു വേണ്ടി രഞ്ജി കളിച്ച മിലിന്ദ് പിന്നീട് യുഎസിലേക്കു ചേക്കേറി.
ഐപിഎലിൽ തിളങ്ങുന്ന ഓൾറൗണ്ടർമാരെയെല്ലാം ഉൾപ്പെടുത്തി ട്വന്റി20 ലോകകപ്പിന്റെ സഹ ആതിഥേയരായ വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. രാജസ്ഥാൻ റോയൽസ് താരം റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിക്കൊളാസ് പുരാൻ, ആന്ദ്രേ റസ്സൽ, ഷായ് ഹോപ്, ഷിമ്രോൺ ഹെറ്റ്മെയർ, റൊമാരിയോ ഷെപ്പേഡ് തുടങ്ങി ഐപിഎലിലെ സൂപ്പർ താരങ്ങളെല്ലാമുണ്ട്.
ഹൈദരാബാദ് ∙ ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടിയതിനുശേഷമുള്ള ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചെഹലിൽ നിന്ന് ഒരു മാന്ത്രിക സ്പെല്ലാണ് എല്ലാവരും പ്രതീക്ഷിച്ചത്. ലോകകപ്പ് ടീം പ്രവേശനം വിക്കറ്റ് നേട്ടത്തോടെ ആഘോഷമാക്കാനിറങ്ങിയ ചെഹൽ പക്ഷേ ഒരൊറ്റ മത്സരത്തിലൂടെ ഇന്ത്യൻ ആരാധകരെയെല്ലാം ആശങ്കയിലാക്കി. ഹൈദരാബാദിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിൽ 4 ഓവറിൽ വിക്കറ്റ് നേട്ടമില്ലാതെ 62 റൺസാണ് ലെഗ് സ്പിന്നർ വഴങ്ങിയത്. ഒരു ഐപിഎൽ മത്സരത്തിൽ കൂടുതൽ റൺസ് വഴങ്ങുന്ന രണ്ടാമത്തെ സ്പിന്നറെന്ന നാണക്കേടും ഇന്ത്യയുടെ ലോകകപ്പ് താരത്തിനു സ്വന്തമായി.
ഹൈദരാബാദ്∙ ട്വന്റി20 ലോകകപ്പ് ടീമിൽ സിലക്ഷൻ ലഭിച്ചതിനു പിന്നാലെ ഐപിഎല്ലിൽ ദയനീയ പ്രകടനവുമായി സ്പിന്നർ യുസ്വേന്ദ്ര ചെഹൽ. നാലോവറുകൾ പന്തെറിഞ്ഞ ചെഹൽ 62 റൺസാണു വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയതുമില്ല. താരത്തിന്റെ ഓവറിൽ ആറു സിക്സുകളും നാലു ഫോറുകളുമാണ് ഹൈദരാബാദ് ബാറ്റർമാർ ബൗണ്ടറി
ട്വന്റി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്റെ 15 അംഗ ടീമിൽ 8 പേരും ഐപിഎലിൽ കളിക്കുന്ന താരങ്ങൾ. ഓൾറൗണ്ടർ റാഷിദ് ഖാനാണ് ക്യാപ്റ്റൻ. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ടീമിനെ നയിച്ച ഹഷ്മത്തുല്ല ഷാഹിദി ടീമിലില്ല. മൂന്നു താരങ്ങളെ റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തി
ഐപിഎലിൽ മിന്നൽ ഫോമിലുള്ള ജേക്ക് ഫ്രേസർ മക്ഗർക്കിനെയും ഐപിഎലിനു പുറത്തിരിക്കുന്ന സ്റ്റീവ് സ്മിത്തിനെയും ഉൾപ്പെടുത്താതെ ഓസ്ട്രേലിയ ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ മിച്ചൽ മാർഷ് നയിക്കുന്ന ടീമിൽ ഡേവിഡ് വാർണറും മാർക്കസ് സ്റ്റോയ്നിസും ഇടം നേടിയിട്ടുണ്ട്. സ്മിത്തിനെ പരിഗണിക്കില്ല എന്നത് ഏറക്കുറെ ഉറപ്പായിരുന്നെങ്കിലും 22കാരൻ മക്ഗർക്കിനെ ടീമിലെടുക്കാതിരുന്നത് അപ്രതീക്ഷിതമായി. ഐപിഎലിൽ ഇതുവരെ 5 മത്സരങ്ങളിൽ നിന്നായി 237.50 സ്ട്രൈക്ക് റേറ്റിൽ 247 റൺസ് യുവതാരം നേടിയിട്ടുണ്ട്.
മുംബൈ ∙ ട്വന്റി20 ലോകകപ്പ് ടീം നിർണയത്തിലെ ഏറ്റവും വിഷമകരമായ തീരുമാനം റിങ്കു സിങ്ങിനെ ഒഴിവാക്കിയത് ആയിരുന്നുവെന്നു സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ. ഐപിഎലിൽ മികച്ച ഫോമിൽ കളിക്കുന്ന റിങ്കു ഒഴിവാക്കപ്പെട്ടത് അദ്ദേഹത്തിന്റെ പോരായ്മ കൊണ്ടല്ല. ടീം കോംപിനേഷൻ പരിഗണനകളുടെ പേരിലാണ് റിങ്കുവിനെ മാറ്റിനിർത്തേണ്ടിവന്നത്. ശുഭ്മൻ ഗില്ലിനെ തഴഞ്ഞതും ഇതേ കാരണത്തിലാണ്– അഗാർക്കർ പറഞ്ഞു. ഹാർദിക് പാണ്ഡ്യയ്ക്കു പകരം വയ്ക്കാവുന്ന ഓൾറൗണ്ടറായി മറ്റൊരാളും ഇല്ലായിരുന്നുവെന്നും അഗാർക്കർ പറഞ്ഞു.
മുംബൈ∙ തമിഴ്നാട്ടിൽനിന്നുള്ള ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ ടീമിലെത്താൻ ബുദ്ധിമുട്ടുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ബദ്രീനാഥ്. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും തമിഴ്നാട്ടിൽനിന്നുള്ള പേസർ ടി. നടരാജനെ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയതാണ്
ചെന്നൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനെ പരിഗണിക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ശുഭ്മൻ ഗില്ലിനെ റിസർവ് താരങ്ങളുടെ ലിസ്റ്റിൽ ഉള്‍പ്പെടുത്തിയതും ശ്രീകാന്തിനു പിടിച്ചിട്ടില്ല. ഒരു ഫോർമാറ്റിലും
ന്യൂഡൽഹി∙ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ എടുത്തതിനെ ന്യായീകരിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ദേശീയ ടീമിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം വ്യത്യസ്തമായിരിക്കുമെന്നാണ് ഗാവസ്കറിന്റെ നിലപാട്. മുംബൈ ഇന്ത്യൻസിൽ ബാറ്റുകൊണ്ടും
ഐപിഎൽ സീസണിലെ നാലാം വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ഏഴു വിക്കറ്റിനാണ് പഞ്ചാബ് തോൽപിച്ചത്. ആദ്യം ബാറ്റു
ലണ്ടൻ∙ ഐപിഎൽ ടീമുകൾക്ക് ഇരുട്ടടിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നിർണായക തീരുമാനം. ഐപിഎൽ പ്ലേ ഓഫ് കളിക്കാൻ ഇംഗ്ലണ്ട് താരങ്ങളെ ടീമുകൾക്കു ലഭ്യമാകില്ല. പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പര കളിക്കുന്നതിനായി ഇംഗ്ലണ്ട് താരങ്ങൾക്ക് ഇന്ത്യയിൽനിന്നു മടങ്ങേണ്ടിവരും. ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഇംഗ്ലണ്ട്,
ജയ്പൂർ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചതിനു പിന്നാലെ ആവേശമുയർത്തുന്ന പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സ്വന്തം ചിത്രത്തിനൊപ്പം ‘വിയർപ്പു തുന്നിയിട്ട കുപ്പായം’ എന്ന ക്യാപ്ഷനും സഞ്ജു സാംസൺ കുറിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർ ഹിറ്റ്
ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് രോഹിത് ശർമ ക്യാപ്റ്റനായുള്ള 15 അംഗ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചത്. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ഋഷഭ് പന്തിനൊപ്പം വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. കെ.എൽ.രാഹുലിനെ പരിഗണിച്ചില്ല. ശുഭ്മൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവർ റിസർവ് താരങ്ങളാണ്.
നിങ്ങൾ ഒരു കാര്യം മനസ്സിരുത്തി ആഗ്രഹിച്ചാൽ ലോകം മുഴുവൻ അതു സാധ്യമാക്കുന്നതിനായി ഗൂഢാലോചന നടത്തും’ എന്ന പൗലോ കൊയ്ലോ വചനം സത്യമാണെന്ന് മലയാളി ക്രിക്കറ്റ് ആരാധകരും സഞ്ജു സാംസണും ഇന്നലെ തിരിച്ചറിഞ്ഞു! 13 വർഷത്തെ ഇടവേളയ്ക്കു ശേഷം സഞ്ജുവിലൂടെ ഇന്ത്യൻ ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഒരു മലയാളി ഇടംപിടിച്ചിരിക്കുന്നു. 1983 ഏകദിന ലോകകപ്പിൽ ടീമിലുണ്ടായിരുന്ന സുനിൽ വൽസനും 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ടീമുകളിൽ കളിച്ച ശ്രീശാന്തിനു ശേഷം ഇതാദ്യമായാണ് ഒരു മലയാളി താരം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്നത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഋഷഭ് പന്തിനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 2 മുതൽ 29 വരെ വെസ്റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ലോകകപ്പിൽ ജൂൺ 5ന്, അയർലൻഡിനെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മുംബൈ∙ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യയ്ക്ക് ബോണസായി വൈസ് ക്യാപ്റ്റൻ സ്ഥാനം കൂടി നൽകി ബിസിസിഐ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ പാണ്ഡ്യയ്ക്ക് ഈ സീസണിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും എടുത്തു പറയത്തക്ക മികച്ച
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് വിക്കറ്റ് കീപ്പറായി ലോകകപ്പിൽ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി തന്നെ ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണു വൈസ്
ലണ്ടൻ∙ ട്വന്റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്ലർ നയിക്കുന്ന ടീമില്‍ പേസർ ജോഫ്ര ആർച്ചർ മടങ്ങിയെത്തി. ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കറൻ, വിൽ ജാക്സ്, ലിയാം ലിവിങ്സ്റ്റൻ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ട്. പരുക്കു കാരണം ഒരു വർഷത്തിലേറെ ടീമിനു പുറത്തായിരുന്ന ആര്‍ച്ചറിന് ഇംഗ്ലിഷ്
കേപ്ടൗൺ∙ ട്വന്റി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ ടെംബ ബാവുമ, ലുങ്കി എൻഗിഡി എന്നിവർക്ക് ഇടം ലഭിച്ചില്ല. 15 അംഗ ടീമിൽ പേസർ ആൻറിച് നോർട്യയുണ്ട്. ഒൻപതു മാസങ്ങൾക്കു ശേഷമാണ് നോർട്യ ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നത്. 2022 ലെ ട്വന്റി20
ട്വന്റി20 ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീം പ്രഖ്യാപനത്തിൽ താരങ്ങളായി ആഗ്നസും മെറ്റിൽഡയും. ടീം പ്രഖ്യാപനത്തിനായി ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അധികൃതരെ പ്രതീക്ഷിച്ച മാധ്യമപ്രവർത്തകർക്കു മുന്നിലേക്കെത്തിയത് ആഗ്നസ്, മെറ്റിൽഡ എന്നീ കുട്ടികളാണ്. 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ എന്തെങ്കിലും സംശയങ്ങളുണ്ടോ എന്നു മാധ്യമ പ്രവർത്തകരോടു ചോദിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി തന്നെ കളിക്കുമെന്നു വിവരം. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനേക്കാൾ ബിസിസിഐ പരിഗണന നൽകുന്നതു സഞ്ജുവിനാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അധികം വൈകാതെ
63 പന്തിൽ 124 റൺസടിച്ച് ചെന്നൈ സൂപ്പർ കിങ്സിനെ എല്ലുപൊടിയാക്കിയ മാർകസ് സ്റ്റോയ്നിസിനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് ‘ഹൾക്ക്’ എന്നാണ്. മസിൽ ബോഡിയും ബോളർമാരെ അടിച്ചുപഴുപ്പിക്കുന്ന അറ്റാക്കിങ് ബാറ്റിങ് ശൈലിയും സ്റ്റോയ്നിസിനെ ഹൾക്ക് ആക്കി
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും ഉണ്ടാകണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ. ഞാനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടറെങ്കിൽ സഞ്ജു ആദ്യ ചോയ്സാകുമായിരുന്നു. ക്യാപ്റ്റൻസിയുടെയും മത്സരത്തിന്റെയും സമ്മർദങ്ങൾ ഒട്ടും ബാധിക്കാത്ത രീതിയിലാണ് സഞ്ജു ബാറ്റു ചെയ്യുന്നത്. അർഹമായ അവസരങ്ങൾ ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ടെലിവിഷൻ ഷോയിൽ പീറ്റേഴ്സൻ പറഞ്ഞു.
വെല്ലിങ്ടൻ ∙ വെസ്റ്റിൻഡീസിലും യുഎസിലുമായി ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ന്യൂസീലൻഡ് പ്രഖ്യാപിച്ചു. ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമാണ് ന്യൂസീലൻഡ്. കിവീസ് നിരയെ ഇത്തവണയും കെയ്ൻ വില്യംസൻ തന്നെ നയിക്കും. ട്രെന്റ് ബോള്‍ട്ട്, ഡെവൺ കോൺവെ, ലോക്കി ഫെർഗ്യൂസൻ, ഡാരിൽ
കൊല്‍ക്കത്ത∙ രോഹിത് ശർമയെ ക്യാപ്റ്റനാക്കുന്നത് ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ മുന്നോട്ടുപോക്കിനു തടസ്സമാകുമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മുൻ ഡയറക്ടർ ജോയ് ഭട്ടാചാര്യ. ബിസിസിഐ സെക്രട്ടറി ജയ്ഷാ പിന്തുണച്ചതോടെ ട്വന്റി20 ലോകകപ്പിൽ രോഹിത് ശര്‍മ കളിക്കുമെന്നു
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെ നിർണായക വിവരങ്ങൾ പുറത്ത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ടീമിലുണ്ടാകില്ലെന്നാണു പുറത്തുവരുന്ന വിവരം. വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തിനെയും കെ.എൽ. രാഹുലിനെയും കളിപ്പിക്കാനാണു ബിസിസിഐയുടെ
മുംബൈ∙ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നു വിവരം. യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഈ ആഴ്ച അവസാനം തന്നെ പ്രഖ്യാപിക്കാനാണു സാധ്യത. ഫാസ്റ്റ് ബോളിങ് ഓൾ റൗണ്ടറെന്ന നിലയില്‍